സംഘിയോ, കമ്മിയോ?
അക്ഷരം കൂട്ടിച്ചൊല്ലാൻഎന്റടുത്തെത്തുന്നൊരുപൈതലോ ചോദിക്കുന്നു:\"പാർട്ടിയിൽ ആരാണു സർ,കാവി മുണ്ടുടുക്കുന്ന സംഘിയോ, ചെങ്കൊടി പാറിക്കുന്ന കമ്മിയോ?\"സ്തബ്ധനായിരിപ്പോരെൻചിന്തയിലൊരായിരംവെള്ളിടി വെട്ടി, പിന്നെആരവമടങ്ങുമ്പോൾ;ഓർമയിലിതേ ചോദ്യംമാറ്റൊലിയായി പൊങ്ങി...പണ്ടിതു രൂപം മാറിഎന്നോടു ചോദിച്ചല്ലോ;\"അമ്പലക്കാരോ, അതോപള്ളിയിൽ പോകുന്നോരോ?\"പിന്നെയുമാ വർത്തിച്ചു\"\'എൽഡിയെഫ്\' ആണോഅതോ \'യൂഡിയെഫ്\' ആണോ നിങ്ങൾ?\"നിഷ്ക്കളങ്കമായാരുoചോദിച്ചില്ലിന്നേവരെ,\'മാനുഷനാണോ നിങ്ങൾ,\'എന്നൊരു ചോദ്യം മാത്രം!