പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
-------------------------------
വ്യൂഹാനിൽ നിന്നൊരു കൊച്ചണു
ലോകത്തെ ഞെട്ടിച്ച വിറപ്പിച്ച ഭീതിയിൽ,
ഇന്നും വിറയ്ക്കുന്ന ഭൂമിയിലെത്തും പരിസ്ഥിതിദിനത്തിനാശംസകൾ!
\'ഒരു പുനർച്ചിന്തനം,
ഒരു പുനർ നിർമ്മിതി,
ഒരു പുനരുജ്ജീവനം\'
മണ്ണിനും,വിണ്ണിനും!
വെട്ടിമുറിച്ചു
നശിപ്പിച്ചു കരയിച്ച
പരിസ്ഥിതിക്കൊരു
പുനരുജ്ജീവനം!
ഭൂവിൻ വൃണപ്പാടിൽ,
നവസൃഷ്ടിത-
ന്നൗഷധക്കൂട്ടണിയിക്കുവാൻ;
ഭൂലോകമൊരുകൊച്ചു
വീടെന്ന സങ്കല്പം
യാഥാർത്ഥ്യമാക്കുവാൻ;
ഈ വിശ്വ മൊരു ശ്രേഷ്ഠ-
തറവാടെന്നു തിരുത്തുവാൻ;
വീണ്ടുമെത്തുന്നു പരിസ്ഥിതി
സന്ദേശ വാഹകയായൊരു ദിനം!
ആദ്യമറിയണം,
മരംവെയ്ക്കലെന്നൊരു
ഒറ്റമൂലി പ്രയോഗത്തിൽ,
പുനർജ്ജനിക്കില്ല പരിസ്ഥിതി!
കല്ലിന്റെ,
മണ്ണിന്റെ,
കടലിന്റെ,
വിണ്ണിന്റെ
മാറിലെക്കരിയാ വൃണങ്ങളും,
അലറുന്ന കടലിലും,
പൊള്ളുന്ന വിണ്ണിലും,
വിങ്ങുന്ന മണ്ണിലും
ദുരമൂത്ത മനസ്സിലും;
തിങ്ങിനുരയുന്ന രാസമാലിന്യ
നീറ്റലും,വിങ്ങലും,
ക്ഷമകെട്ടു മാറുന്നു,
പ്രളയമായ്
വറുതിയായ്,
കടലിന്റെ തിരകളായ്,
ഉരുൾപൊട്ടലായ്,
ചക്രവാതങ്ങളായ്,
തീവ്ര മർദ്ദ പ്രഭാവമായ്!
അഹങ്കാരതിമിരം നശിപ്പിച്ച കണ്ണതിൽ
അധികാരമോഹം മർപ്പിച്ച കാതതിൽ,
കാണില്ല,
കേൾക്കില്ല,
അലറിക്കരയുന്ന
പരിസ്ഥിതി തൻദീന രോദനം!
കാണാത്ത കണ്ണിനെ,
കേൾക്കാത്ത കാതിനെ,
ഭീതിച്ചിറകിന്റെ വീശലിൽ
പേടിനിറച്ചു തുറപ്പിച്ചു
യാഥാർത്ഥ്യബോധം വളർത്തി-
യുൾക്കണ്ണു തുറക്കുവാൻ;
വിശൈകശക്തിക്കടിഞ്ഞാണാഞ്ഞൊന്നു
വീശിപ്പറപ്പിച്ചു
\'കോവിഡ\'ണുക്കളെ!
മർത്യകോശാന്തരത്തിലെ
ജീനെന്ന ജാതകത്താളതിൽ,
അക്ഷരക്കൂട്ടമായ് തീർന്നതീ-
യണുവിന്റെയുള്ളിലെ
ആദിരൂപങ്ങളാം
ജനിതക വേരുകൾ!
ഉന്മൂലനം കൊണ്ടല്ല,
സഹജീവനംകൊണ്ടു
വൈരഭാവത്തെ ,പര-
സ്സ്നേഹമായ് മാറ്റണം!
പുല്ലും,മരങ്ങളും
കളയും,വിളകളും
അണുജീവി,യാനയും
പക്ഷി,പഴുതാരയും,
ഒരുകുടുമ്പത്തിലെ;
ഭൂ വെന്ന ,വീട്ടിലെ
അംഗങ്ങളാണെന്നു കാണണം!
ആരും കൊടുത്തില്ല
സമ്മതി ദാനമായ് മർത്യനു,
ദുർമ്മദച്ചെങ്കോലുയർത്തി പ്രഹരിച്ചു
പ്രകൃതിയെ വരുതിയിലാക്കുവാൻ!
\'വാളെടുക്കുന്നവൻ വാളാൽ
നശിക്കു\'മെന്നാ
മഹാഗുരു വാചകം
വ്യർത്ഥമായ്ത്തീരുമോ?
വീണ്ടും പരിസ്ഥിതിക്കായി നാം പാടിടാം
\'ഒരു പുനർ ചിന്തനം
ഒരു പുനർ നിർമ്മിതി
ഒരു പുനരുജ്ജീവനം\'
സ്വന്തം പരിസ്ഥിതി-
വ്യൂഹ സംരക്ഷണം!
**** **** **** ****.
ഓസ്സോൺ ദിനം
ഓസ്സോൺ ദിനം ---------------------------------( ഓസ്സോണിന്റെ പ്രാധാന്യം കാണിക്കുന്ന ഒരു ശാസ്ത്ര കവിത.)വായുവിന്നുള്ളിലെ ഭൂമിപ്പുതപ്പായിമുമ്മൂന്നു പ്രാണവായുതന്നാറ്റങ്ങൾഒന്നിച്ചൊ\'രോസ്സോണിൻ\' പാളി!ശീതീകരണികൾ, ഏസ്സികൾ, സ്പ്രേകളുംഏസ്സിയായ് മാറിയ വാഹനവ്യൂഹവും,മർദ്ദിച്ചു ചുറ്റിക്കറക്കിയദ്രാവക ബാഷ്പങ്ങൾ,മോലോട്ടുയർന്നു ദ്രവിപ്പിച്ചുഓസ്സോൺ പുതപ്പിനെ!സൂര്യതാപത്തിനൊപ്പം കുതിച്ചെത്തിമാറ്റത്തിൻ വിത്തുവിതയ്ക്കുന്ന-\'യൾട്രാവയലറ്റു\' രശ്മികൾ,മോന്തിക്കുടിച്ചിട്ടു ഭൂമിയെരക്ഷിച്ചു\'യോസ്സോൺ\' പുതപ്പിനാൽ!അതിനെ ദ്രവിപ്പിച്ചുദ്വാരങ്ങൾ തീർക്കുന്നു,നനമ്മളാൽച്ചോർ