Aksharathalukal

സ്മൃതിഭ്രംശം

       സ്മൃതിഭ്രംശം
     ------------------------------

ഓർമകൾ പഴകിയ
പുതിയ തുരുമ്പിൽ, 
ഭൂതംശൂന്യതയാവും
കാൺമതു മാത്രം സത്യം!

വേഗം പൊട്ടിത്തകരും
കുമിളയതൊന്നിൽ,
ചുറ്റി, പൊട്ടി, ലയിക്കാൻ                            ശാപക്കാലം വരുമോ?

തകർന്നു ദ്രവിച്ചിടു- 
മോർമകൾ,പഴകിയ,
ചിത്രപ്പൂട്ടതിനുള്ളിൽ
ചിത കൂട്ടണ കാലം!

മസ്തിഷ്കത്തിലെ ദുർബല            കേന്ദ്രംകേറിവളഞ്ഞു,                                             തുരുമ്പു പരത്തിയ   
വൈറസ്സുകളേതോ?  

തൂത്തു തുടച്ചും, സ്നേഹ-
ദ്രവ്യം പൂശിയുണക്കീം,
സൂക്ഷിച്ചീടുക, സ്മൃതി-              
ഭ്രംശം ദൂരത്തകലാൻ!

               **********



കടൽപ്പായൽ

കടൽപ്പായൽ

0
258

      കടൽപ്പായൽ    ------------------------------ജീവനീ മണ്ണിൽകുരുക്കുന്നതിൻ മുമ്പേ,തിരകളീത്തീരത്തുതലപൊക്കി നില്ക്കുന്നകരിമ്പാറക്കെട്ടിൽതലതല്ലി, ദേഷ്യത്തിൽഅലറിക്കരഞ്ഞ-താണെത്രയോ നാളുകൾ?തിരതന്റെ കോപംശമിക്കാത്തതെന്തേ?നൊമ്പരം മായിച്ചുകളയാത്തതെന്തിനോ?ഏതേതു സിദ്ധാന്ത-പ്പൊരുളാണവളുടെ,കോപം ജ്വലിപ്പിച്ചുകാത്തുസൂക്ഷിപ്പതിന്നും?കാലക്കരിമ്പാറ-ക്കെട്ടിൽത്തലതല്ലി,ആയിരത്താണ്ടുകൾപൊട്ടിക്കരഞ്ഞാലും;അല്ലലിൻ രോദനംകേൾക്കുവാൻ ദയവുള്ളകർണ്ണങ്ങളില്ലെന്നുപറയുന്നുവോ, തിര?ഹൃദയവികാര-മലതല്ലിവന്നിട്ടു,പൊട്ടിച്ചിതറിയ-ലിയുന്ന കാലക്കടൽ;കേവലം പ്രകൃതിഭ്രമണചക്രങ്ങൾതൻഓളങ്ങ