ഐ തിങ്ക് ഒരു അഞ്ചു മാസത്തിന്റെ മുകളിൽ ആയിരിക്കണം അർജുൻ എന്നെ വിളിച്ചിട്ട് .... പിരിയാം എന്നുള്ള തീരുമാനം എന്‍റെ ആയിരുന്നു ......എന്റെ ആഹ് തീരുമാനം അവനെ വളരെയധികം തളർത്തി എന്നെനിക്കറിയാം ...പക്ഷെ ചില കടുത്ത തീരുമാനങ്ങൾ അത് അനിവാര്യമാണ് .....സ്നേഹം ....ജീവിതം ...അത് രണ്ടും ഒരുമിച്ചു വരുന്നത് വളരെ വിരളമാണ് ....പക്ഷെ ആഹ് തീരുമാനം അത് എനിക്ക് എത്ര കഠിനമാണെന്നതിനെക്കാൾ അർജുൻ ന്‍റെ ജീവിതം നന്നായിപ്പോവാൻ അത്യാവശ്യം ആയി
രുന്നു .......ചെറുപ്പത്തിലേ അർജുൻ അച്ഛനില്ലാതെ വളർന്ന കുട്ടിയായിരുന്നു ......അമ്മക്ക് അവൻ മാത്രാണ് ഒരു കൂട്ട്.......വീട്ടുകാരെ ഉപേക്ഷിച്ചു നേവികാരനായ അവന്‍റെ അച്ഛന്റെ കൂടെ ഇറങ്ങി വന്നതുമുതൽ അവന്‍റെ അമ്മക്ക് ആഹ് കുടുംബം മാത്രമേ ഉള്ളു ....
അർജുൻ നെ ഞാൻ കോളേജിൽ വെച്ചാണ് പരിചയപ്പെടുന്നത് ....എന്റെ ജൂനിയർ ആയിരുന്നു .....താല്പര്യം ഇല്ലാഞ്ഞിട്ടും അമ്മയുടെ ഇഷ്ടത്തിനാണ് അവൻ മെഡിസിൻ ചേരുന്നത്.......അതികം ആരോടും സംസാരിക്കലൊന്നും ഇല്ല .....നന്നായി പടം വരക്കും ....പാട്ടുപാടും ....ഇൻസ്ട്രുമെന്റസ് വായിക്കുന്ന നല്ലൊരു കുട്ടി .....കോളേജിൽ വന്നത് മുതൽ അവിടുത്തെ എല്ലാ പ്രോഗ്രാം നും എന്‍റെ പാട്ടു കാണുമായിരുന്നു . ആഹ് വർഷത്തെ അന്ന്വൽ ഡേ ക്ക് എനിക്ക് പാട്ടിനു കൂടെ ഇൻസ്ട്രുമെന്റ് വായിക്കാൻ വന്നത് അർജുൻ ആണ് ......കുറെ പ്രാക്റ്റീസ് ഒരുമിച്ചു ചെയ്തത് കൊണ്ടാവാം മറ്റുള്ളവരോട് കാണിക്കാത്ത അടുപ്പം എന്നോട് കാണിച്ചു തുടങ്ങിയത് ......