ചോര വറ്റി
ചോര വറ്റി
------------
അയ്യോ തിളച്ചേ,
തിളതിളച്ചേ,
ചോരവറ്റിപ്പോയേ...
ചോര മുളയ്ക്കാൻ
അരിയല്പം തായോ,
അരിയല്പം വാങ്ങാൻ
തൊഴിലൊന്നു തായോ...
മിണ്ടാനും പറയാനും
നികുതി വെക്കല്ലേ,
കണ്ണിനും മൂക്കിനും
ജി എസ് ടി വേണ്ടേ...
മിണ്ടാനും പറ്റില്ല,
മണ്ടാനും പറ്റില്ല,
ചോരയൊരുതുള്ളി
ബാക്കിയില്ലാ...!
തിരിച്ചുപോക്ക്
തിരിച്ചുപോക്ക് -----------------തിരികെ ഞാനെങ്ങോട്ടു പോകാൻ,തിരികെ ഞാനെങ്ങോട്ടു ചെല്ലാൻ?ആരുണ്ട്, എവിടുണ്ട്എന്നെത്തിരക്കുന്നസ്വന്തവും ബന്ധവും?മണ്ണിൽനിന്നുയിർകൊണ്ട ഞാനിനിതിരികെയെത്തുന്നതും മണ്ണിൽ!മണ്ണിന്റെ ചൂടേറ്റുറങ്ങുവാൻവിശ്വതാളത്തിന്റെസ്പന്ദനമാകുവാൻ!തിരികെത്തിരിഞ്ഞു ഞാൻപിന്നിലേക്കെത്തിയാൽ,പഴഞ്ചൻ വിഴുപ്പിന്റെഭാണ്ഡത്തെയെന്നപോൽ,അഴുകിദ്രവിക്കുന്നചപ്പുചവറിന്റെമാറത്തെറിയുന്നതാണിന്നുകാണുന്ന കാഴ്ചകൾ!