Aksharathalukal

തിരിച്ചുപോക്ക്



          തിരിച്ചുപോക്ക്
          -----------------

തിരികെ ഞാനെങ്ങോട്ടു പോകാൻ,
തിരികെ ഞാനെങ്ങോട്ടു ചെല്ലാൻ?
ആരുണ്ട്, എവിടുണ്ട്
എന്നെത്തിരക്കുന്ന
സ്വന്തവും ബന്ധവും?

മണ്ണിൽനിന്നുയിർകൊണ്ട ഞാനിനി
തിരികെയെത്തുന്നതും മണ്ണിൽ!
മണ്ണിന്റെ ചൂടേറ്റുറങ്ങുവാൻ
വിശ്വതാളത്തിന്റെ
സ്പന്ദനമാകുവാൻ!

തിരികെത്തിരിഞ്ഞു ഞാൻ
പിന്നിലേക്കെത്തിയാൽ,
പഴഞ്ചൻ വിഴുപ്പിന്റെ
ഭാണ്ഡത്തെയെന്നപോൽ,
അഴുകിദ്രവിക്കുന്ന
ചപ്പുചവറിന്റെ
മാറത്തെറിയുന്നതാണിന്നു
കാണുന്ന കാഴ്ചകൾ!



പച്ച വാൽനക്ഷത്രം

പച്ച വാൽനക്ഷത്രം

1
278

പച്ച വാൽനക്ഷത്രം.......................................അമ്പതിനായിരം വർഷങ്ങൾ താണ്ടിയീഭൂമിക്കരുകിലേക്കെത്തിയ,  വിണ്ണിലെ പച്ച വാൽനക്ഷത്രമേ, മണ്ണിന്റെ കൈനോക്കി ഭാവി പ്രവചിക്കുന്നസുന്ദര നിമിഷത്തെ നോക്കി നില്ക്കുന്നുഞാൻ,നിൻ മൊഴികേൾക്കുവാൻ!\"എന്നപ്പിണക്കുവാൻ വായ്തുറന്നെത്തിയകൂറ്റനാമോന്തുകളെങ്ങോ മറഞ്ഞുപോയ്,കാട്ടു മരത്തിന്റെ കൊമ്പത്തിലാടിയവാനരർ, രോമം കൊഴിച്ചു വിരൂപമായ്!പൊള്ളിത്തകർന്നപോൽ നീളും വടുക്കളെ, ജടകെട്ടിയിഴയുന്ന വമ്പൻ നിരത്തിനെ;പച്ചപ്പിനുള്ളിലൊളിപ്പിച്ച ഭൂമിയിൽപച്ചപ്പു കാണില്ല ഇനിഞാൻ വരുന്ന നാൾ!തീപ്പെട്ടി കൂട്ടിയ കൂടൂപോൽക്കാണുന്നകൊച്ചു കളിപ്പാട്ടമാ