\"\' ന്നെ.. ന്നെ എന്താ നന്ദേട്ടാ മനസിലാക്കാത്തെ...!! ഞാൻ.. ഞാൻ അങ്ങനെ ചെയ്യുമെന്ന് തോന്നിണിണ്ടോ... വാവയല്ലേ... ന്നെ ന്താ ഏട്ടൻ മനസിലാക്കാത്തെ...!! \'\"
അവന്റെ പുറത്തായ് മുഖമമർത്തി തേങ്ങി കൊണ്ടവൾ പറയവേ അവന്റെ കണ്ണുകളും നിറഞ്ഞു വന്നു...
ഉള്ളിൽ തന്നോട് കുറുമ്പ് കാട്ടിയും പിണങ്ങിയും ഇരിക്കുന്ന നിളയുടെ മുഖമായിരുന്നു ഉള്ളിൽ....!!
താൻ മനസിലാക്കിയ നില ഒരിക്കലും അങ്ങനെ ഒന്ന് ചെയ്യില്ല പക്ഷെ താരയുടെ വാക്കുകൾ...
\"\' നിലയാ.. നിലയാ ന്നെ..!! 💔 \'\'
അലറി കരഞ്ഞു കൊണ്ടവൾ പറയുമ്പോളും തെറ്റ് ചെയ്തത് പോലെ തലയും താഴ്ത്തി ഇരിക്കുന്ന നിലയിൽ ആയിരുന്നു അവന്റെ കണ്ണുകൾ...
പഴയതെല്ലാം ഓർക്കവേ കണ്ണുകൾ ചിമ്മി അടച്ചു ഒന്ന് നിശ്വസിച്ചു കൊണ്ടവൻ വയറിലായ് മുറുകിയ അവളുടെ കൈകൾ എടുത്തു മാറ്റി...
അസ്വസ്ഥത തോന്നിയിരുന്നു അവന്..!!
മനസ്സിൽ അലറി കരയുന്ന താരയുടെ മുഖം എന്നാൽ മറ്റൊരു വശത്ത് തനിക്ക് ജീവനായവൾ.... തന്റെ പ്രാണൻ... 💔
\"\' ന്നെ മനസിലാകില്ല ല്ലേ നന്ദേട്ടാ...!! 💔 \'\"
കൈകൾ അടർത്തി മാറ്റിയ അവനെ സംശത്താൽ നെറ്റിച്ചുളിച്ചു നോക്കിയ ശേഷം ചെറു പുഞ്ചിരിയാൽ പറഞ്ഞവൾ...
ഇടക്കായ് മുറിഞ്ഞു പോയ വാക്കുകൾ...
അത്രയേറെ വേദനയിൽ അവളത് ചോദിക്കവേ ഒന്നും പറയാതെ ഇടതു കൈയാൽ കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളിയെ തള്ള വിരലാൽ തുടച്ചു മാറ്റിയവൻ ബുള്ളറ്റ്റിന്റെ സ്പീഡ് കൂട്ടി....!!
💔
\"\' നീയെപ്പോ വന്നു..!!? \'\"
അകത്തേക്കായ് കയറവേ ഹാളിലെ സോഫയിൽ കാലിൽ കാൽ കയറ്റിവെച്ചിരിക്കുന്ന താരയെ നോക്കിയവൻ ചോദിക്കവേ അവനെ കണ്ടവൾ സോഫയിൽ നിന്നായ് എഴുനേൽറ്റു...
\"\' ഞാനിപ്പോ വന്നതേ ഒള്ളൂ ഏട്ടാ..!! \'\"
\"\' ഹ്മ്മ്..!! നീയിരിക്ക് ഞാനിപ്പോ വരാം..!! \'\'
അവളെ നോക്കി അമർത്തി മൂളി കൊണ്ടവൻ മുകളിലേക്കായ് സ്റ്റെപ്പുകൾ കയറി...
💔
\"\' ഓഹ് വന്നോ തമ്പുരാട്ടി... ഇന്നെന്താ നീ തനിച്ച് അല്ലെങ്കിൽ നിന്റെ കൂടെ നിന്റെ കാമുകനും ഉണ്ടാവുമല്ലോ...!! \'\"
ഒരു പുച്ഛചിരിയാൽ ചുണ്ട് കൊട്ടി ഉള്ളിലേക്കായ് കയറി വന്ന നിലക്ക് ചുറ്റും നടന്നു കൊണ്ടവൾ പറയവേ മുഷ്ടി ചുരുട്ടി നില തന്റെ ദേഷ്യം അണപല്ലിൽ കടിച്ചമർത്തി....
\"\' താര നിർത്ത് നില നീ മുകളിലേക്ക് പോ..!! \'\"
അവരെ നോക്കി നന്ദന്റെ അമ്മ പറയവേ മുഖലിലേക്കായ് നടക്കാനാഞ്ഞ നിലയുടെ മുൻപിൽ തടസ്സം സൃഷ്ടിച്ചു താര..
\"\' താര നീ മാർ..!! \'\'
തന്റെ ദേഷ്യം അമർത്തിയവൾ പറയവേ പുച്ഛത്താൽ ചിരിച്ചു താര...
\"\' ഹാ അങ്ങനെ പോവാതെ എന്റെ ഏട്ടത്തി..
ഞാൻ ചോദിച്ചതിന് ഉത്തരം താ.. എവിടെ നിന്റെ കാമുകൻ ഓ അതോ അവന് നിന്നെ മടുത്തോ..!! \'\"
\"\'ട്ടോഠ💥 \'\"
പറഞ്ഞു മുഴുവപ്പിക്കും മുന്പേ നിലയുടെ കൈകൾ ഉയർന്നു താഴ്ന്നു..
താര കവിളിൽ കൈവെച്ച് പകച്ചു കൊണ്ട് തനിക്കു മുമ്പിലായ് കൈകുടയുന്ന നിലയെ നോക്കി....!!💔
തുടരും...!!💔