പിറ്റേന്ന് ഞാൻ അവനെ കണ്ടപ്പോ പതിവ് ഉഷാറ് ഉണ്ടായിരുന്നില്ല ........എന്തോ മനസ്സിൽ കിടന്നു പുകയുന്ന പോലെ .......ഞാൻ പോയി രണ്ടു ചായ വാങ്ങി അവന്‍റെ അടുത്തേക്ക് നടന്നു .....ആദ്യം വേണ്ട എന്നു പറഞ്ഞു എഴുന്നേറ്റു പോകാൻ നിന്നപ്പോ ഞാൻ നിര്ബന്ധിപിച്ചു ചായ കുടിപ്പിച്ചു .....എന്നിട്ടും ഒന്നും മിണ്ടാതെ അവൻ വേഗം പോയി .....എനിക്ക് എത്ര ആലോചിച്ചിട്ടും അവന്‍റെ ഈ മാറ്റം മനസിലായില്ല ......
വൈകീട്ട് എങ്ങോട്ടാ പോവണം ...ഫ്രീയാണെങ്കിൽ പറയു എന്ന് പറഞ്ഞു ഉച്ചക്ക് ഒരു മെസ്സേജ് അയച്ചു ....ഞാൻ ഓക്കെ പറഞ്ഞു .....ഡ്യൂട്ടി കഴിഞ്ഞു അവൻ വീട്ടിലേക്ക് വന്നു ഞങ്ങൾ റെഡി ആയി അമ്പലത്തിലേക്ക് നടന്നു ......അവിടെ പോയി തൊഴുതു തിരിച്ചു നടക്കുമ്പോ അവൻ പറഞ്ഞു ......അമ്മുവിനെ കല്യാണം കഴിക്കാൻ വീട്ടില് നല്ല പ്രഷർ ഉണ്ട് .....ഞാൻ എന്താ ചെയ്യണ്ടേ എന്ന ....എനിക്ക് പെട്ടന്ന് ഒന്നും സംസാരിക്കാൻ പറ്റിയില്ല .....ഞാൻ നീ ഡിസൈഡ് ചെയ്യ് ....നിന്റെ ലൈഫ് അല്ലെ എന്ന് പറഞ്ഞു വേഗം നടന്നു .....എന്തോ പറഞ്ഞു അവസാനിപ്പിച്ചെങ്കിലും എനിക്ക് മനസ്സ് രണ്ടായി പോവുന്ന പോലെ തോന്നി....
ഒരാഴ്ചക്ക് ശേഷം ഞാൻ എന്‍റെ പിജി കോച്ചിങ് ല് ബിസി ആയി ....അവൻ വീട്ടിൽ വരുമ്പോ മാത്രം ഞങ്ങൾ കാണാറുണ്ടായിരുന്നുള്ളു ......പഴയ ആഹ് അർജുൻ അല്ലാ ഇപ്പൊ അവൻ വല്ലാതെ മാറിയിരുന്നു ......ഏതാണ്ട് അവന്‍റെ ട്രെയിനിങ് ഉം കഴിയാനായിരുന്നു ......
അന്ന് ഒരു ദിവസം ആദ്യമായിട്ട് അവന്‍റെ \'അമ്മ എന്നെ വിളിച്ചു കാണണം എന്ന് പറഞ്ഞു ......വെക്കുന്നതിനു മുന്നേ അവനോട് പറയണ്ട എന്ന് പ്രത്യേകം ഓർമിപ്പിച്ചു...... വൈകീട്ട് അവനോടു കള്ളം പറഞ്ഞു ഞാൻ ടൌൺ ലേക്ക് പോയി ....അവടെ ഒരു കോഫി ഷോപ്പിൽ അവരെന്നെ കാത്തിരിപ്പുണ്ടായിരുന്നു ......