Aksharathalukal

കാത്തിരുന്ന പ്രണയം........ 2



ഒയ് പോകല്ലേ ഞാനും ഉണ്ട്........ മനസ്സിൽ പല കാര്യങ്ങളും ഉറപ്പിച്ച് അവള് അവനു പിന്നാലെ എത്തി......

നിറഞ്ഞപുഞ്ചിരി അവനു സമ്മാനിച്ച് മുന്നോട്ട് നടന്നു........ മൗനം ഭേദിച്ച് അവൻ തന്നെ സംസാരിച്ചു............... 

ആഹ് എടോ തൻ്റെ മറുക് തനിക്ക് നന്നായിട്ട് ചേരുന്നുണ്ട് കേട്ടോ..... ചുണ്ടിലോളിപ്പിച്ച ചിരിയോടെ അവൻ പറഞ്ഞു......

ഹേ എന്താ.... കേട്ടത് എന്താണ് എന്ന രീതിയിൽ ഐശു ചോദിച്ചു....

അല്ലാ തൻ്റെ ചുണ്ടിൻ്റെ മുകളിൽ ഉള്ള മറുക് തനിക്ക് നന്നായിട്ട് ചേരും എന്ന് പറഞ്ഞേയ....... കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൻ അത് പറയുമ്പോൾ അവളുടെ ഹൃദയം തുടിക്കുക ആയിരുന്നു അവനോടുള്ള അവളുടെ പ്രണയം പറയാൻ........ ഒരിക്കൽ താൻ ആഗ്രഹിച്ചിരുന്നു....,... അവനു മാത്രം പ്രിയപ്പെട്ടത് ആവാൻ ......... അകലേണ്ടി വന്നു..... അവള് തൻ്റെ കൈ വിരൽ കൊണ്ട് അവളുടെ മറുകിനെ തലോടി ചിരിയോടെ അവനു പിന്നാലെ നടന്നു........

അമ്പലത്തിൻ്റെ ആൽത്തറയിൽ രണ്ട് പേരും വന്നിരുന്നു....... ഉച്ച കഴിഞ്ഞ തൊണ്ട് തന്നെ അമ്പലപരിസരത് ആരും തന്നെ ഇല്ലാരുന്നു....... അവർക്ക് ചുറ്റും മൗനം തളംകെട്ടി നിന്നു...... 
ഇടക്കെപ്പോഴോ കണ്ണുകൾ തമ്മിൽ കോർത്തു ........ അവൻ്റെ നോട്ടം അവളുടെ കണ്ണുകളിലേക്ക് ആഴ്ന്ന്‌ ഇറങ്ങുന്ന പോലെ........ ഇരു ഹൃദയങ്ങൾ അവർ പോലും അറിയാതെ വാക്കുകൾ കൈമാറി......... അവൻ്റെ മിഴികൾ അവളുടെ മറുകിനെ പിടിച്ചെടുക്കുന്ന പോലെ അവൾക്ക് തോന്നി ......... അവൻ്റെ കൈവിരൽ അറിയാതെ അവളുടെ ചുണ്ടിൽ ഒളിപ്പിച്ച മറുകിലേക്ക് എത്തിനിന്നു..........  അവന്റെ വിരൽ സ്പർശനം ശരീരത്തിൽ ഒരു മിന്നൽ പോലെ അവൾക്ക് തോന്നി......... കണ്ണുകളിൽ പ്രണയം ആണോ......  നിർവചിക്കാൻ കഴിയാത്ത പോലെ.........തെങ്ങോല താഴെ വീണ ശബ്ദം കേട്ട് രണ്ട് പേരും ഞെട്ടി തിരിഞ്ഞത്......... പരസ്പരം നോക്കാൻ കഴിയാതെ രണ്ടു പേരും രണ്ട് ദിശയിലേക്ക് നോക്കി ഇരുന്നു........ അപ്പോഴും ഐശുൻ്റേ മനസ്സിൽ എങ്ങനെ തൻ്റെ പ്രണയം അവനോട് പറയും എന്നും അച്ചു തനിക്കുള്ളിൽ ഉണ്ടാകുന്ന വിസ്ഫോടനം എന്തെന്ന് അറിയാൻ കിടഞ്ഞ് പരിശ്രമിച്ചൊണ്ട് ഇരിക്കുകയും ആണ്......... 

✨✨✨✨✨✨✨✨✨✨✨✨✨

പറയാതെ പോയ പ്രണയം തിരികെ നേടാൻ അവളും............... തനിക്ക് എന്താണ് അവള് അടുത്ത് വരുമ്പോൾ നഷ്ടപ്പെട്ടത് എന്തോ തിരികെ കിട്ടുന്നപൊലെ തോന്നുന്നത്  എന്നു മനസ്സിലാവാതെ അവനും ..............  അങ്ങകലെ  സൂര്യൻ താമരയെ വരവേൽക്കാൻ വേണ്ടി അസ്ഥമിക്കും പോലെ കടലിലേക്ക് ആഴ്‌ന്ന് പോകുന്നു.............

✨✨✨✨✨✨✨✨✨✨✨✨✨

എടാ നിയേവിടെ ആയിരുന്നു......... അച്ചുവും ഐശുവും തിരികെ വീട്ടിൽ എത്തിയപ്പോ സമയം ഏറ കഴിഞ്ഞിരുന്നു.......... അവൻ വരുന്ന കണ്ടുകൊണ്ട് ശ്രീ അവനോട് പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു.......... 

ഫംഗ്ഷൻ തുടങ്ങാൻ സമയം ആയി........ 
ഐശൂ മനസ്സിൽ പല കാര്യങ്ങളും കൂട്ടിയും കുറച്ചും ചിന്തിച്ച് മുന്നിൽ നിന്ന ശ്രീയെ പോലും മൈൻഡ് ആക്കാതെ അകത്തേക്ക് കേറിപോയി........ 
ഐഷുൻ്റെ പോക്ക് കണ്ട് ശ്രീ ഇവളുടെ തലക്ക് ആരേലും അടിച്ചോ എന്ന രീതിയിൽ പുരികം ഉയർത്തി അവളെ നോക്കി നിന്നു......

എന്തായാലും പോയി അഖിയോടും ആശിയോടും ചോദിച്ചിട്ട് ചെയ്യാം അതാണ് നല്ലത്..... ഇനി അവർ പഴെ പോലെ സപ്പോർട്ട് അല്ലെങ്കിൽ ....... മഹാദേവ..... കൈവിട്ടുപോയതാണ്......  തിരിച്ച് പിടിക്കാൻ പറ്റിയാൽ പറ്റി........ എന്റെ ഒരു അവസ്ഥയെ........ 
ഇതെല്ലാം ഓർത്ത് സ്വയം പരിതപിച്ച് ഐശു റൂമിൽ എത്തി ഫ്രഷ് ആകാൻ കയറി.........

✨✨✨✨✨✨✨✨✨✨✨✨✨

3 കൊല്ലം മുന്നേ ഒരു ബസ് യാത്രക്കിടയിൽ ആണ് ആദ്യം അവനെ കണ്ടത്....... കുസൃതി നിറഞ്ഞു നിൽക്കുന്ന കണ്ണുകളും ആരെയും ആകർഷിക്കുന്ന കാപ്പി കണ്ണുകളും........ ബസ്സിൽ കൂടെ ഇരുന്ന യാത്രക്കാരന്റെ മടിയിൽ ഇരിക്കുന്ന കുട്ടിയെ കളിപ്പിക്കുകയാണ് ...... ആദ്യ ദൃഷ്ടിയിൽ തന്നെ തനിക്കാരോക്കെയോ ആയി മാറിയവൻ......... താൻ പോലും അറിയാതെ തന്റെ ഫോണിന്റെ ക്യാമറയിൽ കൂട്ടുകാർക്കൊപ്പം സെൽഫീ എടുത്തപ്പോൾ ബാക്ക്ഗ്രൗണ്ട് സീൻ അവനും സ്ഥാനം പിടിച്ചിരുന്നു........ അന്ന് പക്ഷേ ഫോട്ടോ സും ചെയ്തത് നോക്കിയതും ഇല്ല................. പിന്നെ ഒരു കണ്ടുമുട്ടൽ ഇല്ലായിരുന്നു.............. സോഷ്യൽ മീഡിയ ഒന്നടങ്കം നോക്കി കാപ്പി കണ്ണുള്ള ചെക്കനെ...... ആറു മസ്സങ്ങൾക്കിപ്പുറം ഡൽഹിയിൽ നിന്ന് ക്രിസ്തുമസ്സ് അവധിക്ക് നാട്ടിൽ വന്നപ്പോ എന്റെ സ്വപ്ന ലോകത്തെ കാമുകനെ ഏട്ടൻ കൈയോടെ പൊക്കി........ അനിയത്തി സ്വന്തം മോളെ പോലെ കാണുന്ന ഏട്ടന് അവളുടെ ലൈഫ് സന്തോഷത്തോടെ ഇരിക്കുന്ന കാണാൻ ആണ് താൽപര്യം.........  അവനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലെന്നും പക്ഷേ കണ്ട നാൾ തൊട്ട് ഹൃദയത്തില് ചേക്കേറി എന്നും പറഞ്ഞപ്പോ അറിയാതെ തൻ്റെ കണ്ണുകൾ ഈറനണിഞ്ഞു........... 

പോട്ടെടാ ഐശുട്ടാ...... നിനക്ക് ഉള്ളതാണേൽ എന്റെ മോൾക്ക് തന്നെ കിട്ടും....... ഇപ്പൊ എന്റെ മോൾ പഠിക്ക്‌ ഫോട്ടോ കിട്ടുവനേൽ ഏട്ടന് തരണേ......... ഞാൻ തപ്പി കണ്ട് പിടിക്കാം ഞങ്ങൾടെ കാന്തരിയെ സഹിക്കാൻ പറ്റുന്ന ആൾ ആണോന്ന് നോക്കാല്ലോ......... അളിയൻ പോര് എടുക്കാല്ലോ......... ഹാം ഇനി പോയി ഫ്രഷ് ആയിട്ടു വായോ അഖി വരുന്നുണ്ട്....... നമുക്ക് ഒന്ന് പുറത്ത് പോയി കറങ്ങിയിട്ട് വരാം...... ഒന്ന് ചിരിച്ചെ....... Aah അങ്ങനെ..... ഇനി വേറെ ഒന്നും ആലോചിക്കേണ്ട...... കേട്ടോ......... ഹ്മം ആഷിയുടെ കവിളിൽ ഒരു ഉമ്മകൊടുത്തു അവളുടെ റൂമിലേക്ക്  പോയി........

അഖിയൊടും എല്ലാം പറഞ്ഞപ്പോ അവനും കൂടെ കാണും എന്ന് ഉറപ്പിച്ച് പറഞ്ഞു .........  പക്ഷേ ഒരു ഫോട്ടോ പോലും ഇല്ലാതെ എങ്ങനെ കണ്ടുപിടിക്കും...... രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മനസ്സ് മുഴുവൻ അതായിരുന്നു ചിന്ത...... പിന്നെയും കിടന്നിട്ട് ഉറക്കം വരാതെ ഇരുന്നപ്പോ ചുമ്മാ ഫോൺ എടുത്ത് ഗാലറി നോക്കി ഇരുന്നു.... ഓരോ ഫോട്ടോസും കണ്ട് മടുത്ത് ആണേലും കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട്..... അങ്ങനെ ഓരോന്ന് നോക്കി ഇറുന്നപ്പോ ഒരു സെൽഫീ..... ബസ്സിൽ വച്ചെടുത്ത.... അതിൽ തന്റെ കാപ്പി കണ്ണുള്ള ചെക്കൻ....... പെട്ടന്ന് എന്തോ ഓർത്തത് പോലെ എട്ടൻമരുടെ റൂമിലേക്ക് വച്ച് പിടിച്ച്..... രാത്രി 1 മണി അയിന്നോക്കെ അന്നേരം ഓർത്തില്ല........... 

ഏട്ടാ...... ഏട്ടയിമാരെ വാതിൽ തുറക്കൂ....... ആശി......... അഖി....... 

എന്താ ഐശുട്ടാ....... അതും ഈ പാതിരാത്രി........ 
വാതിൽ തുറന്ന് അഖി അത്രേ ചോദിച്ചത് ഉള്ളൂ...... സന്തോഷം കൊണ്ട് കണ്ണെല്ലം നിറഞ്ഞു ഐശു അഖിയെ പോയി കെട്ടിപ്പിടിച്ച്...... 

ഏ..ട്ടാ.....  ഫോ.....ട്ടോ കി..ട്ടി............. 

ഐശുട്ടാ കരയാതെ എന്ത് ഫോട്ടോ എന്താടാ മോളെ ......... ആകുലതയോടെ ആശി അവളോട് ചോദിച്ചു............

വാ ഇവിടെ ഇരിക്ക്..... വെള്ളം കുടിക്കൂ....... ന്നിട്ട്‌ പറയ്........ അഖി അവൾക്ക് വെള്ളം നീട്ടി കൊണ്ട് പറഞ്ഞു........

അവന്റെ ഫോട്ടോ അവരെ കാണിച്ച് കൊടുതെം ഇത്രേം നാളും ഇങ്ങനെ ഒന്ന് തന്റെ കണ്ണിൽ പെട്ടില്ലന്നും പറഞ്ഞു അവള്.........  അവളുടെ സന്തോഷം മറ്റാരേക്കാളും ഏട്ടാന്മർക്ക് മനസ്സിലാകും ...............

ആഷി ഫോട്ടോ ഒന്നൂടെ നോക്കിയപ്പോ അവൻ ഒന്ന് ഞെട്ടി പിന്നെ aah ഞെട്ടൽ ഒരു ചെറുപുഞ്ചിരി ആയി മാറി....... ഇത് കണ്ട് അഖി എന്താ നി ചിരിക്കുന്നെ എന്ന് ചോദിച്ചപ്പോ തൻ്റെ കൂടെ പഠിക്കുന്ന അങ്കിത് ആണ് അവള് പറഞ്ഞ ചെക്കൻ എന്ന് ആശി പറഞ്ഞു...........
ഇത് കേട്ട ഐശു അവൻ്റെ മുഖത്തേക്ക് നോക്കി ഇരുന്നു....

അവൻ അവളുടെ അടുത്ത് വന്നു ചേർത്തു പിടിച്ച് പറഞ്ഞു എടാ അവന് ഇഷ്ടമാണേൽ നമുക്ക് മുന്നോട്ട് പോകാം......   എന്തായാലും ഞാൻ happy......... അവൻ്റെ സ്വഭാവം ഒക്കെ നല്ലത് ആണ് എനിക്ക് അവനെ കണ്ടപ്പോൾ തോന്നിയിരുന്നു പിടിച്ച് അളിയൻ ആക്കിയാലോ എന്ന്...... ചെറിയ കളിയാക്കലും കൂടെ കുറച്ച് കാര്യം ആയിട്ട് കൂടെ അവൻ പറഞ്ഞപ്പോൾ അവൾക്കും അതൊരു ആശ്വാസം ആയിരുന്നു........ 

എന്നൽ പിന്നിട് പാർവണ അവൻ്റെ പിന്നാലെ ആണെന്നും തിരിച്ച് അവനും ഇഷ്ടമാണെന്നും ഒക്കെ അറിഞ്ഞപ്പോൾ തീർത്തും മടുത്ത് പോയിരുന്നു........ അച്ചുനേ കാണാൻ ശ്രമിച്ചത് ആണ് പല വട്ടം..... പക്ഷേ അവിടെ എല്ലാം അവള് മുന്നിൽ ഉണ്ടായിരുന്നു...... പിന്നെ ആശിയോട് പ്രത്യേകം പറഞ്ഞിരുന്നു കൂട്ടുകാരൻ ആണ് എന്നും പറഞ്ഞ് എൻ്റെ പെങ്ങൾക്ക് നിന്നെ ഇഷ്ടമാണെന്ന് പോയി പറയല്ലെന്ന്....... അതോണ്ട് അവനും ഇതിനിടക്ക് വന്നില്ല....... അതോണ്ട് എന്താ എല്ലാം കയ്യിന്ന് പോയി...... സ്നേഹിച്ച ചെക്കൻ  പോയി ........

✨✨✨✨✨✨✨✨✨✨✨✨✨✨✨


നാട്ടിൽ നിന്ന് പോകുമ്പോൾ ഏട്ടൻ പറഞ്ഞിരുന്നു നിനക്ക് ഉള്ളത് ആണേൽ അവൻ നിൻ്റെ അടുത്തേക്ക് വരും.....  അല്ലെങ്കിൽ എൻ്റെ പൊന്നുട്ടൻ അത് മറക്കണം എന്ന്.......... അന്ന് ഏട്ടൻ്റെ കൈ പിടിച്ച് വാക്ക് കൊടുത്തെച്ച് ✈️ കേറിയതാ...... പിന്നെയല്ലേ ഇവിടെ നടന്ന സംഭവബഹുലമായ കാര്യങ്ങൾ ഒക്കെ അറിഞ്ഞേ..... ഹൊ അറിഞ്ഞപ്പോ പടക്കം പൊട്ടിച്ചു ആകോഷിക്കാൻ തുടങ്ങിയതാ പിന്നെ അഖിടെ കൈ മെനക്കെടുത്താണ്ടന്ന് കരുതി അടങ്ങി ഒതുങ്ങി നടന്നു.......... പേടിച്ചിട്ടല്ല......പിന്നെ വെറുതെ ...... ഹി ഹീ........

അങ്ങനെ ഓരോന്ന് ഓർത്ത് ആശിടെം അഖിടെം അടുത്ത് എത്തി..... ഇനി എന്ത് പറഞ്ഞ് തുടങ്ങും...........   വല്യ ആലോചനയിൽ മുഴുകി ഇരിക്കുന്ന പെങ്ങൾടെ മാറ്റം അങ്ങളാമർക്ക് മനസ്സിലാവാതെ ഇരിക്കുവോ.......... മനസ്സിലായിട്ടും അവള് തന്നെ പറയട്ടെ എന്ന് കരുതി അങ്ങോട്ട് ചെന്ന് ചൊറിയാൻ തുടങ്ങി.........

Edi.... എടീ........ വിളിച്ചിട്ടും വിളിച്ചിട്ടും നോ mind...... പെണ്ണ് വേറെ ലോകത്ത് ആണ്..... ആശിടെ മുഖത്ത് നോക്കി ഇതെന്താ എന്നാ രീതിയിൽ അഖി ആംഗ്യം കാണിച്ചു..... 

എനിക്കറിയില്ല ..... അവനും കൈമലർത്തി........ 

അഖി പിന്നെ അവൾടെ തലക്കിട്ടു ഒരു തട്ട് കൊടുത്തു....... പിന്നെ പറയണോ പൂരം........

എടാ പന്നലെ എന്തിനാ എന്നെ തലക്ക് തട്ടിയെ..... കാട്ടുവാസി....... 
ഓഹോ ഇപ്പൊ അങ്ങനെ ആയോ..... കുറച്ച് നേരം കൊണ്ട് ഞൻ നിന്നെ വിളിക്കുന്ന വല്ലതും പൊന്നുമോളെ അറിഞ്ഞയിരുന്നോ........... 

Eh... ആഹ് ഇല്ല..... വിളിച്ചിട്ട് കേട്ടില്ലെങ്കിൽ  പിന്നേം വിളിക്കണം....... അല്ല പിന്നെ....... ഞൻ പോകുവാ....... തലയും തിരുമി അഖിയെ നോക്കി മുഖവും തിരിച്ച് പെണ്ണ് ഒറ്റ പോക്ക്........  ഇതിന് ഒന്നും ജന്മത്ത് ഒരു മാറ്റവും ഉണ്ടാവില്ലെന്ന് അഖീ അതോടുകൂടി ഉറപ്പിച്ചു........ തിരിഞ്ഞ് നോക്കിയപ്പോ ദാ ഇരുന്നു ചിരിക്കുന്നു ...... എടാ പന്നി ഇത് നമ്മടെ പെങ്ങൾ തന്നെ അല്ലെടെയ്...........
പറഞ്ഞ് തിരിഞ്ഞതും വാതിലിന് അടുത്ത്..... മുഖവും കുനിച്ച് നിൽക്കുന്നു .... വേറെ ആരു നമ്മടെ ഐശു........... അറിയാതെ അഖിയും ആശിയും ചിരിച്ച് പോയി.... അവൾടെ എങ്ങനെ ഉള്ള ഭവങ്ങൾ ഒക്കെ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് കാണാറുള്ളത്........ 

പതിയെ വളിച്ച ഒരു ചിരിയും ഫിറ്റ് ചെയ്ത് അവിടെ നിന്ന് ന്തോക്കെയോ പറയണം എന്ന് കരുതി രണ്ട് പേരെയും  മാറി മാറി നോക്കുന്നുണ്ട്....... പൊട്ടി വരുന്ന ചിരി കടിച്ച് പിടിച്ച് ആശി എന്താണ് ഇച്ചുട്ട നിന്ന് കറങ്ങുന്നെ........  

അത് പിന്നെ ഏട്ടാ....... രണ്ട് പേരെടെ   മുഖത്ത് നോക്കി...... എനിക് ..... ഞാൻ...... തല കുനിഞ്ഞു നിന്ന് തങ്ങളോട് എന്തോ പറയാൻ ശ്രമിക്കുന്ന അവളുടെ ഇടവും വലവും വന്ന ഏട്ടൻമാരുടെ സംരക്ഷണ വലയം തീർത്തപ്പോൾ കണ്ണുകൾ ഈറൻ അണിഞ്ഞു പോയി........ 
തിരിഞ്ഞ് രണ്ടുപേരെയും കെട്ടിപ്പിടിച്ച്.......

😔 എനിക്ക് അവനെ ഇപ്പഴും ഇഷ്ട........ മറക്കാൻ പറ്റില്ല .... നിങ്ങൾക്ക് ഇഷ്ടല്ലാന്നു പറഞ്ഞാ ഞൻ പറയില്ല്ലാ....😭.. പ...പക്ഷേ ഒ... ത്തിരി ഇഷ്ട..... എ..നിക്ക്.....


നാട്ടുകാരുടെയും കൂട്ടുകാരുടെയും പുലിക്കുട്ടി ഏട്ടൻമാരുടെ അടുത്ത് ഒരു ചെറിയ കാര്യത്തിന് പോലും നിന്ന് കരയാറുണ്ടെന്ന് അവർക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം ആണ്..... തങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറയുന്ന അവളെ കാണെ അവരുടെം നെഞ്ച് പിടഞ്ഞു....... 

പൊന്നാ അതിൻ ആരാടാ പറഞ്ഞെ നി അവനെ മറക്കണം എന്ന്........ ഞങൾ പറഞ്ഞോ...... Ehh പറയെട...... മോന് ഇഷ്ടാണെൽ പോയി അവനോട് പറയ്യ്......... അതിന് ന്തിന കരയുന്നെ.... കണ്ണ് തോടച്ചെ...... എന്നിട്ട് ഞങ്ങൾടെ പുലിക്കുട്ടി ചെല്ലു........ ആശി അവളുടെ കണ്ണ് തുടച്ച് നെറുകയിൽ ഉമ്മ കൊടുത്തു പറഞ്ഞു......... അത്രേം നേരം ആയിട്ടും അഖി ഒന്നും തന്നെ പറഞ്ഞില്ല.......... അവൻ്റെ  മുഖത്തേക്ക് നോക്കി അവൾക്ക് എന്തോ അവനു ഇഷ്ടമല്ലേ സമ്മദം അല്ലാ എന്ന് പറയാതെ പറയുമ്പോലെ തോന്നി...... അവളുടെ കൈ മാറ്റി അവൻ തിരിഞ്ഞ് നിന്നു....... 

ഒരു പോട്ടിക്കരചിലോടെയ് അവനെ പിന്നിൽ നിന്നും പുണർന്നു....... Sorry ഏട്ടാ...... ഒ...ഒത്തിരി ഇഷ്ടായി... അവനെ അതൊണ്ടാ............ നിങൾ വേണ്ടന്നു ഞാൻ അവനോട് ഒന്നും പറയില്ല............  അവൻ ആണേൽ
എല്ലാം കേൾക്കുന്നുണ്ട് എന്നല്ലാതെ  അവളോട് ഒന്നും തന്നെ പറഞ്ഞില്ല ....... ഇതെല്ലാം കണ്ട് ആശി ഇവൻ ഇത് എന്ത് തെങ്ങക്കാ ജാഡ ഇറക്കുന്നെ എന്ന് ചിന്തിക്കുവാ....... ഇത്തിരിനേരം മുന്നേ വരെ അവരെ ഒന്നിപ്പിക്കണ്ടെ എന്ന് ചോദിച്ചതാ........  ആശി അഖിയെ തന്നെ നോക്കി നിന്നു പതിയെ അവിടെ ഒരു പുഞ്ചിരി തത്തി കളിക്കുന്നത് ആശി കണ്ടു........  Da കൊച്ചിനെ സമാധാനിപ്പിച്ച് കൊണ്ട് വാടാ.... എന്ന് അവൾ കേൾക്കാതെ അവനോടയി പറഞ്ഞിട്ട് റൂം വിട്ട് ഇറങ്ങി....... കരച്ചിൽ ഒക്കെ ഒരു വിധം കഴിഞ്ഞു അഖി അവളെ പിടിച്ച് അവൻ്റെ മുന്നിൽ നിർത്തി....... തല കുനിഞ്ഞു അഖിടെ  മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ...... അച്ചുനെ മറക്കാൻ ഏട്ടൻ പറയരുതെന്ന്......... 
പതിയെ അവൾടെ മുഖം പിടിച്ച്  ഉയർത്തി അവന് നേരെ ആക്കി...... അവിടെ നിറഞ്ഞ് നിന്ന കള്ളച്ചിരി തന്നെ കളിപ്പിക്കാൻ നോക്കിയതാണ് എന്ന അവൾക്ക് മനസ്സിലായി...... സങ്കടം നിറഞ്ഞ aa മുഖത്ത് കുറുമ്പ് നിറഞ്ഞ് കളിപ്പിച്ചതിൻ്റെ പരിഭവം നിറയുന്നത് അഖി നോക്കിക്കാണുക ആയിരുന്നു....... 

ന്തിനാ ന്നെ പറ്റിച്ചേ...... പറയ്....... ന്തിനാ... നാൻ പേടിച്ച് പോയീ........ അവളുടെ കൈകൾ കൊണ്ട് പരിഭവം അവനും ആസ്വദിക്കുക ആണ്......  തനിക്കും ആശിക്കും 5 വയസുള്ളപ്പോൾ ഞ്ങൾക്കിടയിലേക്ക് വന്ന ഞങ്ങൾടെ രാജകുമാരി........ അച്ഛനെയും അമ്മയെയും വല്യമ്മയെം വല്യചെയും പോലും അവളെ നോവിക്കൻ ഞങൾ സമ്മതിച്ചിട്ടില്ല...... ഞങ്ങൾക്ക് മാത്രം ആയി അവളെ ശാസിക്കനും സ്നേഹിക്കാനും അവകാശം ഉള്ളുന്ന് ഞങൾ തന്നെ പറഞ്ഞിരുന്നു......... കുറുമ്പ് കാണിച്ച്  പിച്ചവെച്ചു നടന്ന ഞങ്ങൾടെ ഐശുട്ടൻ ആണ് ഇന്നും മനസ്സിൽ....... കൈ കുഞ്ഞിൽ നിന്നും വല്യ പെൺകുട്ടി ആയി കഴിഞ്ഞിട്ടും തങ്ങൾക്കിടയിൽ അവള് എന്നും കുഞ്ഞ് തന്നെ ആയിരുന്നു........ ഇനിയും അങ്ങനെ തന്നെ..... ഞങ്ങളെ പോലെ സ്നേഹിക്കുന്ന ഒരാൾടെ കയ്യിലെ അവളെ നൽകുള്ളു എന്നത് വാശി ആയിരുന്നു....... അവൾടെ മനസ്സിൽ ഒരാൽ ഉണ്ടെന്നത് ഒരു ഭയം ആയിരുന്നു.... അവൻ എങ്ങനെ ആണ് നന്നായി നോക്കുമോ നോവിക്കുമോ......... ചിന്തകൾക്ക് ഒടുവിൽ ആഷിടെ കൂട്ടുകാരൻ ആണ് എന്ന് അറിഞ്ഞതും പിന്നിട് അവൻ്റെ പ്രണയം അതും എൻ്റെ കൊച്ചിൻ്റെ ശത്രു ...... പിന്നെ അങ്ങനെ ഒന്നുല്ലന്ന് ഞങ്ങളോട് ഒക്കെ പറഞ്ഞിട്ട് ഡൽഹി പഠനം...... പിന്നീട് ദാ വന്നു...... 

അവളുടെ കൈ കൊണ്ട് നല്ല ഒരു പിച്ച് കിട്ടിയപ്പോൾ ഭൂതകാലത്തുന്ന് പറന്നെത്തി.......
ഐശുട്ട...... അടിക്കല്ലെടാ........ നുള്ളല്ലെടാ..... ഏട്ടൻ്റെ പൊന്നല്ലെ........

ഒരു ഐശുട്ടനും ഇല്ലാ....... ന്നേ സങ്കടപെടുത്തില്ലെ...... ഞൻ ന്ത് മാത്രം പേടിച്ചുന്നറിയോ......... ഇങ്ങൾക്ക് സമ്മധല്ലെങ്കിൽ ഞാനും......... കണ്ണ് നിറഞ്ഞ് അവനോട് ഓരോന്ന് പറഞ്ഞൊണ്ടിരുന്നു അവള്.......

അയ്യേ ഞൻ ചുമ്മാ ജാഡ ഇട്ടതല്ലെ ..... ഞങ്ങൾക്ക് എല്ലാർക്കും അവനെ ഇഷ്ടാണ്.......  നല്ല സ്വഭാവം... നിന്നെ പൊന്നെ പോലെ നോക്കും..... നിൻ്റെ കയ്യിൽ ഇരുപ്പ് വച്ച് രണ്ട് തല്ലും അവൻ തരും... 

ഓഹോ എനിക്ക് തല്ലു കിട്ടുന്നെ നിങ്ങൾക്ക് സന്തോഷം ആല്ലേ........ എടാ ദുഷ്ട........ 


അതിപ്പോ ഞാനോ ആശിയോ തരുമ്പോൾ നി നിന്ന് കൊള്ളില്ലെ അത്രേ ഉള്ളൂ..... 

Ooh ഇവിടെ സ്നേഹ പ്രകടനം കഴിഞ്ഞില്ലേ....... ആഷി അതും പറഞ്ഞ് അവരുടെ അടുത്തേക്ക് വന്നു......... 
ഇപ്പൊ സന്തോഷം ആയോ .... ഇന്ന് എന്തായാലും അവനോട് പറയണ്ടേ...... ചെല്ല്..... 
Mm വേണം......  മനസ്സ് നിറഞ്ഞ ചിരിയോടെ അവൽ അവർക്ക് മറുപടി കൊടുത്ത്...... എന്നാല് ചെന്നാട്ടെ ........ പോയി നിൻ്റെ ചെക്കനെ തേച്ച് ഒട്ടിച്ച പെണ്ണിന് പണി കൊടുക്കണ്ടേ....... അവളുടെ നിപ്പ് കണ്ട് ആശി ചോദിച്ചു......... 

ഹാ പിന്നെ വേണ്ടെ...... ഒറ്റക്കണ്ണിറുക്കി അവള് അതും പറഞ്ഞു റൂമിലേക്ക് പോയി.........

✨✨✨✨✨✨✨✨✨✨✨✨✨✨✨

ഇതേസമയം അച്ചു തൻ്റെ മനസ്സിനെ പിടിച്ച് ഉലച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശ്രീയോടും ജിത്തുനോടും പറയുക ആയിരുന്നു...... അവർക്കും അറിയാം ആഷിടെ പെങ്ങളെ ......... പുലിക്കുട്ടി....... 
ഏട്ടൻമാരുടെ ഐശുട്ടൻ ........
അവളെ കുറിച്ച് പറയാത്ത ദിവസങ്ങൾ ഇല്ല ആശീടെ ജീവിതത്തിൽ....... കുശുമ്പ് തോന്നാറുണ്ട് അവള് അവനോട് ഫോണിലൂടെ സംസാരിക്കുന്നത് ഒക്കെ കാണുമ്പോൾ കേൾക്കുമ്പോൾ ഞ്ങൾക്കും അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ടായിരുന്നു.......... 







തുടരും.........





കമൻ്റ് പ്ലീസ്.........



കാത്തിരുന്ന പ്രണയം.........3

കാത്തിരുന്ന പ്രണയം.........3

4.7
1215

അവൻ തൻ്റെ മനസ്സിലെ പിടിച്ച് ഉലച്ച് കൊണ്ടിരിക്കുന്ന കര്യങ്ങൾ ഒക്കെ ശ്രീയോടും ജിത്തുനോടും പറയുക ആയിരുന്നു...... അവർക്കും അറിയാം ആഷിടെ പെങ്ങളെ ......... പുലിക്കുട്ടി....... ഏട്ടൻമാരുടെ ഇച്ചുട്ടൻ ........അവളെ കുറിച്ച് പറയാത്ത ദിവസങ്ങൾ ഇല്ല ആശീടെ ജീവിതത്തിൽ....... കുശുമ്പ് തോന്നാറുണ്ട് അവള് അവനോട് ഫോണിലൂടെ സംസാരിക്കുന്നത് ഒക്കെ കാണുമ്പോൾ കേൾക്കുമ്പോൾ ഞ്ങൾക്കും അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ടായിരുന്നു.......... ✨✨✨✨✨✨✨✨✨✨✨✨✨അച്ചു നിനക്ക് അവളെ ഇഷ്ടാണോ...... എങ്കിൽ പോയി പറയെടാ.......... അവനോട് ഞങൾ സംസാരിക്കാം.......... അവനു എതിർപ്പൊന്നും കാണില്ല...... അവനു നിന്നെ അറി