💞പ്രണയനിലാവ്💞
*Part 16
*ആാാാ,,,,,,*
രാവിലെ തന്നെ ആരോ അലറുന്ന സൗണ്ട് കേട്ട് എല്ലാരും ഞെട്ടിയുണർന്നു,,, എല്ലാരും വാതിൽ തുറന്ന് നോക്കിയപ്പൊ ആരെയും കാണാനില്ല,,,
\"വിച്ചു എവിടെ,,,\"(കാർത്തി)
\"ഞങ്ങളോടാണോ ചോദിക്കുന്നേ,,നിങ്ങളെ കൂടെ അല്ലെ അവൻ കിടന്നേ,,,\"(മാളു)
\"അവൻ റൂമിലില്ല,,,\"(സിദ്ധു)
\"അപ്പൊ അവനാണൊ ഈ കിടന്ന് അലറണത്,,,\"(നന്ദു)
\"ആവോ,,,വാ പോയി നോക്കാ,,,\"(റിച്ചു)
എല്ലാരും കൂടെ താഴേക്ക് ഓടി,,,താഴെയെങ്ങും ആരെയും കാണാത്തോണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് പോയപ്പൊ അവിടെ ഒരു വലിയ ചെമ്പിൽ വെള്ളം നിറച്ച് വിച്ചു അതിൽ കയറി ഇരുന്ന് കാറുന്നു,,,സൈഡിൽ അപ്പൂന്റെ അച്ഛനും അമ്മയും ചെവി പൊത്തി നിക്കുന്നു,,,
\"എന്തോന്നാടാ ഇത്,,\"(സിദ്ധു)
\"ഞാൻ സാധകം ചെയ്യാടാ,,,😁\"(വിച്ചു)
\"ചെമ്പിലോ,,,🧐\"(നന്ദു)
\"പെട്ടെന്ന് കണ്ണിലുടക്കിയത് ഈ ചെമ്പാ,,,അതോണ്ട് അതെടുത്ത് ഇങ്ങ് പോന്നു,,,😌\"(വിച്ചു)
\"അല്ല മോനെ,,,എന്നും ഇങ്ങനെ സാധകം ചെയ്യാറുണ്ടോ,,,\"(അച്ഛൻ)
\"അതെന്താ അച്ഛാ അങ്ങനെ ചോയ്ച്ചേ,,,\"(വിച്ചു)
\"അല്ല ഇന്നലെ രാത്രി കിടക്കുമ്പൊ അലാറം വെക്കാൻ മറന്ന് പോയി,,,മോനിവിടെ കിടന്ന് അലറിയതോണ്ട് ക്രത്യ സമയത്തിന് എഴുന്നേക്കാൻ പറ്റി,,,\"(അച്ഛന്)
\"ആണോ,,,കണ്ടോടാ എന്റെ പാട്ടിന്റെ ഉപകാരം,,,😌ഞാൻ ഇടക്ക് മാത്രേ ഇങ്ങനെ ചെയ്യാറുള്ളു,,,ഇനിപ്പൊ അച്ഛൻ പറയാണെങ്കി ഞാൻ എന്നും ചെയ്യാം,,,😌\"(വിച്ചു)
\"ആ വെരി ഗുഡ്,,,രാവിലെ തന്നെ എരുമേന്റെ ശബ്ദം കേട്ട് ഉണരുന്നത് ശുഭ ലക്ഷണം ആണെന്ന് പണ്ടെങ്ങോ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്,,,\"(അച്ഛൻ)
\"പർർർർ🤭\"(നന്ദു)
\"അച്ഛാ,,,😬\"(വിച്ചു)
\"😁😁😁\"(അച്ഛൻ)
\"മതി മതി,,,എല്ലാരും പോയി കുളിച്ചിട്ട് വാ,,,ഞാൻ കഴിക്കാൻ എടുത്ത് വെക്കാം,,,\"(അമ്മ)
\"വോക്കെ,,,😌\"(വിച്ചു)
___________________❤❤❤___________________
\"കഴിക്ക് അഖി,,\"(നന്ദു)
\"കഴിച്ചോണ്ടിരിക്കല്ലേ,,,\"(അഖിൽ)
നന്ദു ഇടങ്കണ്ണിട്ട് റിച്ചൂനെ നോക്കി അഖിലിന് വിളമ്പിക്കൊണ്ടിരുന്നു,,,റിച്ചുവാണെങ്കി ഇതൊന്നും ശ്രദ്ധിക്കാതെ നല്ല പോളിംഗിലാ,,
\"പ്രത്യേകിച്ച് വ്യത്യാസം ഒന്നൂല്ലല്ലൊ,,,\"(നന്ദു)
നന്ദു സ്വകാര്യായിട്ട് അഖിലിനോട് ചോയ്ച്ചു,,,
\"ശെരിയാ ഇന്നലത്തെ അതേ ടേസ്റ്റ്,,,ഇവിടുത്തെ അമ്മേന്റെ ഒരു കൈപ്പുണ്യം,,,\"(അഖിൽ)
\"അയ്യോ,,,എടാ തീറ്റപ്രാന്താ അതല്ല,,,റിച്ചേട്ടന്റെ മുഖത്ത് വല്ല്യ ഭാവവ്യത്യാസം ഒന്നൂല്ലല്ലോന്ന്,,,\"(നന്ദു)
\"അത് അങ്ങേര്ക്ക് കറി ഇഷ്ടപ്പെട്ട് കാണില്ല,,,\"(അഖിൽ)
\"എന്റെ ദൈവമെ,,,ഈ പൊട്ടനെ ഞാൻ എന്ത് പറഞ്ഞ് മനസ്സിലാക്കും,,,😤\"(നന്ദു)
\"എന്താടി,,,\"(അഖിൽ)
\"എടാ പരട്ടെ,,,ഞാൻ നിന്നോട് ഇങ്ങനെ ചേർന്നിരുന്നിട്ടും റിച്ചേട്ടന് വല്ല്യ മാറ്റം ഒന്നൂല്ലല്ലോന്ന്,,,\"(നന്ദു)
\"ഓ അതാണോ,,, ശെരിയാണല്ലൊ,,,അല്ലെങ്കിലിപ്പൊ എണീറ്റ് പോവണ്ട സമയം കഴിഞ്ഞു,,,\"(അഖിൽ)
\"എന്താ രണ്ടും കൂടി അവടെ ഇരുന്ന് സ്വകാര്യം പറയണേ,,,\"(അമ്മ)
\"ഏയ്യ്,,,ഒന്നൂല്ല അമ്മ,,,😁\"(നന്ദു)
നന്ദു പിന്നേയും കഴിക്കാൻ തുടങ്ങി,,,ഇടക്ക് ഇടങ്കണ്ണിട്ട് റിച്ചൂനെയും നോക്കുന്നുണ്ട്,,, കുറച്ച് കഴിഞ്ഞതും റിച്ചു കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് കൈയ്യ് കഴുകാൻ പോയി,,,നന്ദു എല്ലാരേയും നോക്കു ഇപ്പൊ കരയും എന്ന മട്ടിൽ ചുണ്ട് ചുളുക്കി നിന്നു,,,എല്ലാരും റിച്ചൂന്റെ പെരുമാറ്റം കണ്ട് അന്തം വിട്ട് ഇരിക്കാ,,,
കൈയ്യ് കഴുകി കൊണ്ടിരുന്ന റിച്ചു ഇതെല്ലാം ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു,,,തിരിച്ച് റൂമിലേക്ക് പോവുന്ന വഴി ആരും കാണാതെ നന്ദൂനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി ഒരു കള്ളച്ചിരിയും പാസാക്കി,,,എന്നാൽ നന്ദു ഇതൊന്നും അറിയാതെ റിച്ചുന് എന്ത് പറ്റി എന്ന് ആലോചിച്ച് തല പുണ്ണാക്കുന്നു,,,
___________________❤❤❤___________________
\"എടാ വിച്ചു വേഗം റെഡിയാവ്,,,\"(ലല്ലു)
\"എങ്ങോട്ടാ,,,\"(വിച്ചു)
\"റോഷനെ കാണാൻ,,,\"(ലല്ലു)
\"അതിന് അവൻ എവിടെ,,,\"(വിച്ചു)
\"ഇന്നലെ രണ്ടും കല്പിച്ച് ഞാൻ അവനെ വിളിച്ചു,,\"(ലല്ലു)
\"എന്നിട്ട്,,,\"(വിച്ചു)
\"നാളെ മീറ്റ് ചെയ്യാൻ പറ്റോന്ന് ചോയ്ച്ചു,,,കോഫി ഷോപ്പിൽ വെച്ച് കാണാന്ന് പറഞ്ഞു,,,\"(ലല്ലു)
\"ഇതിനിപ്പൊ ഞാനെന്തിനാ,,,🙄\"(വിച്ചു)
\"നീയും വാ,,,ഇന്ന് എനിക്ക് അവനോട് എന്റെ ഇഷ്ടം പറയണം,,,അപ്പൊ ഒരു ധൈര്യത്തിന്,,,😁പ്ലീസ് ടാ,,,പ്ലീസ്,,,\"(ലല്ലു)
\"ഓ ശെരി ശെരി,,,നീ ചെല്ല് ഞാനിപ്പൊ വരാ,,,\"(വിച്ചു)
\"എന്റെ ചക്കര വിച്ചു,,,\"(ലല്ലു)
അങ്ങനെ രണ്ടും കൂടെ റെഡിയായി കോഫി ഷോപ്പിലേക്ക് വിട്ടു,,,കുറച്ച് നേരം വെയിറ്റ് ചെയ്തപ്പോഴേക്കും റോഷൻ വന്നു,,,
\"ഞാനങ്ങോട്ട് മാറി നിക്കാം,,, നീ പറഞ്ഞൊ,,, പിന്നെ കൊളാക്കരുത്,,,\"(വിച്ചു)
\" പോടാ പോടാ,,, ഇന്ന് ഞാൻ എന്തായാലും പറയും,,,\"( ലല്ലു)
\"മ്മ് പറഞ്ഞാ നിനക്ക് കൊള്ളാം,,\"(വിച്ചു)
വിച്ചു അങ്ങോട്ട് മാറി നിന്നതും ലല്ലു റോഷനെ നോക്കി കൈയ്യ് വീശി കാണിച്ചു,,, റോഷൻ ചിരിച്ചോണ്ട് ലല്ലൂന്റെ അടുത്ത് വന്നിരുന്നു,,, ഇതെല്ലാം നോക്കി വിച്ചു ദൂരെ ഒരു ടേബിളിലിരുന്നു,,,
അവര് രണ്ടു പേരും എന്തൊക്കെയോ സംസാരിക്കുന്നതും ഒടുവിൽ ലല്ലു റോഷന് നേരെ ഒരു റിംഗ് നീട്ടിക്കൊണ്ട് എന്തൊക്കെയോ പറയുന്നതും എല്ലാം വിച്ചു നോക്കി ഇരുന്നു,,, ഒടുവിൽ റോഷൻ ചിരിച്ചു കൊണ്ട് ലല്ലൂന്റെ കൈയ്യിൽ നിന്ന് റിംഗ് വാങ്ങുന്നതും ലല്ലൂനെ കെട്ടിപ്പിടിക്കുന്നതും കണ്ടതും വിച്ചുന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു,,, വേദന കലർന്ന പുഞ്ചിരി,,,
കുറച്ച് കഴിഞ്ഞതും വിച്ചു എഴുന്നേറ്റ് തിരിഞ്ഞ് നടന്നു,,, കണ്ണ് നിറഞ്ഞ് വന്നെങ്കിലും തുടച്ചു മാറ്റി,,, പിന്നീന്ന് ലല്ലു ഓടി വന്ന് കെട്ടിപ്പിടിച്ചതും വിച്ചു അവളെ പിടിച്ച് മുന്നിലേക്ക് നിർത്തി,,,
\"അവൻ യെസ് പറഞ്ഞു,,,\"( ലല്ലു)
ലല്ലു അതും പറഞ്ഞ് വിച്ചു നെ കെട്ടിപ്പിടിച്ചു,,,
\"സന്തോഷായോ,,,\"(വിച്ചു)
\"പിന്നല്ലാതെ,,,\"(ലല്ലു)
\"അല്ല നിനക്കെന്താ ഒരു മൂഡ് ഓഫ്,,\"( ലല്ലു)
\"അല്ലടി ഞാനിങ്ങനെ ആലോചിക്കാരുന്നു,,, എത്ര പെട്ടെന്നാ ഒരുത്തന്റെ ജീവിതം നായ നക്കിയത്,,,\"(വിച്ചു)
\" പോടാ പരട്ട കിളവാ,,,\"( ലല്ലു)
ലല്ലു വിച്ചുന്റെ വയറിന് ചെറുതായിട്ട് ഇടിച്ചതും വിച്ചു ചിരിച്ചോണ്ട് ലല്ലുന്റെ തോളിലൂടെ കൈയ്യിട്ട് നടന്നു,,,,
___________________❤❤❤___________________
\" എടാ പ്രാന്താ എന്തേലും ഒരു വഴി പറ,,\"(നന്ദു)
\" ഞാനിപ്പൊ എന്ത് പറയാനാ,,\"(അഖിൽ)
\" ടീ നീ ഇങ്ങനെ റിച്ചുന്റെ പിറകെ എത്ര നാളായി പട്ടിയെ പോലെ നടക്കുന്നു,, എന്നിട്ട് ഒന്നും നടന്നില്ലല്ലോ,,, നീയൊരു കാര്യം ചെയ്യ് അഖിലിനെ അങ്ങ് കെട്ടിക്കോ,, എങ്ങനെണ്ട് എന്റെ ഐഡിയ,,😌\"(സിദ്ധു)
\" പ്ഫാ,,😬\"(നന്ദു)
\"വല്ല അവശ്യവും ഉണ്ടായിരുന്നോ🤭\"(മാളു)
\"😁😁😁\"(സിദ്ധു)
\" ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാൻ ഇനി റിച്ചേട്ടനെ മാത്രേ കെട്ടുള്ളു,,, എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നെങ്കി ഞാൻ ചിലപ്പൊ പിൻമാറിയേനെ,,, പക്ഷെ ഇതിപ്പൊ എന്നെ ഇഷ്ടാണെന്ന് പറഞ്ഞിട്ട് അങ്ങേർക്ക് എന്നെ കെട്ടാൻ വയ്യ,,, ഇനി നോക്കിക്കോ അങ്ങേരെ കെട്ടീട്ടെ എനിക്കിനി റെസ്റ്റുള്ളു,,,ചത്താലും ഈ നന്ദു റിച്ചേട്ടനെയും കൊണ്ടേ പോവുള്ളു,, ഇത് സത്യം സത്യം സത്യം,,,\"( നന്ദു)
\"പിന്നല്ല നന്ദു പൊളിയല്ലേ,,\"(അപ്പു)
\"പിന്നേ,, അച്ഛൻ അറിഞ്ഞാ ഇവളെ അടിച്ച് പൊളിക്കും,,,\"(കിച്ചു)
\" അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള വഴിയൊക്കെ എനിക്കറിയാം,, എന്ത് വന്നാലും ഞാൻ റിച്ചേട്ടനെ മാത്രേ കെട്ടുള്ളു,,\"( നന്ദു)
\"ആയുഷ്മാൻ ഭവഃ😌\"(വിച്ചു)
\"താങ്ക്യൂ 😌\"( നന്ദു)
ഇതെല്ലാം കേട്ട് വാതിലിന്റെ മറവിൽ നിന്ന റിച്ചു നന്ദുനെ ഒന്ന് നോക്കി മീശ പിരിച്ചു,,, എന്നിട്ട് പതിവ് കള്ളച്ചിരിയോടെ തിരിഞ്ഞ് നടന്നു,,,
________________❤️❤️❤️________________
\"റിച്ചേട്ടാ,,, ഉമ്മ😘\"( നന്ദു)
\"പ്ഫാ എണീറ്റ് പോടി തെണ്ടി,,😤\"(അപ്പു)
അപ്പു നന്ദുനെ ചവിട്ടി താഴെയിട്ടതും നന്ദു ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു,,,
\"റിച്ചേട്ടൻ എവിടെ,,🧐\"( നന്ദു)
\"എന്റെ തലേല്,,😤\"(അപ്പു)
\"സ്വപ്നായിരുന്നോ😁🙈\"( നന്ദു)
\" പണ്ട് മാളുനെ മാത്രം സഹിച്ചാ മതിയായിരുന്നു,, ഇപ്പൊ നീയും തുടങ്ങി,, ഇനി സ്വപ്നം കാണാനാണെങ്കി അങ്ങോട്ട് മാറിയിരുന്ന് കണ്ടോ,,, അല്ലാതെ സ്വപ്നം കണ്ട് എന്നെ ഉമ്മ വെക്കാൻ വന്നാലുണ്ടല്ലോ,,,😬\"(അപ്പു)
\"😁😁😁\"( നന്ദു, മാളു)
\"ഏതായാലും നീ ഉമ്മ വെച്ചത് നന്നായി,,, കറക്ട് ടൈമാ,, നേരം വെളുത്തു,, വാ എണീറ്റ് പോര്,,,\"( നിയ)
\"നേരം വെളുത്തോ,, ഞാൻ പോയി വിച്ചുനെ കണ്ടിട്ട് വരാ,,\"( നന്ദു)
അതും പറഞ്ഞ് നന്ദു എണീറ്റ് ഓടി,,,
\"ടീ,, ആ പല്ല് തേച്ചിട്ട് പോടി,,,വിച്ചു ബോധം കെട്ട് പോവും,,\"(ലല്ലു)
\" അത്രയൊക്കെ മതി,,\"( നന്ദു)
നന്ദു ഓടിച്ചെന്ന് ബോയ്സ് കിടക്കുന്ന റൂമിന്റെ ഡോറിന് മുട്ടി,,, കുറേ മുട്ടിയതും റിച്ചു വന്ന് വാതിൽ തുറന്നു,,,
\"എന്താടി,,\"(റിച്ചു)
\"താൻ പോടോ,,\"( നന്ദു)
അതും പറഞ്ഞ് നന്ദു റിച്ചുന്റെ ബാക്കിൽ നിക്കുന്ന വിച്ചുന്റെ കൈയ്യും പിടിച്ച് ഓടി,,,
\'രാവിലെ തന്നെ ഇവൾക്ക് പ്രാന്തായോ ദൈവമേ,,🙄\'(റിച്ചു)
\"ടാ,, ഞാനിന്നൊരു സ്വപ്നം കണ്ടു,,\"( നന്ദു)
\"എന്താ,,\"(വിച്ചു)
\"എന്റെയും റിച്ചേട്ടന്റെയും കല്ല്യാണം🙈\"( നന്ദു)
\" അയ്യേ,,, ഇതായിരുന്നോ,,\"(വിച്ചു)
\" അല്ലടാ ഇനി കുറച്ച് ദിവസം കൂടിയേ ഉള്ളു കല്ല്യാണത്തിന്,, അതിനുള്ളിൽ വല്ലതും നടക്കോ,,\"( നന്ദു)
\" നീ വിഷമിക്കണ്ട,, ഇന്നുമുതൽ നമ്മൾ വേറെ ലെവൽ ഐഡിയാസ് ആണ് പ്രയോഗിക്കാൻ പോവുന്നേ,,, നീ നോക്കിക്കോ റിച്ചു വീഴും,,,\"(വിച്ചു)
\"മ്മ് നടന്നാ മതി,,\"
\" അതാരാ,,🧐\"( നന്ദു)
\"ഞാനാ😁\"(കിച്ചു)
\"ഒന്ന് പോടാ ഇത് എന്തായാലും നടക്കും നോക്കിക്കോ,, അല്ലെടാ,,\"( നന്ദു)
\"പിന്നല്ല,,, ഇന്നു മുതൽ കളികൾ വേറെ ലെവൽ,,,\"(വിച്ചു)
ഒരാഴ്ച്ചക്ക് ശേഷം......
\"എന്തൊക്കെ ആയിരുന്നു,,മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ടിപ്പൊ ന്തായി,,😕കല്ല്യാണത്തലേന്നായിട്ടും ഒന്നും നടന്നില്ല,,,\"(വിച്ചു)
\"അപ്പൊഴേ ഞാൻ പറഞ്ഞതാ നിന്റെ ചീഞ്ഞ ഐഡിയ ഒന്നും നടക്കൂലാന്ന്,,,\"(നന്ദു)
\"ആ,,,ഇനിയിപ്പൊ എന്റെ ഐഡിയേനെ കുറ്റം പറഞ്ഞൊ,,നിന്റെ റിച്ചേട്ടന് ഒന്നും കണ്ടിട്ട് ഒരു കൂസലും ഇല്ലല്ലോ,,,പിന്നെ ഞാനിപ്പൊ എന്ത് ചെയ്യാനാ,,,\"(വിച്ചു)
\"അതും ശെരിയാ,,,😕\"(നന്ദു)
\"നിങ്ങളിവിടെ ഇരിക്കാണോ ഒന്ന് പെട്ടെന്ന് താഴേക്ക് വന്നെ,,,\"(അപ്പു)
\"എന്താ,,,\"(നന്ദു)
\"താഴെ റിച്ചേട്ടൻ ഒരു പെണ്ണിനെയും കൊണ്ട് വന്നിട്ടുണ്ട്,,,\"(അപ്പു)
\"പെണ്ണോ,,,😲\"(നന്ദു)
\"ആ,,,ചോയ്ച്ചപ്പൊ കെട്ടാൻ പോണ പെണ്ണാണെന്ന് പറഞ്ഞു,,,\"(നന്ദു)
\"എന്റീശ്വരാ,,,,മാറി നിക്കങ്ങോട്ട്,,,\"(നന്ദു)
അതും പറഞ്ഞ് നന്ദു താഴേക്കോടി,,,പിറകെ വിച്ചുവും അപ്പുവും,,,
നന്ദു ഓടി താഴെ എത്തിയതും അവിടെ റിച്ചൂനോട് ഒരു പെണ്ണ് ചേർന്ന് നിക്കുന്നത് കണ്ടു,,,കാണാൻ ഭംഗിയൊക്കെണ്ട്,,,
നന്ദു നടന്ന് റിച്ചൂന്റെ അടുത്ത് എത്തിയതും റിച്ചു ആ പെണ്ണിനെ ചേർത്ത് പിടിച്ച് കൊണ്ട് നന്ദൂന് നേരെ തിരിഞ്ഞു,,,,
\"നന്ദു നീ പരിചയപ്പെട്ടില്ലല്ലൊ ഇതാണ് ഞാൻ കെട്ടാൻ പോവുന്ന പെണ്ണ് തനു,,,\"(റിച്ചു)
നന്ദു റിച്ചൂനെയും തനുവിനെയും മാറി മാറി നോക്കി,,,കണ്ണ് നിറഞ്ഞ് വന്നതും അത് മറച്ച് വെച്ച് ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,,
\"ഹായ്,,,ഞാൻ തനു,,,\"(തനു)
നന്ദൂന് നേരെ കൈയ്യ് നീട്ടിക്കൊണ്ട് തനു സ്വയം പരിചയപ്പെടുത്തി,,,തനൂന് കൈയ്യ് കൊടുത്തെങ്കിലും നന്ദുന്റെ നോട്ടം മുഴുവനും റിച്ചൂന്റെ മുഖത്തായിരുന്നു,,,
നിറഞ്ഞ് വരുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന നന്ദുനെ കണ്ടിട്ടും റിച്ചു കാണാത്ത പോലെ നിന്നു,,,
\"തനു നീ ഇപ്പൊ വന്നിട്ടല്ലെ ഉള്ളു,,,വാ മുകളിൽ പോയി റസ്റ്റ് എടുക്കാം,,,\"(റിച്ചു)
റിച്ചു തനൂനെ കൂട്ടിക്കൊണ്ട് പോയതും വിച്ചു വന്ന് നന്ദൂന്റെ തോളിൽ ചെറുതായൊന്ന് തട്ടി,,,നന്ദു ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നിന്ന് കണ്ണൊക്കെ തുടച്ച് വിച്ചൂനെ നോക്കി ചിരിച്ചു,,,വിച്ചു ചിരിച്ചോണ്ട് നന്ദൂനെയും കൊണ്ട് പുറത്തേക്ക് നടന്നു,,,,
ഇതേ സമയം ഇതെല്ലാം കണ്ട് കിളി പാറി നിക്കാണ് അപ്പുവും സിദ്ധുവും കാർത്തിയും,,,,
\"കുവെയ്ത്തിലുള്ള നിന്റെ ആന്റീടെ മോളല്ലെ അത്,,,അന്ന് ഷോപ്പിങ്ങിന് പോയപ്പൊ നിന്റെ ഫോണിൽ കണ്ടവൾ,,,👀\"(അപ്പു)
\"ആണെന്ന് തോന്നുന്നു,,,🧐\"(സിദ്ധു)
\"ഇവളെന്താ ചേട്ടന്റെ കൂടെ,,,🙄\"(കാർത്തി)
\"ഈ കെട്ടി രണ്ട് കൊച്ചുങ്ങളുള്ള സാധനത്തിനെ ആണോ നിന്റെ ചേട്ടൻ കെട്ടാൻ പോവുന്നേ,,,\"(അപ്പു)
\"ഏയ്യ്,,,ഇതിൽ വേറെ എന്തൊ കളിയുണ്ട്,,,മിക്കവാറും നന്ദൂനെ വട്ടാക്കാൻ വേണ്ടി ചെയ്യുന്നതാവും,,,\"(കാർത്തി)
\"ഓ ഐ സീ,,,😌\"(അപ്പു)
\"മൂന്നും കൂടി ഇവിടെ ആരെ വായ്നോക്കി നിക്കാ,,,\"(നന്ദു)
\"കുറച്ച് മുന്നെ കണ്ണും നിറച്ച് ഇവിടുന്ന് ഇറങ്ങി പോയ സാധനം അല്ലെ ഇത്,,,🧐\"(സിദ്ധു)
\"ഇത്ര പെട്ടെന്ന് സങ്കടം മാറിയോ,,,\"(കാര്ത്തി)
\"അതൊക്കെ മാറ്റി,,,അല്ലേടി,,,\"(വിച്ചു)
\"പിന്നല്ല,,,😉\"(നന്ദു)
________________❤️❤️❤️________________
\"മക്കളേ വേഗം റെഡിയായി വാ,,, ആൾക്കാരൊക്കെ വന്ന് തുടങ്ങി,,,\"(അമ്മ)
\" ആ അമ്മേ,, ദാ വരുണു,,,\"(അപ്പു)
കല്ല്യാണത്തലേന്നായതിന്റെ പരിപാടി നടന്നോണ്ടിരിക്കാ ഗൂയ്സ്,,, കല്ല്യാണം വളരെ സിമ്പിളായി നടത്താനാണ് തീരുമാനം,,, അതോണ്ട് വലിയ പരിപാടി ഒന്നൂല്ല😌 വീട് മൊത്തത്തിൽ ലൈറ്റ്സ് ഒക്കെ വെച്ച് അലങ്കരിച്ചിട്ടുണ്ട്,,,കല്ല്യാണപ്പെണ്ണ് അകത്ത് മെഹന്തി ഇടുന്ന തിരക്കിലാ,,,
🎤പാലും പഴവും കൈകളിലേന്തി,,,,പാലും പഴവും കൈകളിലേന്തി,,,🎤
\" ഈ ചീഞ്ഞ സൗണ്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ,,,🙄\"(മാളു)
\" എടി വിച്ചു താഴെ സ്റ്റേജിൽ പാട്ട് പാടുന്നു,,\"( നന്ദു)
നന്ദു ഓടി വന്ന് പറഞ്ഞതും അപ്പു ചാടി എണീറ്റു,,,
\"ദൈവമേ ആൾക്കാരൊക്കെ ഇറങ്ങി ഓടല്ലോ,,, അപ്പൊ ഫുഡൊക്കെ ആര് തിന്ന് തീർക്കും,,,\"(അപ്പു)
അപ്പു താഴേക്കോടിയതും പിറകെ ബാക്കി ഉള്ളവരും ഓടി,,,
🎤പാലും പഴവും കൈകളിലേന്തി,,,
പാലും പഴവും കൈകളിലേന്തി,,,🎤
വിച്ചു സ്റ്റേജിന്റെ മുകളിൽ കയറി പാട്ട് തകർത്ത് പാടുന്നു,,, എല്ലാരും അത് കേട്ട് ചെവി പൊത്തി നിക്കുന്നു,,, അപ്പു ഓടി വന്ന് തലയിൽ കൈയ്യ് വെച്ച് വിച്ചൂനെ നോക്കി നിന്നു,,,
കുറച്ച് കഴിഞ്ഞതും മൈക്കിൽ നിന്ന് സൗണ്ട് ഒന്നും പുറത്ത് വരാത്തത് കണ്ട് വിച്ചു പാട്ട് നിർത്തി തിരിഞ്ഞ് നോക്കിയതും അവിടെ മൈക്കിന്റെ വയറും പൊക്കി പിടിച്ച് സിദ്ധു ഇളിച്ച് നിക്കുന്നു,,,
\"😬😬😬\"(വിച്ചു)
\"നമ്മക്ക് നിന്റെ കല്ല്യാണത്തിന് ഇത്പോലെ പാട്ട് പാടാ,,,ഇപ്പൊ നീ വാ നമ്മക്ക് അവിടെ പോയി പാല് പാർന്ന രണ്ട് ചായ കുടിക്കാ,,,എന്നിട്ട് ആ ഫുഡ് സെക്ഷൻ വരെ ഒന്ന് പോയി നോക്കാ,,,😁\"(സിദ്ധു)
\"പോടാ പട്ടി😒\"(വിച്ചു)
\"വാടാ തെണ്ടി😁\"( സിദ്ധു)
________________❤️❤️❤️________________
🎤Baha Kilikki Raha Kilikki
Pippi Philif Jivla Kroyikki
Unno Dunno Muvoo Jaavoo
Damba Damba Bugoo Kilikki
Baha Kilikki Raha Kilikki
Pippi Philif Jivla Kroyikki
Unno Dunno Muvoo Jaavoo Damba
Damba Bugoo Kilikki Ki Ki Ki Ki🎤
സ്റ്റേജിൽ നമ്മടെ കല്ല്യാണപെണ്ണും അപ്പുവും നന്ദുവും മാളുവും കൂടി തകർത്ത് ഡാൻസ് കളിച്ചോണ്ടിരിക്കാ,,,ഇത് കണ്ടപ്പൊ നമ്മടെ വിച്ചൂന് സഹിച്ചില്ല ഗൂയ്സ്,,,ലവൻ ഓടിപ്പോയി സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ തുടങ്ങി,,,എല്ലാം കൂടെ കളിച്ച് കളിച്ച് അവസാനം കപ്പിള് ഡാൻസിലെത്തി,,, സിദ്ധുവും അപ്പുവും കാർത്തിയും മാളുവും കപ്പിള്സായി കളിക്കാൻ തുടങ്ങി,,, ലല്ലു ഓടിപ്പോയി വിച്ചൂന്റെ കൂടെ കളിച്ചു,,,
നന്ദു റിച്ചൂനെ നോക്കിയതും റിച്ചു തനൂനെ നോക്കി,,,
\"പണി വരുന്നുണ്ടവറാച്ചാ,,,ഇങ്ങേര് ലവളെയും കൂട്ടി കളിക്കാൻ പോവാന്ന് തോന്നുന്നു,,,വിട്ട് കൊടുക്കരുത് നന്ദു,,,\"(നന്ദു ആത്മ)
നന്ദു ഒന്നും അറിയാത്ത പോലെ ഒരു ഗ്ലാസ്സ് ജ്യൂസും എടുത്ത് തനൂന്റെ അടുത്തേക്ക് പോയി,,,ജ്യൂസ് തനൂന്റെ ഡ്രെസ്സിലേക്ക് ഒഴിച്ച് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ തനൂനെ നോക്കി ഇടങ്കണ്ണിട്ട് റിച്ചൂനെ നോക്കി ഇളിച്ച് കൊടുത്തു,,,റിച്ചൂന് ചിരി വന്നെങ്കിലും കടിച്ച് പിടിച്ച് നിന്നു,,,എന്നിട്ട് നന്ദൂനെ നോക്കി കണ്ണുരുട്ടി,,,
\"നിന്റെ മുഖത്ത് എന്താടി കണ്ണില്ലേ,,,\"(റിച്ചു)
\"ഉണ്ടല്ലോ ദേ,,,\"(നന്ദു)
നന്ദു കണ്ണ് രണ്ടും ഉരുട്ടി കാണിച്ച് കൊടുത്തതും റിച്ചു ചിരിച്ച് പോവാതിരിക്കാൻ പാട് പെട്ടു,,,,
\"മത്തങ്ങ പോലെ രണ്ട് കണ്ണ് ഉണ്ടല്ലൊ എന്നാ പിന്നെ നോക്കി നടന്നൂടെ,,,\"(റിച്ചു)
\"അതിപ്പൊ ഈ സേച്ചിക്കും നോക്കി നടക്കാലോ,,,\"(നന്ദു)
\"നോൺസെൻസ്,,,\"(റിച്ചു)
\"നോ സിക്സ്ത് സെന്സ്,,, അത് വെച്ചാ ഞാൻ മനസ്സിലാക്കിയത് 😁\"(നന്ദു)
\"തനു നീ പോയി ഇത് വാഷ് ചെയ്തിട്ട് വാ,,,\"(റിച്ചു)
തനു വാഷ് ചെയ്യാൻ പോയതും നന്ദു റിച്ചൂന് നേരെ തിരിഞ്ഞ് ഒന്ന് ഇളിച്ച് കൊടുത്തു എന്നിട്ട് ഡാൻസ് കളിച്ചോണ്ട് ചാടി തുള്ളി പോയി,,,റിച്ചു നന്ദു പോയ വഴിയെ നോക്കി ചിരിച്ചോണ്ട് തിരിഞ്ഞതും അവിടെ പുരികം പൊക്കി റിച്ചൂനെ തുറിച്ച് നോക്കി നിക്കുന്ന കാർത്തീനെ കണ്ട് റിച്ചു ഒന്ന് ഇളിച്ച് കാണിച്ചു,,,
________________❤️❤️❤️________________
ഡാന്സും കൂത്തും ഒക്കെ കഴിഞ്ഞ് ആൾക്കാരൊക്കെ പോയപ്പോഴേക്കും നേരം കുറേ ആയി,,,
\"ചേട്ടായി,,,\"(ലല്ലു)
വിച്ചൂനോട് സംസാരിച്ചോണ്ടിരുന്ന സിദ്ധുന്റെ അടുത്തേക്ക് റോഷനെയും പിടിച്ച് വലിച്ചോണ്ട് ലല്ലു വന്നു,,,
\"മ്മ് എന്താണ്,,,\"(സിദ്ധു)
ലല്ലൂനെയും റോഷനെയും മാറി മാറി നോക്കിക്കൊണ്ട് സിദ്ധു ചോദിച്ചതും ലല്ലു ഇളിച്ച് കാണിച്ചു,,,
\"ഇതാണ് റോഷൻ,,,ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ,,,😁\"(ലല്ലു)
\"ഓഹ് ഹായ്,,,\"(സിദ്ധു)
\"ഹായ്,,,\"(റോഷൻ)
\"പിന്നെ കല്ല്യാണം വേഗം നടത്തണം എന്നാ റോഷന്റെ ഡാഡീന്റെ തീരുമാനം,,,\"(ലല്ലു)
\"അതെന്താ,,,\"(സിദ്ധു)
\"ഏയ്യ്,,,ഡാഡി അങ്ങനെ ചുമ്മാ പറഞ്ഞതാ,,,😁\"(റോഷൻ)
\"അതിനിപ്പൊ എന്തിനാ ഇങ്ങനെ ചമ്മുന്നേ,,,നമ്മുക്ക് അങ്ങ് നടത്താടോ,,, വേണെങ്കി നാളെ തന്നെ,,\"(വിച്ചു)
\"ഏഹ്,,,😲 അത് പറ്റില്ല,,\"(റോഷൻ)
\"ന്തേയ്,,,🙄\"(വിച്ചു)
\"നിനക്ക് കൊഴപ്പം ഒന്നൂല്ലേ,,,🙄\"(റോഷൻ)
\"ന്ത് കൊഴപ്പം,,,🙄\"(വിച്ചു)
\"നിനക്ക് ഇവളെ ഇഷ്ടല്ലേ,,,🙄\"(റോഷൻ)
ലല്ലു കണ്ണോണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നത് ഒന്നും കാര്യം ആക്കാതെ റോഷൻ ചോദിച്ചു,,,
\"എപ്പോ,,,😲\"(വിച്ചു)
ട്ടെ💥
സൗണ്ട് കേട്ട് സിദ്ധുവും റോഷനും വായും പൊളിച്ച് വിച്ചൂനെ നോക്കി,,,,അവടെ കവിളിൽ കൈയ്യ് വെച്ച് കിളി പോയി നിക്കുന്ന വിച്ചൂനെയും കട്ടക്കലിപ്പിൽ നിക്കുന്ന ലല്ലൂനെയും കണ്ട് അവരുടെ ബാക്കി കിളിയും പറന്ന് പോയി,,,,
\"ഡാാാ,,,,,\"
അലർച്ച കേട്ട ഭാഗത്തേക്ക് നോക്കിയതും എല്ലാരും ഞെട്ടി പണ്ടാരം അടങ്ങി,,,
\"അമ്മച്ചീ,,,\"
എന്നും വിളിച്ച് റിച്ചു മുന്നിലോടുന്നു,,,പിറകെ വലിയൊരു വടിയും പിടിച്ച് നന്ദുവും,,,,
\"ടാ മരപ്പട്ടി,,,,സത്യം പറയെടാ നാറി,,,തനു നിന്റെ ആരാ,,,😡\"(നന്ദു)
തുടരും,,,😁
✍️Risa