Aksharathalukal

യാത്ര

കഥ തുടരാൻ താമസം നേരിട്ടത്തിൽ ക്ഷമിക്കണം. മുൻപുള്ള അതെ support തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഞാൻ തുടരുന്നു.
.
.
.
.
ആ കുട്ടിയെ കാണാനും പരിചയപ്പെടാനും ഉള്ള നല്ല ഒരു അവസരം ആയി ഞാൻ അത് കണ്ടു.

പിന്നെ പരീക്ഷ തുടങ്ങി. അതിന്റെ പിറകെ ഓട്ടമായി.
പക്ഷെ ദിവസങ്ങൾ പതിയെ നീങ്ങുന്നത് പോലെ തോന്നി.

ഞാൻ ക്യാമ്പ് തുടങ്ങാൻ കാത്തിരുന്നു.

തുടരുന്നു.........

ഒടുവിൽ പരീക്ഷ അവസാനിച്ചു. ഞാൻ കുറച്ചു രക്ഷപ്പെട്ടു. 
പരീക്ഷ സമയത്ത് എന്തായിരുന്നു. ട്യൂഷൻ , ക്ലബ് , ടീം മീറ്റിംഗ് എല്ലാം കൂടെ ആകെ വട്ട് പിടിച്ചു.

പരീക്ഷ കഴിഞ്ഞപ്പോൾ കുറച്ചു ഒന്ന് ഫ്രീ ആയ പോലെ.

ഇപ്പൊ ക്യാമ്പ് തുടങ്ങും.
പക്ഷേ അതിൽ ഞാൻ ഹാപ്പി ആയിരുന്നു.
കാരണം അർച്ചന അവിടെ ഉണ്ടാകുമല്ലോ.

ഞാൻ അത് ഉള്ളിൽ കൊണ്ട് നടന്നു. പക്ഷേ എൻ്റെ കൂട്ടുകാർ തെണ്ടികൾ എല്ലാം കുളമാക്കാൻ ഇറങ്ങി പുറപ്പെട്ടത് പോലെ തോന്നി.
ചില നേരത്ത് അവന്മാരുടെ സ്വഭാവം കണ്ടാൽ കൊല്ലാൻ തോന്നും.

പക്ഷേ ശ്യം ആൾ മാന്യൻ ആണ്.
അവൻ്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകാറില്ല.

ഒടുവിൽ ക്യാമ്പിൻ്റെ തീയതി തീരുമാനിച്ചു.

അതിൻ്റെ അവസാന മീറ്റിങ്ങ്.
എല്ലാവരും ഉണ്ട്. ഞാൻ മീറ്റിംഗിൽ ക്യാമ്പിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു.

ഒടുവിൽ അത് എല്ലാം ശരി ആയി.
സഹവാസ ക്യാമ്പ് ആയതുകൊണ്ട് കുറച്ചു സാധനങ്ങൾ വാങ്ങാനായി എനിക്ക് കടയിൽ പോകണമായിരുന്നു.

അപ്പോ കൂടെ എൻ്റെ വേതാളങ്ങളും ഉണ്ടായിരുന്നു.
എല്ലാവരും കൂടെ ഇറങ്ങിയപ്പോൾ തന്നെ അമ്മ പറഞ്ഞു
\" കുരുത്തക്കേട് ഒന്ന് ഒപ്പിക്കത്തെ എല്ലാം ഇങ്ങ് എത്തിക്കൊള്ളണം.\"

ഞാൻ: അതെന്താ അമ്മ അങ്ങനെ ഒരു talk. മമ്മിക്ക് എന്നെ വിശ്വാസം ഇല്ല. 

അമ്മയെ കളിയാക്കിയത് പോലെ ഞാൻ പറഞ്ഞു.

അമ്മ എപ്പോൾ ശ്യാമിലേക്ക് തിരിഞ്ഞു.
അമ്മ: മോനെ , നീ ഒന്ന്  ശ്രദ്ധിക്കണെ ഇവന്മാരെ . എനിക്ക് നിന്നെ വിശ്വാസമുള്ളു.

ഇതും പറഞ്ഞു അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി.

ഞാൻ മനസ്സിൽ വിചാരിച്ചു.
\" നല്ല ആളോടാണ് പറയുന്നത്.
വഴിയെ പോണ അടി ഏണി വച്ച് വാങ്ങുന്ന പാർട്ടിയാ .
ജീവനോടെ തിരിച്ചു വന്നാൽ ഭാഗ്യം .\"

ഇതും ആലോചിച്ചു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.
അവരുടെ കൂടെ ആയതു കൊണ്ട് സമയം പോയത് അറിഞ്ഞില്ല.
കടയിൽ ചെന്ന് ആവശ്യ സാധനങ്ങൾ എടുത്തു. എനിക്ക് കുറച്ചു സാധനങ്ങൾ മതി. പക്ഷേ അരുൺ വേറെ എന്തൊക്കെയോ വാങ്ങാൻ പോയി.
കൂടെ വിവേകും.
ഞാനും ശ്യാമും അവിടെ നിന്നു.
പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി കേട്ടു.

\"ഡാ ജിത്തു\"
ഞാൻ തിരിഞ്ഞു നോക്കി , അഭിരാം അണ്ണൻ ആണ്.
അഭിരാം: നീ എന്താ ഇവിടെ?

ഞാൻ അണ്ണനോട് കാര്യം പറഞ്ഞു.

അപ്പോഴേക്കും അഭിരാം അണ്ണൻ ശ്യാമിന്റെ നേരേ തിരിഞ്ഞു.
അഭിരാം:  ശ്യാം അല്ലേ? എന്നെ മനസ്സിലായോ?

ശ്യാം: മനസ്സിലായി.

ഇത് പറയുമ്പോ ശ്യാമിൻ്റെ മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നു.
അങ്ങനെ കുറച്ചു നേരം ഞാൻ അഭിരാം അണ്ണനോട് സംസാരിച്ചു .  അപ്പോഴേക്കും അവന്മാർ വന്നു. അവരും അഭിരാം അണ്ണനോട് സംസാരിച്ചു. ഞങൾ പിരിഞ്ഞപ്പോൾ അരുൺ ശ്യാമിനോട് പറഞ്ഞു.
അരുൺ: എന്ത് പാവം അണ്ണൻ. അന്ന് നീ കാരണം ഇവൻ അയാളെ കൊന്നില്ല എന്നെ ഉള്ളൂ.

ഇത് പറഞ്ഞു അവൻ എന്നെ ഒന്ന് നോക്കി

ഉടനെ ശ്യാം പറഞ്ഞു

ശ്യാം: അതിനു കാരണം ഞാൻ അല്ല , ഈ വിവേക് ആണ്. അവൻ കാരണം ആണ് അതെല്ലാം ഉണ്ടായത്.
ഇവൻ ആളെ ശരിയായി പറയാത്തത് കൊണ്ടാണ്.

ഞാൻ ചിരിച്ചു. 
.
.
.


( ഇനി ശ്യാം ചമ്മാൻ ഉള്ള കാരണം ഞാൻ പറയാം)

ഞങ്ങൾ 10 ൽ പഠിക്കുമ്പോഴാണ് സംഭവം.

അഭിരാം അണ്ണൻ ആ വർഷം  ആണ് ഞങ്ങളുടെ  സ്കൂളിൽ വരുന്നത്. ക്ലാസ്സ് 
തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു സംഭവം ഉണ്ടായി. അന്ന് വിവേക്   ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആയിരുന്നു. അവളെ  പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരുത്തൻ ശല്യം ചെയ്തു. അഭിരാം അണ്ണന്റെ ക്ലാസിലെ ഒരു സിദ്ധാർഥ് . അതും എന്തൊക്കെയോ പറഞ്ഞു. അത് അവൾക്ക് വലിയ വിഷമം ആയി.

അവൾ കാര്യം വിവേകിനോട് പറഞ്ഞു.  അവൻ അവരോടു ചോദിക്കാൻ  പോയി .
ഞങ്ങളോട് പറഞ്ഞില്ല. 

അവിടെ ചെന്നപ്പോൾ പ്രശ്നം ഉണ്ടാക്കിയവൻ അഭിരാം അണ്ണൻ്റെ കൂടെ അവിടെ ഉണ്ടായിരുന്നു. വിവേക്  ചെന്നപാടെ സിദ്ധാർത്ഥിൻ്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് . ഇത് കണ്ട് നിന്ന അഭിരാം അണ്ണൻ പിടിച്ചു മാറ്റാൻ നോക്കി. പക്ഷേ വിവേക് അപ്പോഴത്തെ ദേഷ്യത്തിൽ അയാളെ പിടിച്ചു തള്ളി. 
അഭിരാം അണ്ണൻ അവനെ തല്ലി. പാവം കാര്യം അറിയാതെ ആണ് തല്ലിയത്.

വിവേകിനെ തള്ളിയിട്ടു. അവർ ക്ലാസ്സിലേക്ക് പോയി.

പിന്നെ ആണ് അഭിരാം അണ്ണൻ കാര്യം അറിഞ്ഞത്. അറിഞ്ഞപ്പോൾ തന്നെ അയ്യാൾ സിദ്ധാർത്ഥിൻ്റെ ചെകിടത്ത് ഒരെണ്ണം പൊട്ടിച്ചു. അത് കിട്ടിയ സിദ്ധാർത്ഥ് കിളി പോയി നിന്നു.

ക്ലാസ്സിൽ വന്നു വിവേകിൻ്റെ മുഖം ചുവന്നു കിടന്നു. ദേഹത്ത് മണ്ണും. ശ്യാം കാര്യം ചോദിച്ചു അവൻ കാര്യം പറഞ്ഞു. അടി കിട്ടിയ കാര്യം മാത്രം. അതിൻ്റെ ഫസ്റ്റ് ഹാഫ് പറഞ്ഞില്ല. ശ്യാം നിന്ന് കലി തുള്ളി. ഞാൻ പറഞ്ഞു 

ഞാൻ : അളിയാ , ഇപ്പൊ നീ അത് വിട്.സ്കൂൾ വിടട്ടെ . അവനെ നമ്മൾക്ക് വൈകിട്ട് എടുക്കാം.

ഞങൾ കാത്തിരുന്നു. 

അവിടെ അഭിരാം അണ്ണൻ വിവേകിനോടു ക്ഷമ പറയാൻ കാത്തിരുന്നു. 

സ്കൂൾ വിട്ടു.
ഇറങ്ങിയ പാടെ ഞങൾ അയാളെ തിരഞ്ഞു ഇറങ്ങി. 
അയ്യാൾ വന്നു കയറി തന്നു. കണ്ട പാടെ കലി കയറി വിവേക് അയാളുടെ നേരെ ഓടി അടുത്തു. റോഡ് ആണെന്ന് പോലും ഓർത്തില്ല.
ചേന്നപാടെ അവൻ അഭിരാം അണ്ണനെ  ഇടിച്ചു. അതും  ചാടി. അയാൾക്കു ശരീരം വേദനിച്ചു, അതിൻ്റെ പിറകെ അയ്യാൾ തിരിച്ചും ഇടിച്ചു. അത് കോണ്ട ഉടനെ അവൻ പിറകിലേക്ക് മറിഞ്ഞ്. 
വിവേകിൻ്റെ അടിച്ചത് കണ്ടപ്പോൾ ഞാനും ശ്യാമും അങ്ങോട്ട് ഓടി ചെന്നു. 

ഞാൻ താഴേ വീണ വിവേകിനെ എഴുനേൽപ്പിച്ചു.
പക്ഷേ ശ്യാം നേരെ അയാളുടെ നേരെ ചെന്നു.
അഭിരാം അണ്ണൻ്റെ നെഞ്ചത്ത് അവൻ ചവിട്ടി. അടി തുടങ്ങിയപ്പോ പറയാൻ വന്ന കാര്യം അഭിരാം അണ്ണൻ വിട്ടു.

അവരു തമ്മിൽ പൊരിഞ്ഞ അടി നടന്നു. ഇടയ്ക്ക് ശ്യാം വീണു. അവനെ അടിക്കാൻ വന്ന അഭിരാം അണ്ണൻ്റെ മുഖത്ത് 360° യിൽ വായുവിൽ കറങ്ങി ഒരടി. അതോടു കൂടെ അയാളുടെ ബോധം പോയി. ശ്യാം എഴുനേറ്റു. അപ്പോഴേക്കും ഇനിക്കൊഴികെ എല്ലാർക്കും നല്ലത് പോലെ കൊണ്ടു. 
അപ്പോഴേക്കും അഭിരാം അണ്ണൻ്റെ കൂട്ടുകാർ വന്നു. അവരുടെ വരവ് കണ്ടപ്പോ മറ്റൊരു അടി പ്രതീക്ഷിച്ചു. പക്ഷേ തയ്യാറായി നിന്ന ഞങൾ പക്ഷേ കിട്ടിയത് പൂരപ്പാട്ട് ആയിരുന്നു. അവർ  പറഞ്ഞപ്പോൾ ആണു കാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലായത്. അതിന്റെ പിറകേ ശ്യാം വിവേകിൻ്റെ അടിച്ചു.

ശ്യാം: നിനക്ക് കാര്യം തെളിച്ചു പറഞ്ഞൂടെ മൈ**

പിന്നെ ഞങൾ എല്ലാവരും കൂടെ അയാളെ ശരത്തേട്ടൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ കൊണ്ട് പോയി.
ചെന്ന പാടെ ചേട്ടനോട് കാര്യം പറഞ്ഞു. ഞങ്ങളെ കോന്നില്ല എന്നെ ഉള്ളൂ.

ശരത്: ഡാ, നീയൊക്കെ ആര ഗുണ്ടയോ. ഒരുത്തനെ അടിച്ചു ബോധം കളഞ്ഞു എന്നിട്ട് അബദ്ധം പറ്റിയത് ആണ് പോലും.

ഞാൻ: ചേട്ടാ ക്ഷമിക്കണം , പെട്ടെന്ന് അങ്ങനെ കണ്ടപ്പോ.

ശരത്: ഞാൻ ഒന്ന് നോക്കട്ടെ.

ശരത്തേട്ടൻ അഭിരാം അണ്ണാനെ നോക്കി.

അതിനു ശേഷം ഞങ്ങളോട് ക്യാബിനിലേക്ക് ചെയ്യാൻ പറഞ്ഞു.
ഞങ്ങളും അഭിരാം അണ്ണൻ്റെ കൂട്ടുകാരും വന്നു.

ആ പ്രശ്നം ശരത്തേട്ടൻ പരിഹരിച്ചു. 

ഞങൾ തന്നെ അഭിരാം അണ്ണൻ്റെ വീട്ടിൽ വിളിച്ചു. വീണു എന്നാണ് പറഞ്ഞത്. 

രണ്ടു ദിവസം കഴിഞ്ഞ് അയാൾക്കു ബോധം വരാൻ. 
ആ പ്രശ്നം കഴിഞ്ഞ് ഞങൾ പോയി ക്ഷമ പറഞ്ഞു. സ്കൂളിൽ വലിയ പ്രശ്നം ആയില്ല.

പിന്നീട് ഞങൾ നല്ല കൂട്ടുകാർ ആയി. 
..
.
.
.
.
( ഇതാണ് ഇതിന് പിറകിലെ സംഭവം) 

ഇതെല്ലാം പറഞ്ഞു ചിരിച്ചു കൊണ്ട് ഞങൾ നടന്നു. ബസ്സ് സ്റ്റോപ്പിൽ വന്നു. ബസ്സ് വന്നു . ബസിൽ കയിയപ്പോൾ സീറ്റ് ഒഴിവുണ്ടായിരുന്നു. സീറ്റിൽ ഇരുന്നു ബസ്സ് എടുത്തു. ഞാൻ ആണ് ടിക്കറ്റ് എടുത്തത്. നാല് പേർക്കും.

എപ്പോൾ എൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു. പരിചയം ഇല്ലാത്ത നമ്പർ ആണ്. 
ഞാൻ കോൾ എടുത്തു . മറുതലക്കൽ നിന്നുള്ള ശബ്ദം ഒരു നിമിഷം എൻ്റെ ഹൃദയം നിലപ്പിച്ചത് പോലെ തോന്നി.
..
തുടരും.......................

യാത്ര

യാത്ര

0
574

ഞാൻ കോൾ എടുത്തു . മറുതലക്കൽ നിന്നുള്ള ശബ്ദം ഒരു നിമിഷം എൻ്റെ ഹൃദയം നിലപ്പിച്ചത് പോലെ തോന്നി....തുടരുന്നു.ആ ശബ്ദം , അത് എനിക്ക് പരിചയം ഉള്ള ശബ്ദം.അത് , അതവളല്ലേ , അർച്ചന . പെട്ടെന്ന് ഫോൺ വീണ്ടും ശബ്ദിച്ചു.അപ്പോഴാണ് എനിക്ക്  സ്ഥലകാലബോധം  വന്നത്.  അപ്പോൾ മറുതലക്കൽ നിന്നും സംസാരം ഉയർന്നു.\" ഹലോ, ജിത്തു ചേട്ടൻ അല്ലേ ഞാൻ എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന അർച്ചന ആണ്.മനസ്സിലായോ. ഒരു കാര്യം ചോദിക്കാൻ വിളിച്ച ആണ്.  ഹലോ , കേൾക്കുന്നുണ്ടോ. \" ആ ശബ്ദത്തിൽ ഞാൻ മുഴുകി നിന്നു.ഹലോ ചേട്ടാ ആ ശബ്ദം വീണ്ടും എന്റെ കാതുകളില് എത്തി .എങ്ങനെയാണ് എന്ന് അറിയില്ല എന്റെ ചുണ്ടുകൾ മാന്