പൊതുവെ എന്നെ കണ്ടാൽ അവര് ചിരിക്കാരൊന്നും ഇല്ല അതുകൊണ്ട് ഈ പ്രാവശ്യവും ഞാൻ അവരിൽനിന്നു അത് പ്രതീക്ഷിച്ചില്ല ......വിളിപ്പിച്ചതിന്റെ കാരണം അറിയാനുള്ള ആകാംഷ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ മുഖത്തു ചെറിയൊരു ചിരി വരുത്തി അവരിരിക്കുന്ന കസേരയുടെ അടുത്തേക്ക് നടന്നു ......
ഞാൻ അടുത്തെത്തിയത് മനസിലാക്കിയിട്ടാവണം പതുക്കെ അവർ തല ഉയർത്തി എന്‍റെ മുഖത്തേക്ക് നോക്കി ......\'അമ്മ വന്നിട്ട് കുറെ നേരമായോ എന്ന ചോദ്യത്തോടെ ഞാൻ അവർക്കു മുമ്പിലെ കസേര വലിച്ചു അതിലേക്കിരുന്നു ......
അധികം ആയില്ല വന്നിട്ട് എന്ന് അവരുടെ മറുപടിക്കിടെ വെയ്റ്റർ വന്നു ഓർഡർ എടുത്തു .....രണ്ടു ചായ പറഞ്ഞു അയാൾ അങ്ങോട്ട് പോയപ്പോൾ ഞാൻ ...\'അമ്മ എന്താ കാണണം എന്ന് പറഞ്ഞത് ? എന്ന ചോദിച്ചു ...
പറയാം .....
എന്തായി മോൾടെ ഉപരിപഠനം? .......
ഞങ്ങടെ കോളേജിൽ തന്നെ എനിക്ക് സീറ്റ് കിട്ടിയിട്ടുണ്ട് .....
ഹ്മ്മ് നല്ല കാര്യം ...അപ്പൊ മോള് ഇവടെ തന്നെ ഉണ്ടാവും അല്ലേ .....
ഹാ ഉണ്ടാവും.......അർജുൻ മോളോട് എന്തെങ്കിലും പറഞ്ഞോ അവന്‍റെ ഇന്റേൺഷിപ് കഴിഞ്ഞിട്ടുള്ളതിനെ പറ്റി .....
ഇല്ല എന്താ അമ്മെ ? ......
ഞാൻ അവന്‍റെ കല്യാണം ഉറപ്പിച്ചു ....മോള് കണ്ടിട്ടുണ്ട് കുട്ടിയെ അന്ന് എന്‍റെ കൂടെ വന്നിരുന്നു ......
ഹാ ഓർമയുണ്ട് അവന്‍റെ അമ്മാവനെ മകളല്ലേ അമ്മു .....
അതെ ! പക്ഷെ അവൻ അതിനു സമ്മതിക്കുന്നില്ല .......അമ്മു ജനിച്ചതും വളർന്നതും അമേരിക്കയിലാണ് .....കല്യാണം കഴിഞ്ഞാണെങ്കിൽ അവളുടെ കൂടെ അവനു അങ്ങോട്ട് പോവാം ....വലിയ ഫോര്മാലിറ്റീസ് ഒന്നും വേണ്ട ....
ആഹ് നല്ലതല്ലേ അവനും അതായിരുന്നല്ലോ ആഗ്രഹം .....
ആയിരുന്നു കുറച്ചു നാള് മുൻപ് വരെ.....ഇപ്പൊ അവനു ഈ നാട്ടിൽ നിന്ന് പോവാൻ താല്പര്യം ഇല്ല .....
അതെന്താ ..അമ്മെ ?...
മോള് ഒന്നും വിചാരിക്കരുത് ഞാൻ പറയുന്നത് കൊണ്ട് ....മോള് കാരണം ആണ് അവൻ പോവാത്തതു ......
അതിനു ഞങ്ങൾ തമ്മിൽ .....
എനിക്ക് അതിനെ കുറിച്ചൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല ...എനിക്ക് അവനെ ഉള്ളു ആണായിട്ടും പെണ്ണായിട്ടും ......അവനെ കുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളും മനസ്സിൽ ഇട്ടാണ് ഞാനിത്രയും കാലം അവനെ വളർത്തിയത് .....ഇന്നുവരെ അവൻ വേണം എന്നു പറഞ്ഞതൊന്നും ഞാൻ നടത്തിക്കൊടുക്കാൻ വിസ്സമ്മതിച്ചിട്ടില്ല ....ഇത് മാത്രം പറ്റില്ല .....ഞാൻ എന്‍റെ അനിയന് വാക്കു കൊടുത്തു .....എനിക്കെന്തെങ്കിലും പറ്റിയ അവനു കുടുംബം എന്നു പറയാൻ അവര് മാത്രേ കാണു ....അതുകൊണ്ടു മോള് ഇതിൽ നിന്ന് പിന്മാറണം എനിക്കത്രയേ പറയാനുള്ളു .....ശരി ഞാൻ ഇറങ്ങുന്നു.....