മണ്ണിര
മണ്ണിര-------കൃത്രിമച്ചേരുവ ചേർത്തു മേൽമണ്ണിനെആർത്തിയാലൂറ്റിപ്പിഴിയുവാൻ,വെറിപൂണ്ട മനുഷ്യന്റെ ആഗ്രഹംഋതുതാളഭംഗം വരുത്തിയ മണ്ണിതിൽഉണക്കി പൊടിയിച്ച മണ്ണിതിൽ,പ്രകൃതിക്കലപ്പയാം മണ്ണിരവംശവേരറ്റു മറയുന്നു!കളകളെ, ക്ഷുദ്ര കീടങ്ങളെ,ആട്ടിയോടിക്കാൻ തളിച്ച വിഷദ്രവംനീറിപ്പടർന്നാ മൃദുലകോശങ്ങളെനീറ്റിപ്പഴുപ്പിച്ച് അലിയിച്ചു മായ്ക്കുമ്പോൾ;ഭൂമിമാതാവേ, നീ കാത്തു സൂക്ഷിക്കണേ,രണ്ടു സിക്താണ്ഡങ്ങൾ;നാളെയി മണ്ണു, കാലതീർഥത്തിൽമുങ്ങിക്കുളിച്ചീറനായ്,സൂര്യഗായത്രി മന്ത്രം ജപിക്കുമ്പോൾ;വിരിയുവാൻ, വീണ്ടുംസർഗതാളം രചിക്കുവാൻ!