Aksharathalukal

ഏകാന്തതയിലെ വിസ്‌പോടനം

..പൈപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേൾക്കാം..ഛർദി ക്കുന്നതിന്റെയും ഓക്കാനത്തിന്റെയും ശബ്ദം പിന്നാലെയെത്തി... വീണ്ടും വെള്ളത്തിന്റെ ശബ്ദം.... ഡോർ തുറക്കുന്ന ശബ്ദം... പൂർണവെളിച്ചത്തിലേക്കുള്ള അയാളുടെ രംഗപ്രെവേശനം.....ചാര നിറത്തിലുള്ള ലുങ്കിയും കറുപ്പ് ഷർട്ടുമാണ് വേഷം. ഫുൾ കയ്യൻ ഷർട്ടിന്റെ കൈകൾ തെറുത്തു വയ്ക്കാതെ അലസമായി താഴെക്കിട്ടിരിക്കുന്നു.ഒരുകയ്യിൽ എരിഞ്ഞു തുടങ്ങിയ സിഗററ്റ്.. കൈകളിൽ മഷി പടർന്നിരിക്കുന്നു മേശപ്പുറത്ത്‌ കിടക്കുന്ന ഒടിഞ്ഞ പേനാ കഷ്ണങ്ങളുടെ ഉത്തരമാണത്.....കോപം എന്ന വികാരത്തിന്റെ ചൂഷണത്താൽ കൈകൾക്കിടയിൽ ഞെരിഞ്ഞമർന്ന പേനാ ചീളുകൾ....                                                                  അയാൾ നടക്കുമ്പോൾ കാൽപാതങ്ങൾ സൃഷ്ടിക്കുന്ന വെള്ളമയത്തിൽ ചോരയുടെ അംശവും നിറഞ്ഞു.... മുറിവേറ്റതു വലതു കാലിലാണെങ്കിലും അയാൾ മുടന്തുന്നത് ഇടതു കലാണ് . അയാൾ കസേര വലിച്ചിട്ട് അതിലിരുന്നു കൊണ്ട് മേശക്കരുകിലിരുന്ന ബാഗ് എത്തിയെടുത്ത്‌ അതിൽ നിന്ന്‌ ഒരു മുണ്ടെടുത്ത്‌ വലിച്ച് കീറാൻ ശ്രെമിക്കുന്നു.. മേശക്കരുകിൽ ഉരച്ചും കടിച്ചു വലിച്ചും ഒടുവിൽ കത്തി തീരാറായ സിഗരറ്റു കുറ്റിയുടെ തീനാളത്തിൽ തട്ടിച്ചും അങ്ങനെ ഒരു പരുവത്തിൽ മുണ്ട് കീറിയെടുത്ത്‌ മുറിവ് വരിഞ്ഞുകെട്ടി....മുറിവ് കെട്ടുന്നതിനിടയിൽ അയാൾ എന്തോ പരതുന്നതായി അയാളുടെ ഭാവത്തിൽ നിന്നും മനസ്സിലാക്കാം.മേശപ്പുറത്തെ പേപ്പറുകൾക്കിടയിലും മേശക്കു കീഴ് വശ വുമൊക്ക അയാൾ പരതി. അയാൾ അന്വേഷിച്ചതെന്തോ കണ്ടെത്താൻ കഴിയാത്തതു കൊണ്ടാകണം ഒരുനിമിഷം അയാൾ കണ്ണടച്ചിരുന്ന് ഓർത്തെടുക്കാൻ ശ്രെമിക്കുന്നതായി കാണാം. അയാൾ കസേരയിൽ ഇരുന്ന്‌ ആലോചിക്കുന്നതിനിടയിൽ കെട്ടിവെച്ചിരിക്കുന്ന കാൽ താഴേക്കും മേലോട്ടും ചെറുതായി ചലിപ്പിക്കുന്നത് കാണാം പരിണിത ഭലമായി തുണിക്കെട്ടിൽ ചോര പടരുന്നതും കാണാം..... ആലോചനക്കൊടുവിൽ കൈകൊണ്ട് എറിയുന്ന ആങ്യം കാണിച്ചുകൊണ്ട് ആ ഭാഗത്തേക്ക്‌ നോക്കുമ്പോൾ അയാളുടെ മുബൈൽ കാണാം. മുബൈൽ കണ്ടതും അയാൾ കാലിലെ മുറിവോർക്കാതെ ചാടി എണീറ്റു അതിന്റെ അഗാധത്തിൽ അയാൾ ഒന്നു പുളഞ്ഞു... നേരെ അയാൾ മുബൈൽ ലക്ഷ്യമാക്കി നടന്നു.. അയാളുടെ മുടന്തിയുള്ള നടപ്പ് അലമാരയുടെ കണ്ണാടിയിൽ അടുത്തടുത്തു വന്നു. അയാൾ നടക്കുമ്പോൾ കണ്ണാടിയിൽ ശ്രെദ്ധിക്കുന്നുണ്ടായി രുന്നു അലമാരിക്കു മുമ്പിൽ കിടന്ന മുബൈൽ എടുത്ത് ഉയർന്നപ്പോൾ അയാൾ കണ്ണാടിക്കു നേരെ നോക്കി കെട്ടിവെച്ച കാൽ പൊക്കി നോക്കി ഒരു പരിഹാസ ചിരിയോടെ അയാൾ പറഞ്ഞു.. ഒരു കാലിലെങ്കിലും ഉറച്ചു നിൽക്കാം എന്നു കരുതിയാ സമ്മതിക്കില്ല അല്ലേ!!!..തുടരും!!!!!

ഏകാന്തതയിലെ വിസ്‌പോടനം

ഏകാന്തതയിലെ വിസ്‌പോടനം

3.7
420

.(മറുവശത്തുനിന്നും) : ഞാൻ അല്ലടാ പറയണ്ട  നീയാ പറയണ്ടെ. നീ. നീ  എവിടാ നീ.. എത്ര വിളിക്കുന്നട നിന്നെ.  നീ എന്റെ ഫോൺ എടുക്കണ്ട ഞാൻ കൂട്ടുകാരൻ തെണ്ടിയല്ലേ... ഒരു പാവം പെണ്ണ് രാപകലില്ലാതെ വിളിക്കുന്നല്ലോ അതെങ്കിലും നിനക്കെടുത്തൂടെ...ദാ ഇപ്പോകൂടെ നിന്റെ കാര്യം വല്ലോം അറിഞ്ഞോന്നും ചോദിച്ചു വിളിച്ചു വെച്ചതെയുള്ളൂ..                                        ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെല്ലാം ലോകം മുഴുവൻ സ്തംഭിച്ച അവസ്ഥ. നീ എവിടാ നീ.  ..(അയാളുടെ മറുപടി) ::. ഞാൻ ഞാനിവിടെ ഒരു ലോഡ്ജിലാണ്. സേഫ് ആണ്.. പറയുന്നതിനിടയിൽ നെറ്റിയിലേക്ക് വീണ മു