Aksharathalukal

സീത കല്യാണം. ( ഭാഗം 2)

സീത ആവോളം ആ വായു അകത്തേക്ക് എടുത്തു.
കുറച്ചു നേരം കൂടി അവിടെ അങ്ങനെ തന്നെ ഇരുന്നു.
വിളക്കിന്റെ തിരി വലിച്ചു. വിളക്കും എടുത്ത്  സീത അകത്തേക്ക് നടന്നു.
വിളക്ക് പൂജാമുറിയിലേ പീഡത്തിലേക്ക് വെച്ച് അവൾ അമ്മയുടെ റൂമിലക്ഷ്യമാക്കി നടന്നു.
അമ്മ കട്ടിലിൽ ഇരിക്കുന്നുണ്ട്.
ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് ദൃഷ്ട്ടിപായിച്ച് കൊണ്ട്.      

   \"അമ്മേ... നേരം ഒരുപാട് ആയി നമുക്ക് കഴിക്കാം.\"

സീത അമ്മയോടായി പറഞ്ഞു.
                      ഓർമകളിലിൽ നിന്ന് ദൃഷ്ടികൾ പിൻ‌വലിച്ച്  അമ്മ തിരിഞ്ഞു നോക്കി.

\"മോൾ വാ...
അമ്മേടെ അടുത്ത് ഇരിക്ക്..\"   

സീത വിശ്വാസം വരാത്ത പോലെ അമ്മയെ നോക്കി.
കുറെ നാളായി ആരും അമ്മയുടെ റൂമിലേക്ക് കേറുന്നത് അമ്മക്ക് ഇഷ്ട്ടമല്ല.
ഒരു വിഷാദ രോഗിയെ പോലെ. ആ റൂമിൽ തന്നെ കഴിഞ്ഞുകൂടാൻ ആണ് അമ്മ കൂടുതലും ആഗ്രഹിച്ചത്.
സീത റൂമിലേക്ക് കേറി അമ്മയുടെ അടുത്ത് ചേർന്ന് ഇരുന്നു.
അമ്മ അവളുടെ  മുടിയിൽ തഴുകി.      

\"മോളെ ജാനകി ചേച്ചി വന്നിരുന്നു ഇവിടെ ,ലെച്ചുവിന്റെ കല്യാണം തീരുമാനിച്ചത് അറിഞ്ഞിട്ടാ വന്നത്.നിങൾ ഇവിടെ ഇല്ലായിരുന്നു.നിന്റെ കല്ല്യാണം നടത്താതെ ലെച്ചുന്‍റെ കല്ല്യാണം നടത്തുന്നതിൽ അവർക്ക് അമർഷം ഉണ്ട്.ദേവൻ ഒരു കല്ല്യാണത്തിനു സമതിക്കുന്നിലത്രെ..\"                

അമ്മയുടെ വാക്കുകൾ മുറിഞ്ഞു.
പെട്ടന്ന് സീതയുടെ മുഖത്ത് ദുഖം നിഴലിച്ചു.  

\"അമ്മക്ക് പറയയിരുന്നിലെ സീതക്ക്‌ ഒരു വിവാഹ ജീവിതം ഇല്ലെന്ന്.\"
നിറഞ്ഞു വന്ന കണ്ണുകൾ സീത അമ്മ കാണാതെ തുടച്ചു.

\"ഇപ്പൊ നമുടെ മുന്നിൽ ലെച്ചുവിന്റ്‌ വിവാഹം ആണ് അത് നന്നായി നടത്താൻ ശ്രമിക്കാം നമുക്ക്.\"        

\"മോളെ നിന്നെ ഒരു കറവ പശു ആക്കി നിർത്താൻ ആണെന്ന് പറഞ്ഞു എല്ലാവരും അമ്മയെ കുറ്റപ്പെടുത്തും.
എന്റെ കാലം കഴിഞ്ഞാൽ നിനക്ക് ഒരു കൂട്ട് വേണ്ടെ.അതുകൊണ്ട് എന്റെ മോൾ കല്ല്യാണത്തിനു സമതിക്കണ്ണം.\"

                 \"അമ്മേ നമുക്ക് ഇതിവിടെ നിർത്താം അമ്മ വാ കഴിക്കാം.\"

സീത മുറിവിട്ട് പുറത്തേക്കു ഇറങ്ങി.നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ അനുസരണ കേട് കാണിച്ചു പുറത്തേക്കു ഒഴുകി.
മുഖം കഴുകി സീത രണ്ട് പ്ലേറ്റ് എടുത്തു ചോറ് ,കറിയും വിളമ്പി.അമ്മ മേശയുടെ അരികിൽ ഇരുന്നു.
നിശ്ശബ്ദത അവിടെ തളം കെട്ടി.
രണ്ടാളും കഴിച്ചെന്നു വരുത്തി. എണീറ്റു.

\"അമ്മേ നാളെ എനിക്ക് കോളെജിൽ പോകണം.ലീവ്എഴുതി കൊടുക്കണം.\"

അമ്മ മറുപടി ഒന്നും പറഞ്ഞില്ല.സീത പ്ലേറ്റ് കഴുകി അടുകള വൃത്തി ആക്കി കിടക്കാൻ കേറി..            ദേവൻ അച്ഛന്റെ കൂട്ടുകാരന് ബാലൻ മാഷിന്റെ മോൻ.
കോളെജിൽ തന്റെ സീനിയർ ആയിരുന്നു.എപ്പോഴോ പരിചയപ്പെട്ടു ഒരേ നാട്ടുകാർ ആയിരുന്നിട്ടും.കണ്ടത് കോളെജിൽ വെച്ച്.ഒരേ ചിന്താഗതി കാർ ആയിരുന്നത് കൊണ്ട് പെട്ടന്ന് അടുപ്പം ആയി.നല്ല സുഹൃത്തുക്കൾ ആയി ..എപ്പോഴോ സുഹൃത്ത് ബന്ധം പ്രണയത്തിലേക്ക് വഴി മാറി ഒഴുകാൻ തുടങ്ങി.അപ്പോഴാണ് അച്ഛനിൽ നിന്നും അറിയുന്നത് മാഷിന്റെ മകൻ തന്റെ കോളെജിൽ ആണെന്ന്.
അറിയോ എന്ന് അച്ഛൻ  ചോദിച്ചപ്പോൾ അറിയാതെ വിറച്ചു പോയി.ഉണ്ട് അച്ഛാ എന്റെ സീനിയർ ആണ്.എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു.രാത്രി അച്ഛന്റെ മുറിയിലേക്ക് പോകുമ്പോൾ വാതിൽ പടിയിൽ കാലുവച്ചതും അകത്തു നിന്ന് അമ്മയുടെ ശബ്ദം അവൾക്ക് പഠിക്കാൻ താൽപര്യം ഇല്ലേ അനി ഏട്ടാ അവള് പഠിക്കട്ടെ..ഒരു ജോലി കിട്ടിയിട്ട് മതി..ആലോചന  ബാലേട്ടൻ വേറെ കുട്ടിയെ നോക്കട്ടെ...അതല്ല  സുധാ ബാലന്റെ മോന് സീത യെ ഇഷ്ട്ടം ആണെന്ന് അയ്യാൾ വീട്ടിൽ പറഞ്ഞു .എന്റെ മോൾ ആണെന്ന് പറഞ്ഞപ്പോൾ ബാലന് സന്തോഷം ആയി അതാ..നേരിട്ട് എന്നോട് പറഞ്ഞത്.ശരി മോൾ പഠിക്കട്ടെ..വെച്ച കാൽ പിന്നോട്ട് എടുത്തു താൻ റൂമിലേക്ക് പോയി.പിറ്റേന്ന് കോളെജിൽ വെച്ച് ദേവെട്ടനെ കണ്ടപ്പോൾ എന്താ ഉണ്ടായത് എന്ന് ചോദിച്ചു.രണ്ടു മാസം കഴിഞ്ഞാൽ എക്സാം കഴിയും പിന്നെ സീതയും,ദേവനും വേറെ വേറെ വഴിക്ക് തിരിയും അതുകൊണ്ട് അച്ഛനോട് ചെറുതായി കാര്യം സൂചിപ്പിച്ചത് എന്ന മറുപടി കിട്ടി.പിന്നീട് വീട്ടിൽ അതേപ്പറ്റി സംസാരം ഒന്നും ഉണ്ടായില്ല.അമ്മയുടെ വാകിനെ അച്ഛൻ മാനിക്കുകയും ചെയ്തു.പിന്നീട് എക്സാം കഴിഞ്ഞു.രണ്ടാളും രണ്ടു വഴി തിരഞ്ഞെടുത്തു  മാഷ് ആകാനുള്ള ആഗ്രഹം കൊണ്ട് ദേവനും ബി എഡ്‌ ന്‌ ചേർന്നു.
MA ബി എഡ്‌.എടുത്തു.താൻ BA ബിഎഡ്.എക്സാം കഴിഞ്ഞു വന്നപ്പോൾ ആണ് അച്ഛന്റെ വിയോഗം.
പിന്നെ ദേവനോട് സ്വയം അകന്നു.തന്റെ ഉത്തരവാദിത്വം പറഞ്ഞു മനസിലാക്കി.. ഒറ്റക്ക് ചുമകണ്ട കൂടെ ചുമന്നു കൊള്ളാം എന്ന് ദേവൻ ആണയിട്ടു പറഞ്ഞപ്പോഴും ,
വിവാഹം കഴിഞ്ഞാൽ മാരിയാലോ എന്ന ഭയം കൊണ്ട് മനഃപൂർവം ഒഴിഞ്ഞു മാറി..പിന്നീട് രണ്ടു വർഷം കഴിഞ്ഞ് ദേവന്റെ അച്ഛനും മരിച്ചു.സർവ്വീസിൽ ഇരിക്കുമ്പോൾ മരിച്ചത് കൊണ്ട് ദേവന് ജോലി കിട്ടി . ഇന്ന് ഹൈസ്ക്കൂൾ അധ്യാപകൻ ആന്നു.37 കഴിഞ്ഞെങ്കിലും അവിവാഹിതൻ. ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നു..ഒരുപാട് വിലക്കി.എന്നിട്ടും ഒരു വിവാഹത്തിന് സമതികാതെ..സീതയുടെ കണ്ണുനീർ തുള്ളികൾ വീണു തലയിണ കുതിർന്നു.നേരം ഒരുപാട് കഴിഞ്ഞു.രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ സീത ഒന്ന് മയങ്ങി..വെളുപ്പിനെ എഴുന്നേറ്റ  സീതക്കു മനസ്സിന് ഒരു  സുഖം തോന്നുന്നില്ല.
ആഴിഞ്ഞ് ഉലഞ്ഞ മുടി വാരി കെട്ടി കിടക്ക വിട്ടു എഴുനേറ്റു.
അമ്മ എഴുന്നേറ്റില്ല.
സീത ഉമ്മറത്ത് പോയി പാലും,പത്രവും എടുത്തു.
പത്രം ഒന്ന് ഓടിച്ചു നോക്കി.
പാലും ആയി അടുക്കളയിലേക്ക് നടന്നു.
അമ്മയുടെ റൂമിൽ ലൈറ്റ് കാണുന്നുണ്ട്.
ചായക്ക് വെള്ളം വെച്ചിട്ട് സീത വർക്യേരിയ പോയിട്ട് പല്ല് തേച്ച് വന്നു അപ്പോഴേക്കും അമ്മ ചായ പകർത്തി.
ഒരു ഗ്ലാസ് എടുത്തു സീതക്ക് നേരെ നീട്ടി.                                  

\"ഇന്ന് അച്ചച്ചൻ ലെച്ചുനെ കൊണ്ട് വരും.അവർ എല്ലാവരും ബുധനാഴ്ച വരാം എന്നാ പറഞ്ഞത്.പിന്നെ കല്ല്യാണം കഴിഞ്ഞേ പോകൂ. എന്നാണ് അമ്മമ്മ  പറഞ്ഞത്.\".                                                                          
        
അമ്മ സീതയെ നോക്കി പറഞ്ഞു.

\"ആ എന്നോടും പറഞ്ഞിരുന്നു .അമ്മേ ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.അമ്മ വരുന്നുണ്ടോ.\"

\"ഞാൻ ഇല്ല മോൾ പോയിട്ട് വാ.\"

അമ്മക്ക് സീത അമ്പലത്തിൽ പോകാനുള്ള കാരണം പിടികിട്ടി.
ഇന്നലെ വിവാഹ കാര്യം പറഞ്ഞത് കൊണ്ടാണ്.ഇനി കണ്ണന്റെ അടുക്കൽ പോയി പരതി പറയാനാകും. ചായ കുടിച്ചു സീത കുളിക്കാൻ പോയി.

സെറ്റ് മുണ്ട് എടുത്തു ഉടുത്ത്,മുടി കുറച്ചു എടുത്തു പിന്നി ,ബാക്കി വിടർത്തി ഇട്ടു.ഒരുങ്ങി ഇറങ്ങി.അമ്മ സീതയുടെ പോക്ക് നോക്കി നിന്നു.
അടുത്ത് തന്നെ ആണ് അമ്പലം.റോഡിലൂടെ പോയാൽ കുറച്ചു വളവാണ്.
വീട്ടിൽ നിന്നും പാടത്ത് കൂടി പോയാൽ വേഗം എത്താം.
സീത പാടവഴി തിരഞ്ഞെടുത്തു.
അല്ലെങ്കിൽ പരിചയക്കാർ ഒരുപാട് വിശേഷം തിരക്കാൻ വഴിയിൽ ഉണ്ടാകും.
എല്ലാർക്കും താൻ കല്ല്യാണം കഴിക്കാതെ ഇരിക്കുന്നതിന് കാരണം അറിയാൻ ആകും താൽപര്യം.
സീത പാടവരമ്പിലൂടെ നടന്നു.
വിളഞ്ഞു കിടക്കുന്ന കതിരുകൾ കാറ്റിൽ ആടി.
സ്വർണ്ണ പട്ടുടുത് പാടം വിളവെടുപ്പിന് തയാറായി ഒരുങ്ങി കഴിഞ്ഞു.
സീത വരമ്പിലൂടെ നടന്നു നീങ്ങി,കുറച്ചു മാറി ഒരു തോടുണ്ട്,ആ തോടിന് കുറുകെ ഒരു മരത്തടി പാലം ആണ് അക്കരെ കടക്കാൻ.
ഒരാൾക്ക് നടക്കാം.
സീത പാലം കേറി.
പകുതി ദൂരം പിന്നിട്ടപ്പോൾ അതാ :ദേവൻ പാലത്തിന്റെ അക്കരെ തന്നെയും നോക്കി മാറിൽ കൈ പിണച്ചു കെട്ടി നിൽക്കുന്നു.കൃഷി ഉണ്ട്..
അത് നോക്കാൻ വന്നതാകും..
ആ കുളിർ കാറ്റ് വീശുന്ന പുലർകാല വേള ആയിട്ടും സീത വിയർക്കാൻ തുടങ്ങി..(തുടരും)



സീത കല്യാണം. ( ഭാഗം 3)

സീത കല്യാണം. ( ഭാഗം 3)

4.4
2077

സീത പാലം കടന്നു മാറി നിന്നു.ദേവന് പോകാൻ വഴി ഒരുക്കി.ദേവൻ സീതയെ സൂക്ഷിച്ചു നോക്കി.സീതയുടെ കണ്ണുകൾ നേരെ നിൽക്കുന്നില്ല.തന്റെ നോട്ടം നേരിടാൻ മടിച്ചു നിൽക്കുന്ന സീതയുടെ അരികിലേക്ക് ദേവൻ ഒന്ന് കൂടി അടുത്ത് നിന്നു.സീത ഒരടി പിന്നോക്കം മാറി.ദേവൻ ഒരടി കൂടി മുന്നോട്ട് വെച്ചു.ഒരു ശ്വസത്തിന് അപ്പുറം രണ്ടുപേരും.നിന്നു.ദേവൻ സീതയുടെ കണ്ണുകളിലേക്ക് നോക്കി.മിഴിനീർ തിളക്കം കണ്ട ദേവൻ ഒരടി പിന്നോക്കം മാറി സീത ശരിക്കും ഭയന്നു. മൗനത്തിനു വിരാമം ഇട്ടുകൊണ്ട് ദേവൻ സംസാരിക്കാൻ തുടങ്ങി.    \"സീതാ..നീ എന്റെ നിഴലിനെ പോലും കാണാൻ കൂട്ടാക്കാതെ..എന്നിൽ നിന്നും എത്രത്തോളം അകന്നു.