Aksharathalukal

പ്രണയനിലാവ്💙


💞പ്രണയനിലാവ്💞


*Part 14


\"ആരാ മോളെ ഇത്,,??\"(അമ്മ)

\"അമ്മെ ഇത് അഖിൽ,,,ഞങ്ങടെ കൂടെ പടിക്കുന്നതാ,,,നന്ദൂന്റെ ചങ്ക്,,,\"(അപ്പു)

\'നന്ദൂന്റെ ചങ്കൊ എപ്പോ,,,😲\'(വിച്ചു ആത്മ )

\"ആണൊ മക്കള് വാ കഴിക്കാനുള്ളത് എടുത്ത് വെച്ചിട്ടുണ്ട്,,,\"(അമ്മ)

എല്ലാരും കഴിക്കാനിരുന്നതും നന്ദു അഖിലിന്റെ അടുത്ത് പോയിരുന്ന്  അവന് വിളമ്പിക്കൊടുക്കാൻ തുടങ്ങി,,,എന്നും തന്റെയടുത്ത് വന്നിരുന്ന് ആവേശത്തോടെ തനിക്ക് വിളമ്പിത്തന്നിരുന്ന നന്ദു ഇന്ന് അഖിലിന്റെ അടുത്ത് പോയി ഇരിക്കുന്നത് കണ്ടതും റിച്ചൂന് ദേഷ്യം വന്നു,,,പക്ഷെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ അവനെന്തിനാ ദേഷ്യം വന്നതെന്ന് അവന് മനസ്സിലായില്ല,,,പുവർ മാൻ,,😌

നന്ദു അഖിലിനോട് വാതോരാതെ സംസാരിക്കുന്നതും അവനോട് തൊട്ടുരുമ്മി ഇരിക്കുന്നത് കണ്ടതും റിച്ചൂന് ദേഷ്യം വന്ന് എഴുന്നേറ്റ് പോയി,,,

\"സുബാഷ്,,,😂\"(വിച്ചു)

\"അപ്പൊ ഒന്നാം ഘട്ടം കഴിഞ്ഞു,,,ഇനി രണ്ടം ഘട്ടം എപ്പോഴാണാവോ,,,😌\"(സിദ്ധു)

\"വൈകാതെ ഉണ്ടാവും,,😌\"(അപ്പു)

_________________❤❤❤_______________

\"🎤തങ്കബസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച്ച് നൊയമ്പിന്ന് മുടക്കും ഞാൻ🎤,,,ഞ വെച്ച് പാട്..\"(നന്ദു)

\"🎤ഞാവൽ പഴം പെറുക്കാം,,,പീലിക്കുട നിവർത്തി,,,😌🎤\"(വിച്ചു)

\"അത് ആലിപ്പഴല്ലേ,,,👀\"(ലല്ലു)

\"ശെരിയാണല്ലൊ,,,\"(അഖിൽ)

\"ആര് പറഞ്ഞു ഞാൻ പീലിക്കുട നിവർത്തി പോയത് ഞാവൽ പഴം പെറുക്കാനാ,,,,😌\"(വിച്ചു)

\"ഓടിക്കൊ ഓടിക്കൊ,,,റിച്ചു വരുന്നുണ്ട് നന്ദു അഖി അഭിനയം തുടങ്ങിക്കൊ,,,\"(സിദ്ധു)

സിദ്ധുവും അപ്പുവും ഓടി വന്ന് പറഞ്ഞതും ബാൽക്കണിയിൽ അന്താക്ഷരി കളിച്ചോണ്ടിരുന്ന വിച്ചുവും ലല്ലുവും എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഓടി,,,നന്ദുവും അഖിലും പരസ്പരം തോളിൽ കൈയ്യിട്ട് പുറത്തേക്കും നോക്കി ഇരുന്നു,,,

അപ്പുവും സിദ്ധുവും വിച്ചുവും ലല്ലുവും ഓടി ഒരു ഡോറിന്റെ ബാക്കിൽ പോയി ഇരുന്നു,,പക്ഷെ വിച്ചു ഓടി വന്ന് ഇരുന്നത് ലല്ലുന്റെ മടിയിലായി പോയി,,,

\"എണീറ്റ് പോടാ മാക്രി,,😬\"(ലല്ലു)

ലല്ലു വിച്ചുനെ പിടിച്ച് ഉന്തിയതും അവൻ നേരെ പോയി നിന്നത് സ്റ്റെയർ കയറി വരുന്ന റിച്ചുന്റെ മുന്നിലായിപോയി,,,

\"🤨🤨🤨\"(റിച്ചു)

\"ഞാൻ ചുമ്മാ ജോഗ്ഗിംഗ് ചെയ്യുവായിരുന്നു,,😁\"(വിച്ചു)

\"വീടിന്റെ ഉള്ളിലൊ,,🤨\"(റിച്ചു)

\"അത് പിന്നുണ്ടല്ലൊ,,,ആ കാണിപ്പയ്യൂര് എന്നോട് പറഞ്ഞു ഈ ആഴ്ച്ച പുറത്തിറങ്ങണ്ടാന്ന്,,,അപ്പൊ വീടിന്റെ ഉള്ളിൽ ജോഗിംഗ് ചെയ്യാന്ന് വിചാരിച്ചു 😁എങ്ങനെണ്ട് ഞാൻ പൊളിയല്ലേ,,,😌\"(വിച്ചു)

അതിന് റിച്ചു ഒന്ന് അമർത്തി മൂളി,,,

\"എന്നാ പിന്നെ ഞാനങ്ങോട്ട് പോട്ടെ,,,😁\"(വിച്ചു)

\"മ്മ്,,\"(റിച്ചു)

ജീവൻ തിരിച്ച് കിട്ടിയ പോലെ വിച്ചു ഓടി,,,അത് കണ്ടതും റിച്ചു ചിരിച്ചോണ്ട് റൂമിലേക്ക് പോവാൻ നിന്നതും ബാൽക്കണിയിൽ നിന്ന് നന്ദുന്റെ സൗണ്ട് കേട്ട് അങ്ങോട്ട് പോയി നോക്കി,,,

\"നന്ദു,,\"(അഖിൽ)

\"മ്മ്,,,\"(നന്ദു)

\"ഞാൻ നിന്നെ അങ്ങ് കെട്ടിയാലൊ,,\"(അഖില്) 

\"ഇപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ,,??\"(നന്ദു)

\"എനിക്ക് ചോദിക്കാൻ തോന്നി ചോദിച്ചു,,അല്ലാതെ ഇഷ്ടം ഉണ്ടായിട്ടും കെട്ടൂലാന്ന് പറഞ്ഞ് നടക്കുന്നത് ഒരു തരം മറ്റേടത്തെ പരിപാടിയാ,,,\"(അഖിൽ)

\"അത് പൊളിച്ചു മോനെ,,,ഇത് കേട്ടിട്ടെങ്കിലും അങ്ങേര്ക്ക് വെളിവ് വരട്ടെ \"(നന്ദു)

നന്ദു റിച്ചു കേക്കാതിരിക്കാൻ ശബ്ദം താഴ്ത്തി പറഞ്ഞു,,,

\"തിങ്ക്യൂ,,,😌ആ നീ ബാക്കി പറ ഇങ്ങനെ മിണ്ടാതിരിക്കുന്നത് കണ്ടാ മാഷിന് സംശയം തോന്നും,,\"(അഖിൽ)

\"ആ സെറ്റ്\"(നന്ദു)

\"അതിപ്പൊ അഖി,,,നിനക്കറിയാവല്ലൊ കാര്യങ്ങളൊക്കെ,,\"(നന്ദു)

\"എനിക്കറിയാടി,,,നിന്നെക്കൊണ്ട് പെട്ടെന്ന് ഒന്നും മറക്കാൻ പറ്റില്ലെന്നും അറിയാം,,,പക്ഷെ ശ്രമിച്ചൂടെ,,,നിന്നെ വേണ്ടാത്ത ഒരാളുടെ പിറകെ നീയെന്തിനാ നടക്കുന്നത്,,,പകരം നീ നിന്നെ സ്നേഹിക്കുന്നവരുടെ ഒപ്പം നടക്കാൻ ശ്രമിക്ക്,,,\"(അഖിൽ)

\"നീയാരാടൊ ദുൽഖറ് സൽമാന്റെ കൊച്ചുമോനോ,,,\"(നന്ദു)

പിന്നെയും സ്വകാര്യം,,,

\"തേങ്ങയാണ്,,,അങ്ങേര്ടെ മോള്  മര്യാദക്ക് വലുതായിട്ടില്ല അപ്പൊഴാ കൊച്ചുമോൻ,,,നീ ഡയലോഗിന്റെ ഫ്ലൊ കളയല്ലെ ബാക്കി കണ്ടിന്യൂ,,,\"(അഖില്)

\"ആ ശെരി കണ്ടിന്യൂ,,\"(നന്ദു)

\"ഞാൻ ശ്രമിക്കാം അഖി,,,ഉറപ്പൊന്നും പറയണില്ല,,,\"(നന്ദു)

\"നീ തയ്യാറാണെങ്കി എല്ലാം മറന്ന് പഴയ പോലെയാവാൻ നിന്നെ ഞാൻ സഹായിക്കാം,,,\"(അഖില്)

അതിന് നന്ദു ഒന്നും പറയാതെ അഖിലിന്റെ തോളിലേക്ക് തല ചായ്ച്ചു,,,

ഇതെല്ലാം കണ്ട് റിച്ചുന് ദേഷ്യം വന്ന് മുഖം ഒക്കെ തക്കാളി പോലെ ചുവന്ന് നിക്കാണ് ഗൂയ്സ്,,,😌

അവൻ മുഷ്ടി ചുരുട്ടി ചവിട്ടി തുള്ളി പോയി റൂമിൽ കയറി ഡോറ് വലിച്ചടച്ചു,,,

\"ദൈവമെ ഇവരെ സെറ്റാക്കുമ്പോഴെക്കും എന്റെ വീടിന്റെ വാതിലിന്റെയും ജനലിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആവല്ലൊ,,,എത്രയും പെട്ടെന്ന് ഒരാശാരിയെ കണ്ട് പിടിക്കണം,,,\"(അപ്പു)

\"എന്താ ഒരു ശബ്ദം കേട്ടത്,,🙄\"(അഖിൽ)

\"ആവോ,,,ഒന്ന് പോയി നോക്കിയാലോ,,,🙄\"(നന്ദു)

\"എന്നിട്ട് വേണം അങ്ങേര് നമ്മളെ എടുത്ത് വല്ല തോട്ടിലും എറിയാൻ,,,\"(അഖിൽ)

\"ശെരിയാ,,,😌\"(നന്ദു)

\"നീ വാ അടുത്ത സീനിനുള്ള സ്ക്രിപ്റ്റ് റെഡിയാക്കാം,,,\"(അഖിൽ)

_________________❤❤❤_______________

\"ഹാ എന്താ ദാസേട്ടാ ഇത്ര മടി,,, ഇങ്ങ് തരൂ\"(വിച്ചു)

\"ദാസേട്ടനോ🙄\"(അഭി)

അഭി ഉറക്കച്ചുവയോടെ കണ്ണ് തുറന്ന് നോക്കിയതും അവിടെ വിച്ചു ഉറക്കത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നതാണ് കാണുന്നത്,,

\"ഹാ അവാർഡ് ഇങ്ങ് തരൂ ദാസേട്ടാ,, ദാസേട്ടന്റെ മുഖത്ത് എന്താ ഇത്ര സങ്കടം,, മ്മ് മ്മ് മനസ്സിലായി ബെസ്റ്റ് സിംഗറിന്റെ അവാർഡ്  ഇത്തവണ എനിക്ക് കിട്ടിയതിന്റെ അല്ലെ,,, അതോർത്ത് സങ്കടപ്പെടണ്ട എന്നെ പോലെ നല്ല സിംഗർ ഉണ്ടാവുമ്പോ ഈ അവാർഡ് ദാസേട്ടന് എങ്ങനെ കിട്ടാനാ,, ഇങ്ങ് താ ദാസേട്ടാ,,\"(വിച്ചു)

\"ഇവൻ എന്തൊക്കെയാ ഈ പറയുന്നേ,,,🧐\"(അഭി)

\" ഇങ്ങ് താ ദാസേട്ടാ\"(വിച്ചു)

അതും പറഞ്ഞ് ഉറക്കത്തിൽ വിച്ചു റിച്ചുന്റെ താടി പിടിച്ച് വലിച്ചതും റിച്ചു വിച്ചുനെ ചവിട്ടി താഴെയിട്ടു,,

\" നട്ടപ്പാതിരക്കാ അവന്റെ ദാസേട്ടൻ..😡\"(റിച്ചു)

താഴെ വീണതും വിച്ചു കാറിപ്പൊളിച്ചു,,,

\"അയ്യോ ദാസേട്ടാ ഓടിക്കോ സ്റ്റേജ് പൊളിഞ്ഞു,,,😵 ഏഹ്,, ദാസേട്ടാ എന്റെ അവാർഡ് ഇങ്ങ് തന്നിട്ട് ഓടിക്കോ,, ദാസേട്ടാ അവാർഡ്,, കൂയ്,,ഡോ കിളവാ അവാർഡ് ഇങ്ങ് താടോ,,\"(വിച്ചു)

വിച്ചുന്റെ കാറൽ സഹിക്കാൻ വയ്യാതെ റിച്ചു കാത് പൊത്തി,,, പെട്ടെന്ന് സിദ്ധുന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു,,, അപ്പുവായിരുന്നു,,,

\" എല്ലാം റെഡിയാണ്,,\"

അത് കണ്ടതും സിദ്ധു ടേബിളിന്റെ മുകളിൽ നിന്നും വെള്ളത്തിന്റെ ജഗ്ഗ് എടുത്ത് അത് വിച്ചുന്റെ മേലെക്ക് ഒഴിച്ചു,,, കൂട്ടത്തിൽ അറിയാത്ത പോലെ റിച്ചുന്റെ മേലെക്കും,,,

\" എണീറ്റ് പോടാ,,\"(സിദ്ധു)

\" അയ്യോ ദാസേട്ടാ സുനാമി,,\"(വിച്ചു)

വിച്ചു കണ്ണ് തുറന്നപ്പൊ കാണുന്നത് ജഗ്ഗും പിടിച്ച് നിക്കുന്ന സിദ്ധൂനെ ആണ്,,, 

\"ദാസേട്ടൻ എവിടെ,,,🙄\"(വിച്ചു)

\" കാശിക്ക് പോയി,,😤\"(അഭി)

\"സ്വപ്നമായിരുന്നല്ലെ😁\"(വിച്ചു)

\"😬😬😬\"(കാർത്തി)

\" ഞാൻ ഡ്രെസ്സ് ഒന്ന് മാറ്റിയിട്ട് വരാം,, എന്റെ മേലെക്ക് വെള്ളം തെറിച്ചു,,\"(റിച്ചു)

\" അയ്യോ ഈ ഡ്രസ്സിംഗ് റൂമിൽ കിച്ചു ഉണ്ട്,, അപ്പുറത്തെ റൂമിൽ പോവണ്ടി വരും,,,\"( സിദ്ധു)

\"മ്മ്\"(റിച്ചു)

റിച്ചു കതക് തുറന്ന് പുറത്ത് പോയതും ബാക്കി എല്ലാരും ചിരിച്ചോണ്ട് പരസ്പരം നോക്കി,,, അപ്പോഴേക്കും കിച്ചു ഡ്രസ്സിംഗ് റൂം തുറന്ന് വന്നു,,

\"വാ നമുക്കും പോയി നോക്കാം,,\"(കിച്ചു)

\" നിങ്ങളൊക്കെ എങ്ങോട്ടാ,,🙄\"(വിച്ചു)

\"സ്വപ്നം കണ്ട് മലർന്ന് കിടക്കുമ്പൊ ആലോചിക്കണം ഇവിടെ നമ്മൾ പ്ലാൻ ചെയ്തു വെച്ച കുറച്ച് കാര്യങ്ങളുണ്ടായിരുന്നെന്ന്\"(സിദ്ധു)

\" ഞാനത് മറന്നു😌\"(വിച്ചു)

\"എന്തായാലും നിന്റെ അലർച്ച കറക്ട് സമയത്തായിരുന്നു,,😂\"(അഭി)

\"😁😁😁\"(വിച്ചു)

അവരെല്ലാവരും പുറത്ത് ഇറങ്ങിയതും അപ്പുറത്തെ റൂമിൽ നിന്ന് ഗേൾസും ഇറങ്ങുന്നത് കണ്ടു,,

നന്ദുവും അഖിലും ബാൽക്കണിയിൽ റെഡിയായി നിൽപ്പുണ്ടായിരുന്നു,,,

റിച്ചു വരുന്നത് കണ്ടതും അവര് അഭിനയം തുടങ്ങി,,, അഖിൽ നന്ദുവിന്റെ മുന്നിൽ മുട്ട് കുത്തി നിന്നു,,,

\"Will you marry me,,,??\"(അഖിൽ)

അതിന് മറുപടിയായി നന്ദു ചിരിച്ചു,,, ഇതെല്ലാം കണ്ട് അവരുടെ പിന്നിൽ റിച്ചു ദേഷ്യം കടിച്ച് പിടിച്ച് നിന്നു,,, ഏറ്റവും ബാക്കിൽ നമ്മടെ ബാക്കി ടീംസ് ചിരിയടക്കി പിടിച്ച് നിന്നു,,,

അഖിൽ നന്ദുന്റെ കൈയ്യ് തന്റെ കൈക്കുള്ളില്ലാക്കി ഉമ്മ വെക്കാൻ പോയതും,,,

\"ശെരിക്കും എങ്ങാനും ഉമ്മ വെച്ച ചവിട്ടി കൂട്ടും ഞാൻ\"( നന്ദു)

നന്ദു റിച്ചു കേൾക്കാതിരിക്കാൻ അഖിലിനോട് മെല്ലെ പറഞ്ഞു,,,

റിച്ചു ഇതെല്ലാം കണ്ട് മുഷ്ടി ചുരുട്ടി പിടിച്ച് അവർക്ക് അടുത്തേക്ക് നടന്നു,,,

\"എന്താ ഇവിടെ😡\"(റിച്ചു)

\"ഒന്നുല്ല\"(അഖിൽ)

\" എന്നാ പൊക്കൊ,,\"(റിച്ചു)

അഖിൽ തലയാട്ടിക്കൊണ്ട് മുന്നിൽ നടന്നു നന്ദു പിന്നിലും,,, പക്ഷെ റിച്ചു നന്ദുനെ പിടിച്ച് വലിച്ച് ചുമരിനോട് ചാരി നിർത്തി രണ്ട് സൈഡിലും കൈയ്യ് വെച്ച് ബ്ലോക്കാക്കി,,

\" എന്താടി നിങ്ങള് തമ്മിൽ,,😡\"(റിച്ചു)

\" അവന് എന്നെ ഇഷ്ടാ,,\"( നന്ദു)

\" നിനക്കോ,,😡\"(റിച്ചു)

അതിന് നന്ദു ഒന്നും മിണ്ടിയില്ല,,, 

\" നീ അവനെ കല്ല്യാണം കഴിക്കോ,,😡\"(റിച്ചു)

\"റിച്ചേട്ടന് എന്നെ വേണ്ടല്ലോ,,, പിന്നെ ഞാൻ എന്തിനാ ഇങ്ങനെ പട്ടിയെ പോലെ പിറകെ നടക്കുന്നേ\"( നന്ദു)

പറഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും നന്ദുന്റെ കണ്ണ് നിറഞ്ഞ് പോയി,, അവൾ തല താഴ്ത്തി നിന്നു,,,

\"ഇവളാര് കണ്ണീർ സീരിയലിലെ നായികയോ,🙄\"(വിച്ചു)

\"പതുക്കെ പറയെടാ😬\"( സിദ്ധു)

\" നന്ദു ഇങ്ങോട്ട് നോക്ക്,,\"(റിച്ചു)

നന്ദു മുഖമുയർത്താത്തത് കണ്ടതും റിച്ചുവിന് ദേഷ്യം വന്നു,, 

\" നിന്നോട് നോക്കാൻ😡\"(റിച്ചു)

\" ഇല്ല,,, ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രല്ലേ റിച്ചേട്ടൻ എന്റെയടുത്ത് വരാറുള്ളു,, എനിക്ക് ഇഷ്ടല്ല റിച്ചേട്ടനെ,, ഞാൻ അഖിലിനെ,,,,,\"(നന്ദു)

ബാക്കി നന്ദു പറയുന്നതിന് മുന്നേ റിച്ചു നന്ദുനെ പിടിച്ച് കിസ്സി,, അതും ഫ്രഞ്ച്🙈

അത് കണ്ട് ടീംസിന്റെയും നന്ദുന്റെയും കിളി ദോ റ്റാറ്റാ പറഞ്ഞ് പോണു,,,
 
\" അയ്യേ🙈\"(അപ്പു)

\"സിവനേയ്...!!!🙈\"(വിച്ചു)

\"ഒരു ഉമ്മയും കൂടെ താ റിച്ചേട്ടാ,,,\"( നന്ദു)

\"ഏഹ്🙄\"(അഖിൽ)

\"താ,,, ഒന്നൂടെ മതി😌\"( നന്ദു)

\" ടി🧐\"(അഖിൽ)

അഖിൽ നന്ദുനെ പിടിച്ച് കുലുക്കിയതും നന്ദു കണ്ണ് തുറന്നു,,

\"റിച്ചേട്ടൻ എവിടെ🙄\"(ന ന്ദു)

\" നിന്റെ റിച്ചേട്ടൻ കുറച്ച് മുന്നെ ചവിട്ടി തുള്ളി പോയി,,,\"(അഖിൽ)

\" അപ്പൊ എന്നെ ഉമ്മ വെച്ചില്ലേ,,🙄\"( നന്ദു)

\" കോപ്പാണ്🤭\"(അഖിൽ)

\"പോടാ ഞാനൊരു നിമിഷം റിച്ചേട്ടൻ എന്നെ വന്ന് ഉമ്മ വെക്കുന്നത് ഓർത്ത് പോയി,,,😌\"(നന്ദു)

ആപ്പോഴേക്ക് നമ്മടെ ടീംസ് ഒക്കെ അവരുടെ അടുത്തേക്ക് വന്നു,,,

\"ഈ പ്ലാനും ഫ്ലോപ്പായല്ലേ,,,\"(അപ്പു)

\"മ്മ്😒\"(നന്ദു)

\"സാരല്ല,,,നാളെ വേറെ പ്ലാൻ നോക്കാം,,,വാ ഇപ്പൊ പോയി കിടക്കാം,,,\"(സിദ്ധു)

_________________❤❤❤_______________

രാവിലെ റിച്ചു ഒറ്റക്കിരിക്കുന്നത് കണ്ടതും നന്ദു അങ്ങോട്ട് പോയി,,,

\"എന്താ റിച്ചേട്ടാ ഒറ്റക്കിരിക്കുന്നേ,,,\"(നന്ദു)

\"എനിക്ക് ഇതാ ഇഷ്ടം,,\"(റിച്ചു)

\"ഓഹ് ഐ സീ,,,😌\"(നന്ദു)

പിന്നെ കുറെ നേരം അവര് പരസ്പരം ഒന്നും മിണ്ടിയില്ല,,,

\"അഖിലിന് നിന്നെ ഇഷ്ടാണല്ലേ,,\"(റിച്ചു)

\"മ്മ്,,റിച്ചേട്ടന് എങ്ങനെ അറിയാം,,\"(നന്ദു)

\"ഇന്നലെ രാത്രി അവൻ നിന്നെ പ്രപ്പോസ് ചെയ്യുന്നത് ഞാൻ കണ്ടു,,\"(റിച്ചു)

\'കാണാൻ വേണ്ടിയാണല്ലൊ ചെയ്തത്,,😌\'(നന്ദു ആത്മ)

\"മ്മ്,,,\"(നന്ദു)

\"നിനക്ക് അവനെ കെട്ടിക്കൂടെ,,,\"(റിച്ചു)

\"കെട്ടണോ,,\"(നന്ദു)

\"നിനക്ക് ഇഷ്ടാണെങ്കി കെട്ടിക്കൊ,,,\"(റിച്ചു)

\"എനിക്ക് ഇഷ്ടാ,,,\"(നന്ദു)

അത് പറഞ്ഞ് നന്ദു റിച്ചൂനെ പാളി നോക്കി,,,

\'ഞെട്ടി ഞെട്ടി,,,😆മോളെ നന്ദു നീ പൊളിക്ക്,,,\"(നന്ദു ആത്മ)

\"അവൻ അടിപൊളി അല്ലെ,,,നല്ല ക്യാരക്ടർ പിന്നെ അടിപൊളി ചിരി,,,നല്ല ഗ്ലാമർ,,,നല്ല ഫാമിലി,,,പിന്നെ എന്നെ നല്ല ഇഷ്ടാ,,,പിന്നെ....\"(നന്ദു)

ബാക്കി പറയുന്നതിൻ മുമ്പ് റിച്ചു ദേഷ്യത്തിൽ അടുത്തുള്ള കസേര തട്ടിത്തെറുപ്പിച്ച് എണീറ്റ് പോയി,,,

\'മ്മ് മ്മ് ആട്ടണ്ട് ആട്ടണ്ട്,,,😌\'(നന്ദു ആത്മ)

റിച്ചു എണീറ്റ് പോയതും നന്ദു തിരിഞ്ഞ് ഡോറിന്റെ അടുത്ത് നിന്ന് ഒളിഞ്ഞ് നോക്കുന്ന വിച്ചൂന് നേരെ തമ്പ്സ് അപ്പ് കാണിച്ചു

_________________❤❤❤_______________

\"ചേച്ചി എങ്ങോട്ടാ,,\"(അപ്പു)

ബാഗെടുത്ത് എങ്ങോട്ടൊ പാവാൻ നിക്കുന്ന അച്ചുനോട് അപ്പു ചോദിച്ചു,,

\"ഞാൻ കല്ല്യാണ ഷോപ്പിംഗിന്..\"(അച്ചു)

\"മ്മ് മ്മ് അളിയന്റെ കൂടെ ചുറ്റിക്കറങ്ങാൻ പോവാ കൊച്ചുകള്ളി,,,😌\"(അപ്പു)

\"ഒന്ന് പോടി,,,\"(അച്ചു)

അപ്പു അച്ചൂനെ യാത്രയാക്കി അകത്തേക്ക് കയറിയപ്പൊ സോഫയിലിരിക്കുന്ന സിദ്ധൂനെ കണ്ട് അങ്ങോട്ട് വിട്ടു,,,

\"എന്താണ് മോനെ ഒറ്റക്കിരുന്ന് ഒരു ആലോചന,,,\"(അപ്പു)

\"ഒന്നൂല്ല മോളെ,,\"(സിദ്ധു)

\"നന്ദുനെയും റിച്ചുനെയും സെറ്റാക്കാനുള്ള അടുത്ത വഴി നോക്കണ്ടെ,,,\"(അപ്പു)

\"അതൊക്കെ നോക്കാം,,,ആദ്യം നീ ഇത് പറ,,,\"(സിദ്ധു)

\"എന്ത്,,,\"(അപ്പു)

\"പണ്ടൊക്കെ ഈ കല്ല്യാണം ഞാൻ മുടക്കും എന്ന് പറഞ്ഞ് നടന്ന നീ ഇപ്പൊ അങ്ങനൊന്നും അല്ലല്ലോ,,,നിനക്ക് ഇനി എന്നോട് വല്ല പ്രേമവും,,,\"(സിദ്ധു)

\"അയ്യട,,,പ്രേമം തോന്നാൻ പറ്റിയ ഒരു മുതല്,,,പോടാ മരപ്പട്ടി,,,😏\"(അപ്പു)

\"ടീ ഈനാമ്പേച്ചി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെ എന്നെ അങ്ങനെ വിളിക്കരുതെന്ന,,,😤\"(സിദ്ധു)

\"ഒഞ്ഞ് പോടാ,,,😏\"(അപ്പു)

\"ടീ,,,\"(സിദ്ധു)

സിദ്ധു അപ്പൂന്റെ മുടി പിടിച്ച് വലിച്ചതും അപ്പു സിദ്ധൂനെ വയറിനിട്ട് കാലോണ്ട് ചവിട്ടാൻ തുടങ്ങി,,,

\"ദൈവമെ ഈ കുരിപ്പ് ചവിട്ടി ചവിട്ടി എന്റെ കുടല് പുറത്തെടുക്കോ,,,ടീ നിർത്തെടീ,,,😬\"(സിദ്ധു)

\"ഇല്ല😏\"(അപ്പു)

\"അത്രക്കായോ,,,\"(സിദ്ധു)

സിദ്ധു അപ്പൂനെ പിടിച്ച് വലിച്ച് നിലത്തിട്ടു,,,പിന്നെ രണ്ടും കൂടെ നിലത്ത് കിടന്നുരുണ്ട് പൂര തല്ല്,,,

ബഹളം കേട്ട് ഓടി വന്ന ബാക്കി ടീംസും അച്ഛനും അമ്മയും കാണുന്നത് നിലത്ത് കിടന്ന് ഉരുണ്ട് അടിയുണ്ടാക്കുന്ന അപ്പൂനെയും സിദ്ധുനെയും ആണ്,,,

\"ടാ അവളെ വിടെടാ,,,\"(അഭി)

\"പോടാ,,,ഒന്നെങ്കി ഞാൻ അല്ലെങ്കി ഇവള്,,,\"(സിദ്ധു)

\"ടി അപ്പു വിടെടീ പ്ലീസ്,,,\"(നന്ദു)

\"പോടി പരട്ടെ,,,\"(അപ്പു)

\"നൈസ്,,😌\"(നന്ദു)

\"നോക്കി നിക്കാതെ പിടിച്ച് വലിച്ച് താഴെയിടെടീ,,,\"(വിച്ചു)

\"ഓ,,നേരത്തെ പറയണ്ടെ,,,\"(നന്ദു)

നന്ദു വന്ന് വിച്ചൂനെ ഉന്തി താഴെയിട്ടു,,,

\"എന്തിനാടി എന്നെ പിടിച്ച് താഴെയിട്ടത്,,,😬\"(വിച്ചു)

\"നീയല്ലെ പിടിച്ച് വലിച്ച് താഴെയിടാൻ പറഞ്ഞത്,,,\"(നന്ദു)

\"ടി പൊട്ടിക്കാളി സിദ്ധൂനെ അപ്പൂന്റെ മോള്ളീന്ന് പിടിച്ച് താഴെയിടാനാ പറഞ്ഞത്,,,😤\"(വിച്ചു)

\"😁😁😁\"(നന്ദു)

\"ഒന്ന് നിർത്തോ,,,😡\"(റിച്ചു)

റിച്ചു കലിപ്പിളകി അവർക്ക് അടുത്തേക്ക് നടന്ന് വരുന്നത് കണ്ടതും വിച്ചു നന്ദൂനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് റിച്ചൂന്റെ കാലിന് നേരെ കാൽ വെച്ചു,,,അത് കണ്ട് നന്ദു അന്തം വിട്ട് വിച്ചൂനെ നോക്കി,,,റിച്ചു വിച്ചൂന്റെ കാൽ തടഞ്ഞ് നേരെ മുന്നിൽ നിക്കുന്ന നന്ദുനെയും കൊണ്ട് നിലത്ത് വീണു,,,

\"അമ്മച്ചീ എന്റെ നടു,,,😩\"(നന്ദു)

\"ടാ പരട്ട തെണ്ടി വിച്ചു,,,😤\"(നന്ദു)

തുടരും,,,,

✍️Risa


കുറച്ച് തിരക്കിലായിരുന്നു അതാ പോസ്റ്റാൻ വൈകിയത്,,, ശോരി,,😌

പ്രണയനിലാവ് 💙

പ്രണയനിലാവ് 💙

4.6
1687

💞പ്രണയനിലാവ്💞*Part 15*\"ടാ പരട്ട തെണ്ടി വിച്ചു,,,😤\"(നന്ദു)\"ഹി ഹി,,,😁ഒരു കൈയ്യബദ്ദം,,😌\"(വിച്ചു)\"പ്ഫാാ,,,😤\"(നന്ദു)\"😌😌😌\"(വിച്ചു)\"താൻ ആരെ നോക്കി നിക്കാടോ,,,എണീറ്റ് പോടോ,,,😬\"(നന്ദു)\"നീ എന്തിനാടി എന്നോട് ചൂടാവുന്നേ,,,😤\"(റിച്ചു)\"പിന്നെ ഉരുണ്ട് മറിഞ്ഞ് എന്റെ നെഞ്ചത്തോട്ട് വീണതും പോരാ എണീക്കാതെ അവടെ തന്നെ കിടന്നാ ഞാൻ പിടിച്ച് ഉമ്മ വെക്കണോ,,,😬\"(നന്ദു)\"ടീ വാ അടക്കെടീ,,😤\"(റിച്ചു)\"എണീറ്റ് പോടാ,,,😬\"(നന്ദു)\"ഇല്ലെങ്കി,,,🤨\"(റിച്ചു)\"ഇല്ലെങ്കി നാളെ തന്നെ എന്നെ കെട്ടണം,,,അഥവാ കെട്ടിയില്ലെങ്കി ഞാൻ കേസ് കൊടുക്കും റിച്ചേട്ടൻ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചൂന്ന് പറയും,,,\"(നന്ദു)\"😲😲😲\"(റിച്ചു)അത് കേട