ദിവസങ്ങളും മാസങ്ങളും എത്ര പെട്ടന്നു പോയി .....എല്ലാം ഇന്നലെ പോലെ ഉണ്ട് ......ഇത്രയും നാളിനിടക്ക് ഞങ്ങൾ തമ്മിൽ സൗഹൃദത്തേക്കാൾ മുകളിലുള്ള ഒരടുപ്പം ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ട് ......എന്നാലും അവൻ ഒന്നും പറഞ്ഞിട്ടില്ല ......ഇടക്കെപ്പഴോ എന്നെ അമ്മയെ കാണിക്കാൻ കൊണ്ടുപോവാം എന്ന് പറഞ്ഞിരുന്നു ....പിന്നെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പറ്റിയില്ല.....എന്റെ ക്ലാസ് അവസാനിച്ചു ഞാൻ ഹവുസർജൻസി ചെയ്യാൻ തുടങ്ങി .....അവന്റെ ലാസ്റ് ഇയർ ആയിരുന്നു അപ്പോൾ .....അന്ന് ഒരിക്കെ \'അമ്മ വന്നപ്പോൾ എന്നെ വളരെ ഉത്സാഹത്തോടെ അവൻ പരിചയപ്പെടുത്തി ...എനിക്കെന്തോ അവർക്ക് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ തോന്നി......അന്ന് അവർ പിരിഞ്ഞതിന് ശേഷം പിന്നെ അവരെ അവന്‍റെ ഗ്രേഡുയേഷൻ ഡേ കാണു ഞാൻ കാണുന്നത് .......അന്ന് അവരുടെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു ......അവരുടെ വരവിൽ അവൻ എന്തോ ഇഷ്ടക്കേട് എനിക്ക് തോന്നി ......അവന്റെ അമ്മയുടെ സഹോദരനും കുടുംബവും ആയിരുന്നു അത് .....അവന്റെ അമ്മയെ പതിവിലും സന്തോഷത്തിൽ ഞാൻ അന്ന് ആണ് കണ്ടത്.......ഗ്രേഡുയേഷൻ സെറിമണി കഴിഞ്ഞു അവരെ യാത്രയാക്കി ഞങ്ങൾ ഭക്ഷണം കഴിക്കാൻ എന്‍റെ വീട്ടിലേക്ക് വന്നു ....അവനു ഇഷ്ടമുള്ള എല്ലാ കറികളും എന്‍റെ \'അമ്മ ഉണ്ടാക്കിയിരുന്നു .....കുറേനേരം സംസാരിച്ചു ആസ്വദിച്ചു ഒരു കുടുംബത്തെ പോലെ ഞങ്ങൾ ഭക്ഷണം കഴിച്ചു .....ഞങ്ങൾ പതുക്കെ നടക്കാൻ പുറത്തേക്കിറങ്ങി .....
അവൻ വളരെ ഡിസ്റ്റർബ് ആയിരുന്നു .....വേണോ വേണ്ടയോ എന്ന് ചിന്തിച്ചു കുറെ നേരത്തിനു ശേഷം ഞാൻ അവനോടു ചോദിച്ചു ....ആദ്യം ഒന്നും ഇല്ല നിനക്കു തോന്നിയതാവും എന്ന് പറഞ്ഞു മിണ്ടാതിരുന്നു .....പിന്നെ അവനു ഓർമവെച്ച കാലം മുതലുള്ള അവന്‍റെ ഒറ്റപ്പെട്ട കുടുംബത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി ......ബന്ധുക്കളും സുഹൃത്തുക്കളും ആരും ഇല്ലാതിരുന്ന ഒരു കാലത്തേ കുറിച്ച് ......അവൻ വലുതായി മെഡിസിൻ ചേർന്നതും അതിനു ശേഷം പെട്ടന്ന് പ്രത്യക്ഷപെട്ട അവന്‍റെ അമ്മാവനെ കുറിച്ചുമൊക്കെ ........ .........
പണ്ടുമുതലേ പറയുമായിരുന്നു അവൻ പുറത്തെതെകിലും നാട്ടിൽ അവനു ഹയർ സ്റ്റഡീസ് ചെയ്യണം ...അമ്മയെ കൊണ്ട് അവടെ താമസം അക്കണം ....അവരെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നോക്കണം എന്നൊക്കെ ......എന്നാൽ ഇപ്പൊ അവനു ഇവടെ ഇഷ്ടമായി തുടങ്ങിയിരുന്നു ... എന്നോടൊരിക്കലും ഇഷ്ടമാണെന്നു അവൻ പറഞ്ഞിട്ട് ഇല്ല .....എന്നാലും അവൻ എന്‍റെ ഓരോ കാര്യത്തിലും ഇടപെടുന്നതു കാണുമ്പോൾ എന്തോ ഒരടുപ്പം .....
കുറെ നടന്നു ഞങ്ങൾ അടുത്തുള്ള ഒരു പാർക്ക് ലെ ബെഞ്ചിൽ ഇരുന്നു .....ഇന്നലെ \'അമ്മ വന്നപ്പോ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു ....അമ്മാവന്റെ മോളെ കല്യാണം കഴിക്കാൻ .....പെട്ടന്ന് അത് കേട്ടപ്പോ എന്തോ മനസ്സിന് ഒരു വിള്ളൽ പോലെ .....പുറത്തേക്ക് കാണിക്കാതെ ഞാൻ അവനോടു അത് നല്ലകാര്യമല്ലേ എന്ന് ചോദിച്ചു .....ഒന്നും മറുപടി പറയാതെ അവൻ എന്നെ കുറച്ചു നേരം നോക്കി ഇരുന്നു .....എന്നിട്ട് വാ പോവാം എന്ന് പറഞ്ഞു എഴുന്നേറ്റു നടന്നു ......വീടെത്തുന്നവരെ ഒരു തരം മൂകത ആയിരുന്നു .......