Aksharathalukal

സീത കല്യാണം. ( ഭാഗം 5)

സീത അച്ഛന്റെ കസേരയിൽ ഇരുന്നു.മുറ്റത്ത് പന്തലിന്റെ പണി ഏകദേശം കഴിയാറായി.നാളെ ഗോൾഡ് എടുക്കാൻ പോകണം.കുറച്ചു കാര്യങ്ങൽ കൂടി ചെയ്തു തീർക്കാൻ ഉണ്ട്.കല്ല്യാണം കഴിയുന്നവരെ ഇനി വിശ്രമം ഉണ്ടാകില്ല.സീത ഓരോന്ന് ഓർത്ത് ഇരുന്നു.അകത്തു നിന്ന് ലെച്ചു പുറത്തേക്കു വന്നു.സീതയുടെ അരികിൽ നിലത്ത് ഇരുന്നു.

\"ചേച്ചി..എല്ലാവരെയും കല്ല്യാണം ക്ഷണിച്ചു..മനഃപൂർവം ഒരാളെ ഒഴിവാക്കി അല്ലേ..?\"
സീത ലെച്ചുവിനെ അതിശയിച്ചു നോക്കി.

\"ഞാൻ എല്ലാവരെയും വിളിച്ചു .പിന്നെ ഇനി ആരെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ വിളിക്കാൻ  സമയം ഉണ്ടല്ലോ.ഞാൻ ചിലപ്പോൾ വിട്ടുപോയി കാണും.ആരെ ആണ് ഇനി വിളിക്കാൻ..\"

\"ഞാൻ ഇന്ന് സരിതയുടെ വീട്ടിൽ പോയി വരുമ്പോൾ ദേവൻ ചേട്ടന്റെ അമ്മയെ കണ്ടൂ.കല്ല്യാണ വിശേഷം ചോദിച്ചു .എല്ലാം പറഞ്ഞു ഞാൻ.അവസാനം ദേവെട്ട്‌നെ കൂട്ടി കല്ല്യാണത്തിനു തലേദിവസം നേരെത്തെ വരണം എന്ന് പറഞ്ഞപോഴാ ആ അമ്മ പറഞ്ഞത് ചേച്ചി വിളിച്ചില്ല മോളെ എന്ന്...എന്താ ചേച്ചി ഈ കര മുഴുവൻ ഓടി നടന്നു ചേച്ചി കല്ല്യാണം വിളിച്ചിട്ട് അവരെ മാത്രം...\"

അവള് പാതിയിൽ നിർത്തി.

\"മോളെ അവരെ വിളിക്കാൻ എന്തോ ചേച്ചിക്ക് മനസ്സ് വന്നില്ല ...കാരണം വേറെ ഒന്നും അല്ല അവരെ അഭിമുഖീകരിക്കാൻ ചേച്ചിക്ക് പറ്റുന്നില്ല മോളെ..അതാണ്..\"

\"എല്ലാവരെയും വിളിച്ചു ,അച്ഛനും മാഷും അത്രക്ക് അടുപ്പത്തിൽ ആയിരുന്നില്ലേ ചേച്ചി..അവരെ നമ്മൾ അകറ്റി നിർത്താൻ പാടില്ല.അവരെ വിളിക്കണം.ചേച്ചിക്ക് പറ്റില്ലെങ്കിൽ നാളെ ഞാൻ പോയി വിളിക്കാം.\"

സീത ഒന്ന് ആലോചിച്ചു.അവള് പറയുന്നതിലും കാര്യം ഉണ്ട് .
\"വേണ്ട മോളെ ഞാൻ പോകാം.നാളെ കാലത്ത് നേരത്തെ പോയി വിളിക്കാം.എന്നിട്ട് നമ്മുക്ക് ഗോൾഡ് എടുക്കാൻ പോകാം.\"
അവള് ചാടി എഴുന്നേറ്റു ചേച്ചിടെ കവിളിൽ മുത്തി.എന്നിട്ട് അകത്തു കയറി പോയി.

പിറ്റേന്ന് കാലത്ത് നേരത്തെ സീത റെഡി ആയി.ആദ്യം അവരെ വിളിക്കാൻ പോകാം .പാപ്പൻ വരുമ്പോഴേക്കും തിരിച്ച് വരാം..സീത അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.
\"ഞാൻ വരുമ്പോഴേക്കും ലചൂ റെഡി ആകാൻ പറയണം കേട്ടോ അമ്മേ..ഞാൻ പോയിട്ട് പെട്ടന്ന് വരാം.\"
സീത ഇറങ്ങി.കുറച്ചു ദൂരം ഉണ്ട്.ദേവെട്ടന്റെ വീട്ടിലേക്ക് .സീത നടത്ത വേഗത്തിൽ ആക്കി.ദേവന്റെ വീട് കണ്ടപ്പോഴേ സീത വിയർക്കാൻ തുടങ്ങി.അവള് വീടിന്റെ ഗേറ്റ് കടന്നു.മുറ്റത്ത് എത്തി.കോളിംഗ് ബെല്ലടിച്ചു.അകത്തു നിന്നും ശബ്ദം ഒന്നും കേൾക്കാൻ ഇല്ല.സീത മടിച്ചു നിന്നു.
പെട്ടന്ന് അശരീരി പോലെ ഒരു ശബ്ദം അകത്തു നിന്ന് .
\"കയറി വരൂ..വാതിൽ ലോക്ക് അല്ല. \"

ദേവന്റെ ശബ്ദം .സീത അകത്തേക്ക് കാലെടുത്തു വെച്ചു.ഹാളിൽ ദേവൻ ഇരുന്നു പേപ്പർ വായിക്കുന്നു.സീത വരുന്നത് അകലെ നിന്ന് തന്നെ കണ്ട് കൊണ്ടാണ് ദേവൻ കയറി വരാൻ പറഞ്ഞത്.

\"അമ്മ ഇല്ലേ ഇവിടെ. സീത പരിഭ്രമിച്ചു കൊണ്ട് ചോദിച്ചു.\"
\"എന്താ എന്നെ പേടി ആണോ..സീത ഇരിക്ക്..അമ്മ ഇപ്പൊ വരും.കുളിക്കാൻ പോയതാ.\"

സീത അവിടെ കണ്ട കസേരയിൽ ഇരുന്നു.അവള് പതിയെ വിയർക്കാൻ തുടങ്ങി.

\"എന്താ കാലത്ത് തന്നെ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ..\"

ദേവൻ ചോദിച്ചു.
\"ഇല്ല ദേവേട്ടാ..ഞാൻ കല്ല്യാണം പറയാൻ വന്നതാ. ..\"

അപ്പോഴേക്കും ദേവന്റെ അമ്മ വന്നു..

\"മോൾ ആണോ..\"

സീത വേഗം എഴുന്നേറ്റു .
\"മോൾ ഇരിക്ക്..എന്താ മോളെ..ഈ നേരത്ത്.?\"

\"ഞാൻ ലേച്ചുന്‍റെ കല്ല്യാണം പറയാൻ വന്നതാ അമ്മേ..\"
സീത പെട്ടന്ന് പറഞ്ഞു.

സീതയുടെ അമ്മേ എന്നുള്ള വിളി ദേവന്റെ മനസ്സിൽ കുളിരു കോരി.

\"അമ്മയും ദേവനും വരും മോളെ..മോൾക്ക് എന്ത് ആവശ്യത്തിനു ദേവനെ വിളിക്കാം കേട്ടോ.\"
ആ അമ്മ സീതയുടെ കരം കവർന്നു.
സീത യാത്ര പറഞ്ഞിറങ്ങി.
ദേവനും ,അമ്മയും അവള് കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.

\"മോനെ നല്ല മനസ്സാ അവളുടെ, അമ്മക്ക് ഉറപ്പുണ്ട് അവള് വളതുകാൽവച്ച് ഇവിടെ കയറി വരും..നിന്റെ ഭാര്യ ആയിട്ട്.\"
അമ്മ അത് പറഞ്ഞപ്പോൾ ദേവന്റെ മനസ്സിൽ ഒരു ശീതകാറ്റ് വീശി.

സീത തിരിച്ചുവരുമ്പോഴാണ് പാപന്റെ കാർ വരുന്നത്.സീതയെ കണ്ട് കാർ നിർത്തി.ജയൻ.
സീത കാറിൽ കയറി.
\"മോളെ മോൾ എവിടെ പോയിട്ട് വരികയാ..ഇത്ര നേരത്തെ.\". സിന്ധു മേ മ്മ ചോദിച്ചു.
\"ഒരു വീട്ടിൽ കൂടി കല്ല്യാണം പറയാൻ ഉണ്ടായിരുന്നു.അതിനു പോയതാ..\"
സീത അവരെ നോക്കി ചിരിച്ചു. കാർ വീടിന് മുമ്പിൽ വന്നു നിന്നു. ലേച്ചു റെഡി ആയി ഉമ്മറത്ത് തന്നെ ഉണ്ട്.വാതിൽക്കൽ അമ്മയും.
അവർ അകത്തു കയറി.ചായ കുടിച്ചു..സീത ബാഗും എടുത്ത് ഇറങ്ങാൻ റെഡി ആയി.എല്ലാവരും കാറിൽ കയറി.ടൗണിലേക്ക് പുറപെട്ടു.
സ്വർന്നകടയുടെ മുന്നിൽ വണ്ടി നിന്നു.എല്ലാവരും ഇറങ്ങി.പർച്ചേസ് കഴിഞ്ഞ് പപ്പനോട് സീത പറഞ്ഞു.
\"പാപ്പൻ ലേച്ചുവിനെ വീട്ടിൽ ആക്കണ്ണം ഞാൻ ഇവിടെ കണ്ണക് തീർത്തിട്ട് വരാം എല്ലാവരും കൂടി സമയം കളയണ്ട..എനിക്ക് ഒന്നുരണ്ട് സ്ഥലത്തുകൂടി പോകാൻ ഉണ്ട്.\"
\"ശരി മോളെ ഞങൾ പോകാം.\"അവർ പോയി

സീത എടുത്തു തരാൻ നിൽക്കുന്ന ആളോട് തനിക്ക് വേറെ ഒരു സെറ്റ് കൂടി നോക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് വേറെ ഒരു മാലയും,ഒരു ജോഡി കമ്മലും,രണ്ടു മോതിരവും,രണ്ട് വളയും കൂടി വേറെ ബിൽ കൊടുത്തു വാങി, അത് പാക്ക് ചെയ്തു തരാൻ പറയുന്നു.  സീത ബിൽ കൊടുത്തു.ലേച്ചുവിന് എടുത്തസ്വർണ്ണം അന്നൂ കൊടുപോകുന്നില്ല കല്ല്യാണത്തിന് തലേദിവസം വരാം എന്ന് പറഞ്ഞു ഇറങ്ങി.സീത പിന്നീട് ഒരു ബേക്കറിയിൽ കയറി,ഓർഡർ ചെയ്ത ലഡു പെട്ടിയിൽ വാങി ഇറങ്ങിയതും, പെട്ടന്നാണ് പ്രതീക്ഷിക്കാതെ വേനൽമഴ പൊഴിഞ്ഞത്.അത്യാവശ്യം നല്ല രീതിയിൽ മഴ തകർത്തു പെയ്യുന്നു.സീത ബേക്കറിയുടെ ഒരം ചേർന്നു നിന്നു.മുന്നിലൂടെ പോയ രണ്ടു മൂന്നു ഓട്ടോറിക്ഷ കൈ കാണിച്ചു എങ്കിലും നിർത്താതെ പോയി.പെട്ടന്നാണ് ഒരു കാർ കുറച്ചു മുന്നോട്ട് പോയി..വീണ്ടും പുറകോട്ടു വരുന്നു..സീത യുടെ മുന്നിൽ കാർ നിന്നു.കാറിന്റെ മുൻസീറ്റിൽ ദേവൻ.ദേവൻ കാറിൽ നിന്നു പുറത്തിറങ്ങി.സീതയുടെ അരികിൽ വന്നു.(തുടരും)



സീത കല്യാണം. ( ഭാഗം 6)

സീത കല്യാണം. ( ഭാഗം 6)

4.3
1945

\"സീത എവിടെ പോകുന്നു..വരൂ ഞാൻ കൊണ്ട് വിടാം.ഈ മഴയത്ത് നിൽക്കണ്ട.\" ദേവൻ സീതയുടെ അടുത്ത് വന്നു പറഞ്ഞു. \"ദേവേട്ടാ..ഞാൻ വീട്ടിലേക്ക് അല്ല എനിക്ക് വേറെ ഒന്ന് രണ്ട് സ്ഥലം വരെ പോകാൻ ഉണ്ട്.\" സീത പറഞ്ഞു നിർത്തി. \"എവിടേക്ക് ആണെങ്കിലും ഞാൻ കൊണ്ടുവിടാം.വരൂ..\" ദേവൻ പറഞ്ഞു കൊണ്ട് സീതയുടെ അടുത്തിരിക്കുന്ന പെട്ടി എടുത്ത് കാറിന് അടുത്തേക്ക് നടന്നു. സീത തടയാൻ ശ്രമച്ചെങ്കിലും ദേവൻ കാറിന്റെ  ബാക്ക് ഡോർ തുറന്ന് പെട്ടി എടുത്തു വെച്ചു. ഇനി പറഞ്ഞു നിൽക്കും തോറും ആളുകൾ ശ്രദ്ധിക്കും എന്ന് കണ്ട സീത പതിയെ കാറിന്റെ അടുത്തേക്ക് നടന്നു. ദേവൻ ഫ്രണ്ട് ഡോർ തുറന്നു  പിടിച്ചു.സീത ദേവനെ ഒന്