അമ്മു
" തെളിവുകൾ ഇല്ലാതെ ഞാൻ ഇവിടെ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അമ്മു!! നിന്നെയും ആമിയുടെയും എല്ലാ കാര്യങ്ങളും നന്നായി അന്വേഷിച്ചതിനു ശേഷം നിങ്ങളെ കാണാനായി ഞാനിവിടെ വന്നത്.. എല്ലാ കാലവും എല്ലാവരെയും മണ്ടന്മാരായി ജീവിക്കാമെന്ന് ഈ കരുതുന്നുണ്ടോ?? അത് തെറ്റാണ്.... അങ്ങനെ ഒരിക്കലും നിനക്ക് സാധിക്കില്ല..... "
അമ്മു ഒന്നും മിണ്ടാത്തെ ദേഷ്യത്തിൽ അജയെ തന്നെ നോക്കി നിന്നു. ആമി കരയാൻ തുടങ്ങി.
" ആമി, നീ പഠിക്കുമ്പോൾ നന്നായി അഭിനയിക്കുമായിരുന്നു... എനിക്ക് തകർക്കും ആയിരുന്നു... എനിക്ക് ഓർമ്മയുണ്ട് ഒരുപാട് കയ്യടി ഒക്കെ കിട്ടിയിട്ടുണ്ട്.... പക്ഷേ ഇവിടെ വല്ല പോകില്ല... പിന്നെ നിനക്ക് നിർബന്ധമാണെങ്കിൽ ഞാൻ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാം... "
അവൾ കണ്ണുതുറച്ചു കൊണ്ട് അജയ്യേ ഒന്ന് നോക്കി.
" എല്ലാ കാര്യങ്ങൾക്കും തെളിവുണ്ട്.. പക്ഷേ എന്തിനായിരുന്നു എന്നറിഞ്ഞാൽ മതി... മ്മ്... അതിനുത്തരം തരേണ്ടത് നിങ്ങൾ രണ്ടുപേരും.... തന്നെ പറ്റൂ.... "
" പറയാൻ ഞങ്ങൾക്ക് താല്പര്യമില്ല എങ്കിലോ!!"
" പറയാതിരിക്കാൻ നിങ്ങൾക്കാവുകയുമില്ല.... "
അജയ് ക്രൂരമായി അവരെ നോക്കി ചിരിച്ചു.
" രണ്ടുപേരും ഇരിക്കു.... "
അമ്മു കസേര നിരക്ക് ഇരുന്നതിനു ശേഷം കാലിന്റെ മുകളിൽ കാലെടുത്തു വച്ചു.
" ചോദിക്ക് നിനക്ക് എന്താണ് അറിയേണ്ടത് എന്ന് വെച്ചാൽ.... "
" ഇത്രയുമൊക്കെ ചെയ്തിട്ടും നിന്റെ ഈ ധൈര്യമുണ്ടല്ലോ അമ്മു.... അറിയാതെ എനിക്ക് നിന്നോട് ഇഷ്ടം തോന്നി പോകുന്നു"
അവൻ അവനെ നോക്കി പുച്ഛിച്ചു
" എന്തിനാണ് ഹേമന്തിനെ കൊന്നത് എങ്ങനെയാണ് കൊന്നത് ഇത്രയുമല്ലേ നിനക്കറിയാേണ്ടത്.... എങ്ങനെയാണ് കൊന്നത് എന്ന് പറയാം.. സ്ലോ പോയ്സൺ അത് ഒരാൾക്ക് മനസ്സിലാക്കുക വരെ ചെയ്യാത്തത്. ഉച്ചക്ക് ലഞ്ചിൽ കൊടുത്തു, ഈവെനിംഗ് ആവുമ്പോൾ എഫക്ട് ആവും എന്ന് എനിക്ക് അറിയാം... ഓൺ ഗോഡ്സ് ഗ്രേസ്.. അവൻ ബൈക്കിൽ ഒന്നു മയങ്ങുമ്പോളേക്കും, വൗ, ഒരു ലോറി വന്നു ഇടിച്ചിട്ട് പോയി. എന്തു ഭാഗ്യ എനിക്ക് അല്ലെ? ഇനി എന്തിനാ കൊന്നതെന്ന്, സിംപിൾ... കണ്ടവന് എന്നെ കാഴ്ചവെച്ചു കാശുണ്ടാകും... എനിക്ക് ഒട്ടും അതുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ല... അത് തന്നെ കാര്യം.. കൊന്നു.. ആ കുഞ്ഞു അത് അവന്റെ തന്നെയാ.. ഹഹ... എനിക്ക് അതിനെ വേണ്ട... അവന്റെ വിത്ത്.... അത്കൊണ്ട് അതിനേം എരിച്ചു കളഞ്ഞു... ഇവൾ നഴ്സലേ... സൊ, ഇറ്റ് വാസ് ഈസി... "
"അപ്പോ അഷ്‌റഫ്!!! "
" ബി ഫ്രാങ്ക്... അവനെ ഞങ്ങൾ ഒന്നും ചെയ്തില്ല.... അവനു വേറെ ശത്രുക്കൾ ഉണ്ടായിരുന്നു.... ഞങ്ങൾ ചെറുതായിട്ട് ഇവനെ അവരുടെ അടുത്ത എത്തിക്കാൻ ഹെല്പ് ചെയ്തു, മ്മ് അത്രേ ഉള്ളു... ബാക്കി അവർ ഡീൽ ആക്കി. അവൻ ഗൾഫിൽ അന്നെന്നു വരുത്തി എടുത്തു... ഡിവോഴ്സ് പേപ്പേഴ്സ് ഉണ്ടാക്കി... "
" സൊ അഷ്‌റഫ് ഇപ്പോ? "
" ജീവനോടെ ഇല്ലെന്ന് തോന്നുന്നു.. ഉണ്ടെകിൽ വരേണ്ട സമയം കഴിഞ്ഞു.... മരിച്ചു കാണും... ഇല്ല കൊന്നുകാണും.... "
" മ്മ് അപ്പോ നിനക്ക് അതിനെ പറ്റി അറിയില്ല..."
" ഇല്ല.... അറിയില്ല.... "
"ഹേമന്ത് മരിച്ചത് നീ കാരണം? സമ്മതിക്കുന്നു???"
" യെസ്.... "
" ബ്രവ് മൂവ്.....!! ഓക്കേ ഞാൻ ഡിക്ടീവ് ഒന്നുമല്ല എനിക്കും ഒരു ഹെൽപ്പ് വേണം... ചുമ്മാ മരണവുമായി നിനക്കെന്തു ബന്ധമുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു അതുപോലെ തന്നെ ഇവളുടെ ഹസ്ബന്റിന്റെയും.... ചുമ്മാ ഞാനതിന്റെ പിന്നാലെ പോയപ്പോൾ എനിക്ക് നല്ല സംശയം... എനിക്ക് രണ്ടുപേരെ വേണം.... കൂടെ പഠിച്ചവർ ആണെങ്കിൽ അത്രയും നല്ലത്.... അതിന് ഞാൻ നിങ്ങളെ തേടി വന്നത്... എന്നെ ഹെൽപ്പ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ? പകരം നിങ്ങൾക്ക് എന്നോട് എന്ത് സഹായം വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചോദിക്കാം...!"
"എന്ത് സഹായം... നീ എന്തിനാ കള്ളം പറഞ്ഞത്... ആരും കണ്ടുപിടിക്കാത്ത ഈ കാര്യം നീ എങ്ങനെ കണ്ടുപിടിച്ചു...?"
ചോദ്യങ്ങളൊക്കെ ചോദിച്ചത് ആമി ആയിരുന്നു.
" ഒരു കള്ളന് മാത്രമേ മറ്റൊരു കള്ളനെ തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവും... അതുകൊണ്ട് തന്നെ..... നിങ്ങളെന്നെ ആ കണ്ണിൽ സംശയത്തിന്റെ കണ്ണിൽ നോക്കിയില്ല... അതുകൊണ്ടാണ്... നീ നോക്ക്... അത് വിട് സഹായിക്കാൻ ആവുമോ ഇല്ലയോ? "
" എങ്ങനെ സഹായിക്കണം എന്ന് പറയാതെ എങ്ങനെ പറയാനാ!"
" എനിക്ക് ഒരുത്തനെ കൊല്ലണം.... ഇരു ചെവി അറിയാതെ.... ഞാനാണ് ഇത് ചെയ്തത് എന്ന് അറിയാതെ... "
" നമ്മുടെ കോമഡികാരനെയാണോ? "
" ആമീ, നിനക്ക് ബുദ്ധിയുണ്ട്!!!"
"സൊ എന്താ പ്ലാൻ!!"
തുടരും