Aksharathalukal

സിന്ദൂരം.!!❤️[3]

\"\' കഴിയുന്നില്ലെലോ അച്ചേട്ടാ നിക്ക്.. ന്നെ എത്ര വെറുത്തിട്ടും ആ മനുഷ്യനെ സ്നേഹിക്കാണ്ടിരിക്കാൻ..!! \'\"

അവന്റെ നെഞ്ചിലേക്കായ് മുഖമമർത്തി   ഏങ്ങി കൊണ്ടവൾ പറയുമ്പോളും അവന്റെ കൈ വിരലുകൾ അവളുടെ മുടിയിലൂടെ പാഞ്ഞു കൊണ്ടിരുന്നു...

\"\' ചിലർ അങ്ങനെയാണ് നില.. \'\"

ചുരുങ്ങിയ വാക്കിൽ അവൾക്കുള്ള മറുപടി നൽകിയവൻ..
ഓർക്കുകയായിരുന്നു അവൻ തന്റെ നിലയെ..

പാവമായിരുന്നവൾ.. അധികം ആരോടും കൂട്ട്  കൂടിലെങ്കിലും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ..

തന്റെ മുറപ്പെണ്ണ്..❤️

മുറപ്പെണ്ണ്..!!

വീണ്ടും ആ വാക്ക് ആലോചിക്കവേ അവന്റെ ഉള്ളിൽ ഒരു തണുപ്പ് പടരും പോലെ.. അവന്റെ കൈകൾ അവളിൽ പിടിമുറുക്കി...

\"\' എന്തിനാ നില നീ അവനിൽ നിന്നെല്ലാം മറച്ചു പിടിക്കുന്നെ..  പറഞ്ഞൂടെ നിനക്കെല്ലാം..! \'\"

അവന്റെ വാക്കുകൾ കേൾക്കേ അവന്റെ നെഞ്ചിൽ നിന്ന് മുഖം അടർത്തി മാറ്റിയവൾ ക്ലാസ്സിലായ് പഠിപ്പിക്കുന്ന നന്ദനെ നോക്കി...

അവന്റെ മിഴികളും അവൾക്കു പുറകെ നന്ദനിൽ എത്തി നിന്നു...

\"\' പ്രണയമാണ് നിക്ക് ആ മനുഷ്യനോട്... ജീവന ന്റെ... ഞാൻ പറയില്ല അച്ചേട്ടാ.. എല്ലാം എല്ലാം അറിഞ്ഞ ന്റെ നന്ദേട്ടൻ... \'\"

അത് പറയുമ്പോൾ അവളുടെ കൈകൾ അവൻ കെട്ടിയ താലിയിലായ് പിടിമുറുക്കി...
കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളി ഒഴുകിയിറങ്ങി...

\"\' ഇപ്പൊ.. ഇപ്പോഴും ഞാൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ഇപ്പോഴും ആ പാവത്തിന് വിശ്വാസം വന്നിട്ടില്ല അ.. അതാ ഇന്നേ കൂടെ കൂട്ടിയെ.. അറിയോ അച്ചേട്ടന്... \'\"

ഇടർച്ചയോടെ അവൾ പറയുമ്പോൾ അവൻ അവളെ തന്റെ നെഞ്ചോട് അടക്കി പിടിച്ചിരുന്നു...
അവൾ അവന്റെ നെഞ്ചിലേക്കായ് ചാഞ്ഞു... ഏറെ സ്നേഹത്തോടെ...
ഒരേട്ടന്റെ കരുതലായ് കണ്ട്.... ❤️

എന്നാൽ കുറച്ചപ്പുറെ മാറി നിന്ന് ഇതു കണ്ടു നിന്ന നന്ദന്റെ നെഞ്ചോന്ന് പിടഞ്ഞു... താൻ താനാണ് അവളെ ചേർത്തു പിടിക്കണ്ടത് പക്ഷെ... ❤️

അവരെ തന്നെ നോക്കി നിന്നവൻ....

💔..

\"\' മതിയായില്ലേ നിനക്ക് ഇനിയും എന്താ വേണ്ടത്... എന്റെ മകൻ അവൻ.. അവൻ അനുഭവിക്കുന്ന വേദന... അതെന്താണെന്ന് നിനക്കറിയുമോ... എന്തിനാ നീയിങ്ങനെ ആ കുട്ടിയെ ദ്രോഹിക്കുന്നത്... അതൊരു പാവമായതു കൊണ്ട ഇന്ന് നീ...  \'\"

\"\' മതി നിർത്ത്..!! \'\"

അലറുകയായിരുന്നവൾ...!!

\"\' ഞാൻ ജീവിച്ചിരിക്കുമ്പോൾ അവർ ഒന്നിക്കില്ല ഒരിക്കലും... അതിന് എന്ത് എന്തു വേണമെങ്കിലും ഞാൻ ചെയ്യുമെന്ന് അമ്മക്കും അറിയില്ലേ... അവളെ അവളെ എൻറെ ഏട്ടന് വേണ്ട പകരം പകരം മാളു മതി... \'\"

ഒരു ഭ്രാന്തിയെ പോൽ അവൾ അലറുമ്പോൾ  എന്തു ചെയ്യണമെന്ന് അറിയാതെ നിസ്സഹായി ആയി ഇരിക്കാനെ ആ അമ്മകയൊള്ളൂ.... 💔




തുടരും...!!💗


സിന്ദൂരം.!![4]

സിന്ദൂരം.!![4]

4.1
2874

\"\' നീയിങ്ങനെ ഇരുന്നാൽ പോരാ നില നിന്റെ പണ്ടത്തെ കുറുമ്പ് പുറത്തെടുക്കണം... പഴയതു പോലെ നന്ദനോട് പെരുമാറണം... അതിന് അധികാരവും അവകാശവും നിനക്കുണ്ട്...!! \'\" അവളുടെ മുടിയിഴകളിലൂടെ വിരലുകൾ പായിച്ചവൻ പറയുമ്പോൾ അവന്റെ വാക്കുകൾ ശ്രെദ്ധയോടെ കെട്ടിരുന്നവൾ... \"\' താരയെ നീ ഇനിയും ഭയക്കരുത് മോളെ... എല്ലാം ഒരു ദിവസം നന്ദൻ മനസിലാക്കും അന്നവന് കരുത്താകേണ്ടത് നീയാണ് നില...!! \'\" \"\' അച്ഛേ അമ്മേ ഇതൊരിക്കലും അറിയരുത് അച്ചേട്ടാ അറിഞ്ഞ ന്റെ അച്ഛാ... \'\" വിതുമ്പി കൊണ്ടവൾ അവന്റെ നെഞ്ചിലേക്കായ് മുഖം പൂഴ്ത്തി.... \"\' ഇല്ല നീ പേടിക്കണ്ട.. മാമയോട് ഞാനിത് പറയില്ല പക്ഷെ നില എത്രനാൾ നീയിത് മറച്ചുവെക്കു