Aksharathalukal

കാട്ടുചെമ്പകം 01



\"സുമേ ഞാനിറങ്ങാണ്... വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കാനുണ്ടോ...\"
രാവിലെ കമ്പനിയിലേക്ക് പോകുവാൻനേരം ഹരിദാസൻ ചോദിച്ചു...

\"പച്ചക്കറി എന്തെങ്കിലും കുറച്ച് വാങ്ങിച്ചോളൂ...\"

\"വാങ്ങിക്കാം... എവിടെ മോളെവിടെ... അല്ലെങ്കിൽ കാണാലോ അതുവേണം ഇതുവേണമെന്നൊക്കെ പറഞ്ഞ് മുന്നിൽതന്നെ...\"

\"എണീറ്റിട്ടില്ല... തല വേദനക്കുന്നെന്ന് പറഞ്ഞ് കിടക്കുകയാണ്... ചെറുതായൊന്ന് പനിക്കുന്നുമുണ്ട്.. മരുന്ന് കഴിച്ച് കിടന്നാതാണ്... ഏതായാലും ഇന്ന് കോളേജിൽ പോകേണ്ടെന്ന് പറഞ്ഞിട്ടുണ്ട്... ഇന്നലെ വരുമ്പോൾ മഴ നനഞ്ഞാണ് വന്നത്.. കുടയെടുക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ... നിങ്ങളുടെ അതേ സ്വഭാവം കിട്ടിയിട്ടുണ്ട് പെണ്ണിനും...\"
അതുകേട്ട് ഹരിദാസൻ ചിരിച്ചു...

കുറവില്ലെങ്കിൽ ഡോക്ടറെ കാണിച്ചേക്ക്...  ഞാനിറങ്ങുകയാണ്... സമയം വൈകി... കരക്ട് സമയത്തിന് എത്തിയില്ലെങ്കിൽ ആ മാനേജരുടെ വായിൽ വരുന്നത് കേൾക്കേണ്ടിവരും... \"
ഹരിദാസൻ തന്റെ സ്കൂട്ടര്‍  സ്റ്റാർട്ടുചെയ്ത് കമ്പിനിയിലേക്ക് പുറപ്പെട്ടു... സുമ അകത്തേക്ക് നടന്നു....

അടുക്കളയിൽ ഉച്ചകൽത്തേക്കുള്ള ഭക്ഷണമുണ്ടാക്കുകയായിരുന്നു സുമ... ഡോർബെല്ലടിക്കുന്നതുകേട്ട് സുമ ഉമ്മറത്തേക്ക് വന്നു.. ഡോർ തുറന്ന അവർ ഞെട്ടി...

\"എടാ പ്രവീണേ നീ... എന്താടാ ഒന്ന് വിളിച്ചുപറയാതെ പെട്ടന്നൊരു വരവ്...\"
സുമ ആശ്ചര്യത്തോടെ ചോദിച്ചു...

\"പിന്നേ എനിക്ക് എന്റെ അമ്മയേയും അച്ഛനേയും അനിയത്തിയേയും കാണാൻവരാൻ മുൻകൂട്ടി അനുവാദം വാങ്ങിക്കണമല്ലോ... എന്ത് ചോദ്യമാണമ്മേ ഇത്... എനിക്ക് നിങ്ങളെ കാണണമെന്ന് തോന്നി  വന്നു അത്രേയേയുള്ളൂ... \"

\"അതുകൊണ്ട് ചോദിച്ചതല്ല... അല്ലെങ്കിൽ നീ രണ്ടുദിവസംമുന്നേ വിളിച്ച് പറയുന്നതാണ്... ഇത്തവണയതുണ്ടായില്ല... അതുകൊണ്ട് ചോദിച്ചതാണ്...\"

\"അതിനിത് പെട്ടന്നുന്നുണ്ടായ തീരുമാനമാണ്... ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ നിങ്ങളെയൊക്കെ കാണണമെന്ന് തോന്നി... പെട്ടന്ന് ലീവെടുത്തു പൊന്നു.... വിളിച്ചുപറയാത്തത് മനപ്പൂർവമാണ്... നിങ്ങൾക്കൊരു സർപ്രൈസ് ആവട്ടെയെന്നു കരുതി...\"

\"എന്തായാലും നീ വാ... \"

\"എവിടെ എന്റെ പുന്നാരപെങ്ങൾ...\"

\"നേരം വെളുത്തപ്പോൾമുതൽ തലവേദനയെന്ന്പറഞ്ഞ് കിടക്കുകയാണ്.. ചെറുതായിട്ട് പനിക്കുന്നുണ്ട്... ഗുളിക കഴിച്ച് കിടന്നതാണ്...\"

\"വെറുതെയല്ല ആളെ കാണാത്തത്... അല്ലെങ്കിൽ എന്റെ ശബ്ദം കേട്ടാൽ ഓടിയെത്തുന്നതാണ്... ഞാനേതായാലും അവളെയൊന്ന് കണ്ടുവരാം... എന്നെക്കണ്ടാൽ അവളുടെ തലവേദനയും പനിയും പമ്പകടക്കും... \"

\"ആ ചെല്ല്... അപ്പോഴേക്കും ഞാൻ ചായ എടുക്കാം...\"
പ്രവീൺ ബാഗ് സുമയുടെ കയ്യിൽ കൊടുത്ത് അകത്തേക്ക് നടന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

നാല് വർഷങ്ങൾക്കുശേഷം മറ്റൊരിടത്ത്....

\"ജീവാ.. എന്തായി നമ്മുടെ ട്രിപ്പിന്റെ കാര്യം... എന്നേക്കാണ് നിശ്ചയിച്ചത്...\"
ജിതിൻ ജീവനോട് ചോദിച്ചു...

\"അതിന് ആദിയുടെ ഉറപ്പ്‌ കിട്ടേണ്ടേ... അവനാണെങ്കിൽ ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല... കുറച്ചുദിവസം കഴിയട്ടെ എന്നും പറഞ്ഞു... എന്തോ ഇന്റർവ്യൂ ഉണ്ട്... അതുകഴിഞ്ഞ് പോകാമെന്നാണ് പറഞ്ഞിരുന്നത്...\"

\"അതിന് ഇന്നലെ ഇന്റർവ്യൂ കഴിഞ്ഞല്ലോ... നീയേതായാലും അവനെയൊന്ന് വിളിച്ചുനോക്ക്...\"

\"ഉം.. നോക്കട്ടെ...\"
ജീവൻ ഫോണെടുത്ത് ആദിയെ വിളിച്ചു...\"

\"എന്തായെടാ... ആദിയെന്തുപറഞ്ഞു...\"
ജീവൻ ജിതിനെനോക്കി ചിരിച്ചു...

\"നമ്മൾ നാളെരാവിലെ പോകുന്നു...\"

\"സത്യം...അപ്പോഴവൻ ഉറപ്പുതന്നോ...\"

\"അതല്ലേ പറഞ്ഞത് നാളെ രാവിലെ പോകുന്നെന്ന്... \"

\"ഹാവു സന്തോഷമായി... അതുപോട്ടെ എവിടേക്കാണ് പോകുന്നത്... ഊട്ടി കൊടൈക്കനാൽ...\"

\"അവിടേക്കൊന്നുമല്ല നമ്മുടെ ഈ കൊച്ചു കേരളത്തിൽത്തന്നെ...\"

\"അയ്യേ ഇവിടെ എവിടേക്ക്... നമ്മൾ കാണാത്ത ഏത് സ്ഥലമാണ് ഇവിടെയുള്ളത്... \"

\"അന്നേരം ഊട്ടിയും കൊടൈക്കനാലും നീ കാണാത്തതാണോ... അവിടേയും നമ്മൾ പോയതല്ലേ... ഇത് നീയും ഞാനുമൊന്നും കാണാത്ത സ്ഥലമാണ്... \"

\"അങ്ങനെ കാണാത്തത് വല്ല കാടുമായിരിക്കും... അവിടെയാണല്ലോ നമ്മൾ പോവാത്തത്...\"

\"അതെ കാട്ടിലേക്കാണ്... പക്ഷെ കാടാണെങ്കിലും അവിടെ മനുഷ്യാവാസമുണ്ട്... അതുകൊണ്ട് കൂടുതൽ മൃഗങ്ങളെ പേടിക്കേണ്ട... \"

\"ആ കാടെങ്കിൽ കാട്... അവിടെപ്പോയാൽ ചിലപ്പോൾ നല്ല കാട്ടുതേൻ കിട്ടുമായിരിക്കും..\"

\"പോടാ... നീ കാട്ടുതേൻ കുടിക്കാനാണോ പോകുന്നത്...\"

\"അല്ലാതെപിന്നെ കാട്ടിൽ പോകുന്നത് വേറെയെന്തിനാണ്... വേട്ടയാടാനോ എന്നിട്ടുവേണം ഇനിയുള്ളകാലം അഴിയെണ്ണിക്കഴിയാൻ...\"

\"എടാ നമ്മൾ പോകുന്നത് ആദിയുടെ കൂടെയാണ്... അനാനെന്തോ അവിടെ കണ്ടിട്ടുണ്ടാകും... അല്ലാതെ ആ സ്ഥലം അവൻ കണ്ടുപിടിക്കില്ല... \"

\"ശരി അങ്ങനെയെങ്കിൽ അങ്ങനെ...\"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം മറ്റൊരിടത്ത്...........

\"അമ്മേ ഞാൻ പോവാണ്... ലച്ചു കാത്തുനിൽക്കാൻ തുടങ്ങിയിട്ട് ഒരുപാടുസമയമായിക്കാണും...\"
മുറ്റത്തേക്കിറങ്ങുമ്പോൽ ദേവിക ശ്യാമളയോട് വിളിച്ചുപറഞ്ഞു..

\"എടി നീ സന്ധ്യയാകുമ്പോഴേക്കും എത്തില്ലേ.. നേരം വൈകിയാൽ എനിക്കാവും അച്ഛനോടും ആദിയോടും ചീത്ത കേൾക്കുക...\"
ഉമ്മറത്തേക്കുവന്ന ശ്യാമള ചോദിച്ചു...

\"പിന്നെ ഞാൻ കൊച്ചുകുട്ടിയാണല്ലോ... നേരം വൈകിയാൽ എന്നെ ആരെങ്കിലും പിടിച്ചു തിന്നുമോ...\"

\"അത് നിന്റെ അച്ഛനും ഏട്ടനും മനസ്സിലാവില്ലല്ലോ... അവർക്ക് നീ ഇപ്പോഴും കൊച്ചുകുട്ടിയാണ്... കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കുകയും ചെയ്തു... ഇപ്പോൾ നീ എന്തുചെയ്താലും അവിടെ കുറ്റക്കാരി ഞാനാകും... എല്ലാറ്റിനും സമ്മതം കൊടുക്കുന്നത് ഞാനാണെന്നേ പറയൂ... അവർ ചെയ്യുന്നതെല്ലാം ശരിയും... \"

\"അമ്മ പേടിക്കേണ്ട... ഞാൻ എത്തും... എന്റെ പുന്നാര അമ്മയെ ഞാൻ ചീത്ത കേൾപ്പിക്കുമോ... \"

\"വേണ്ട വേണ്ട അധികം സോപ്പിടേണ്ട... പെട്ടന്നാണ് വന്നാൽമതി... \"

\"അധികം ദൂരത്തേക്കൊന്നുമല്ലല്ലോ...   ഒരു അരമണിക്കുറിന്റെ യാത്ര പിന്നെ അവിടെ അവളുടെ അച്ഛന്റെകൂടെ കുറച്ചുനേരം... ഞാനൊക്കെ ഭാഗ്യവതിയാണ്... അച്ഛനും അമ്മയും ഏട്ടനും എല്ലാവരും ഒന്നിച്ചൊരു കുടുംബം... ലച്ചുവിന്റെ കാര്യമതാണോ... അവൾക്കു മൂന്നുവയസ്സുള്ളപ്പോൾ പിരിഞ്ഞതാണ് അവളുടെ അച്ഛനുമമ്മയും... ഇതുപോലെ എപ്പോഴെങ്കിലും അച്ഛനെ പോയൊന്നുകാണും... അച്ഛന്റെകൂടെ കുറച്ചുദിവസം  കഴിയാൻ അവൾക്ക് എന്താഗ്രഹമുണ്ടെന്നറിയോ... സമ്മതിക്കില്ലല്ലോ അവളുടെ രണ്ടാനച്ചൻ... വല്ലാത്ത വിധിയാണ് അവളുടേത്... പറഞ്ഞ് സമയം പോയി... ഞാൻ പോയിവരാം അമ്മേ... \"
ദേവിക തന്റെ കൈനറ്റിക്കിൽ കയറി സ്റ്റാർട്ടുചെയ്ത് പുറത്തേക്കുപോയി...

അവളെത്തുമ്പോൾ ലച്ചു അവളെയുംകാത്ത് വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു...

\"എടി ഞാൻ നേരംവൈകിയോ... ഇറങ്ങാൻ കുറച്ചുവൈകി.. \"
ദേവിക പറഞ്ഞു..

\"ഹേയ് ഞാനും ഇറങ്ങിനിന്നതേയുള്ളു... എന്നാൽ പോകാം...\"
അവർ അവിടെനിന്നും പുറപ്പെട്ടു... വൈകിട്ടോടെ അവർ തിരിച്ചുപോന്നു... പോരുന്നവഴി ലച്ചുവിന്റെ മുഖം വാടിയിരിക്കുന്നത് ദേവിക ശ്രദ്ധിച്ചു...

\"എന്താടിയിത്... മുമ്പ് നീ അച്ഛനെ കണ്ടുവരുമ്പോഴുള്ള സന്തോഷമല്ലല്ലോ ഇന്ന്... എന്തുപറ്റി നിനക്ക്...\"

\"നീ പറഞ്ഞത് സത്യമാണ്.. ഓരോ തവണ അച്ഛന്റെയടുത്തു പോയിവരുമ്പോഴും എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് ഉണ്ടാവുക... ഇന്നും എനിക്ക് സന്തോഷമുണ്ട്... പക്ഷെ നീ കേട്ടതല്ലേ ഇന്ന് അച്ഛൻ പറഞ്ഞത്... അതുപറയുമ്പോൾ എന്റെ അച്ഛന്റെ കണ്ണുനിറഞ്ഞത് നീയും കണ്ടതല്ലേ... എന്തുതെറ്റാണ് എന്റെ അച്ഛൻ ചെയ്തത്... എന്തിനാണ് എന്നിൽനിന്ന് എന്റെ അച്ഛനെ അകറ്റിയത്... ഉത്തരമില്ല... അമ്മയോട് ചോദിച്ചാലും അച്ഛനോട് ചോദിച്ചാലും ഒന്നും പറയില്ല... നിനക്കിപ്പോൾ ഇവിടെ എന്തെങ്കിലും കുറവുണ്ടോ എന്നാണ് അമ്മയുടെ ചോദ്യം... എന്റെ മനസ്സിന്റെ വേദന ആർക്കുമറിയേണ്ടല്ലോ... \"
പെട്ടന്ന് ദേവിക വണ്ടി സൈഡിലേക്ക് ഒതുക്കിനിർത്തി...
എടി വല്ലാത്ത ദാഹം...  ആ കാണുന്ന പെട്ടിക്കടയിൽനിന്ന് ലൈംമെന്തെങ്കിലും കുടിക്കാം... നീ വാ... \"
ലച്ചു പറഞ്ഞുകൊണ്ടിരുന്ന വിഷയം മാറ്റാൻ ദേവിക കണ്ട  വഴിയായിരുന്നു അത്... അത് ലച്ചുവിന് മനസ്സിലാവുകയും ചെയ്തു... അവർ പെട്ടിക്കടയിലേക്ക് നടന്നു... അടുത്തൊന്നും മാറ്റുകടകൾ ഉണ്ടായിരുന്നില്ല... കുറച്ചപ്പുറം രണ്ടു ബൈക്കിൽ മൂന്നാലുപേർ അവരെ നോക്കി എന്തോ കമന്റടിക്കുന്നത് ദേവിക ശ്രദ്ധിച്ചു... അത് മൈന്റ് ചെയ്യാതെ അവൾ പെട്ടിക്കടക്കാരനോട് രണ്ട് ലൈംമിന് ഓഡർ കൊടുത്തു... ലൈം കുടിച്ച് തിരിച്ചുനടക്കുമ്പോഴാണ് അവർ ആ കാഴ്ച കണ്ടത്... അപ്പുറം ബൈക്കിനടുത്ത് നിന്നിരുന്നവർ തന്റെ വണ്ടിയുടെയടുത്തു നിൽക്കുന്നു... ദേവികക്ക് ദേഷ്യം വന്നെങ്കിലും അവളത് മനസ്സിലൊതുക്കി  വണ്ടിക്കടുത്തേക്ക് നടന്നു... എന്നാൽ ലച്ചു പേടിച്ചു വിറക്കുകയായിരുന്നു... അവൾ ചുറ്റും നോക്കി... ഒരാൾപോലും അവിടെയൊന്നുമില്ല... ആകെയുള്ളത്  ആ പെട്ടിക്കടക്കാരനാണ്... അയാളാണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നരീതിയിൽ അവിടേക്ക് നോക്കാതെ നിൽക്കുകയായിരുന്നു....


തുടരും......

✍️ രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 02

കാട്ടുചെമ്പകം 02

4.5
28130

ലൈം കുടിച്ച് തിരിച്ചുനടക്കുമ്പോഴാണ് അവർ ആ കാഴ്ച കണ്ടത്... അപ്പുറം ബൈക്കിനടുത്ത് നിന്നിരുന്നവർ തന്റെ വണ്ടിയുടെയടുത്തു നിൽക്കുന്നു... ദേവികക്ക് ദേഷ്യം വന്നെങ്കിലും അവളത് മനസ്സിലൊതുക്കി വണ്ടിക്കടുത്തേക്ക് നടന്നു... എന്നാൽ ലച്ചു പേടിച്ചു വിറക്കുകയായിരുന്നു... അവൾ ചുറ്റും നോക്കി... ഒരാൾപോലും അവിടെയൊന്നുമില്ല... ആകെയുള്ളത് ആ പെട്ടിക്കടക്കാരനാണ്... അയാളാണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നരീതിയിൽ അവിടേക്ക് നോക്കാതെ നിൽക്കുകയായിരുന്നു.... ദേവിക ധൈര്യത്തോടെത്തന്നെ തന്റെ കൈനറ്റിക്കിന്റെ അടുത്തെത്തി അതിൽ കയറി അത് സ്റ്റാർട്ട്ചെയ്തു... ലച്ചു പു