Aksharathalukal

സീത കല്യാണം. ( ഭാഗം 3)

സീത പാലം കടന്നു മാറി നിന്നു.ദേവന് പോകാൻ വഴി ഒരുക്കി.ദേവൻ സീതയെ സൂക്ഷിച്ചു നോക്കി.സീതയുടെ കണ്ണുകൾ നേരെ നിൽക്കുന്നില്ല.തന്റെ നോട്ടം നേരിടാൻ മടിച്ചു നിൽക്കുന്ന സീതയുടെ അരികിലേക്ക് ദേവൻ ഒന്ന് കൂടി അടുത്ത് നിന്നു.സീത ഒരടി പിന്നോക്കം മാറി.ദേവൻ ഒരടി കൂടി മുന്നോട്ട് വെച്ചു.ഒരു ശ്വസത്തിന് അപ്പുറം രണ്ടുപേരും.നിന്നു.ദേവൻ സീതയുടെ കണ്ണുകളിലേക്ക് നോക്കി.മിഴിനീർ തിളക്കം കണ്ട ദേവൻ ഒരടി പിന്നോക്കം മാറി സീത ശരിക്കും ഭയന്നു. മൗനത്തിനു വിരാമം ഇട്ടുകൊണ്ട് ദേവൻ സംസാരിക്കാൻ തുടങ്ങി.

   \"സീതാ..നീ എന്റെ നിഴലിനെ പോലും കാണാൻ കൂട്ടാക്കാതെ..എന്നിൽ നിന്നും എത്രത്തോളം അകന്നു.അത്രയും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുക ആയിരുന്നു.എനിക്ക് നീ ഇല്ലാതെ പറ്റില്ല.എന്നെ ഒന്ന് അറിയാൻ ശ്രമിച്ചു കൂടെ സീത..\"

ദേവന്റെ വാക്കുകൾ മുറിഞ്ഞു.

\"ദേവേട്ടാ..എന്നോട് ക്ഷമിക്കൂ.നിക്ക് ഒരു വിവാഹജീവിതം വേണ്ട, എന്ന് ഞാൻ സ്വയം തീരുമാനിച്ചത്.ദേവേട്ടനെ ഇഷ്ട്ടമില്ലഞ്ഞിട്ടല്ല.എന്റെ അമ്മയെ ജീവിതകാലം മുഴുവൻ ഒറ്റകാക്കാൻ എനിക്കാവില്ല..വിവാഹം ഒരു തടസ്സം ആകും.അതാണ്.ദേവേട്ടാ.വേറെ ഒരു പെൺകുട്ടിയെ കണ്ടെത്തി കല്ല്യാണം കഴിക്കൂ.എന്നെ വെറുതെ വിടൂ..\"

സീത ദേവന് നേരെ കൈകൂപ്പി.

\"നിന്റെ അമ്മയെ ഞാൻ ഒറ്റക്ക് ആക്കില്ല സീത.എന്നെ വിശ്വസിക്കൂ.എന്റെ അമ്മയെപോലെ ഞാൻ നോക്കാം.ഇപ്പൊ ലെച്ചുവിന് ഒരു ജീവിതം ആകിലെ.. നീ  തനിച്ച് എത്രകാലം കഴിഞ്ഞാലും ഞാൻ നിന്റെ മനസ്സിൽ എന്നും ഒരു നോവായി കിടക്കും. ഒന്നുകൂടി നീ അറിഞ്ഞോ ദേവന് സീതലക്ഷ്മി അല്ലാതെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടി ഉണ്ടാകില്ല.\"

പറഞ്ഞതും ദേവൻ പാലത്തിലേക്ക് നടന്നു.
അയാളുടെ ആ പ്രഖ്യാപനം സീതയുടെ കാതുകളിൽ അലയടിച്ചു.
സീത അയാളുടെ പോക്ക് നോക്കി കുറച്ചു നേരം നിന്നു. സീത നടന്നു കാതിൽ അയാളുടെ ശബ്ദം മാത്രം.പരിസര ബോധം നഷ്ടപ്പെട്ട പോലെ സീത അമ്പല മുറ്റത്ത് എത്തി.കണ്ണനെ നോക്കി തൊഴുതു നിന്ന സീത എത്രനേരം അവിടെ നിന്നു എന്നത് അറിയാതെ..മനം ഉരുകി കണ്ണനോട് തന്റെ മനസ്സിലെ വേദന പറഞ്ഞു.ദേവന് നല്ല ചിന്ത കൊടുക്കാൻ മനം ഉരുകി പ്രാർത്ഥിച്ചു.

അമ്പലത്തിൽ കാര്യമായി ആളുകൾ ഇല്ലാത്തതുകൊണ്ട് സീത വഴിപാട് നടത്തി തിരിച്ചു  പോരുകയും ചെയ്തു .മനസ്സിന് ഒരു ആശ്വാസം കിട്ടാൻ ആയിരുന്നു അമ്പലത്തിൽ പോയത്,ദേവട്ടനെ കണ്ട് സംസാരിച്ച് മനസ്സ് ഒന്നുകൂടി നീറി..സീത ഓരോന്ന് ആലോചിച്ച് നടന്നു വീടെത്തി.അമ്മ അടുക്കളയിൽ ഉണ്ട്.പാത്രങ്ങളുടെ ശബ്ദം കേൾക്കാം.സീത റൂമിൽ പോയി വാതിൽ അടച്ചു.സീത വന്നത് അറിഞ്ഞ അമ്മ റൂമിനു മുന്നിൽ വന്നു .

\"മോളെ നീ വന്നോ.. ആ പന്തൽ പണി യുടെ ആൾ വന്നിരുന്നു.നിന്നോട് ഒന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.\"

\"ഞാൻ വിളിക്കാം അമ്മേ..\"
സീത അകത്തു നിന്നും വിളിച്ചു പറഞ്ഞു.

സീത ഡ്രസ്സ് മാറാതെ കട്ടിലിൽ ഇരുന്നു.
ജനലിനു  പുറത്തേക്കു നോക്കി ,അച്ഛന്റെ അസ്ഥി തറ കാണാം.സീത കുറച്ചു നേരം അവിടേക്ക് നോക്കി ഇരുന്നു.ഒരു ഇളം കാറ്റ് വന്നു സീതയെ തഴുകി കടന്നു പോയി..സീത തൽക്കാലം ചിന്തകളെ മാറ്റി വെച്ച്
എഴുനേറ്റു.ഡ്രസ്സ് മാറി .ഫോൺ എടുത്തു.പന്തൽ പണികരനെ വിളിച്ചു.പന്തൽ പണി തുടങ്ങാൻ വരുന്ന കാര്യം സംസാരിച്ചു.ഫോൺ കട്ട് ആക്കി സീത പുറത്തേക്കു നടന്നു.അടുക്കളയിൽ പോയി .അമ്മയെ സഹായിച്ചു.രണ്ടുപേരും ചായകുടി കഴിഞ്ഞ് സീത കോളെജിൽ പോകാൻ റെഡി ആയി.ഉച്ചക്ക് കഴിക്കാൻ ഉള്ള ചോറ് പാത്രവും എടുത്തു സീത അമ്മയോട് യാത്രപറഞ്ഞു ഇറങ്ങി.കുറച്ചു നടന്നാൽ ബസ് സ്റ്റോപ്പ് ആണ്.ഒരു കവല ആണ്. ചായകടയും, പല ചരക്ക് കടയും എല്ലാം ഉണ്ട്. ചായ കടയിലെ ചില ആളുകൾ സീതയെ കാണുമ്പോൾ അടക്കം പറയുന്നത് പലപ്പോഴും സീത കണ്ടിട്ടുണ്ട്.തനിയെ ജീവിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ചൊറി യുന്ന കുറെ എണ്ണം.വേലയും കൂലിയും ഇല്ലാതെ..കണ്ടവരെ മുഴുവൻ കുറ്റം പറയുന്നവര്..സീതയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.ബസ് വന്നു സീത കേറി സൈഡ് സീറ്റിൽ ഇരുന്നു.തിരക്ക് കുറവാണ്.ബസിൽ.സീത ഓരോന്ന് ഓർത്ത് ഇരുന്നു.കോളേജ് സ്റ്റോപ് എത്തി സീതപൈസ കൊടുത്ത് ഇറങ്ങി.കോളേജിലേക്ക് നടന്നു.കോളേജ് ഗേറ്റ് കടന്നാൽ സീത മറ്റൊരാളായി.തന്റെ കുട്ടികളുടെ മുന്നിൽ നല്ല അധ്യാപിക.കുട്ടികളുടെ പ്രിയപ്പെട്ട സീത ടീച്ചർ .അവരോട് ഇടപഴകുമ്പോൾ സീത എല്ലാം മറക്കും,അവരിൽ ഒരാളായി മാറും.സീത ലീവ് എഴുതി പ്രിൻസിപ്പലിന് കൊടുത്തു.കല്ല്യാണത്തിനു വരണം എന്ന് ഓർമ്മ പെടുത്തുകയും ചെയ്തു.സീത സഹപ്രവർത്തകരെ കല്ല്യാണത്തിനു വിളിച്ചു.സീതയുടെ ഉറ്റ ചങ്ങാതി സുമ ടീച്ചർ തെല്ലു വിഷമത്തോടെ സീതയോട് ചോദിച്ചു.
\"സീത ..തനിക്കൊരു വിവാഹ ജീവിതം വേണ്ട എന്ന തീരുമാനം ഒന്ന് മാറ്റി വെച്ച് പ്രാക്ടിക്കൽ ആയി ചിന്തികടോ..അമ്മയുടെയും ,അനിയത്തിയുടെ യും കാര്യങ്ങൽ എന്നാലും തനിക്ക് നോക്കി നടത്താലോ.തന്നെ മനസ്സിലാക്കി വന്ന ഒരാളെ നിരാശ പെടുതണ്ട സീത..\"

സീത ,സുമ ടീച്ചറെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു.തന്റെ ബാഗും എടുത്ത് യാത്ര പറഞ്ഞിറങ്ങി.സീത വീട്ടിൽ വരുമ്പോൾ..മുറ്റത്ത് പന്തൽ കാലുകൾ ഉയർന്നിരുന്നു.തന്റെ അച്ഛന്റെ ആഗ്രഹം പോലെ മുറ്റത്ത് ഒരുക്കിയ പന്തലിൽ വിവാഹം നടത്താൻ ഒരുങ്ങിയത്.

സീത അകത്തേക്ക് നടന്നു.അമ്മ റൂമിൽ ഉണ്ട്.സീത ബാഗ് റൂമിൽ കൊണ്ടുപോയിതിരിച്ചു വരുമ്പോൾ കയ്യിൽ ചായ കപ്പും ആയി ലച്ചു .

സീത അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചായ വാങ്ങി.
\"മോളെ നീ എപ്പോഴാ വന്നത്..ഉച്ചക്ക് മുമ്പേ വന്നോ..\"

\"ആ ചേച്ചി ഞാൻ ഉച്ചക്ക് മുൻപ് വന്നു.പിന്നെ അമ്മമ്മ മറ്റന്നാൾ വരും.കുറെ വിശേഷം പറയാനുണ്ട്..ചേച്ചി വാ.ഞാൻ ഒരു സാധനം കാണിച്ചു തരാം.\"ലച്ചൂ സീതയുടെ കൈ പിടിച്ചു വലിച്ച് അമ്മയുടെ റൂമിൽ കൊണ്ട് പോയി.(തുടരും)



സീത കല്യാണം. ( ഭാഗം 4)

സീത കല്യാണം. ( ഭാഗം 4)

4.4
1860

തിരിച്ചു വരുമ്പോൾ കയ്യിൽ ചായ കപ്പും ആയി ലച്ചു . സീത അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചായ വാങ്ങി. \"മോളെ നീ എപ്പോഴാ വന്നത്..ഉച്ചക്ക് മുമ്പേ വന്നോ..\" \"ആ ചേച്ചി ഞാൻ ഉച്ചക്ക് മുൻപ് വന്നു.പിന്നെ അമ്മമ്മ മറ്റന്നാൾ വരും.കുറെ വിശേഷം പറയാനുണ്ട്..ചേച്ചി വാ.ഞാൻ ഒരു സാധനം കാണിച്ചു തരാം.\"ലച്ചൂ സീതയുടെ കൈ പിടിച്ചു വലിച്ച് അമ്മയുടെ റൂമിൽ കൊണ്ട് പോയി.സീത തെല്ലു ആശ്ചര്യത്തോടെ ലെച്ചുവിൻെറ പുറകെ നടന്നു. അമ്മയുടെ റൂമിലെ ടേബിളിന്റെ മുകളിൽ ഒരു കവർ ഇരിക്കുന്നു. ലെച്ചു കവർ എടുത്തു സീതക് നേരെ നീട്ടി. സീത ചായ കപ്പ് മേശമേൽ വെച്ചിട്ട് കവർ വാങി. \"എന്താ ഇത് ?\" സീത ലെച്ചു വിന് നേരെ നോക്കി. \"തു