Aksharathalukal

നാദം നിലച്ച ചിലങ്ക.( ഭാഗം 5)

ഇതേ സമയം തന്റെ റൂമിൽ ജനലിനു അരികിൽ ഇട്ടിരിക്കുന്ന കസേരയിൽ ചാരി ഇരുന്നു സുധി.അവന്റെ ഓർമ്മകൾ പഴയ കലാലയ ഗ്രൗണ്ടിൽ നിരത്തിയ കസേരയിൽ ഇരുന്ന് അടുത്ത ഐറ്റം ചന്തുവിന്റെ ഡാൻസ് കാണാൻ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന തന്റെ, അരികിലൂടെ ഓടി വന്ന ഒരു കൂട്ടം പിള്ളേർ, കയ്യിൽ ഹോക്കി സ്റ്റികും ഉയർത്തി പിടിച്ച്,അട്ടഹാസം മുഴക്കുന്നത് കണ്ട് ചിതറി ഓടിയവരുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നു. കുറച്ച് മാറി ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്റ്റേജിൽ പകച്ചു നിൽക്കുന്ന ചന്തുവിനെ ആണ് കണ്ടത്.തിരികെ ഓടി വന്ന് അവളെ പിടിച്ച് കൊണ്ട് പോകാൻ വരുമ്പോൾ ആണ് നാലഞ്ചു പേര് അവളുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടത്.അവരുടെ കൈകളിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു ചന്തു.അവളെ ചേർത്ത് പിടിച്ച് നടക്കുന്നവനെ ഓടി ചെന്ന് ഒന്ന് പൊട്ടിക്കാൻ തോന്നി എങ്കിലും അവന്റെ മുഖത്തെ അസുര ഭാവം കണ്ട് പിൻവാങ്ങി.ചന്തുവിനെ ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ അവർ കയറ്റിയപ്പോൾ,ഓടി പോയി കുറച്ചു പേരെ കൂട്ടി വന്നു എങ്കിലും വാതിൽ തുറക്കാൻ അവർ കൂട്ടാക്കിയില്ല.കുറച്ചു കഴിഞ്ഞപ്പോൾ  അകത്തു നിന്നും ചന്തുവിന്റെ ചിലങ്കയുടെ ശബ്ദം കേട്ട് പികച്ച് നിന്നു പോയി.ചന്തു കളിക്കുന്നത് രുദ്ര താണ്ഡവം ആണെന്ന് അവളുടെ ചിലങ്കയുടെ വേഗതയിൽ നിന്നും മനസ്സിലാക്കി.പുറത്ത് അക്ഷമയോടെ കാത്തു നിന്നു.

കളി കഴിഞ്ഞ് ആടി ഉലഞ്ഞു ചന്തു ഇറങ്ങി പോകുമ്പോൾ,അതുവരെ താൻ കണ്ട ചന്തു ആയിരുന്നില്ല.പിന്നാലെ ചെന്നു വിളിച്ചപ്പോൾ ആർത്തലച്ച് അവള് ഇൗ നെഞ്ചില് വീണ് തലതല്ലി കരഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.അപ്പോഴേക്കും വന്നവർ പോയിരുന്നു.ഒരു മുഖം മാത്രേ മനസ്സിൽ തെളിഞ്ഞു ഉണ്ടായിരുന്നത് അത് ജിതേന്ദ്രന്റെ ആയിരുന്നു..ചന്തു ഗ്രീൻ റൂമിൽ പോയി ഡ്രസ്സ് മാറി തിരികെ വീട്ടിലേക്ക് ഒരുമിച്ച് വരുമ്പോഴും അവളുടെ മുഖം ചുവന്നു തന്നെ ഇരുന്നു.അത്രയ്ക്കും അവള് വെറുക്കപ്പെട്ട  നിമിഷങ്ങളിലൂടെയാണ് ചന്തു കടന്നുപോയത്. ...കാര്യം എന്തെന്ന് അവളോട് ചോദിക്കാൻ മനസ്സ് അനുവദിച്ചില്ല. അവളെ മറ്റുള്ളവരുടെ കൈയിൽ നിന്നും രക്ഷിക്കാൻ പറ്റാത്തതിന്റെ കുറ്റബോധം മനസ്സിൽ നീറി പുകഞ്ഞു.

രണ്ടു ദിവസം ചന്തു കോളേജിൽ വന്നില്ല.ഒരു ദിവസം കോളേജിൽ നിന്ന് വരുമ്പോൾ,ഒരു കാറിൽ നാലുപേർ വന്ന് നിർബന്ധിച്ചു കയറ്റി.അവർ കൊണ്ടുപോയത് ജിതേന്ദ്രന്റെ അടുത്തേക്ക് ആയിരുന്നു.ചന്തുവിനെ കുറിച്ച് അവർ എല്ലാം അന്വേഷിച്ചറിഞ്ഞിരുന്നു. ചന്തുവിലേക്ക് എളുപ്പം എത്താൻ തന്നിലൂടെ സാധിക്കും എന്നത് കൊണ്ടാണ് അവർ തന്നെ തേടി വന്നത്. വളരെ സൗമ്യനായി സംസാരിച്ചു ജിതേന്ദ്രൻ. ചുരുക്കം ചന്തുവിനെ അവന് ഇഷ്ട്ടമാണ്.അവനോടുള്ള ദേഷ്യം എങ്ങനെയെങ്കിലും പറഞ്ഞവസാനിപ്പിക്കണം എന്നതായിരുന്നു അവന്റെ ആവശ്യം.ജിതേന്ദ്രൻ അത് പറഞ്ഞപ്പോൾ,തകർന്നു പോയി.ഒരു നിഴലായി ചന്തുവിനൊപ്പം നടക്കുമ്പോഴും, അവളെ പ്രാണൻ ആയി സ്നേഹിക്കുന്നു എന്ന സത്യം തനിക്ക് മാത്രേ അറിയൂ..അവളുടെ സൗഹൃദം നഷ്ടപ്പെട്ടാലോ എന്ന് ഒറ്റ കാരണം കൊണ്ട് പറയാതെ ഇഷ്ട്ടം ഉള്ളിൽ ഒളിപ്പിച്ചു വച്ചു.

തന്നെ അവൾക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.അവളുടെ പ്രാണൻ ആയിരുന്നു ആ ചിലങ്ക .അതാണ് താൻ കാരണം അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നത്.വെറുപ്പാണ് അവൾക്ക് തന്നോട്.എന്ന് പറഞ്ഞു തിരികെ നടക്കുമ്പോൾ,

ജിതേന്ദ്രൻ വാശിയോടെ പറഞ്ഞു.ജിതേന്ദ്രൻ മനസ്സുകൊണ്ട് ഒരു പെൺകുട്ടിയെ മാത്രേ ആഗ്രഹിച്ചിട്ടുള്ളൂ..അത് ചന്ദന എന്ന അവളെ മാത്രമാണ്.ഇതുവരെ ഒരുത്തിക്കും ഇന്ദ്രന്റെ മനസ്സ് ഇളക്കാൻ കഴിഞ്ഞിട്ടില്ല..ഇന്ദ്രന്റെ മനസ്സ് ഇളക്കാൻ ചന്ദനയുടെ ചിലങ്കകൾക്ക് കഴിഞ്ഞു. ഇൗ ഇന്ദ്രന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി ഉണ്ടെങ്കിൽ,അത് ചന്ദന മാത്രം ആയിരിക്കും.അതിന് എന്ത് വഴിയും ഇന്ദ്രൻ സ്വീകരിക്കും..

പിന്നീട് ജിതേന്ദ്രൻ ചന്തുവിനെ തേടി വന്നപ്പോൾ,എല്ലാം അവളെ അവനിൽ നിന്നും മറച്ചു പിടിച്ചു.ചന്തുവിന്റെ മനസ്സിൽ അവനോടുള്ള വെറുപ്പ് കൂട്ടാൻ ഓരോ കഥകൾ അവളോട് പറഞ്ഞു.സത്യത്തിൽ അന്ന് കോളേജിൽ വന്ന് അവർ അടി ഉണ്ടാക്കിയത് നല്ല ഒരു കാര്യത്തിന് വേണ്ടി ആയിരുന്നു.അവരുടെ ലോകോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് തിരിച്ചു ചോദിക്കാൻ വേണ്ടി വന്നതായിരുന്നു അവർ. ആ പെൺകുട്ടിയെ അപമാനിച്ചവരെ തല്ലി കയ്യും,കാലും ഒടിച്ചു.ജിതേന്ദ്രൻ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. എല്ലാം അറിഞ്ഞു വെച്ചിട്ടും,ചന്തുവിന്റെ മനസ്സിൽ അവനോടുള്ള ദേഷ്യം കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രേ ഉണ്ടായിരുന്നുള്ളൂ.അതിന് ആക്കം കൂട്ടാൻ ആയിരുന്നു.കോളേജ് എലക്ഷൻ നടക്കുന്ന സമയം മത്സരിക്കുന്ന ജിതേന്ദ്രൻ നിന്നാൽ ഉറപ്പായും ജയിക്കും എന്നറിയാവുന്ന എതിർ പാർട്ടിക്കാർ ഒരു ചതിയിൽ പെടുത്തിയത്.അതുവരെ പാർട്ടിക്ക് കിട്ടിയ കുത്തക അവകാശം ആ കൊല്ലം കിട്ടില്ല.. എന്നതിൽ നിന്നും ഉടലെടുത്ത ഒരു രാഷ്ട്രീയ കളി. കൂടെ നിന്നവർ തന്നെ അവനെ ചതിച്ചു.ഒരു പെൺകുട്ടിയെ കൊണ്ട് അവളെ പീഡിപ്പിച്ചു എന്ന് വരുത്തി തീർത്തു. ആ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ജിതേന്ദ്രൻ അറസ്റ്റിലായി..കാശിന്റെ ബലം കൊണ്ട് കേസിൽ നിന്നും ഒഴിവായി..പക്ഷേ പഠിത്തം അതോടെ നിലച്ചു.

എല്ലാം തകർന്ന മട്ടിൽ ഒരു ദിവസം അയ്യാൾ തന്നെ കാണാൻ വന്നു. അയാളുടെ നിരപരാധിത്വം തെളിയിക്കാൻ.ചന്തുവിനെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്നതായിരുന്നു ആവശ്യം.പക്ഷേ തന്റെ സ്വാർത്ഥത അനുവദിച്ചില്ല..അവളോട് അവനെ പറ്റി മോശം ആയി പറഞ്ഞു.ഒരു പെൺകുട്ടിയെ ചതിച്ചു എന്ന് പറഞ്ഞപ്പോൾ,ചന്തു പൊട്ടി തെറിച്ചു.ഇനി അവന്റെ ഒരു കാര്യവും തന്നോട് പറയരുത് എന്ന് പറഞ്ഞു.. ഇന്ന് ചന്തു അവനെ നേരിട്ട് കണ്ടിരിക്കുന്നു.തനിക്ക് എല്ലാം അറിയാമായിരുന്നു എന്ന് ചന്തു അറിഞ്ഞാൽ..?കൂടെ നിന്നു അവളെ ചതിച്ചു എന്ന് തോന്നില്ലേ ? എന്നെന്നേക്കുമായി അവളെ തനിക്ക് നഷ്ടപ്പെടും.ആലോചിക്കും തോറും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവന്.അവൻ ഇറങ്ങി കഴിഞ്ഞു ഇനി എല്ലാ സത്യവും ചന്തു മനസ്സിലാക്കും..അവനോടുള്ള വെറുപ്പ് തന്നോട് ആകും അവൾക്ക്.ചിന്തകൾക്ക് ഭ്രാന്ത് പിടിച്ചു അവന്റെ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ആട്ടു കട്ടിലിൽ  ചെറു ചിരിയോടെ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ജിതേന്ദ്രൻ.ഒരു കാൽ മടക്കി വെച്ച്,മറ്റെ കാൽ അതിന് മുകളിൽ കയറ്റി വെച്ച് രാജകീയമായി കിടക്കുന്ന അവന്റെ മുടിയിൽ വിരലുകൾ ഒടിച്ചു .ജയ ലക്ഷ്മി.

\"എന്റെ കണ്ണന് പതിവില്ലാത്ത സന്തോഷം ഉണ്ടല്ലോ ഇന്ന്? എത്ര ദിവസമായി കണ്ണാ നിന്റെ ചിരിച്ച മുഖം അമ്മ കണ്ടിട്ട്.?\"

അവരുടെ വാക്കുകളിൽ മാതൃ വാത്സല്യം നിറഞ്ഞു.മൂന്ന് മക്കളിൽ ഇളയവൻ ആണ്.ജിതേന്ദ്രൻ.മറ്റു മക്കളെ കാൾ സ്നേഹവും ആത്മാർത്ഥതയും കൂടുതലുള്ളവൻ.പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ തന്റെ കുട്ടി ഒരുപാട് വിഷമിച്ചു.മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു. ആരോടും മിണ്ടാതെ..തനിയെ മുറിക്കുള്ളിൽ അടച്ച് പൂട്ടി ഇരിക്കും.ഇപ്പോ ഒരു മാസമായി നല്ല മാറ്റത്തിൽ ആണ്.അച്ഛന്റെ കമ്പനി കാര്യങ്ങളെല്ലാം നോക്കി നടത്താൻ തുടങ്ങി. പഴയത് പോലെ പെരുമാറാൻ തുടങ്ങി കഴിഞ്ഞിരുന്നു.


\"അമ്മേ ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടമാണ് എന്ന്.?അവളെ ഞാൻ ഇന്ന് നേരിൽ കണ്ടു.കഴിഞ്ഞ ഒരു മാസമായി അവളെ എന്റെ മുമ്പിൽ എത്തിക്കാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു ഞാൻ.\"

മകന്റെ വാക്കുകൾ കേട്ട്, അത്ഭുതത്തോടെ ജയലക്ഷ്മി ചോദിച്ചു..

\"ആര് ചന്ദനയോ..നീ കാരണം നൃത്തം ഉപേക്ഷിച്ച...കോളേജിലെ..\"

അവർ ഇടയ്ക്ക് നിർത്തി.

\"അതെ അമ്മേ...ചന്ദന..എന്റെ ചന്തു.അവൾക്ക് പഴയപോലെ എന്നോട് വെറുപ്പ് തന്നെയാണ്.അവളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു വച്ചിരിക്കുകയാണ്. എന്റെ നിരപരാധിത്വം അവൾക്ക്  ബോധ്യപ്പെടുത്തി കൊടുക്കണം. അവളെ മാത്രമേ എനിക്ക് ബോധിപ്പിക്കേണ്ട കാര്യമുള്ളൂ.അവള് എന്നെ മനസ്സിലാക്കും.എനിക്ക് ഉറപ്പുണ്ട് അമ്മേ.\"

മകന്റെ കണ്ണുകൾ നിറയുന്നത് അമ്മ കണ്ടു.

\"ആ കുട്ടിയോട് അമ്മ സംസാരിക്കാം മോനെ..എന്റെ മോനെ അമ്മയെക്കാൾ കൂടുതൽ ആർക്കും അറിയില്ലല്ലോ.\"

അമ്മയുടെ കണ്ണുകളും നിറഞ്ഞു കൂട്ടുകാർ ചതിച്ചപ്പോൾ തന്റെ കുട്ടി ഒരുപാട് വേദനിച്ചു. കൂട്ടുകാരായിരുന്നു അവനെല്ലാം. അവർ തന്നെ പിന്നിൽ നിന്നും കുത്തി.

\"വേണ്ട അമ്മേ നമ്മുടെ കമ്പനിയിൽ അവൾ ജോലിക്ക് അപേക്ഷിച്ച് ഇരുന്നു.ദിയ ആണ് അച്ഛനോട് അവളുടെ കാര്യം പറഞ്ഞത്. യാദൃശ്ചികം ആയിട്ടാണ് ഞാൻ അത് കേൾക്കാൻ ഇട വന്നത്. അവൾ ജോലിക്ക് വരട്ടെ അമ്മേ.. അതിനുള്ള കാര്യങ്ങളെല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്.സാവധാനം എല്ലാം അവളെ പറഞ്ഞു ബോധ്യപ്പെടുത്താം. എൻറെ നിരപരാധിത്വം അവൾക്ക് ബോധ്യപ്പെടുത്തി, എന്നെ മനസ്സിലാക്കി വേണം അവളെന്റെ ജീവിതത്തിലേക്ക് കടക്കാൻ.\"

\"നടക്കും മോനെ എന്റെ മോൻ ആർക്കും ഒരു   ദ്രോഹവും ചെയ്തിട്ടില്ലല്ലോ\"

അമ്മയുടെ വാക്കുകൾ ആശ്വാസമായി അവന്റെ മനസ്സിന്.(തുടരും)


നാദം നിലച്ച ചിലങ്ക.( ഭാഗം 6)

നാദം നിലച്ച ചിലങ്ക.( ഭാഗം 6)

4.8
1548

ഓരോന്ന് ആലോചിച്ചു കിടന്നു കൊണ്ട് ചന്ദന ഒന്ന് മയങ്ങി പോയി.വിളക്ക് വയ്ക്കുന്ന നേരമായിട്ടും മകൾ എഴുന്നേൽക്കാത്തത് കണ്ട്, സുധാമണി അകത്തേക്ക് കയറി വന്നു.നന്ദന പറഞ്ഞ് അറിഞ്ഞിരുന്നു മോൾക്ക് തലവേദനയാണെന്ന്. കുറച്ചുനേരം കിടന്നോട്ടെ എന്ന് കരുതി ത്രിസന്ധ്യ നേരത്ത് കിടന്നുറങ്ങുന്നത് ദോഷമാണല്ലോ എന്ന് ചിന്തിച്ചുകൊണ്ട് അമ്മ ചന്ദനയുടെ നെറ്റിയിൽ കരതലം  ചേർത്തുവച്ചു നോക്കി, ചൂട് ഒന്നുമില്ല.. \"മോളെ ചന്തു... എഴുന്നേൽക്ക് വിളക്ക് വെക്കാറായി.. ഇൗ നേരത്ത്  കിടന്നുറങ്ങാൻ പാടില്ലാന്ന് എൻറെ കുട്ടിക്ക് അറിയാലോ.. മോളെ ചന്തു..\" അവർ തട്ടി വിളിച്ചു. ചന്ദന  കണ്ണുകൾ വലിച്ചു