രമ്യാ കൊലക്കേസ് ഭാഗം -1
രമ്യ എന്ന ഇരുപതിയൊന്നുകാരി മെഡിക്കൽ വിദ്യാർത്ഥിനിയുടെ കേസ് അന്നേഷണം acp പ്രിയ ദാസിനു കൈമാറാൻ തീരുമാനിക്കുന്നു .
മെഡിക്കൽ വിദ്യാർത്ഥികൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ജാഥ അക്രമാസക്തമായതിനാലാണ് ഇങ്ങനെയൊരു തീരുമാനം .
അന്നെഷണത്തിൽ തൃപ്തി പോരെന്നും , കേസ് പോലീസ് തേച്ചുമാച്ചുകളയാൻ ശ്രേമിക്കുന്നുവെന്നും , ചൂണ്ടികാട്ടിയാണ് കുട്ടികൾ സമരം നടത്തിയത് .
അഞ്ചു ദിവസം മുൻപാണ് വീട്ടിലെ കിടപ്പുമുറിയിൽ തുങ്ങി മരിച്ച നിലയിൽ രമ്യയെ കാണപ്പെട്ടത് .
പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യ എന്നായിരുന്നു . എന്നാൽ പോസ്റ്റ്മോട്ടത്തിന് ശേഷം അത് കൊലപാതകമെന്ന് തെളിയുകയായിരുന്നു .
രണ്ടു മാസം മുൻപ് ഇതേ കോളേജിലെ ജെസി എന്ന പെൺകുട്ടിയെയും ഹോസ്റ്റൽ റൂമിൽ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു .
Acp ഓഫീസ്
\"ഗുഡ് മോർണിങ് മാഡം \"
\"മോർണിംഗ് ..\"
\"രമ്യ കേസ് അന്നെഷിച്ചിരുന്ന ഓഫീസറോട് എന്റെ ക്യാബിനിലോട്ട് വരാൻ പറയു .\"
\"ഓക്കേ മാഡം \"
തന്റെ ക്യാബിനിൽ പോയതിനു ശേഷം മൊബൈലിൽ എന്തൊക്കെയോ നോക്കുന്നതിനിടക്ക് കേസ് അന്നെഷിച്ചിരുന്ന ഓഫീസർ അവിടേക്ക് വരുന്നു .
\"കമിങ് മാഡം \"
\"യെസ് ..\"
\"മാം രമ്യ കേസ് അന്നെഷിച്ചിരുന്നത് ഞാനാണ് .\"
\"ഓക്കേ..., എന്താ തന്റെ പേര് \"
\"സാം \"
\"ഓക്കേ സാം , കേസിന്റെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് പറയു. \"
\"മാഡം രമ്യ യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് , ഷാളോ , മറ്റേതെങ്കിലും തുണി ഉപയോഗിച്ച് കൊലപ്പെടുത്തിയതിനു ശേഷമാണു
ബോഡി കെട്ടിതൂക്കിയിരിക്കുന്നതെന്ന് . \"
\"ഓക്കേ ...\"
\"കൊലയാളിയുടെതെന്നു പറയാൻ യാതൊന്നും അവിടെ നിന്നും കിട്ടിയിട്ടില്ല .
രമ്യ കൊല്ലപ്പെട്ട ദിവസം രാവിലെ ആ കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു . അച്ഛനും ,അമ്മയും ,അനിയനും , അവരുടെ ഒരു ബന്തുവിന്റ കല്യാണത്തിന് പോയിരിക്കുകയായിരുന്നു .
ഒരുപാട് പഠിക്കാനുള്ളത് കൊണ്ട് അവർക്കൊപ്പം വരുന്നില്ല എന്നാണ് ആ കുട്ടി പറഞ്ഞിരുന്നത് . അതാണ് അവർ ആ കുട്ടിയെ ഒറ്റക്കാക്കി പോയത് .
അവർ അവിടെ നിന്നും ഒൻപത് മണി കഴിഞ്ഞാണ് പുറപ്പെട്ടത് .
പുറപ്പെട്ട് അരമണിക്കൂർ വരെ അവരുടെ വീട്ടിലെ cctv പ്രവർത്തിച്ചിരുന്നു .
അതിനു ശേഷം ഒരു പതിനഞ്ചു മിനിട്ട് വരെ ആ ക്യാമറ
പ്രവർത്തരഹിതമായി . \"
\"അപ്പോൾ ആ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത് .\"
\"അതെ മാഡം. ഇത്രയും സമയം ക്യാമറ ഹാക്ക് ചെയ്തിരിക്കാനാണ് സാധ്യത . പിന്നെ അവരുടെ പരിസരത്ത് അധികം വീടുകളൊന്നും ഇല്ല.
ഉള്ള വീടുകളിലാണെങ്കിൽ തന്നെ cctv ഉം ഇല്ല .\"
\"അപ്പോൾ ആ പരിസരത്തെ പറ്റി നല്ലതുപോലെ അറിയാവുന്ന ആളാണ് ഈ കൊലപാതകം ചെയ്തിരിക്കുന്നത് .
ആ കുട്ടിയുടെ വീട്ടുകാർക്ക് ആരെങ്കിലും സംശയമുള്ളതായി പറഞ്ഞിരുന്നോ .\"
\"ഇല്ല മാഡം , അവർക്ക് അങ്ങനെ ആരെയും സംശയമില്ലായിരുന്നു .
പിന്നെ അവസാനമായി ആ കുട്ടിയുടെ ഫോണിൽ നിന്നും കാൾ പോയത് പ്രവീൺ എന്ന ചെറുപ്പക്കാരന്റെ നമ്പറിലേക്കാണ് .
അത് വെച്ചു നടത്തിയ അന്നെഷണത്തിലാണ്
ആ കുട്ടി , ആ പയ്യനുമായി അടുപ്പത്തിലായിരുന്നു എന്ന് അറിയാൻ സാധിച്ചത് .
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ മരണപ്പെടുന്നതിനു യഥാനും മിനിറ്റുകൾക്ക് മുൻപാണ് ആ കാൾ വിളിച്ചിരിക്കുന്നത് .
ഒരു പക്ഷേ താൻ ആപത്തിലാണെന്നു അയ്യാളെ വിളിച്ചറിയിക്കാൻ ശ്രമിച്ചതാവം . \"
\"എന്നിട്ട് അയ്യാൾ ഫോൺ അറ്റന്റ് ചെയ്തില്ലായിരുന്നോ .\"
\"ഇല്ല മാഡം \"
\"അതെന്താ \"
\"അന്നേദിവസം അയ്യാൾക്ക് പനി ആയിരുന്നുവെന്നും , ടാബ്‌ലെറ്റിന്റ ഷീണത്തിൽ മയങ്ങിപോയതിനാൽ കാൾ വന്നത് അറിഞ്ഞിരുന്നില്ല എന്നാണ് പറഞ്ഞത്.
പിന്നെ മിസ്സ്ഡ് കാൾ കണ്ട് തിരിച്ചു വിളിച്ചപ്പോൾ റെസ്പോണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല . \"
\"ഉം ....,അതിലെന്തോ ഒരു പന്തികേടുണ്ടല്ലോ .......,
അന്നേദിവസം ഒരു പനി .\"
\"അത് ഞങ്ങൾ അന്നെഷിച്ചു മാഡം , തലേദിവസം അയ്യാൾ ഹോസ്പിറ്റലിൽ പോയതിനും , അന്നേ ദിവസം അയ്യാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നതിനും തെളിവുകളുണ്ട്
\"എന്നാലും എനിക്കായ്യാളെ ഒന്ന് കാണണം , \"
\"ഓക്കേ മാഡം വിളിപ്പിക്കാം .\"
\"പിന്നെ , മറ്റൊരു കുട്ടിയും സൂയിസൈഡ് ചെയ്തിരുന്നില്ലേ , എന്താ ആ കുട്ടിയുടെ പേര് \"
\"ജെസി ....., \"
\"യെസ് ജെസി ...., ആ കുട്ടിയുടെ മരണവും കൊലപാതകമാണെന്നൊരു ആരോപണം ഉണ്ടായിരുന്നല്ലോ \"
\"മാഡം ആ ആകുട്ടിയുടേത് , ആത്മഹത്യാ തന്നെയാണ് . ആത്മഹത്യക്ക് ഉപയോഗിച്ച സൈനയിടിന്റ ബോട്ടിൽ ആ റൂമിൽ നിന്നും കണ്ടത്തിയിരുന്നു.
മാത്രവുമല്ല ആ ബോട്ടിലിൽ ആ കുട്ടിയുടെ വിരലടയാളവും ഉണ്ടായിയുന്നു .
പിന്നെ താൻ ആത്മത്യ ചെയ്യാൻ പോകുകയാണെന്നു സഹോദരിക്ക് മെസ്സേജും അയച്ചിട്ടുണ്ടായിരുന്നു . യാഥാർഥ്യം മനസിലാക്കാതെയാണ് അവർ ഈ ആരോപണവുമായി മുന്നോട്ട് പോകുന്നത് .\"
\"ഓക്കേ ..., ഓക്കേ ...\"
\"നമുക്കെന്തായാലും ആദ്യം രമ്യ യുടെ
വീട്ടിലേക്ക് ഒന്ന് പോകാം \"
\"ഓക്കേ മാഡം \"
അവർ രമ്യയുടെ വീട്ടിലേക്കു ചെന്ന് കാര്യങ്ങളൊക്കെ ചോദിക്കുകയും , ആ പരിസരം നന്നായി വീശിക്കുകയും ചെയ്തതിനുശേഷം ജെസിയുടെ വീട്ടിലേക്ക് പോകുന്നു .
ജെസിയുടെ വീട്ടിൽ ചെന്ന് കോണിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ജെസിയുടെ സഹോദരി ജിഷ ആയിരുന്നു .
\"ഞാൻ പ്രിയ ദാസ് , acp ആണ് \"
\"അറിയാം മാഡം , വരൂ ...\"
ഹാളിൽ തന്നെ ജെസിയുടെ ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു . അതിൽ നോക്കിയതിനുശേഷം പ്രിയ ജിഷയോടായി ചോദിച്ചു .
\"ഇതാണല്ലേ ജെസ്സി \"
\"അതെ മാഡം \"
അപ്പോഴേക്കും , ജെസിയുടെ അച്ഛൻ അവിടേക്ക് വരുന്നു .
\"പപ്പാ , acp യാ \"
\"നമസ്കാരം മാഡം .\"
\"മം , ഞങ്ങൾ വന്നത് അറിയാല്ലോ രമ്യ കൊലക്കേസ് ഇപ്പോൾ ഞാനാണ് അന്നെഷിക്കുന്നത് .
ജെസിയുടെ മരണത്തിലും ദുരുഹത ഉണ്ടെന്നാണല്ലോ നിങ്ങളുടെ വാദം , അതുകൊണ്ട് തന്നെ ഒരു അന്നെഷണം ആവമെന്നു കരുതി .
എന്താണ് ആത്മഹത്യ അല്ല കൊലപാതമാണ് എന്ന് തോന്നാൻ
കാരണം ?\"
\"അത് അവളൊരിക്കലും അങ്ങനെ ചെയ്യില്ല മാഡം , മരണപ്പെടുന്ന ദിവസം അന്ന് രാവിലെ ഞങ്ങളെ അവൾ ഫോണിൽ വിളിച്ചു സംസാരിച്ചതായിരുന്നു.
അവൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു . അവളൊരിക്കലും അങ്ങനെ ചെയ്യില്ല .
മാഡം , എന്റെ മോളെ ആരോ
കൊന്നതാണ് .\"
\"ഓക്കേ , ഓക്കേ ... , നിങ്ങൾ വിഷമിക്കണ്ട, ഞങ്ങൾ അന്നെഷിക്കുന്നുണ്ടല്ലോ .
പിന്നെ ജെസിയുടെ മരണം കൊലപാതകമാണെന്നുള്ളത്തിന് യാതൊരു വിധ തെളിവുകളും ഇല്ല , മറിച്ച് ആത്മത്യ ആണെന്നുള്ളത്തിന് വ്യക്തമായ തെളിവുകളുമുണ്ട് .
യാഥാർഥ്യം ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയണം അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ .
ഇയ്യാള് ജെസിയുടെ...... \"
\"എന്റെ രണ്ടാമത്തെ മകളാണ് മാഡം \"
\" ഇയ്യാള് എന്ത് ചെയ്യുന്നു , \"
\"അവളും മെഡിസിന് തന്നെയാ
പഠിക്കുന്നത് .\"
\"ഓക്കേ എന്നാൽ പിന്നെ ഞങ്ങൾ
ഇറങ്ങുവാണ് , എന്തെങ്കിലുംആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കും , \"
\"ശെരി മാഡം .\"
\" ജെസിയിപ്പോൾ മരണപ്പെട്ടിട്ട് എത്ര
നാളായി ...\"
\"രണ്ട് മാസം കഴിഞ്ഞു \"
\"ശെരി \"
തുടരും .....
രമ്യാ കൊലക്കേസ് ഭാഗം -2
ജെസിയുടെ വീട്ടിൽ നിന്നുമിറങ്ങിയവർ കാറിൽ വെച്ച് വീണ്ടും കേസിനെ കുറിച്ചു സംസാരിക്കുന്നു \"സാം \"\"എന്താ മാഡം \"\"രമ്യയുടെ ഫ്രണ്ട്‌സിനെയൊക്ക നിങ്ങൾ ചോദ്യം ചെയ്തിരുന്നില്ലേ .\"\"ചെയ്തിരുന്നു മാഡം. അവരൊക്കെ പറഞ്ഞത് മരണപ്പെടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ രമ്യ വളരെ മൂഡോഫ് ആയിരുന്നു എന്നാണ് . \" \"മം ...., സാം നേരെ മെഡിക്കൽ കോളേജിക്ക് പോകു. എനിക്ക് രമ്യയുടെ ഫ്രണ്ട്സിനെ ഒന്ന് കാണണം \"\"ഓക്കേ മാഡം \"കോളേജിൽ എത്തിയത്തിനുശേഷം അവർ രമ്യയുടെ അടുത്ത സുഹൃതായ ഇശാനിയെ കാണുകയും , ഇഷാനിയോടായി കാര്യങ്ങൾ അന്നെഷിക്കുകയും ചെയ്യുന്നു .\"മരണപ്പെടുന്നതിന് മുൻപുള്