Aksharathalukal

ചന്ദ്രയാൻ

ചന്ദ്രയാൻ, നീ രക്ഷപെട്ടു!
കാറ്റില്ലാത്ത, ജലമില്ലാത്ത
പൊടിപടലത്തിൽ
മുങ്ങിക്കളിച്ച് നിധിപേടകങ്ങൾ
തിരഞ്ഞു നടക്കാൻ
നിന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു!

യമുന കരകവിയുന്നു
ഒഴുകി നീങ്ങാൻ പഴുതുകൾ
നഷ്ടപ്പെട്ട ജലം
മാലിന്യങ്ങളെ കലക്കിമറിച്ച്
സമരത്തിനൊരുങ്ങുന്നു!

ചന്ദ്രയാൻ, നിന്നെ വഹിച്ച
റോക്കറ്റിന് മണ്ണിലൂടെ
പ്രളയത്തെ തൊട്ടു തൊട്ട്,
മുന്നോട്ടു പായാൻ
കഴിഞ്ഞിരുന്നെങ്കിൽ!
ഡൽഹിയിൽനിന്ന്
കിഴക്കൻ കടലിലേക്ക്
ഒരു തുരങ്കം നിർമിക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ;
പ്രളയം ഒഴുകിയകലുമായിരുന്നു!

വികസനം പഞ്ചഭൂതങ്ങൾക്ക്
വിലങ്ങുകൾ തീർത്തു!
വെള്ളം തടഞ്ഞ്
കാറ്റിനെ പൂട്ടി,
പ്രകശം തട്ടിത്തെറിപ്പിച്ച്,
ഭൂമിക്ക് വിഷം പുരട്ടി,
ആകാശത്തെ കുടക്കീഴിലാക്കി!

അവരും ഒരു സ്വാതന്ത്ര്യ
സമരത്തിനൊരുങ്ങുന്നു!
ഒരു വിമോചന സമരം!
ഒഴുക്കിനു വേണ്ടി,
സ്വച്ഛതയ്ക്കുവേണ്ടി,
ചങ്ങലകളറുത്ത് സ്വതന്ത്രമാകാൻ
സമരം, സ്വാതന്ത്ര്യ സമരം!

പ്രതീക്ഷകളുണ്ട്
സ്വാതന്ത്ര്യ പ്രതീക്ഷകളുണ്ട്!
ഒഴുകാനും പരക്കാനും!
ചന്ദ്രയാൻ, നിന്നെ തൊടുത്ത
ശക്തികൾ പഞ്ചഭൂതങ്ങളെ
സ്നേഹിച്ചിരുന്നെങ്കിൽ,
സഹായിച്ചിരുന്നെങ്കിൽ,
ചങ്ങലകളറുത്തിരുന്നെങ്കിൽ!

നേരം പകൽ രണ്ടര മണി
ചന്ദ്രയാൻ കുതിക്കുന്നു
മായാത്ത പ്രതീക്ഷകളും!


പൗരൻ

പൗരൻ

4.7
524

കാഴ്ചകൾ മങ്ങി മറഞ്ഞ്ശബ്ദം കലമ്പിത്തെളിഞ്ഞ്ടെലിവിഷൻ പുലമ്പിക്കൊണ്ടിരുന്നു!\'ബാലസോറിൽ തീവണ്ടികൾ കൂട്ടിയിടിച്ചുഇരുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് മരണം!തിരിച്ചറിയാത്ത എൺപത്തിരണ്ടു മൃതദേഹങ്ങൾ\'!അയാൾ വിളിച്ചു പറഞ്ഞു:\"രമേ, ഈ ചായക്ക് മധുരം പോരാ\"\"മഹാ കഷ്ടം തന്നെ!\"\"പഞ്ചസാര ചോദിച്ചതാ?\"\"അല്ല, തീവണ്ടി അപകടം.\"\"അതിലെന്തിരിക്കുന്നു?\"\"വല്ലാത്ത മനുഷ്യൻ!\"\" മനുഷ്യനല്ല, പൗരൻ!മരണം കരയിക്കാത്തദുരന്തം നടുക്കാത്ത,കഷ്ടനഷ്ടങ്ങൾ വേദനിപ്പിക്കാത്തജീവിത വ്യാപാരി!എനിക്ക് വില്ക്കണംവിറ്റു വിറ്റ് ലാഭമുണ്ടാക്കണം!ലാഭം പണം പണം പണംപണമാണു മൂല്യം!\"\"നിങ്ങളൊരു മനുഷ്യനല്ലമൃഗം കാട്ടുമൃഗം!