Sa Ro Ja Chapter 4
പിറ്റേന്നു രാവിലെ തന്നെ അവന്‍ കോട്ടയത്തേക്ക് തിരിച്ചു. അവന്‍റെ തോന്നലുകളില്‍ മാത്രം അവന്‍ അറിഞ്ഞിരുന്ന ആ ഒരാൾ ഏതാനും മണിക്കൂറുകള്‍ക്കകം തൻ്റെ മുന്നിലേക്കെത്തുമ്പോള്‍ അയാളെ എങ്ങനെ അഭിമുഖീകരിക്കും എന്നത് അവനു അപ്പോഴും അജ്ഞമായിരുന്നു. എന്നിരുന്നാലും തൻ്റെ തോന്നലുകള്‍ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു സത്യമുണ്ടെന്ന് അവന്‍ വിശ്വസിച്ചിരുന്നു. ട്രെയിനില്‍ നിന്നിറങ്ങി ഓട്ടോ വിളിച്ച് അവന്‍ ആ വലിയ വീടിനു മുന്നിലെത്തി. അതു തന്നെയാണോ വീട് എന്നുറപ്പിക്കാന്‍ അവന്‍ ഗോപി കൊടുത്ത അഡ്രസ്സ് ഒന്നു കൂടെ നോക്കി. അതു തന്നെ സ്വര്‍ണ്ണ നിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ ആ പേരെഴുതിയിട്ടുണ്ട്
“ജെയിംസ് സക്കറിയാ”
അവൻ കോളിംഗ് ബെല്‍ രണ്ടിലധികം തവണ അമര്‍ത്തിയിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ലേശം അക്ഷമയോടെ തന്നെ വാതിലില്‍ മുട്ടി. അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാള്‍ ആ വലിയ വാതില്‍ തുറന്നു പുറത്തേക്കു വന്നു. അയാളുടെ നെറ്റിയിലെ വലിയ മുറിപ്പാടു കണ്ടപ്പോള്‍ തന്നെ അവൻ മനസ്സിലുറപ്പിച്ചു ഇത് അയാള്‍ തന്നെ. നോട്ടത്തിനപ്പുറത്തെ നിശബ്ദതയെ ഭേദിച്ച് ജെയിംസ് ചോദിച്ചു.
“നിങ്ങളാരാണ്?”
\"സാര്‍ ഞാന്‍ വിദ്യുത്. ഞാനൊരു എഞ്ചിനീയറിംഗ് സ്റ്റുഡന്റ് ആണു. ഇപ്പോൾ റായവരത്തു നിന്നാണ് വരുന്നത്.\"
ആ സ്ഥലപ്പേരു അയാളുടെ മുഖത്തുണ്ടാക്കിയ ഭാവമാറ്റങ്ങളെ വിദ്യുത് തിരിച്ചറിഞ്ഞു. അതിവേഗം തന്നെ അതിനെ മറികടന്നെന്നോണം അയാൾ സംസാരിച്ചു തുടങ്ങി.
\"ഓ റായ്വരത്തു നിന്നാണോ?. എനിക്കും ചെറിയ ഒരു കണക്ഷൻ ഉണ്ട് ആ സ്ഥലവുമായിട്ട്. ശരിക്കു പറഞ്ഞാൽ എന്റെ അമ്മയുടെ നാടാണ്. ഇപ്പോ ആരുമില്ല അവിടെ എല്ലാവരും ടൗണിലോട്ടു മാറി. ആ അത് പോട്ടേ മോനെന്തിനാ വന്നത്?\"
\"അക്ച്വലി സാറിനെ ഞാൻ കണ്ടിട്ടുണ്ട്.\"
\"ആണോ. ആ ചിലപ്പോ ഞാനും കണ്ടിട്ടുണ്ടാവും പഴയ പോലെ ഓർമ ഒന്നും നിക്കുന്നില്ല. എന്നാലും എവിടെ വച്ചാണ് നമ്മൾ കണ്ടത്?\"
\"അത് ഞാന്‍ പറയാം. സാറിന്‍റെ നെറ്റിയിലെ ഈ മുറിവ്, അതെന്തു പറ്റിയതാ?\"
\"അത് വളരെ മുമ്പ് നടന്ന ഒരു സംഭവമാണ്. ഏകദേശം ഒരു 20 വർഷങ്ങൾക്കു മുമ്പാണ്. ഞാന്‍ ട്രെയിനില്‍ പോവുമ്പോള്‍ വിന്‍ഡോയിലൂടെ ആരോ എറിഞ്ഞ കല്ല് നെറ്റിയില്‍ കൊണ്ടതാണ്. ട്രെയിൻ ഓടുന്ന സമയത്തായത് കൊണ്ട് അതൊരു നല്ല ആഘാതമായിരുന്നു. തലയോടിനടക്കം പരിക്കുമുണ്ടായിരുന്നു. അതു കൊണ്ടു റിക്കവർ ആവാന്‍ നല്ല സമയമെടുത്തു.\"
\"എന്നിട്ടു കേസ് കൊടുത്തില്ലേ?\"
\"കേസെടുത്തു. എറിഞ്ഞയാളെ കണ്ടെത്തുകയും ചെയ്തു. പക്ഷേ അതൊരു 12 വയസ്സുകാരന്‍ പയ്യനായിരുന്നു. എനിക്കു അവന്‍റെ ജീവിതം നശിപ്പിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്ന കൊണ്ട് കൊടുത്ത കേസ് ഞാന്‍ പിന്‍വലിച്ചു.\"
\"സാര്‍ എന്താ ചെയ്തിരുന്നത്?\"
\"ഞാന്‍ ഇന്ത്യൻ റെയില്‍വേസിൽ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു.\"
ആ ഉത്തരം അവൻ പ്രതീക്ഷിച്ചിരുന്നു. അവൻ്റെ മായക്കാഴ്ചയിൽ നിന്നും നിനച്ചിരിക്കാത്ത ഒരു സത്യം മറ നീങ്ങി വന്നേക്കുമെന്ന പ്രതീക്ഷ അവൻ്റെ മുഖത്തിനു കൂടുതൽ തിളക്കമേകി.
\"റായ്വരത്തു സർ എത്ര കാലമുണ്ടായിരുന്നു?\"
\"ഞാന്‍ ചെറുപ്പത്തില്‍ കുറേ കാലം റായ്വരത്തു ഉണ്ടായിരുന്നു. ഞാൻ പറഞ്ഞല്ലോ എന്റെ അമ്മയുടെ വീടു ആയിരുന്നു അവിടെ. പിന്നെ ജോലിയും ട്രാന്‍സ്ഫറും ഒക്കെ ആയി ഒരു അലച്ചിലായിരുന്നു നാടു നീളെ. ഇടയ്ക്ക് ഒരു 2 വര്‍ഷക്കാലം ഞാന്‍ അവിടെയും ഉണ്ടായിരുന്നു സ്റ്റേഷൻ മാസ്റ്ററായി തന്നെ. അവിടെ സൗകര്യങ്ങള്‍ ഒക്കെ കുറവായത് കൊണ്ട് അവിടെ നിന്നും എത്രയും വേഗം മാറാനുള്ള ശ്രമം ആയിരുന്നു അന്നൊക്കെ. പിന്നെ എനിക്കവിടെ കുറച്ച് സ്ഥലം ഉണ്ടായിരുന്നു. അമ്മയ്ക്കു ഇഷ്ടദാനം കിട്ടിയതാണ്. കുറച്ചു നാൾ മുമ്പാണ് എല്ലാം വിറ്റത്. അതിനു വേണ്ടിയാണ് അവസാനമായിട്ട് റായ്വരത്ത് പോയതും. ജോലി ആവശ്യങ്ങൾക്കായി പലയിടങ്ങളിലും പോയെങ്കിലും എൻ്റെ സ്വന്തം നാട് ഇതു തന്നെയായിരുന്നു, താമസിക്കാൻ ആഗ്രഹിച്ചതും ഇവിടെയാണ്. അതു കൊണ്ടു റിട്ടയർമെൻ്റ് കഴിഞ്ഞപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല നേരെ ഇവിടെ തന്നെ വന്ന് അങ്ങ് സെറ്റിൽ ആയി. ഈ വീട് അച്ഛൻ്റെ വീടാണ്, പഴയ വീടായിരുന്നു ഇതൊന്നു റിനോവേറ്റു ചെയ്ത് ഇവിടെത്തന്നെ അങ്ങ് കൂടി.\"
\"സാര്‍ ഇവിടെ തനിച്ചാണോ താമസിക്കുന്നത്?\"
\"അല്ല. ഭാര്യയും മകനുമുണ്ട്. അവൾക്കു തീരെ സുഖമില്ല. ഒരു വർഷം ആയിട്ടു പാരലൈസ്ഡ് ആണു. അതാ ഇവിടേക്ക് കാണാഞ്ഞത്. പിന്നെ മകൻ ഇപ്പോ ഡിഗ്രി ചെയ്യുവാണ്, കോളേജില്‍ നിന്ന് എത്തിയിട്ടില്ല. സമയം ആവുന്നതല്ലേയുള്ളു.\"
\"സാര്‍. ഇനി ഞാൻ വന്ന കാര്യം പറയാം. ഞാന്‍ ഇവിടെ വന്നത് സാറിനെ കാണാനാണ്. ഞാൻ ഇപ്പോ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രശ്നത്തിൽ നിന്നും എന്നെ രക്ഷിക്കാൻ ചിലപ്പോൾ സാറിനു കഴിഞ്ഞേക്കും.\"
\"ഈ പ്രായത്തിൽ ഈ ആരോഗ്യസ്ഥിതി വച്ചു ചെയ്യാവുന്ന സഹായം ആണെങ്കിൽ ഞാൻ ശ്രമിക്കാം.\"
\"ഞാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ഇല്ല്യൂഷനുകളിലൂടെ കടന്നു പോവുകയാണ്.\"
\"എനിക്ക് ഇപ്പോഴും കാര്യം മനസ്സിലായില്ല. അതു മാത്രമല്ല നിങ്ങളുടെ ഇല്ല്യൂഷൻ ഞാൻ എങ്ങനെ പരിഹരിക്കാനാണ്. എനിക്കാണെങ്കിൽ ഈ മനശ്ശാസ്ത്രം അത്ര വശമില്ല.\"
\"സാർ ഞാന്‍ പറഞ്ഞതു ഓർക്കുന്നുണ്ടോ, ഞാന്‍ സാറിനെ കണ്ടിട്ടുണ്ടെന്ന്. ഞാൻ സാറിനെ കണ്ടു എന്നു പറഞ്ഞത് എൻ്റെ ഇല്യൂഷനുകളിലാണ്. സാറിൻ്റെ നെറ്റിയിലെ ഈ മുറിപ്പാട്, റെയില്‍വേ മാസ്റ്ററുടെ വെള്ള ഡ്രസ്സ്, സാർ തെളിയിച്ചു കൊണ്ടു വന്ന ആ ടോര്‍ച്ച്. ഇതത്രയും എനിക്കു തിരിച്ചറിയാൻ പറ്റുന്നുണ്ട്. പക്ഷേ റെയില്‍വേ ട്രാക്കിലൂടെ നടന്നു പോയ, സാർ തടയാന്‍ ശ്രമിച്ച ആ സ്ത്രീ, അവർ ആരാണെന്ന് എനിക്കറിയില്ല. എനിക്ക് സാറിൽ നിന്നും അറിയേണ്ടതും അതു തന്നെയാണ്. ആരാണ് ആ സ്ത്രീ?.\"
\"ആർ യു ഇൻസെയ്ൻ? നീ എന്തൊക്കെയാ ഈ പറയുന്നത്?\"
\"ഞാൻ പറയുന്നത് എന്റെ ഇല്ല്യൂഷനെ പറ്റി തന്നെയാണ്. പക്ഷേ ആ ഇല്ല്യൂഷൻ പണ്ടെപ്പോഴോ സാറിന്റെ ജീവിതത്തിൽ സംഭവിച്ചതാണെന്നു മാത്രം. എനിക്കറിയേണ്ടത് അതിനെ കുറിച്ചാണ്. ആ സത്യങ്ങൾ പറയുക എന്നതാണ് സാർ എനിക്ക് ചെയ്യേണ്ട സഹായവും.\"
\"നിന്‍റെ പ്രാന്തിനുള്ള സൊല്യൂഷന്‍ എനിക്കറിയില്ല. നീ തന്നെ പറയുന്നു അതെല്ലാം ഇല്ല്യൂഷൻ ആണെന്നു, പിന്നെ അതില്‍ എത്ര മാത്രം യാഥാര്‍ത്ഥ്യം ഉണ്ടാവും? ഇതെല്ലാം നിന്റെ തോന്നലുകൾ മാത്രം ആണെന്നു ഞാൻ പറഞ്ഞാൽ?\"
\"പറയാമല്ലോ, പക്ഷേ എനിക്കും സാറിനും മാത്രം അറിയാവുന്ന ഒരു രഹസ്യം ഞാന്‍ പറഞ്ഞാല്‍ സർ എന്നെ വിശ്വസിക്കുമോ?\"
ദേഷ്യവും താൽപ്പര്യക്കുറവും നിറഞ്ഞ ഒരു ഭാവത്തോടെ ജെയിംസ് പറഞ്ഞു.
\"യെസ് ടെൽ മി.\"
അൽപ്പനേരത്തെ നിശബ്ദത ഭേദിച്ചു വിദ്യുത് അയാളോടു പറഞ്ഞു.
\"ആ സ്ത്രീ ഒരു അന്ധയായിരുന്നു.\"
ആ വാക്കുകൾ അയാളിൽ ഒരു ഞെട്ടലുളവാക്കി. അയാളുടെ മറുചോദ്യത്തിനു മുമ്പത്തെപ്പോലെ ദേഷ്യമോ താൽപ്പര്യക്കുറവോ ഉണ്ടായില്ല.
\"അതു നിനക്കെങ്ങനെ അറിയാം?\"
\"നിങ്ങളുടെ ആ ചോദ്യത്തിൽ എനിക്കുള്ള ഒരു ഉത്തരമുണ്ട്. അങ്ങനൊരാൾ ഉണ്ടായിരുന്നു എന്ന ഉത്തരം. ഇനി നിങ്ങൾ എന്തിനാണ് സത്യങ്ങൾ മറച്ചു വെക്കുന്നതു?\"
\"നീ അവളെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്നു എനിക്കറിയാം പിന്നെങ്ങനെ നീ അറിഞ്ഞു അവൾ അന്ധയാണെന്നു?\"
\"ശരിയാണു. ഞാൻ അവരെ നേരിൽ കണ്ടിട്ടില്ല. പക്ഷേ ഞാന്‍ കണ്ട മായക്കാഴ്ചകളിൽ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം അതായിരുന്നു. അവര്‍ ഒരു അന്ധയല്ലായിരുന്നെങ്കില്‍ നിങ്ങളുടെ ടോര്‍ച്ചിന്‍റെ വെളിച്ചം മുഖത്തടിച്ചപ്പോഴെങ്കിലും അവര്‍ പ്രതികരിക്കുമായിരുന്നു. പക്ഷേ അവർ പ്രതികരിച്ചത് നിങ്ങളുടെ ശബ്ദത്തോടാണ്. ഇനി പറയ് അവർ ആരായിരുന്നു?\"
\"അതേ അവൾ ഒരു അന്ധയായിരുന്നു. ആൻഡ് ഹെർ നെയിം ഈസ് സരോജ.\"
തുടരും...
Sa Ro Ja Chapter 5
\"പോകും പാഥൈ ദൂരം ഇല്ലൈവാഴും വാഴ്കൈ ഭാരം ഇല്ലൈസായ്ന്തു തോള്‍ കൊടുഇരൈവന്‍ ഉന്തന്‍ കാലടിയില്‍ഇരുള്‍ വിലഗും അക ഒലിയില്‍അന്നം പകിഴ്ന്തിടു...\"\"അന്നാണ് ഞാന്‍ സരോജയെ ആദ്യമായി കാണുന്നത്. റായ്വരത്തേക്കുള്ള എൻ്റെ യാത്രയിൽ. ട്രെയിനില്‍ ഒരു കൈക്കുഞ്ഞുമായി പാട്ടു പാടി ഭിക്ഷ യാചിച്ചു വന്ന അവളുടെ മുഖം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന നൂറിന്‍റെ നോട്ട് അവളുടെ ഭിക്ഷ പാത്രത്തിലിട്ടപ്പോള്‍ എനിക്കു നഷ്ടബോധമില്ലായിരുന്നു. കാരണം ഒരു അന്ധയായ അവള്‍ ആ കുഞ്ഞിനെ വളര്‍ത്തുന്നതിനായി വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നി.\"\"പിന്നെ എപ്പോഴാണ് കണ