Aksharathalukal

കറുപ്പിന്റെ രൂപാന്തരങ്ങൾ

കറുപ്പിന്റെ രൂപാന്തരങ്ങൾ




ആകാശഗംഗയിൽ,
സൗരയൂഥത്തിലെ
സൂര്യതേജസ്സിന്റെ
കത്തിത്തിമിർക്കലിൽ;

പൊന്തുന്നയൂർജ്ജമാ-
ണിന്നെന്റെ കണ്ണിനെ
കാഴ്ച കാണിപ്പതും,
ജീവനായ്ത്തീർന്നതും.

കോടിനൂറ്റാണ്ടുകൾ
കത്തിക്കരിയുമാ-
സൂര്യബിംബത്തിന്റെ
അന്ത്യയാമങ്ങളിൽ,

ആഞ്ഞുവലിക്കുമീ
ഭൂമിയെ, നെഞ്ചിന്റെ
ഉള്ളിലേക്കായിരം
കാണാക്കരങ്ങളാൽ!

അന്നു നാം നിർമിച്ച
സപ്താത്ഭുതങ്ങളും,
കെട്ടിപ്പടുത്തൊരാ
ശ്രേഷ്ഠ സംസ്കാരവും;

ഒരുനുള്ളുചാര-
മെന്നറിയുവാൻ,
എന്തേ ശ്രമിച്ചില്ല,
ചിന്തയ്ക്കെടുത്തില്ല?

ഞാനുമെൻ നേട്ടവും
വെന്നിക്കൊടികളും
തെറ്റും ശരികളും 
ചാരം വെറും ചാരം!

കത്തിക്കരിഞ്ഞൊരാ
രത്നകിരീടങ്ങൾ,
സാക്ഷാൽ കറുപ്പിന്റെ
രൂപാന്തരങ്ങളോ?

           **********




യന്ത്രക്കണ്ണിനു പോളകൾ വേണം

യന്ത്രക്കണ്ണിനു പോളകൾ വേണം

5
276

  യന്ത്രക്കണ്ണിനു പോളകൾ വേണംകണ്ണുകൾ കണ്ടതു ചോരപ്പാടുകൾ,രക്തപ്പല്ലുകൾ കാട്ടിയുലാത്തുംചെന്നാക്കുട്ടികൾ,തൂവിയരക്തക്കറയുടെ പാടുകൾ!കാട്ടുമൃഗത്തിൻ ക്രൂരതവാറ്റിയെടുത്തൊരു രക്തം,സിരയിൽ നിറച്ചൊരുമാനുഷ ചെന്നാക്കുട്ടികൾ;നാട്ടിലിറങ്ങി മദിക്കണകാഴ്ചകൾ നിറയും, മിഴികൾപൂട്ടിയടച്ചു മയങ്ങാൻപുലരികൾ വേണം!(നോക്കിയിരിക്കുക...)എന്നാണവരുടെ കത്തികൾതൊണ്ടയറുത്തുമുറിക്കുക?എന്നാണവരുടെ തോക്കുകൾവെടിയുണ്ടകൾ തുപ്പുക?ദൂരക്കാഴ്ച വിതയ്ക്കണയന്ത്രക്കണ്ണിനു പോളകൾ വേണം;കാഴ്ചകൾ കണ്ടു മടുത്തൊരുകൺപോളകളടയാൻ;ഒന്നുമയങ്ങാൻ,ശാന്തി നിറഞ്ഞൊരുപുലരികൾ വേണം!കണ്ണിനു കാണാൻകണ്ടു