Aksharathalukal

❤️From your Valentine❤️.


By Akku 🎶

Part 1

" പതിവിലും വേഗത്തിൽ അവളുടെ ചുവടുകൾ കൊച്ചിയിലെ നഗരവീഥികളിലൂടെ ചലിച്ചുകൊണ്ടിരുന്നു...കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ഒരു കൈ കൊണ്ട് ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട് കയ്യിൽ കെട്ടിയിരിക്കുന്ന റോസ് നിറത്തിലുള്ള സ്റ്റോൺ വാച്ചിലേക്ക് അവൾ ആവലാതിയോടെ നോക്കുന്നുണ്ട്... "

"എന്റെ കർത്താവെ ഇന്നും ലേറ്റ്...എത്രയൊക്കെ നേരത്തെ റെഡിയായാലും എന്നും ഇതുതന്നെ.. ഇനിയാ കാലമാടന്റെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ മേലാ"... അവൾ ഓരോന്ന് പിറുപ്പിറുത്തുകൊണ്ട്  വലതു വശത്തേക്ക് കാണുന്ന വലിയ വീടിന്റെ എൻട്രൻസിലേക്ക് പ്രവേശിച്ചു,ഒപ്പം നെറ്റിയിൽ കുരിശു വരയ്ക്കാനും മറന്നില്ല".

ദേവദത്തം എന്ന് ഗോൾഡൻ പ്ലേറ്റിൽ കറുത്ത ലിപികൊണ്ട് മനോഹരമായി എഴുതി ആഹ് വലിയ ഇരുന്നില വീടിന്റെ മുമ്പിൽ തന്നെ കൊത്തിവെച്ചിട്ടുണ്ട്... അതിന്റെ തൊട്ട് മുകളിലായി ഒരു കറുത്ത നെയിംബോർഡും, "അഡ്വക്കേറ്റ്  അനയ് വേണുദേവ് "....അവൾ അതിലേക്കൊന്ന് നോക്കി ദീർഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി...

"അനയ് വേണുദേവ്". ആഹാ പേര് കേട്ടാൽ എന്തൊരന്തസ്സ്.. കാണാനാണെങ്കിൽ മുടിഞ്ഞ ലുക്കും, പക്ഷെ ആഹ് തിരുവാ തുറന്ന് മൊഴിയുന്ന വാചകം കേട്ടാ ഒരെണ്ണം ആഹ് മൊബൈൽ ടവറിന്റെ റേഞ്ചിലോട്ട് അടുക്കുകേലാ.🤭🤭"

"ഉവ്വ...അതുകൊണ്ടാണല്ലൊ നീയവന്റെ പുറകിൽ കൂടിയത് .കോമ്പറ്റിഷൻ ഉണ്ടാവില്ല എന്ന് ഉറപ്പല്ലേ ...''

അവിടെ ചെടികൾക്ക് വെള്ളം നനച്ചിരുന്ന ഏകദേശം അന്പതിന്‌ മുകളിൽ പ്രായമുള്ള സ്ത്രീ ഗേറ്റിന്റെ അടുത്തേക്ക് വന്ന് ആഹ് വലിയ കവാടം അവൾക്കായി തുറന്നു നൽകി ..

"ഓഹ് ,എന്റെ ഭാവിയമ്മായിയമ്മേ ....ഒന്ന് മെല്ലെ പറ ..ആ വെട്ടുപോത്ത്‌ എങ്ങാനും കേട്ടോണ്ട് വന്ന എന്നെ ഉടലോടെ സ്വർഗത്തിലോട്ടെടുക്കാം.അല്ല പറഞ്ഞപ്പോലെ മൂപ്പരാനെ കാണാനില്ലല്ലോ.അല്ലെങ്കിൽ രണ്ട് മിനിറ്റ് വൈകിയ ഫോൺ വിളിച്ചു ചീത്ത പറയുന്ന ടീമാ ".അവൾ അവരുടെ തോളിലൂടെ കയ്യിട്ട് വീടിന്റെ അകത്തേക്ക് നടന്നു..

"എടിയെടി എന്റെ മോന്റെ സ്വഭാവത്തിനു എന്താടി കുഴപ്പം???"

"ഓഹ് പുത്രനെ പറഞ്ഞപ്പൊ അമ്മയ്യ്ക്ക് അങ്ങ് കൊണ്ടു."അവൾ ചിരിച്ചുകൊണ്ട്  അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് അകത്തേക്കു കയറി."

"അല്ലെങ്കിലും അതങ്ങനെയാ ലില്ലിക്കൊച്ചേ.. എന്ത് കാര്യം വന്നാലും അവസാനം അമ്മയും മോനും ഒറ്റക്കെട്ടാ... നമ്മൾ പുറത്തും"...

അവൾ അകത്തേക്ക് കയറിയതും സോഫയിൽ പത്രം വായിച്ചുകൊണ്ട് ഇവരുടെ സംഭാഷണം ശ്രദ്ദിച്ചിരുന്ന വേണുമാഷ് ചിരിയോടെ മറുപടി നൽകി.

"അല്ല ആരിത്... വേണു മാഷൊ??? എന്താ മാഷെ ഇന്നത്തെ വാർത്ത.. വെട്ട്, കൊലപാതകം, നാശനഷ്ടം ഒഴിച്ച് വല്ല നല്ല വാർത്തയും അതിൽ കാണുന്നുണ്ടൊ?? 😌

വേണുമാഷ് അതിനൊന്ന് ഇളിച്ചുകൊടുത്തുകൊണ്ട് പത്രം മടക്കിവെച്ചു....

വന്നപ്പൊ തന്നെ തുടങ്ങിയോടി കാ‍ന്താരി നീ.😄

പിന്നല്ല... ഇന്ന് അങ്ങയുടെ മകന്റെ വക സരസ്വതി, സങ്കീർത്തനം തുടങ്ങിയാസംഭാവനകൾ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ ഫുൾ പവറിലാ കാർന്നോരെ...ഇന്ന് ഞാനൊരു കലക്ക് കലക്കും കറവേട്ടാ.. 😜

അതെന്താ മോളെ ഇന്ന് നിന്റെ മുഖത്ത് പൂന്നിലാവുദിച്ചൊ??? അതുപോലെയാണല്ലോ സന്തോഷം???🧐മണിയമ്മ അതായത് അനയിന്റെ അമ്മ അവളെപിടിച്ചു സോഫയിലേക്കിരുത്തി...

മണിയമ്മയുടെ ചോദ്യം അവളുടെ കണ്ണുകളിൽ പ്രണയം തൂവി.. മുഖം ചെറുതായി നാണത്താൽ വിടർന്നു..മുന്നിൽ ഇരിക്കുന്നവരോട് കൂടുതൽ ഒന്നും പറയാതെ തന്നെ അവൾ കയ്യിലായിരുന്ന ബാഗ് തുറന്നുകൊണ്ട് ഒരു ചുവന്ന കത്ത് പുറത്തെടുത്തു. വളരെമനോഹരമായി അലകരിച്ചിരുന്നു അവളത്.

എന്നാൽ അവളുടെ മട്ടും,ഇരിപ്പും,കയ്യിലെ ലെറ്റർ എല്ലാം കണ്ട് വേണുമാഷിനും മണിയമ്മയ്ക്കും സന്തോഷം അടക്കാനായില്ല.

അപ്പൊ നീയവനോട് പറയാൻ പോവാണൊ മോളെ??? 😇നന്നായി,ഒരുപാടിയില്ലേ നീ മനസ്സിൽകൊണ്ട് നടക്കുന്നു. ചെല്ല് എല്ലാം പറഞ്ഞു സെറ്റ് ആക്ക്. എനിക്കറിയാം എന്റെ കാ‍ന്താരി തകർക്കുമെന്ന്.വേണുമാഷ് അവളുടെ തലയിൽ തലോടി.

ആഹ്മ് ഞാൻ എത്ര നാളായെന്നോ കൊതിക്കുന്നു നിന്നെയീ വീട്ടിൽ കൊണ്ടുവരാൻ,എന്നും ഞാനെന്റെ കണ്ണനോട് പറയും.മോള് ചെല്ല്,ആർക്കാ എന്റെ ലില്ലികൊച്ചിനെ ഇഷ്ടാവാത്തെ? 😊

അവൾ അവരെ നോക്കി ചിരിച്ചുകൊണ്ട് പതിയെ മുകളിലേക്ക് കയറി.എന്തോ മനസ്സ് ശാന്തമാണ്.. ഒരുപാട് നാളായി പറയാനാഗ്രഹിച്ച ഒന്നാ കർത്താവെ പറയാൻ പോവുന്നെ,ഒന്ന് മിന്നിച്ചേക്കണേ..അവൾ ദൈവത്തിനു സ്തുതി നൽകികൊണ്ട് പതിയെ ഓഫീസ് റൂമിന്റെ വാതിലിൽ കനോക്ക് ചെയ്തു കാത്തുനിന്നു.

അല്ലെങ്കിലും അങ്ങനെ ആണല്ലൊ,ഈ കാര്യത്തിലൊക്കെ പുള്ളിയ്ക്കെന്നാ ഡിസിപ്ലിനാ...ഇനി കനോക്ക് ചെയ്യാതെ കാത്തു കയറിട്ടു വേണം അതിനു കേൾക്കാൻ.. എന്തോ ഇതൊക്കെ ആലോചിക്കുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു.. അതിമനോഹരമായ പുഞ്ചിരി...

"ടോ....താണീതേതു സ്വപ്നലോകത്താ...തന്റെ മുമ്പിൽ വിരൽ ഞൊടിച്ചു അവളെതന്നെ ഉറ്റുനോക്കുന്ന അനയിനെക്കണ്ടാണ് അവൾ സ്വയമേ തീർത്ത ചിന്താവലയത്തിൽ നിന്നും മുക്തമായത്.അവൻ അവൾക്കായി വാതിൽ തുറന്നതൊ, അവളുടെ പേര് ചൊല്ലി വിളിച്ചതൊ ഒന്നുമേ താൻ കേട്ടിട്ടില്ല. അതോർക്കെ അവളുടെ മുഖത്ത് ജാള്യത വ്യക്തമായിരുന്നെന്ന് പറയാം. അല്ലെങ്കിലും നമ്മൾ കാര്യമായിട്ട് എന്തേലും ചെയ്യാൻ പോവുന്ന നേരം ഇതുപോലുള്ള ചെറിയവലിയ പിഴവുകൾ സ്വഭാവികമാണല്ലോ. 😌അവൾ സ്വന്തമായി മോട്ടിവേഷൻ സ്പീച്ചും മനസ്സിൽ പറഞ്ഞു അവനെനോക്കി ഇളിച്ചുകാട്ടി. 😁

തനിയ്ക്ക് കാര്യമായ തകരാർ വല്ലതും ഉണ്ടോടോ??🧐വന്നപ്പൊ മുതൽ സ്വപ്നലോകത്താണല്ലൊ??

എൻറ്റീശോ തേഞ്ഞു.. 🙄ഞാൻ എന്നതാ പറഞ്ഞത് മിന്നിച്ചേക്കണേ എന്നല്ലേ??അല്ലാതെ ഉള്ള ബൾബിന്റെ ഫുസൂരനാല്ലല്ലോ??.. അവൾ ആത്മഗമിച്ചുകൊണ്ട് വീണ്ടും അനയിനെ നോക്കി...

ഒന്നുമില്ല സാർ.. ഇന്നത്തെ വർക്കിംഗ്‌ ഡേ എങ്ങനെ മനോഹരമാക്കാമെന്ന് ആലോചിച്ചതാ😁.. എന്താണാവോ നമ്മുടെ ലില്ലികൊച്ചു വായിൽവന്ന അബദ്ധം അതുപോലെ വിളിച്ചുപറഞ്ഞു.

"ടോ.. താനെന്താ ആടിനെ പട്ടിയാക്കുവാണൊ?? അകത്തേക്ക് കയറി പണിയെടുക്കടൊ... അവൻ ഗർജ്ജിച്ചുകൊണ്ട് തിരിഞ്ഞു ഓഫീസ് റൂമിലേക്ക് കയറി.

"അവൾ അവന്റെ പിന്നാലെ തന്നെ അകത്തേക്ക് കയറി... അപ്പോഴേക്കും അവൻ തന്റെ ടേബിളിൽ ഇരുന്ന് ഒരു ഫയൽ ചെക്ക് ചെയ്യാൻ എടുത്തിരുന്നു.ഇവിടെ ലില്ലികൊച്ചാണെങ്കിൽ തന്റെ കയ്യിൽ ഒളിപ്പിച്ചിരിക്കുന്ന കത്തിലേക്കും അവനേയും മാറി മാറി നോക്കി.ഒന്നാലോചിച്ചതിനുശേഷം അവൾ തനിക്കായി സജ്ജമാക്കിയിരിക്കുന്ന സൈഡ് ടേബിളിലേക്ക് ചെന്നിരുന്നുകൊണ്ട് ലാപ്ടോപ് ഓൺ ചെയ്തുവെച്ചു എന്തൊക്കെയൊ ടൈപ്പ് ചെയ്ത് കൂട്ടാൻ തുടങ്ങി.

"അഡ്വ.അനയ് വേണുദേവ് " നാട്ടിലെ പേരുകേട്ട വക്കീലദ്ദേഹം..ലില്ലി ചിരിച്ചുകൊണ്ട് ആലോചനയിലാണ്ടു.താൻ പിജി ചെയ്യുന്ന സമയത്താണ് അസ്സിസ്റ്റിംഗ് സ്റ്റാഫ്സിനെ ആവശ്യമുണ്ടെന്നുള്ള വാട്സ്ആപ്പ് മെസ്സേജ് കാണുന്നത് തന്നെ,ഒരു പാർട്ട്‌ ടൈം ജോലി അത്യാവശ്യമായതു കൊണ്ടു അതിൽ കാണുന്ന നമ്പറിലേക്ക് അപ്പൊ തന്നെ വിളിച്ചു നോക്കുകയും ചെയ്തു.ആദ്യം വിളിച്ചപ്പൊ ഫോൺ എടുത്തതേ മണിയമ്മയായിരുന്നു, ഞാൻ കാര്യം സംസാരിച്ചു കഴിഞ്ഞപ്പോൾ അടുത്ത ദിവസം വീട്ടിലേക്ക് വന്നോളാനും പറഞ്ഞു. അങ്ങനെയാണല്ലൊ ഈ മൂരാച്ചിയുടെ അടുത്ത് എത്തിപ്പെട്ടത്. കടിച്ചുക്കീറാൻ വരുന്ന സ്വഭാവവും തൊട്ടതിനും പിടിച്ചതിനും ദേഷ്യവും.പക്ഷെ ഇവിടെ വന്നപ്പൊ കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് മണിയമ്മയും വേണുമാഷും. ഒരു പാവം അച്ഛനും അമ്മയും. ആദ്യത്തെ കുറച്ചു ദിവസം രണ്ടുപ്പേരും കാര്യമായ ഗൗരവം തന്നെയായിരുന്നു. പിന്നെ പിന്നെ തന്റെ കുറുമ്പ് കണ്ടിട്ടൊ, അതോ സംസാരം കേട്ടിട്ടൊ, അവരും തന്നോടടുത്തു തുടങ്ങി.പക്ഷെ എന്നായിരുന്നു ഇതിയാനോട് ഇഷ്ടം തോന്നിയത്??...

ലില്ലി😠.... പെട്ടന്നുള്ള മുറവിളിയും അവൾ ചെയറിൽ നിന്നെണീക്കലും ഒരുമിച്ചായിരുന്നു...

എന്താ സാർ????🙄... ലില്ലി ശരിക്കും ഞെട്ടിപോയെങ്കിലും അവൾ ഉടനെ സംയമനം പാലിച്ചുകൊണ്ട് അവനെ നോക്കിയിരുന്നു.

വന്നപ്പൊ തൊട്ട് ശ്രദ്ധിക്കുന്നതാ തന്നെ,എന്താടോ കാര്യം??? എന്താ തനിക്കൊരു ടെൻഷൻ ഉള്ളപോലെ തോന്നുന്നെ??🙂.. അനയ് ചെറുപുഞ്ചിരിയണിഞ്ഞു അവളോടായി തിരക്കി.. എന്നാൽ വല്ലപ്പോഴും മാത്രം അവന്റെ മുഖത്ത് പ്രതിഫലിക്കുന്ന പ്രതിഭാസമാണ് പുഞ്ചിരി.അവന്റെ പുഞ്ചിരിയിൽ അവളുടെ ആകുലതകൾ നിഷ്പ്രഭമായി തീരുകയാണെന്നവൾ അത്ഭുതത്തോടെ ഓർത്തു.അതങ്ങനെയാണല്ലൊ നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും ആയിക്കോട്ടെ, അവരുടെ ദേഷ്യവും, അതുപോലെ പുഞ്ചിരിയും നമ്മളേയും  ബാധിക്കുന്നുണ്ട്..

തന്റെ മനസ്സ് ശാന്തമായതും അവൾ അവന്റെ അരികിലേക്ക് നടന്നു ചെല്ലുകയായിരുന്നു..ഇരുവരുടേയും ദൃഷ്ടി പരസ്പരം കോരുത്തുപ്പോയ നിമിഷം അവൾ തന്റെ കയ്യിലായി കരുതിയിരുന്ന ചുവന്ന ലേഖനം അവനായി നീട്ടിപ്പിടിച്ചു.

ഇതേസമയം തന്റെ മുമ്പിൽ നിൽക്കുന്നവളേയും അവളുടെ കയ്യിലെ ചുവന്ന കടലാസ്സിലേക്കും സംശയത്തോടെ നോക്കുകയായിരുന്നു അനയ്. ഒന്ന് ചിന്തിച്ചതിനു ശേഷം അവനാ കത്ത് തന്റെ കൈകളിലേക്ക് വാങ്ങി...

സർ...ഈ കത്തെന്റെ മനസ്സിന്റെ ഭാഗമാണ്... അതിലെ ഓരോ വർണ്ണത്തിലും എന്റെ സ്നേഹത്തിന്റെ നിറമുണ്ട്.. അതേ എനിക്ക് ഇഷ്ടമാണ്.. ഈ അനയ് വേണുദേവെന്ന വക്കീലിനോട് പ്രണയമാണ്. എനിക്കറിയാം പെട്ടന്നിങ്ങനെയൊക്കെ പറഞ്ഞെന്നുവെച്ചു സർന്നു എന്നോട് പ്രണയം തോന്നണമെന്നില്ല, അങ്ങനൊന്ന് പിടിച്ചുപ്പറിച്ചു വാങ്ങാനും എനിക്ക് താല്പര്യമില്ല... ഈ കത്ത് ഉറപ്പായും വായിക്കണം, അതിനായി എന്ത് മറുപടിയായാലും എനിക്ക് സ്വീകാര്യമാണ് .♥️ഇത്രയും അവൾ അവന്റെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞവസാനിപ്പിച്ചു...ഇപ്പോഴവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ട്, തന്റെ മനസ്സിലുള്ള കാര്യങ്ങൾ അവനെ അറിയിച്ചതിന്റെയാകാം എന്നവൾ ഉറപ്പുവരുത്തി തിരിഞ്ഞു നടന്നു ...

ടോ......ഈ പ്രാവശ്യം അവന്റെ വിളികേട്ട് ലില്ലി അത്ഭുതത്തോടെ തിരിഞ്ഞു നോക്കി,കാരണം അവന്റെ ശബ്ദതത്തിൽ ഗൗരവമില്ല, കർക്കശമില്ല, മറിച്ചു ശാന്തത തികച്ചും ശാന്തത....അവന്റെ ചൊടികളിൽ ഏറ്റവും മനോഹരമായ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... അതേ ചിരിയോടെ തന്നെ അവൻ അവൾക്കരികിലേക്ക് നടന്നു വന്നിരുന്നു...

"ടോ ലില്ലിക്കൊച്ചേ"... ഞെട്ടി നിൽക്കുന്ന ലില്ലി അവന്റെയാ വിളികൂടി ആയതും രണ്ട് കണ്ണും മിഴിച്ചു അവനെ നോക്കിപ്പോയി.അവൻ അവളുടെ നോട്ടം കണ്ടുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു...

"താൻ പറഞ്ഞ കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ എനിക്കീ കത്തും വായിക്കണ്ട, ഒരുപാട് ഇരുത്തികുത്തി ആലോചിക്കാനുമില്ലന്നെ... കാരണം എന്റെ മനസ്സിൽ എന്നോ കോറിയിട്ട പ്രണയം നിനക്കുമാത്രം സ്വന്തമാണ്.. എന്റെ ലില്ലിക്കൊച്ചിനുവേണ്ടി മാത്രം..✨️

"അവന്റെ നാവിൽനിന്നുളവായ പതിഞ്ഞ വാക്കുകൾക്ക് ഒരുവളുടെ ഹൃദയത്തിലേക്ക് തറച്ചുക്കയറാൻ കഴിവുണ്ടായിരുന്നു.പ്രണയത്തിന്റെ മുന്തിരിവള്ളികൾ അവളുടെ മനസ്സിലൂടെ പടർന്നൊഴുകി, അതിതാ ഈ നിമിഷം വിരിയുകയാണ്...അവൾ നിറഞ്ഞ സന്തോഷത്തോടെ അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു... തിരികെ അവനും...

"ശരിക്കും ഇഷ്ടാണൊ എന്നെ???അതോ വെറുതെ പറ്റിക്കുവാണൊ??? അവൾ വിടർന്ന കണ്ണുകളോടെ അവനെ ഉറ്റുനോക്കി...

"എന്തെ?? എന്റെ ലില്ലികൊച്ചിനു വല്ല സംശയവും തോന്നുന്നുണ്ടോ?? എന്നാപ്പിന്നെ ഇപ്പോ തന്നെ ഞാനാ സംശയം തീർത്തുതരാം... അനയ് അവളുടെ ഇടിപ്പിലൂടെ തന്നോട് ചേർത്തനയ്ക്കാൻ ഒരിങ്ങയതും, അവൾ അവന്റെ കയ്യിൽ നിന്നും വഴുതി ഓടിയിരുന്നു.അപ്പോഴും അവളുടെ ചുണ്ടുകൾ വിരിഞ്ഞിരുന്നു, ഒപ്പം നാണത്തിന്റെ അകമ്പടിയും...

പക്ഷെ ഇവൾ ചിരിച്ചുകൊണ്ട് ഓടി വരുന്നതും നോക്കി രണ്ടാത്മാകൾ അന്തംവിട്ടു ഹോളിൽ നോക്കിയിരിപ്പുണ്ടായിരുന്നുവെന്നത് നമ്മുടെ ലില്ലിക്കൊച്ചങ്ങു മറന്നു പോയി... ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി തന്റെ മുന്നിലേക്ക് നോക്കിയ ലില്ലി കാണുന്നതും അവളെനോക്കിയിരിക്കുന്ന വേണുമാഷിനേയും മണിയമ്മയേയുമാണ്..അവരെ കണ്ടതും അവൾ അബദ്ധം പറ്റിയതുപ്പോലെ നാവുകടിച്ചു... നിമിഷനേരംകൊണ്ട് മുഖത്തുള്ള നാണമെല്ലാം മാറി നല്ല അസ്സൽ ചമ്മലാണ് ഇപ്പൊ ലില്ലിയ്ക്ക്...ഇതൊക്കെ കണ്ട് അവളെ ആക്കിച്ചിരിക്കുവാണ് വേണുമാഷ്. എന്നാൽ മണിയമ്മയുടെ മുഖത്ത് സംതൃപ്തിയാണ് സന്തോഷമാണ്. അവർ ലില്ലിയുടെ കയ്യിൽപ്പിടിച്ചുകൊണ്ട് സോഫയിലേക്കിരുത്തി.

"അവനെന്തുപ്പറഞ്ഞു മോളെ??..മണിയമ്മ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

"ആഹ്മ്.. അതെന്ത് ചോദ്യമാടൊ ഭാര്യെ?? അവളുടെ മുഖം കണ്ടാലറിഞ്ഞൂടെ നമ്മുടെ മോൻ പച്ചക്കൊടി വീശിയെന്ന്.😁വേണുമാഷ് പറഞ്ഞതിന് ലില്ലി നല്ലപോലെ ചിരിച്ചുകൊടുത്തു....അത് കണ്ടതും മണിയമ്മ അവളുടെ നെറ്റിയിൽ മുത്തി, ഒപ്പം രണ്ട് കൈകൊണ്ടും അവളുടെ മുഖം കൈക്കുമ്പിളിലാക്കി...

"എനിക്ക് എന്ത് സന്തോഷമായെന്നൊ മോളെ... ഒരുപാട് ആഗ്രഹിച്ചതാ നിന്നപ്പോലൊരു മോളെ ഞാൻ.. ശരിക്കും നീ വന്നതിൽ പിന്നെയാ ഞങ്ങൾക്ക് ചിരിക്കാനും, പറയാനും ഒക്കെ ആളായത്... അതുവരെ ഈ വലിയവീട്ടിൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഞങ്ങളുടേത്...."

"ഓഓഓ... അപ്പൊ  സമ്മതിച്ചു ഞാൻ കാരണമാണ് നിങ്ങൾ ലൈഫ് എൻജോയ് ചെയ്യാൻ തുടയിതെന്ന്. എനിക്ക് തൃപ്തിയായി ഓൾഡ് പീപിൽസ്, തൃപ്തിയായി.😌അല്ലെങ്കിലും എന്റെ മണിയമ്മയെപ്പോലൊരു അമ്മയെ കിട്ടാൻ ആർക്കാ കൊതിയാവാത്തെ??? പിന്നെ എന്റെ വേണുമാഷും പാവല്ലേ??ഇങ്ങനെയൊരു ഫാമിലിയുടെ പാർട്ട്‌ ആവാൻ എനിക്കും ഒരുപാട് ആഗ്രഹമുണ്ട്..അവളും അവര് രണ്ടുപേരെയും ചേർത്തുപ്പിടിച്ചു...

" ജൂണിലെ നിലാമഴയിൽ...🎶🎶പെട്ടന്ന് ബാഗിൽ കിടന്ന് ഫോൺ റിങ് ചെയ്യുന്നകേട്ട് ലില്ലി തന്റെ വലിയ ബാഗിൽ ഫോൺ തിരയാൻ തുടങ്ങി...

"ആരാണാവൊ കർത്താവെ, അവൾ ഫോൺ കയ്യിലെടുത്തുകൊണ്ട് ഡിസ്പ്ലേയിലേക്ക് നോക്കി...

അതിൽ "മൃദുല " എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞുക്കാണവെ അവൾ വേഗം ഫോണെടുത്ത് ചെവിയിലേക്ക് ചേർത്തുവെച്ചു...

എന്താടി പെണ്ണെ??? നിന്റെ ജോലി തീർന്നൊ മോളെ??... ലില്ലി ഫോൺ എടുത്തപ്പാടെ അപ്പുറത്തുള്ള പെണ്ണിനോട്  സംസാരിച്ചുതുടങ്ങി...

ആഹ്ടി കുരിപ്പേ... ഇന്നെനിക്ക് ഹാഫ് ഡേയല്ലേ??? അതുകൊണ്ട് വേഗം ഫ്ലാറ്റിലെത്തി..ഇവിടെ വന്നപ്പൊ താക്കോലും കാണുന്നില്ല... മൃദുല പറഞ്ഞവാസാനിപ്പിച്ചതും ലില്ലി തന്റെ വലിയ ബാഗിന്റെ ഒരു വശത്തായി തിളങ്ങി കിടക്കുന്ന താക്കോലിലേക്ക് നോക്കി... പിന്നെ ദയനീയമായി ഫോണിലേക്കും.

എടി... എനിക്കൊരു അബദ്ധം പറ്റി മൃദു😁. സാധാരണ നീയെന്നും പോയാൽ വൈകീട്ടല്ലേ എത്താറ്... അതുകൊണ്ട് ഞാൻ താക്കോൽ എന്റെക്കൂടെ കൊണ്ടുവന്നു മൃദു...

"ഓഹ് ശവം 😬... എന്നാ നിനക്കെന്നാകാര്യമൊന്ന് വിളിച്ചുപറഞ്ഞൂടെ ലിച്ചു. ഞാൻ താക്കോൽ ഇവിടെ കാണാതെ വന്നതുകൊണ്ട് നീയെങ്ങാനും ആഹ് കോഴിരോഹിത്തിന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തെന്നോർത്തു.. അവിടെ ബെല്ലടിച്ചപ്പൊ കറക്റ്റായിട്ട് തുറന്ന് വന്നത് ആഹ് കോഴിമോനും. അരമണിക്കൂർ സംസാരിച്ചു കൊന്നിട്ടാ അവനെന്നെ പറഞ്ഞുവിട്ടത്... മൃദു ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ട് പറഞ്ഞുനിർത്തി.. എന്നാൽ അവളുടെ ഈ സംസാരം കേട്ട് മണിയമ്മയ്ക്കും വേണുമാഷിനും വരെ ചിരി വരുന്നുണ്ടായിരുന്നു...

"ഓഹ്.. എന്റെ മൃദു നീ അവിടെയിനി നിൽക്കണ്ട, വേഗം നമ്മുടെ മലബാർ കാഫേയിലേക്ക് പോര്.. ഞാനും ഒരു 20 മിനിറ്റുനുള്ളിൽ അവിടെയെത്താം.😌

"എന്താടി.. ഇത്ര വിശേഷിച്ചു.. ഇന്നെന്തേലും പ്രത്യേകതയുണ്ടൊ???.. മൃദു സംശയത്തോടെ ചോദിച്ചു..

"ഓഹ് അതൊക്കെ നേരിട്ട് പറയാടി കൊച്ചേ... നീയിപ്പൊ ഇറങ്ങാൻ നോക്ക്... അത്രയും പറഞ്ഞു ലില്ലി കോൾ കട്ട്‌ ചെയ്തിരുന്നു.. അവൾ അവർ രണ്ടുപ്പേർക്കും ഓരോ ഫ്ലയിങ് കിസ്സും കൊടുത്ത് പുറത്തേക്കോടി...

"ആഹ് പോവാണൊ കൊച്ചേ ... ഞാൻ കൊണ്ടുവിടണൊ??.. വേണുമാഷ് അവളോട് വിളിച്ചുപ്പറയുന്നുണ്ടായിരുന്നു..

ഓഹ്.... വേണ്ട കിളവാ... ഞാനൊരു ഓട്ടോപിടിച്ചു പൊക്കോളാം.. ഓടുന്നതിനിടയിലും ലില്ലി ഉറക്കെ വിളിച്ചുപറഞ്ഞു...അവൾ പുറത്തിറങ്ങി വേഗം തന്നെ ചെരുപ്പ് ധരിച്ചു ഗേറ്റ് ലക്ഷ്യമാക്കി നടന്നു.

പക്ഷെ അവളറിയാതെ, അവളെ ഉറ്റുന്നോക്കികൊണ്ട് ഒരുവൻ ബാൽക്കണിയിൽ ചാരിനിന്നു.. അവന്റെ മുഖത്ത് വശ്യത നിറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുച്ഛചിരിയും....

തുടരും.... ♥️



❤️From Your Valentine❤️

❤️From Your Valentine❤️

4.2
979

Part 2 By Akku 🎶 പക്ഷെ അവളറിയാതെ, അവളെ ഉറ്റുന്നോക്കികൊണ്ട് ഒരുവൻ ബാൽക്കണിയിൽ ചാരിനിന്നു.. അവന്റെ മുഖത്ത് വശ്യത നിറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുച്ഛചിരിയും.... തുടർന്നു വായിക്കുക... \" പാടുന്നു പ്രിയരാഗങ്ങൾ ചിരി മായാതെ നഗരം... 🎶🎶\" ഹെഡ്ഫോണിൽ നിന്നൊഴുകുന്ന അവളുടെ പ്രിയപ്പെട്ട പാട്ട് കേൾക്കുകയാണ് ലില്ലി.. ഇടയ്ക്ക് തന്റെ ചുവടുകളും പാട്ടിനനുസരിച്ചു ചലിക്കുന്നുണ്ട് താനും.ഇപ്പൊ വക്കീലിന്റെ വീട്ടിലേക്ക് പോവുന്ന വഴിയാണല്ലൊ, അതല്ലേ കൊച്ചിനിത്ര സന്തോഷം.പൊതുറോഡിൽ ആളുകൾക്ക് നടപ്പാതയൊരുക്കുന്ന വഴിയിലൂടെയാണ് നടത്തം, അതുകൊണ്ട് വണ്ടി വരുമെന്ന പേടി വേണ്ട..ഈ സമയമത്രയും ലില്ലിയുടെ