കരൾ
കരൾ
--------
തളരുന്നു,
വിഷബിന്ദു മോന്തിക്കുടിക്കും
കരളുകൾ;
ഭക്ഷണം തന്നിലലിഞ്ഞ വിഷത്തിനെ,
ലഹരിയായെത്തിപ്പടർന്ന വിഷത്തിനെ,
രോഗാണു ഉള്ളിൽ സ്രവിച്ച വിഷത്തിനെ,
രാസ മാറ്റത്തിൽ പിറന്ന വിഷത്തിനെ,
കോശത്തിനുള്ളിൽ ജ്വലിപ്പിച്ചു
ശുദ്ധമാക്കൂ കരളോരോ നിമിഷവും!
തിരയടിച്ചോരോ നിമിഷവുമെത്തുന്ന
വിഷവസ്തു, ജീവിത ശൈലിയാൽ
സ്വന്തം കലകളിൽ പടരും പഴുപ്പിനെ
തടഞ്ഞു നിർത്തീടുവാൻ വയ്യാതെ,
പിടയുന്ന കരളിനെ
രക്ഷിച്ചെടുക്കുവാൻ,
കൃത്രിമ മാർഗം വെടിഞ്ഞു
പ്രകൃതിയെ വാരിപ്പുണർന്നു നടക്കണേ!
കാന്തം
കാന്തം--------ഒരു ചെറു കളവും ഉരിയാടാത്തൊരുകാന്ത ധ്രുവങ്ങളു പോലെ,ശക്തി നശിച്ചു ക്ഷയിക്കുന്നിടവരെസ്വത്വ ഗുണത്തെ കാട്ടും കാന്തം!ദിശയറിയാത്തൊരുലോകത്തിന്നൊരുദിശയായ് മാറിയ കാന്തം!ഒരേ ധ്രുവത്തെ അകറ്റുംഎതിർ ധ്രുവത്തെ വിളിക്കുംനിയതി കുറിച്ചൊരു നിയമംകൈമുതലാക്കിയ കാന്തം!പ്രകൃതീ ബലത്താൽ കാന്തമതാവുകനമ്മുടെ ജീവ നിയോഗം!