കയ്യിലെ ചില്ലുഗ്ലാസ്സിലോട്ട് പതിയെ ഐസ് ക്യൂബ്സ് ഇട്ട് അതിലേക്ക് കൊക്കോകോള കുപ്പിയുടെ മൂടിതുറന്ന് ഗ്ലാസ്സിന്റെ പകുതിയോളം നിറച്ചു, ആഹ് ഗ്ലാസ്സ് എടുത്തു മുകളിലേക്ക് നടന്നു.
ഇന്ന് വളരെ തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ പതിവിലും ഭംഗി ഇന്നത്തെ സന്ധ്യക്ക് എന്ന് തോന്നിപ്പോവുന്നു. പതിയെ വീശുന്ന കാറ്റിൽ ശരീരത്തിന്റെ ഭാരം കുറഞ്ഞു ക്ഷീണം കുറഞ്ഞില്ലാതാവുന്നപോലെ. ചുവന്നു തുടങ്ങിയ ആകാശം, അതികം ശക്തിയില്ലാതെ കരയിലോട്ടെത്തുന്ന തിരമാലകൾ, പതിയെ വീശുന്ന കാറ്റ്.....എല്ലാം എന്തോ പുതിയതെന്നപോലെ ആസ്വദിക്കുന്നു ഞാൻ.
(ഫോൺ റിങ്ങിങ് )
ഹലോ .......അനുപമ ഹിയർ ....
ഹായ് .....അനുപമ എനിക്ക് ഒന്ന് സംസാരിക്കണം .......താൻ ഫ്രീയാണോ നാളെ ....
ഹ്മ്മ്മ്. ... വൈകീട്ട് കാണാം ... ബീച്ച് ഇന്റെ അടുത്തുള്ള കോഫി ഷോപ്പ് ലൊട്ടു വന്നാൽമതി.
ഒകായ് ....സി യു ....
......................................