®parvathi
\"\' താലി ചാർത്തിക്കോളൂ...!! \'\"
മഞ്ഞചരടിൽ കോർത്ത ആലിലതാലി അവന്റെ കൈകളിലേക്കായ് നീട്ടി പൂചാരി പറയവേ നിറഞ്ഞ മനസ്സാൽ അത് വാങ്ങിയവൻ അവളുടെ കഴുത്തിലായ് ചാർത്തി....
മൂന്നാമത്തെ കേട്ടും മുറുക്കി കെട്ടിയവൻ കുനിഞ്ഞു വന്ന് നാണത്താൽ ചുമന്ന അവളുടെ കവിളിലായ് അമർത്തി മുത്തി... പ്രണയത്തോടെ....
ശേഷം അൽപ്പം \"\' സിന്ദൂരം... ❤️\'\" മോതിരവിരലാൽ എടുത്തവൻ അവളുടെ സീമന്ത രേഖയിലായ് നീട്ടി വരച്ചു ഒരിക്കൽ കൂടി തന്റെ ചുണ്ടുകൾ അവളുടെ നെറുകയിലായ് പതിപ്പിച്ചു....
\"\' Mr ഹരിനന്ദൻ... \'\"
കാതുകളിലായ് അലയടിച്ച ശബ്ദതത്തിൽ കണ്ണുകൾ വലിച്ചു തുറന്നവൾ....
തനിക്ക് മുമ്പിലായ് വെള്ള സാരിയും അതിനുമുകളിലൂടെ കറുത്ത കോട്ടും അണിഞ്ഞിരിക്കുന്ന സ്ത്രീയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു...
വേദനയോടെ....
\"\' ഹരിനന്ദൻ തന്റെ നിലപാടിൽ എന്തെങ്കിലും മാറ്റം... ചെറു പ്രായമല്ലേ ഒരു divorce എന്നൊക്കെ പറയുമ്പോൾ.. \'\"
തന്നിലേക്ക് നീളുന്ന ആ മിഴികൾക്ക് വേണ്ടി ഒരിക്കൽ കൂടി അവർ ആ ചെറുപ്പക്കാരനോടായ് പറഞ്ഞു നോക്കി എന്നാണ് നിമിഷ നേരം കൊണ്ടവന്റെ മറുപടി ലഭിച്ചിരുന്നു....
\"\' കഴിയില്ല mam... Plz...
എത്രയും വേഗം എനിക്ക് divorce വേണം...!! \'\"
ഒരു നോട്ടം പോലും അവളിലേക്ക് നൽകാതെയുള്ള അവന്റെ വാക്കുകൾ...
ഉള്ളാകെ നീറി പുകയുന്നു..
ആരോ കത്തി കുത്തിയിറക്കും പോലെ....
വല്ലാണ്ടൊരു നോവ്....
\"\' നില ഹരിനന്ദൻ...!!
താൻ എന്തു പറയുന്നു... \'\"
അവളുടെ ഭാഗം കൂടെയവർ ചോദിച്ചു..
\"\' കഴിയില്ല നിക്ക്... ന്റെ ജീവനല്ലേ... \'\"
പതിഞ്ഞ സ്വരം...
പൊട്ടി വന്ന വിങ്ങൽ തൊണ്ട കുഴിയിൽ അമർന്നു...
കരിമഷി കറുപ്പിലാത്തെ ആ മിഴികൾ അടക്കി നിർത്തിയ കണ്ണുനീർ വേലിയെ ഭേദിച്ചു ഒഴുകിയിറങ്ങി...
അലിവ് തോന്നിയില്ല അവന്...
ഉള്ളിൽ കരഞ്ഞു തന്നെ ചുറ്റിപിടിക്കുന്ന മറ്റൊരുവളുടെ മുഖം തെളിഞ്ഞു നിന്നു....
\"\'Mr ഹരിനന്ദൻ... രണ്ടാളും ചെറുപ്പമെല്ലെ ഒരു divorce എന്നൊക്കെ പറയുമ്പോൾ എന്തായാലും രണ്ടുപേരും ഒരു സിക്സ് months ഒരുമിച്ച് താമസിക്ക് എന്നിട്ടും കഴുനില്ലെങ്കിൽ പിരിയാം... എന്തുപറയുന്നു നന്ദൻ...!!* \'\"
അവനോടായിരുന്നു ചോദ്യം...
അവളുടെ കൈകൾ അവൻ കെട്ടിയ താലിയിൽ പിടിമുറുക്കി... കഴിയില്ല തനിക്ക്... തന്റെ പ്രാണനായവൻ... സ്നേഹത്താൽ തന്നെ പൊതിഞ്ഞവൻ എന്നാൽ ഇന്നാ മിഴികളിൽ പോലും എടുത്തു കാണിക്കുന്ന തന്നോടുള്ള വെറുപ്പ്....
അവനും ആലോചിക്കുകയായിരുന്നു....
തന്റെ താലിക്ക് അവകാശിയാണ്... എല്ലാം കൊണ്ടും തന്റെ സ്വന്തമായവൾ....
\"\' ഞാ... ഞാനല്ല നന്ദേട്ടാ... വാവയല്ലേ... ഞാ.. അങ്ങനെ ചെയ്യുവോ....!! \'\"
തന്റെ കാലിലായ് ചുറ്റി പിടിച്ച് ഏങ്ങി കരയുന്നവളെ ഒരു നിമിഷം അവന്റെ മിഴികളിലേക്ക് പൊടിയെത്തി...
ഒരുപക്ഷെ എല്ലാം തന്റെ തെറ്റാണെങ്കിൽ...
ഉള്ളിൽ ഒരുനാരോ പറയും പോലെ....
\"\' സമ്മതം..!!* \'\"
ഒന്ന് നിശ്വസിച്ച് പറഞ്ഞു കൊണ്ടവൻ എഴുനേറ്റ് പുറത്തേക്കായ് നടന്നു അപ്പോഴും അവളിൽ അലയടിച്ചത് ആ വാക്കുകൾ മാത്രമായിരുന്നു...
\"\' ദേ ഈ താലി അധികനാൾ നിന്റെ കഴുത്തിൽ വാഴില്ല... അത് ചാർത്തിയ എന്റെ ഏട്ടൻ തന്നെ അത് പൊട്ടിച്ചിരിക്കും...!! \'\"
ഉള്ളിൽ ഭയം കുമിഞ്ഞു കൂടി...
അപ്പോഴും അവളുടെ കൈകൾക് താലിയിലായ് ഉള്ള പിടി മുറുകിയിരുന്നു.......
തുടരും...!!❤️*
എനിക്കായ് രണ്ട് വരി..!!