സീത അച്ഛന്റെ അസ്ഥിതറയിൽ വിളക്ക് വെച്ച് തൊഴുതു.
\"അച്ഛാ: അച്ഛന്റെ സ്വപ്നം
നിറ വേറാൻ പോകുന്നു.
ഒരു വ്യത്യാസം മാത്രം എനിക്ക് അല്ല മംഗല്യം നമ്മുടെ എല്ലാം എല്ലാം ആയ ലെച്ചുവിനാണ് ആ യോഗം.
ഞാൻ അത് നടത്തി കൊടുക്കാൻ പോകുന്നു.
അച്ഛന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണം.\"
കാറ്റ് വിളക്കിലെ തീയിൽ ചുംബിച്ചു കടന്ന് പോകുമ്പോഴും, അണയാതെ ഉലയുന്ന അഗ്നിയിലേക്ക് നോക്കി സീത കുറച്ച് നേരം കൂടെ പരിസരം മറന്ന് അവിടെ തന്നെ നിന്നു.
കത്തിച്ച വിളക്ക് ഉമ്മറത്ത് വെച്ച് സീത വരാന്തയിൽ കിടന്ന അച്ഛന്റെ ചാരു കസേരയിൽ ഇരുന്നു.
മനസ്സ് വേദനിക്കുമ്പോൾ, മുമ്പോട്ട് എങ്ങനെ എന്നാ ചോദ്യം വെല്ലുവിളിക്കുമ്പോൾ ഒരു ആശ്വാസം കിട്ടാൻ സീത ആ ചാര്കസേരയെ അഭയം പ്രാപിക്കാറുണ്ട്.
അതിൽ ഇരിക്കുമ്പോൾ പെട്ടന്ന് അച്ഛൻ കൂടെ ഉള്ള പോലെ തോന്നും.
അതിലേക്ക് കിടന്നാൽ അച്ഛന്റെ തലോടളുകളേറ്റെന്നപോലെ അവളുടെ കണ്ണുകളടയും. ഓർമകളുടെ പടുകുഴിയിലേക്ക് അവൾ വീണ് പോകും.
അച്ഛന്റെയും,അമ്മയുടെയും ഓമന മകൾ ആയി അച്ഛന്റെ കൈവിരൽ തുമ്പ് പിടിച്ചു നടന്നതും...
വൈകുന്നേരങ്ങളിൽ അച്ഛൻ പതിവ് പോലെ കയ്യിൽ കരുതുന്ന പലഹാരപൊതി തുറന്ന് അതിലെ പലഹാരം എടുത്ത് ആദ്യം അച്ഛന്റെയും അമ്മയുടെയും നേർക്ക് നീട്ടുന്നതും...
അവരുടെ സ്നേഹ ലാളന യിൽ കഴിഞ്ഞ സന്തോഷങ്ങളിൽ കുതിർന്ന ബാല്യം.
ഇടക്ക് അച്ഛൻ പറയാറുണ്ട്, ഞങ്ങൾ ജീവിതത്തിൽ ഒറ്റപ്പെട്ടതിന്റെ കഥകൾ
വളരെ നല്ല സാമ്പത്തിക ശേഷി യുള്ള ആൾക്കാർ ആയിരുന്നു അച്ഛന്റെ വീട്ടുകാർ.
അമ്മയെ കണ്ട് ഇഷ്ടപ്പെട്ട നാളുകളിൽ അച്ഛൻ ,അച്ചച്ചനോട് അമ്മയെ കല്ല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു.
നിർബന്ധം സഹികാതെ അച്ചച്ചൻ, അച്ഛനെയും കൂട്ടി അമ്മയെ പെണ്ണ് കാണാൻ പോയി.
സാമ്പത്തിക ഭദ്രത ഒട്ടുമില്ലാത്ത അമ്മയുടെ കുടുംബത്തോട് അപ്പച്ചന് ഒട്ടും താല്പര്യമില്ലായിരുന്നു.
അമ്മക്ക് ശേഷം കല്യാണം കഴിയാത്ത രണ്ടു പെൺമക്കൾ മകന്റെ തലയിലാകും എന്നാ മുൻവിധിയിൽ,
അച്ചച്ചൻ സ്ത്രീധനത്തിന്റെ പേരിൽ അവരോട് ഉരസി.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റം ആണെങ്കിലും അച്ചാച്ചൻ ബന്ധം ഒഴിയാൻ കണ്ട് പിടിച്ച മാർഗം ആയിരുന്നു അത്.
അമ്മയുടെ കുടുംബം അവർക്ക് ചേർന്നതല്ല എന്ന തോന്നലിൽ ഉറച്ചു നിന്ന അദ്ദേഹത്തെ പിണക്കി അച്ഛൻ അമ്മയുടെ കൈ പിടിച്ചപ്പോൾ അന്ന് അച്ഛനെ കുടുംബത്തുന്നു അച്ചാച്ചൻ പുറത്താക്കി.
അമ്മയുടെ വീട്ടിൽ തൽക്കാലം നിന്ന അച്ഛന്റെ മനസ്സ് വേദനിച്ചു.
സമ്പത്തിന്റെ നടുവിൽ നിന്ന അച്ഛൻ ഒഴിഞ്ഞ കീശയും ആയി ജീവിതം തുടങ്ങി.
പിന്നെ അമ്മയെ അവിടെ നിർത്തി ജോലി അന്വേഷിച്ച് ഇറങ്ങി.
നാട്ടിൽ പല ജോലിക്ക് ശ്രമിച്ചു എങ്കിലും അച്ചാച്ചൻ അതെല്ലാം മുടക്കികൊണ്ടിരുന്നു.
അവസാനം അച്ഛൻ ദൂരെ ഒരിടത്ത് അക്കൗണ്ടന്റ് ആയി ജോലിക്ക് കേറി.
ഒഴിവ് ദിവസം നാട്ടിൽ വരും.
ജീവിതത്തോട് അച്ഛന് വാശി ആയി.
ജയിച്ചു കാണിക്കാൻ ഉള്ള വാശി.
ആ സമയത്താണ് ഞാൻ ജനിച്ചതും.
എനിക്ക് രണ്ടു വയസയപ്പോൾ അച്ഛൻ പ്രവാസ ജീവിതം തേടി പോയിരുന്നു.
പിന്നെ അവിടുന്ന് അച്ഛന്റെ നല്ല കാലം ആയിരുന്നു.
കുറച്ച് വാസ്തു വാങ്ങി വീടുപണി തുടങ്ങി.
അമ്മയുടെ അനിയത്തിമാരുടെ കല്ല്യാണം നടത്തി അമ്മയുടെ വീട്ടിൽ മരുമകന് പകരം മകനായി നിന്നു എല്ലാം നടത്തി.
പതിനൊന്നു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി അച്ഛൻ നാട്ടിൽ നിൽക്കാൻ വരുമ്പോൾ തനിക്ക് പതിമ്മൂന്നു വയസ്സ്.
അച്ഛൻ നാട്ടിൽ വന്നു ഒരു കട തുടങ്ങി.സീത സൂപ്പർ മാർക്കറ്റ്.
ആ സമയത്ത് അമ്മ വീണ്ടും ഗർഭിണി ആയി...
ആര്യ ലക്ഷ്മി എന്ന അനിയത്തി കുട്ടി.
പതിനാല് വയസിന്റെ വ്യത്യാസം.ആര്യലക്ഷ്മിയും,സീതലക്ഷ്മിയും..
അച്ഛന്റെ സ്വത്ത് എന്ന് അച്ഛൻ പറയും ആയിരുന്നു എപ്പോഴും.അവൾക്ക് താൻ ചേച്ചി അമ്മ ആയി.
അവള് ആയി തന്റെ ലോകം.
സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോയി,
ഡിഗ്രീ അവസാന വർഷം പരീക്ഷക്ക് റാങ്ക് വാങി താൻ പാസായി.
ആഗ്രഹം ചോദിച്ചപ്പോൾ കോളെജിൽ പഠിപ്പിക്കാൻ ആഗ്രഹം എന്ന് പറഞ്ഞു.
ബി എഡ് ചേർന്നു.
കോളേജ് ഹോസ്റ്റലിൽ നിന്ന് പഠിച്ചു.
പരീക്ഷ കഴിഞ്ഞ് നാട്ടിൽ വന്നു നിൽക്കുന്ന സമയത്ത് ആയിരുന്നു വെളിടി പോലെ ദുരന്തം വന്നത് അച്ഛന്റെ ഉയർച്ച കണ്ട് അസൂയ പെട്ട് ദൈവങ്ങൾ അച്ഛനെ തിരിച്ചു വിളിച്ചു.
വാഹനാപകടം .
വെള്ള തുണിയിൽ പൊതിഞ്ഞുകെട്ടി അച്ഛന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു.
അലമുറയിട്ടു കരഞ്ഞുകൊണ്ട് അമ്മ,
ഒന്നും മനസ്സിലായില്ലെങ്കിലും അവളും അമ്മയുടെ സാരി തലപ്പ് പിടിച്ചു കരയുന്നുണ്ട്.
കരയാൻ പോലും മറന്ന് ഞാൻ ജീവച്ചവം പോലെ ഇരുന്നു.
ആരൊക്കെയോ വരുന്നു പോകുന്നു.
ചിലർ കുശു കുശുക്കുന്നുണ്ട്,
അച്ഛന്റെ മരണം കൊലപാതകമാണെന്ന നിഗമനവും ചിലർക്ക് ഉണ്ട്,
അച്ഛന്റെ ആൾക്കാർ ആരേകെയോ വരുന്നു,
ആരെയും തനിക്ക് അറിയില്ല...
ഇനി എന്ത് എന്ന ചോദ്യം മനസ്സിൽ അലയടിച്ചു.
അമ്മയുടെ അച്ഛനും,അമ്മയും,മേമയും പപ്പനും ഓടി നടന്ന് കാര്യങ്ങൽ ചെയ്യുന്നുണ്ട്.സമയമായി...
ആരോ വന്നു പറഞ്ഞു...
അപ്പോഴാണ് അമ്മ അച്ഛന്റെ ശരീരത്തിലേക്ക് വീഴുന്നത്,അലമുറയിട്ടു കരഞ്ഞ അമ്മയെ എല്ലാവരും കൂടി പൊക്കി അടുത്ത റൂമിൽ കൊണ്ട് പോയി കിടത്തി...
ഞാനും അച്ഛനെ കെട്ടിപിടിച്ചു,
അവസാനം ആയി ആ നെറുകയിൽ മുത്തി.
മരണത്തിന്റെ തണുപ്പ് അച്ഛന്റെ ശരീരത്തെ മുറുക്കിപിടിച്ചു.
എന്നെയും വിടുവിച്ചു അച്ഛന്റെ ശരീരം ചിതയിലേക്ക് എടുത്തു.
അമ്മയെയും ,അനിയത്തിയെയു ചേർത്ത് പിടിച്ചു താൻ.അച്ഛന്റെ ചിത തെക്കേ തൊടിയിൽ അഗ്നി ഏറ്റെടുത്തു.
അന്ന് മുതൽ അമ്മ ആരോടും സംസാരിക്കാറില്ല.
ആവശ്യത്തിന് മാത്രം.അച്ഛന്റെ വേർപാട് അമ്മയെ പിടിച്ചുലച്ചു.43 വയസിൽ വിധവ ആകപെട്ട മോളെ ഓർത്തു അമ്മമ്മ നെടുവീർപ്പിട്ടു.
ആർക്കും നികത്താൻ പറ്റാത്ത വിടവ് ആയിരുന്നു അച്ഛന്റെ വേർപാട്.അച്ഛന്റെ കർമങ്ങൾ കഴിഞ്ഞ് എല്ലാവരും പോയി.കുറച്ചു ദിവസം അമമ്മ കൂടെ നിന്നു.സൂപ്പർമാർക്കറ്റ് തുറന്നു.
അച്ഛന്റെ കാര്യസ്ഥൻ ഉണ്ട് അയ്യാൾ ഓരോന്നും പറഞ്ഞു ഒന്നും മനസിലാകുന്നില്ല എനിക്ക് അവിടെ അച്ഛന്റെ അഭാവം വല്ലാത്തൊരു കുറവ് പോലെ അധിക സമയം പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.
സൂപ്പർമാർക്കറ്റ് പാപൻ നോക്കാൻ തയാറായി.
വെറുതെ നശിച്ചു പോകണ്ട എന്ന് കരുതി എല്പിച്ച് .ഓർമകളുടെ ചെപ്പു തുറന്നു ഓരോന്നായി തെളിഞ്ഞു.ജയിച്ചു കാണിച്ചു തന്ന അച്ഛന്റെ മകൾ ആയി വളർന്നത് കൊണ്ട് ജീവിച്ചു കാണിക്കാൻ തന്നെ തീരുമാനിച്ചു.
ഇന്ന് ഞാൻ ആശിച്ച പോലെ കോളേജ് അദ്ധ്യാപിക ആയി.
അനിയത്തിയെ സുരക്ഷിത കൈകളിൽ എൽപ്പിച്ച് ശിഷ്ട കാലം അമ്മയും ആയി ജീവിക്കണം.
സീത കണ്ണ് തുറന്നു മിഴികളിൽ കണ്ണുനീർ തിളക്കം എത്ര നേരം അങ്ങനെ ഇരുന്നു എന്ന് ഒരു പിടിയും ഇല്ല...
അമ്മ വന്നു നോക്കിയിട്ട് പോയി കാണും.അച്ഛന്റെ കസേരയിൽ ഇരിക്കുമ്പോൾ ആരും ശല്യം ചെയ്യില്ല അച്ഛന്റെ ധൈര്യം കിട്ടാൻ വേണ്ടിയാണ്.
അനിയത്തി അമ്മമ്മയുടെ വീട്ടിൽ പോയതാ...
നാളെ വരും അവള് ഇല്ലെങ്കിൽ വീട് ഉറങ്ങും.
സീത ആകാശത്തേക്ക് നോക്കി അവിടെ ഒരു ഒറ്റ നക്ഷത്രം അവളെ നോക്കി കണ്ണിറുക്കി.
ഒരു കുളിർ കാറ്റ് അവളെ തലോടി കടന്നു പോയി,
അച്ഛന്റെ തലോടൽ ആയി തോന്നി അവൾക്ക്,
അവള് ശ്വാസം നീട്ടി എടുത്തു ആ കുളിർ കാറ്റിൽ അച്ഛന്റെ ഗന്ധം ഉള്ളത് പോലെ തോന്നി.സമയമായി...

അവള് ശ്വാസം നീട്ടി എടുത്തു ആ കുളിർ കാറ്റിൽ അച്ഛന്റെ ഗന്ധം ഉള്ളത് പോലെ തോന്നി.(തുടരും)