Aksharathalukal

സിന്ദൂരം.!!❤️ [2]

\"\' നോവുന്നു.. നന്ദേട്ടാ....\'\'\"

ഉയരുന്ന അവളെ തന്നില്ലേക്കായ് അണച്ചവൻ നോവാൽ തന്നോടായ് മൊഴിയുന്ന അവളുടെ അധരങ്ങളിലേക്കായ് ഏറെ പ്രണയത്തോടെ ചുംബിക്കുമ്പോൾ പടർന്നു ഒലിക്കുന്ന അവളുടെ നെറുകയിലെ സിന്ദൂരം ചുമപ്പിനോട് പോലും പ്രണയമായിരുന്നു അവന്....
എന്നും അടങ്ങാത്ത പ്രണയം...

ഒടുവിൽ തളർന്നവൾ അവന്റെ കരുതാർന്ന നെഞ്ചിലേക്കായ് മുഖമടുപ്പിക്കുമ്പോൾ ഏറെ പ്രണയത്തോടെ അവനാ പെണ്ണിനെ നോക്കും ഒടുവിൽ ആ പടർന്നോലിച്ച സിന്ദൂരം ചുമപ്പിൽ അമർത്തി മുത്തും....

ശക്തമായ് അടയുന്ന വാതിലിന്റെ ശബ്ദതത്തിൽ അവളൊന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി...

കുളി കഴിഞ്ഞ് തലത്തുവർത്തി കൊണ്ടിറങ്ങുന്ന നന്ദനെ നോക്കി നിന്നവൾ...

അവന്റെ മിഴികൾ തന്നിലേക്ക് നീളുന്നു പോലുമില്ലന്നവൾ വേദനയാൽ ഓർത്തു...

ഒടുവിൽ ഒരു ഷർട്ടും ഇട്ട് തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ മുറിക്ക് പുറത്തേക്കായ് ഇറങ്ങുന്നവനെ കാണെ ഒരു നിമിഷം അവൾ നോക്കിനിന്നു....

തന്നിൽ നിന്ന് ഒത്തിരി ദൂരയാണ് ഇന്ന് നന്ദേട്ടൻ...
വേദനയാൽ ഓർത്തവൾ...

ഒടുവിൽ ആ കണ്ണുകൾ കണ്ണാടിയിലെ തന്റെ പ്രതിഭിംബത്തിൽ തന്നെ നോക്കിനിന്നവൾ...

ഉറക്കമില്ലാത്തതു കൊണ്ടുതന്നെ കണ്ണുകൾ കുഴിഞ്ഞ് അവയ്ക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു...
കഴുത്തിലായ് നന്ദേട്ടൻ കെട്ടിയ താലിയും നെറുകയിലായ് പടർന്ന സിന്ദൂരവും...

പഴയ നിലയിൽ നിന്ന് ഒത്തിരി മാറിയിരിക്കുന്നു താൻ... ഒത്തിരി...

കണ്ണിൽ നിന്ന് ഒരു തുള്ളി ഒഴുകിയിറങ്ങി..

എന്താണ് താൻ ചെയ്തത്...
ഇത്രേ ഒള്ളൂവായിരുന്നുവോ താനിക്ക് ആ മനസിലെ സ്ഥാനം....
ഒരിക്കൽ പോലും തന്റെ വാക്കുകൾക്ക് കാതോർക്കാത്തത് എന്തു കൊണ്ടാണ്...

പൊട്ടി കരഞ്ഞുകൊണ്ടവൾ താഴെക്കായ് ഊർന്നിറങ്ങി...

\"\' മനസിലാക്കില്ലേ നന്ദേട്ടാ നിങ്ങളെന്നെ... ഇത്രേ ഉണ്ടാർന്നുവോ ഈ നില ആ മനസ്സിൽ... ഒന്ന് ചേർത്ത് പിടിക്കാൻ... ഏറെ പ്രണയത്തോടെ ഒരു മുത്തം നെറുകയിലായ് തന്നിരുന്നെങ്കിൽ... കൊതിയാവാ നിക്ക് അറിയോ...!! \'\"

ഓരോന്നായി പതം പറഞു കൊണ്ടവൾ ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു....

\"\' അമ്മാ ഞാൻ ഇങ്ങാട്ടോ...!! \'\"

ഉച്ചത്തിൽ ഉള്ള അവന്റെ ശബ്ദതത്തിൽ കരഞ്ഞു കൊണ്ടിരുന്നവൾ പെട്ടന്ന് മുഖമുയർത്തി മുറിയിൽ നിന്നിറങ്ങി താഴെക്കായ് കോണിപടികൾ ഇറങ്ങി ഓടി...

അത്രെയും വേഗത്തിൽ....

\"\' ആഹ്...!! \'\"
ഇടക്കൊന്ന് കാലൊന്ന് മടങ്ങിയതും അതിൽ നിന്നുണ്ടായ വേദനയിൽ അവളൊന്ന് പുളഞ്ഞു അതു പോലും വകവെക്കാതെ അവനടുത്തേക്കായ് ഓടി....

ഉമ്മറത്തേക്കായ് ഓടി ചെന്നു നിന്ന് നോക്കുമ്പോൾ അവൾ കണ്ടിരുന്നു കണ്ണിൽ നിന്നകന്നു പോകുന്ന നന്ദന്റെ ബുള്ളറ്റ്റിനെ....

വല്ലാത്ത നോവ് തോന്നിയവൾക്ക് ഒപ്പം ദേഷ്യവും തന്റെ തെറ്റാണ് പ്രതികരിക്കണമായിരുന്നു പക്ഷെ നില.. നില അങ്ങനെ പഠിച്ചവളാണോ... മനസ്സിൽ ഒരു കടൽ തന്നെ ഇരമ്പുനുണ്ടായിരുന്നു....

ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ച് തിരിഞ്ഞു നടക്കുമ്പോൾ കണ്ടിരുന്നു അവൾ തന്നെ നോക്കുന്ന നന്ദന്റെ അമ്മേയെ...

പാവമാണ്..
പക്ഷെ ആ ശബ്‌ദം തനിക്ക് വേണ്ടി ഉയറില്ലെന്നവൾക്ക് ഉറപ്പായിരുന്നു...
ഒരമ്മ തന്റെ മക്കളെക്കാൾ വേറെ ആർക്കും പ്രാധാന്യം നൽകില്ലെന്ന്... അത് വന്ന് കയറിയ പെണ്ണായാലും...

അവരെ നോക്കി പുഞ്ചിരിച്ചെന്ന് വരുത്തിയവൾ മുറിയിലേക്കായ് കയറി തന്റെ ബാഗുമെടുത്ത് പതിയെ പുറത്തേക്കായ് നടന്നു.....

✨️°•

\"\' ഏയ്‌ ഇടിയറ്റ്... ക്ലാസ്സിൽ ഇരുന്ന് ഉറങ്ങാൻ ആണെങ്കിൽ പിന്നെയെന്തിനാ ഞാനീ വായിട്ട് അലയ്ക്കുന്നത്...  അതെങ്ങനെയാ എങ്ങനെ ഒരാളെ കൊല്ലാം എന്നാവും ചിന്ത..  ദുഷിച്ച മനസല്ലേ... Get lost നില....!! \'\"

അലർച്ചെയോടൊപ്പം ഉയർന്നുവന്ന ചോക്ക് പീസും...
അവൾ ഞെട്ടികൊണ്ട് അടഞ്ഞു തുടങ്ങിയ കണ്ണുകൾ വലിച്ചു തുറന്നു....

ദിവസങ്ങളായ് താൻ ഒന്ന് ഉറങ്ങിയിട്ട് അറിയാതെ കണ്ണടഞ്ഞു പോയ്‌ പക്ഷെ നന്ദനിൽ നിന്ന് കേട്ട വാക്കുകൾ അവളുടെ മനസ്സിനെ വാല്ലാണ്ട് മുറിവേൽപ്പിച്ചിരുന്നു...

കണ്ണുകൾ നിറഞ്ഞു.... ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുന്ന നിലയെ കാണവേ അവനിൽ പുച്ഛം നിറഞ്ഞു....

\"\' I Say get lost നില... 🪄 \'\"

അലറി കൊണ്ടവൻ പറയവേ ഏങ്ങി കരഞ്ഞു കൊണ്ടാ പെണ്ണ് അവനു മുമ്പിലൂടെ പുറത്തേക്കായ് ഇറങ്ങി നടന്നു....

അവളുടെ കലങ്ങിയ കണ്ണുകൾ അവനെ വല്ലാണ്ട് നോവിച്ചു...



✨️*

വാക മരച്ചുവട്ടിൽ ഇരുന്നവൾ നന്ദനെ വിടാതെ നോക്കി നിന്നു...

കഴിയുന്നില്ലല്ലോ നന്ദേട്ടാ...
ഒരു പ്രാവിശ്യം എന്റെ ഭാഗം കേൾക്കാത്തത് എന്താ...

ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളി തുടച്ചു കൊണ്ടവൾ തനിക്കടുത്തായ് വന്നിരുന്നവന്റെ തോളിലേക്കായ് ചാഞ്ഞുകൊണ്ട് അവനെ വിളിച്ചു....

\"\' അച്ചേട്ടാ... ✨️ \'\"

തുടരും....!!❤️*



സിന്ദൂരം.!!❤️[3]

സിന്ദൂരം.!!❤️[3]

4.1
3217

\"\' കഴിയുന്നില്ലെലോ അച്ചേട്ടാ നിക്ക്.. ന്നെ എത്ര വെറുത്തിട്ടും ആ മനുഷ്യനെ സ്നേഹിക്കാണ്ടിരിക്കാൻ..!! \'\" അവന്റെ നെഞ്ചിലേക്കായ് മുഖമമർത്തി   ഏങ്ങി കൊണ്ടവൾ പറയുമ്പോളും അവന്റെ കൈ വിരലുകൾ അവളുടെ മുടിയിലൂടെ പാഞ്ഞു കൊണ്ടിരുന്നു... \"\' ചിലർ അങ്ങനെയാണ് നില.. \'\" ചുരുങ്ങിയ വാക്കിൽ അവൾക്കുള്ള മറുപടി നൽകിയവൻ.. ഓർക്കുകയായിരുന്നു അവൻ തന്റെ നിലയെ.. പാവമായിരുന്നവൾ.. അധികം ആരോടും കൂട്ട്  കൂടിലെങ്കിലും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ.. തന്റെ മുറപ്പെണ്ണ്..❤️ മുറപ്പെണ്ണ്..!! വീണ്ടും ആ വാക്ക് ആലോചിക്കവേ അവന്റെ ഉള്ളിൽ ഒരു തണുപ്പ് പടരും പോലെ.. അവന്റെ കൈകൾ അവളിൽ പിടിമുറുക്കി... \"\' എന്തി