ആ ഡയറി കുറിപ്പുകൾ ഭാഗം 10
രണ്ട് ആഴ്ച കഴിഞ്ഞു എന്റെ എൻഗേജ്മെന്റ് നടന്നു .
അത് കഴിഞ്ഞ് രണ്ട് ദിവസത്തിനകം എന്റെ റിസൾട്ടും വന്നു , ഭാഗ്യം ഒരു വിധം പാസ്സായി എന്നുപറയാം .
മുന്നോട്ടുള്ള പഠിത്തമൊക്കെ വേണോ വേണ്ടയോ എന്ന് പയ്യന്റെ ഇഷ്ട്ടം പോലെ മതിയെന്ന് വീട്ടുകാർ പറഞ്ഞു .
അത് അനുസരിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലല്ലോ .
അടുത്ത മാസം 12 ന് മാര്യേജ് ഫിക്സ് ചെയ്തു .
ഇനി കഷ്ടിച്ചു ഒന്നര മാസമേ ഉള്ളു ,എല്ലാം അതിനുള്ളിൽ നടത്തണം . അച്ഛനില്ലാത്തതുകൊണ്ട് ചേട്ടനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടു.
കാര്യങ്ങളൊക്കെ ഒരുവിധം
എത്തിക്കാൻ .
കല്യാണത്തിന് ഒരാഴ്ചമുൻപ് അമ്മ സ്റ്റെപ്പിൽ പ്പിൽ നിന്നും ചെറുതായിട്ട് ഒന്ന് വീണു . ദൈയ്‌വം സഹായിച്ച് വലിയ പരിക്കുകളൊന്നും ഇല്ലായിരുന്നു .
പക്ഷേ കയ്യിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു . അന്ന് അടുത്തുള്ള ഒരു പ്രൈവറ് ഹോസ്പിറ്റലിലാണ് കൊണ്ടു പോയത് അവിടെ വെച്ചാണ് വീണ്ടും ഞാൻ കാണാൻ ഏറെ കൊതിച്ചിരുന്ന ഒരാളെ കണ്ടത് .
അതെ രണ്ടര വർഷങ്ങൾക്ക് ശേഷം.
രണ്ടര വർഷങ്ങൾക്ക് ശേഷം ഞാൻ അവനെ കണ്ടു ,
അജുവിനെ .......
അവന്റെ കയ്യിലൊരു കുഞ്ഞ് ഇരിപ്പുണ്ടായിരുന്നു , കൂടെ ഒരു പെൺകുട്ടിയും .
അപ്പോൾ ഞാൻ മനസ്സിലാക്കി എന്റെ ഫ്രണ്ട്‌സ് പറഞ്ഞത് പോലെ അവനെന്നെ തേച്ചതായിരുന്നു.
ഞാൻ മണ്ടി ഇവനുവേണ്ടിയാണല്ലോ വെറുതെ കണ്ണീരോരുക്കിയത് . മനസ്സിൽ സന്തോഷവും ,
ദേഷ്യവും ,സങ്കടവും ഒക്കെ ഒരുമിച്ചു വന്ന നിമിഷമായിരുന്നു അത് .
അങ്ങനെ അവിടെ നിൽക്കുമ്പോഴായിരുന്നു
ചേട്ടൻ അവിടേക്ക് വരുകയും , അവർ തമ്മിൽ കാണുകയും ചെയ്യുന്നത്.
എന്തോക്കെയോ അവർ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു. അമ്മ വീണ കാര്യം അവൻ പറഞ്ഞെന്ന് തോന്നുന്നു, അമ്മ കിടക്കുന്ന റൂമൊക്കെ ചൂണ്ടി കാണിക്കുന്നുണ്ടായിരുന്നു .
അവർ റൂമിലോട്ടു വരുമെന്ന് ഞാൻ കരുതി ..., പക്ഷേ വന്നില്ല ....
ആ സമയം എന്റെ മൊബൈലിലേക്ക് ചിഞ്ചുവിന്റ കാൾ വന്നു
\"ഹലോ...
ചിഞ്ചു , എന്താടി വിളിച്ചേ ...\"
\"അമ്മക്കെങ്ങനെയുണ്ടെടി ...\"
\" അമ്മക്ക് പ്രേശ്നമൊന്നുമില്ല ..., പിന്നെ കൈക്ക് പ്ലാസ്റ്റർ ഇടേണ്ടിവന്നു. അത്രയേയുള്ളൂ .\"
\"ആണോ \"
\"ചിഞ്ചു ......\"
\"എന്താടി ....\"
\"ഇന്ന് എനിക്ക് വളരെ സന്തോഷമുള്ള ദിവസമായിരുന്നു , ഒരുപാട് നാളുകൾക്കു ശേഷം ഞാൻ അവനെ കണ്ടു. അവനൊരു മാറ്റവുമില്ല പഴയ തടിക്കാരൻ ചുള്ളൻ തന്നെ .
പക്ഷേ......
അന്നവൻ എൻറ്റേതായിരുന്നു
ഇപ്പൊൾ .......
\" അനു, നീ ഇത് ആരെ കുറിച്ചാണ് ഈ പറയുന്നേ \"
\"അജു ......\"
\"എന്താടി ഇത് ...., നീ ഇപ്പോഴും അവനെയും ഓർത്തിരിക്കുവാന്നോ , അടുത്തായ്ച നിന്റെ കല്യാണമാണ് അത് ഓർമ്മവേണം \"
\"ഏയ് .... , അതല്ലടീ .....
അവനെന്തെങ്കിലും പറ്റിക്കാണുമോ എന്ന് മനസ്സിലൊരു പേടിയുണ്ടായിരുന്നു.അത് നേരിൽ കണ്ടപ്പോൾ മാറി .
അല്ലാതെ വേറൊന്നുമില്ല .
എന്നാലും അവനെന്തിനാവും എന്നെ ചതിച്ചത് . ഞാൻ എന്ത് തെറ്റാണ് അവനോട് ചെയ്തത് .\"
\" എടി.., അവിടെപ്പോയപ്പോൽ അവന് നിന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടിക്കാണും ,
അല്ലെങ്കിൽ വീട്ടുകാർ മറ്റൊരു ബന്ധത്തിനു നിർബന്ധിച്ചുകാണും .
എന്തായാലും അവന് വേറെ ജീവിതം കിട്ടി . നിനക്കും ഇപ്പോൾ കിട്ടാൻ പോകുന്നു . അതുകൊണ്ട്
നീ പഴയതൊക്കെ മറന്നേക്ക് , വീണ്ടും അതിനെ പൊടിതട്ടി എടുക്കാൻ
നിൽക്കണ്ട .\"
\"ഏയ് ... നിന്നോട് ഞാൻ വെറുതെ അവനെ കണ്ടപ്പോൾ... പറഞ്ഞന്നെയുള്ളു .
ശെരിയെടി എന്നാ ഞാൻ ഫോൺ വെക്കുവാ ചേട്ടൻ വിളിക്കുന്നു.
\"ഓക്കേ ഡി ......\"
ഞാൻ എന്തിനാ വിഷമിക്കുന്നെ, എന്നെ ചതിച്ചവനെ ഓർത്തു ഞാൻ എന്തിന് സങ്കടപ്പെടണം.
അവൻ പോയെന്ന് കരുതി എനിക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല. അതവനെ ബോധ്യപ്പെടുത്തിക്കൊടുക്കണം
എന്നൊക്കെ അവൾ മനസ്സിൽ ചിന്തിച്ചു.
അമ്മയെ ഡിസ്ചാർജ്
ചെയ്തു. വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി
ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങി കാറിൽ കയറാൻ തുടങ്ങുമ്പോൾ അത് കണ്ട് അജു ഞങ്ങളുടെ അടുത്തേക്ക് വന്നു. അമ്മയെ കാറിൽ കയറ്റാൻ സഹായിക്കുകയും ചെയ്തു.
\"ആഹാ , ഇതാരാ ...,
നീ ഗൾഫിന്ന് എന്ന് വന്നു മോനെ .\"
\"രണ്ട് ദിവസമായി ആന്റി ..ഇപ്പൊ എങ്ങനുണ്ട് കൈയ്ക്ക്\"
\"ഓഹ് ...കൊഴപ്പമൊന്നുമില്ല മോനെ . ദെയ്‌വാധീനം കൊണ്ട് ഇത്രയേ സംഭവിച്ചോളു. \"
അത് കഴിഞ്ഞ് അവൻ എന്റെ മുഖത്തേക്ക് നോക്കി അമ്മ കാണാതെ സുഖമാണോ എന്നൊരു ചോദ്യം .
എന്റെ കൈയുടെ അകലത്തിൽ കിട്ടിയിരുന്നെങ്കിൽ , ആ കവിളത്തിട്ട് ഞാനൊരണ്ണം പൊട്ടിച്ചേനെ ,
എന്നാ ഭാവത്തിൽ ഞാനൊരു നോട്ടം നോക്കി .
\"മോൻ അറിഞ്ഞില്ലേ ,ഇവളുടെ കല്യാണമാണ് അടുത്തയാഴ്ച്ച \"
\"ആണോ ..., ഞാൻ അറിഞ്ഞില്ല
ആന്റി \"
\"സോറി ഡാ ഞാൻ പറയാൻ വിട്ടു \"
\" മോൻ വരണം കേട്ടോ \"
\"നോക്കാം ,ആന്റി \"
\"നോക്കിയപോരാ വരണം \"
\"അളിയാ , സമയം കിട്ടുമ്പോൾ അങ്ങോട്ടേക്ക് ഇറങ് \"
\"ശെരിയാടാ \"
കാറിൽ പോയിക്കൊണ്ടൊരിക്കുമ്പോൾ ,
അമ്മ അജുനെ പറ്റി സംസാരിക്കാൻ
തുടങ്ങി .
\"നല്ലൊരു കൊച്ചനാ .., നല്ല സ്വഭാവവും \"
പിന്നെ ..., യഥാർത്ഥ സ്വഭാവം ആർക്കും അറിയില്ല (എന്ന് ഞാൻ മസ്സിൽ പറഞ്ഞു) .
\"പാവം , നല്ലത് പോലെ ഇവിടെ നിന്നവനായിരുന്നു , ഗൾഫിലോട്ട് കൊണ്ട് പോയി ജയിലിലും കിടന്ന് ,ഒരുപാട് കഷ്ടപ്പെട്ടു .\"
\"ജയിലിലോ ,\"
\"ആ \"
\"അതെന്തിനാ മോനെ \"
\"അവിടെവെച്ചു , ഏതോ കേസിൽ ആളുമാറി പിടിച്ചതാ ,രണ്ട് കൊല്ലം അകത്തായിരുന്നു.\"
\"ആണോ \"
\"ഒരുപാട് പാടുപെട്ടിട്ടാ ഇറക്കിയത് , ഇപ്പൊ അവന്റെ അങ്കിളിന്റെ വീട്ടിലാ .
കസിന്റെ കൊച്ചിന് സുഖമില്ലാഞ്ഞിട്ട് കാണിക്കാനായിട്ട് അവർക്കൊപ്പം വന്നതാണ് .
\" പാവം, ഈശ്വരന്റെ ഓരോ
പരിഷണങ്ങളെ ...\"
ഈശ്വരാ .......
സത്യാവസ്ഥ മനസ്സിലാക്കാതെ , എന്തൊക്കെയാ ഞാൻ ചിന്തിച്ചുകൂട്ടിയത് .
അത് വരെ അവനോടുണ്ടായിരുന്ന ദേഷ്യം , പെട്ടന്ന് എന്നിൽ കുറ്റബോധമായി, മനസ്സിൽ സങ്കടം ഇരച്ചുകയറി ....,
ഒന്നുകരയാൻ പോലും കഴിയാതെ ഞാൻ ആ വണ്ടിക്കുള്ളിൽ പിടിച്ചിരുന്നു .
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീടെത്തി.
അമ്മയെ റൂമിൽ കൊണ്ട് ആക്കിയതിനുശേഷം , ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാനെന്റെ റൂമിലേക്ക് പോയി .
എന്റെ വിഷമങ്ങൾ കണ്ണാടിയിൽ നോക്കി എന്നോട് തന്നെ പറഞ്ഞു ,സ്വയം കുറ്റപ്പെടുത്തി .
അപ്പോഴേക്കും ആരോ ഡോറിൽ തട്ടുന്നുണ്ടായിരുന്നു .
\'അനു ...., അനു ....\"
അത് ചിഞ്ചുവിന്റെ സൗണ്ട് ആയിരുന്നു . ഞാൻ വേഗം കണ്ണ് തുടച്ച് ,
ചെന്ന് ഡോർ തുറന്നു .
\"എന്താടി ഇത്ര താമസം തുറക്കാൻ ,
നീ എന്തിനാടി കരയുന്നെ ...
അനു ..., എന്താ കാര്യം , \"
\"എടി .....
അജു എന്നെ ചതിച്ചിട്ടില്ല ...,
അവന്റെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല.
\"നീ എന്താടി പറയുന്നെ , കുറച്ചു മുൻപ് നീ അല്ലേ പറഞ്ഞേ അവന്റെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ടെന്ന് .\"
\"അതവന്റെ കസിനാടി .....\"
അനു ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്ക ചിഞ്ചുവിനോട് പറഞ്ഞു .
\"ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോടി, നിന്റെ കല്യാണമായി , ദേ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു . നീ അതൊക്കെ വിട്ടേക്ക് .\'
\"വിട്ടേക്കെന്ന് പറയാൻ എളുപ്പമാ ....\"
\"എടി ....,
നീ അല്ലേ പറഞ്ഞത് എല്ലാം മറന്നെന്ന് . പിന്നെന്താ ഇപ്പൊ ഇങ്ങനെ ....\"
\" അങ്ങനെ ആർക്കും ആരെയും മറക്കാനൊന്നും പറ്റില്ല , ചിഞ്ചു ...,
മറന്നുവെന്ന് അഭിനയിക്കാനെ പറ്റു. പ്രേതേകിച് മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരാളെ .
തുടരും .........
ആ ഡയറി കുറിപ്പുകൾ ഭാഗം -11
\"നീ എന്തൊക്കെയാ ഈ പറയുന്നെത് ..... എനിക്കൊന്നും അറിയില്ല .ആട്ടെ ഇനി എന്താ നിന്റെ പ്ലാൻ\"\"എന്ത് പ്ലാൻ , ഇനി ആറു ദിവസം അത് കഴിഞ്ഞാൽ എന്റെ കല്യാണമാണ് . കല്യാണത്തിന് എല്ലാവരും എന്താ ചെയുന്നെന്നു വെച്ചാൽ അത് ചെയ്യും \"\"മനസ്സിലൊരാളെ വെച്ചിട്ട് , മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്ന് പോകുന്നത് തെറ്റല്ലേ ഡി ..... \"\"അതെ , തെറ്റാണ് .... എന്നകൊണ്ട് അതല്ലാതെ വേറൊന്നും ചെയ്യാൻ പറ്റില്ലല്ലോ . ഞാനിന്നു അവനെ കാണാതിരിക്കുകയും സത്യങ്ങൾ അറിയാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അത് തന്നെയല്ലേ സംഭവിക്കുമായിരുന്നുള്ളു . ദൈയ്‌വം എന്ത് തീരുമായിച്ചോ അത് നടക്