ആദി
\" ശ്രീ,ഞാനൊരു യുദ്ധഭൂമിയിൽ ആണോ ഉള്ളതെന്ന് തോന്നുന്നു.. മനസ്സുകൊണ്ട് ശരിക്കും ഞാൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയല്ലേ!! അവന്റെ സ്നേഹം എനിക്ക് കിട്ടാൻ വേണ്ടിയുള്ള ഒരു യുദ്ധം... \"
\"ഈ യുദ്ധത്തിൽ നീ ജയിക്കും... അത് നിനക്ക് ഉറപ്പില്ല!! അതേ ഉറപ്പ് എനിക്കുമുണ്ട്... നിന്റെ കൂടെ പടന്നയിക്കാൻ ഈ യുദ്ധത്തിൽ ഞാനുമുണ്ട്.. എന്റെ ആദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ഏതറ്റം വരെയും കൂടെ നിൽക്കും...\"
\" ഈ ലോകത്ത് മറ്റാരെ എന്നെ മനസ്സിലാക്കിയതിനെക്കാൾ നീയാണ് എന്നെ മനസ്സിലാക്കിയിട്ടുള്ളത്... എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്താണെന്ന് അറിയുമോ... അത് നീയാണ് എനിക്ക് പലപ്പോഴും തോന്നാറുണ്ട്... \"
\" ആദി, അപ്പോൾ എന്റെ സമ്മാനം നീയല്ലേ... എന്നെ കേൾക്കാനും മനസ്സിലാക്കാനും നിന്നെപ്പോലെ മറ്റാർക്കും പറ്റിയിട്ടില്ല... \"
\" എനിക്കിടക്ക് തോന്നും... ഞാനീ കടലും നീ ഈ മൺതരികളും ആണെന്ന്... സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഞാൻ ഓടി വരുന്നില്ലേ അടുത്തേക്ക്.... ചിലപ്പോഴൊക്കെ തിരിച്ചും, നീ കടലും ഞാൻ മൺതരികളും... നിനക്ക് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും നീയും എന്റെ അടുത്തേക്ക് ഓടി വരാറുണ്ട്.... ശരിക്കും ഈ മൺതരികൾ ഉള്ളതുകൊണ്ടല്ലേ കടല് ഇങ്ങനെ അതിന്റെ മുകളിൽ സന്തോഷത്തോടെ ഉല്ലസിച്ചു നടക്കുന്നത്... അതുപോലെ നീ ഉള്ളതുകൊണ്ടാണ് എനിക്കും ഒരാശ്വാസവും സന്തോഷവും..... \"
\" എന്തിലും നിനക്ക് ഒരു സാഹിത്യവും \"
ഇതും പറഞ്ഞു ശ്രീ പൊട്ടിച്ചിരിച്ചു ആദിയും കൂടെ ചിരിച്ചു
\" നല്ല വൈകി അല്ലേ... എന്നാൽ നമുക്ക് പോയാലോ.... \"
\" ഇങ്ങോട്ട് വരുമ്പോൾ നീയല്ലേ വണ്ടിയോടിച്ചത് അങ്ങോട്ട് പോകുമ്പോൾ ഞാൻ ഓടിക്കാം.. \"
\" സന്തോഷം!\"
\" അത്രയും പറഞ്ഞ് വണ്ടിയുടെ ചാവി ആദി ശ്രീയുടെ കൈയിൽ നിന്നും വാങ്ങി. ആദിയുടെ വീടാണ് ആദ്യം വരുന്നത് അവിടേക്ക് ഇറങ്ങിയതിനു ശേഷം ചാവി ശ്രീക്ക് കൊടുത്ത് യാത്ര പറഞ്ഞ് ആദി അവളുടെ വീട്ടിലേക്ക് കയറി പോയി.
ഒറ്റയ്ക്ക് വണ്ടിയോടിച്ചു പോകുമ്പോൾ ആദിയുടെ മനസ്സ് നിറയെ ധ്യാനായിരുന്നു.
അവൾ മുറിയിലേക്ക് വന്ന് നേരെ കിടക്കയിലേക്ക് കിടന്നു. മുകളിലേക്ക് നോക്കി കണ്ണടച്ചു കിടന്നു. മനസ്സ് നിറയെ ധ്യാനമായിരുന്നു അവന്റെ ചിരിയും ആ നോട്ടവും. അവർ ഒരുമിച്ചു നടന്ന വഴികളും. ഇത്രയൊക്കെ ആയിട്ടും അവൻ എന്താ എന്നെ സ്നേഹിക്കാത്തത്, അവൻ എന്താ എന്നെ സ്നേഹിക്കാൻ പറ്റാത്തത്.. അവൻ എന്നെ ഇഷ്ടമല്ലേ!! അവളോട് ഉള്ളതിനേക്കാൾ ഇഷ്ടമുണ്ടല്ലോ!! അതിനേക്കാൾ അവനെ മാച്ചും ഞാനല്ലേ.. പിന്നെന്താ അവൻ എന്നെ സ്നേഹിക്കാൻ ഒരു തടസ്സം... ദൈവം എന്നെ പരീക്ഷിക്കുന്നതാവും... എന്റെ സ്നേഹം എത്രത്തോളം സത്യമാണെന്ന് അറിയാൻ.. മതിയായില്ലേ ദൈവമേ.. ഈ പരീക്ഷണം ഒക്കെ എനിക്ക് അത്രമേൽ അവനെ ഇഷ്ടമാണ്.. എന്റെ ജീവനേക്കാൾ ഏറെ.... തിരിച്ച് കിട്ടാത്ത സ്നേഹമാണെന്ന് അറിഞ്ഞിട്ടുപോലും.. അപ്പോൾ തിരിച്ചു കിട്ടുക കൂടി ചെയ്യുമ്പോൾ ഞാൻ അവനെ പൊന്നുപോലെ നോക്കിയില്ലേ.. എന്താ ദൈവമേ നീ എന്നോട് മാത്രം കരുണ കാട്ടാത്തത്..
തുടരും