Aksharathalukal

രമ്യാ കൊലക്കേസ് ഭാഗം -3

\"മാഡം പ്രവീൺ വന്നിട്ടുണ്ട് \"

\"വരാൻ പറയു\"

പ്രവീൺ അകത്തേക്ക് ചെല്ലുന്നു. 


\"പ്രവീൺ ...........   
അല്ലേ ..\"

\"അതേ മാഡം\"

\"ഞങ്ങൾ വിളിപ്പിച്ചത് രമ്യ യുടെ കേസുമായി ബന്ധപ്പെട്ട്‌ ചില കാര്യങ്ങൾ
ചോദിച്ചറിയാൻ വേണ്ടിട്ടാണ് .
പ്രവീൺ ഇരിക്കു .

രമ്യയും പ്രവീണുമായ്  അടുപ്പത്തിലായിട്ട് എത്ര നാളായി .\"

\"ഒരു...... നയൻ   ... അല്ല ,  ടെൻ  മന്റ്സ് ആവും മാഡം \"

\"എങ്ങനാ  നിങ്ങൾ തമ്മിലുള്ള പരിജയം .\"

\"അത്‌ .....
എന്റെ ഫ്രണ്ടിന്റെ കസിനാണ് രമ്യ  . അവരുടെ റിലേറ്റീവിന്റെ ഫങ്ക്ഷന് വെച്ച് കണ്ടുള്ള പരിചയമാ ,  പിന്നെ എഫ് ബി  വഴി പരിചയപ്പെട്ടു , അടുപ്പത്തിലായി . \"

\"എന്താ ഇയ്യാളുടെ  ഫ്രണ്ടിന്റെ പേര് \"

\"രമേശ്‌ ...\"

\"രമേശോ  ...\"

\"രമ്യയും , പ്രവീണും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ .\"

\"ഇല്ല മാഡം ,\"

\"രമ്യ എപ്പോഴെങ്കിലും ,  കാശിന്  അത്യാവശ്യം ഉള്ളതായ് പറയുകയോ നിങ്ങളിൽ നിന്നും ക്യാഷ് കടം വാങ്ങുകയോ ചെയ്തിട്ടുണ്ടോ.\"

\"അത്‌ .........,
ഒന്നുരണ്ട് പ്രാവശ്യം വാങ്ങിയിട്ടുണ്ട് , എന്തോ അത്യാവശ്യം ആണെന്നാണ് പറഞ്ഞത് .  പിന്നെയാ മനസിലായത് അത് രമേഷിന് കൊടുക്കാൻ വേണ്ടിയാണെന്ന് \"

\"ഈ രമേഷിന്  എന്താ കാശിന് ഇത്ര ആവശ്യം  .\"

\"അവനെക്കുറിച്ചു പറയുകയാണെങ്കിൽ ...... , അർഭാടാ പ്രിയനാ മാഡം , ക്യാഷ് എത്ര കിട്ടിയാലും അവന്റെ ചിലവിന് തികയില്ല . ചിലപ്പോഴൊക്കെ രമ്യയും
സഹായിക്കാറുണ്ട് .\"

\"രമ്യ യുടെ കയ്യിൽ എവിടെന്നാ ക്യാഷ് .\" 

\"കോളേജിൽ എന്തെങ്കിലും ആവശ്യം പറഞ്ഞ് വീട്ടിൽ നിന്ന്  വാങ്ങും എന്നിട്ട് അവന് കൊടുക്കും . പലപ്പോഴും   ഞങ്ങൾ തമ്മിലുള്ള റിലേഷൻ വീട്ടിൽ പറയുമെന്ന് പറഞ്ഞ്  ഭീഷണിപെടുത്തിയാണ് ക്യാഷ് വാങ്ങുന്നെ.\"

\"അയ്യാൾക്ക് ബാഡ് ഹാബിറ്റ് എന്തെങ്കിലും ഉണ്ടായിരുന്നോ \"

\"അത് ....., സ്‌മോക്കിങ് , ഡ്രിങ്ക്സ് അങ്ങനെ .... .  വേറെന്തെങ്കിലും ഉണ്ടോന്ന് എനിക്കറിയില്ല മാഡം ,
പിന്നെ ഒന്നിൽ കൂടുതൽ പെൺകുട്ടിക്കളിമായിട്ട് അവന്
അടുപ്പമുണ്ട് \"

\"നിങ്ങൾ രണ്ടുപേരും ഒരേ കൺസ്ട്രക്ഷൻ കമ്പനിയിലല്ലേ വർക്ക്‌ ചെയ്യുന്നത്  \"

\"അതേ സാർ \"

\"രമേശ്‌ ഇപ്പോൾ  കമ്പനി ആവശ്യത്തിനായി ബാംഗ്ലൂരിലാണല്ലേ .\"

\"അതെനിക്ക് അറിയില്ല മാഡം , എനിക്ക് ദുബൈലേക്ക് ഒരു ഓഫർ വന്നിട്ടുണ്ട് , അപ്പോൾ ഞാൻ  അങ്ങോട്ടേക്ക് ഷിഫ്റ്റ്‌ ചെയ്യുവാൻ    തീരുമാനിച്ചിരിക്കുവാണ് അതുകൊണ്ട്തന്നെ  ഞാൻ  അവിടെനിന്നു  റിസൈൻ ചെയ്തു .\"

\"ഓക്കേ പ്രവീൺ ..,
ഞങ്ങളോട് സഹകരിച്ചതിന് നന്നിയുണ്ട് . \"

\"താങ്ക്യൂ മാഡം , എന്നാൽ ഞാൻ \"

\"ഓക്കേ ..\"

\"തെളിവുകളൊക്ക  രമേഷിന് എതിരാണല്ലോ മാഡം .\"

\"മം ..,
 അവൻ ഇങ്ങോട്ട്   വന്നാലുടൻ അറസ്റ്റ് ചെയ്യണം , ഇനി വന്നില്ലെങ്കിൽ അവിടെ ചെന്ന് അവനെ പൊക്കണം .\"


പിറ്റേദിവസം........

അതിരാവിലെ തന്നെ പ്രിയ ദാസിന്റ ഫോണിലേക്ക് സാമിന്റെ കോൾ വരുന്നു.

\"എന്താ സാം  , രാവിലെ തന്നെ .........,  ഓക്കേ ഞാനിതാ എത്തി .

വേഗം റെഡിയായി പ്രിയ പുറപ്പെടുന്നു .  അവിടെ നിറയെ ആളുകൾ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു , പിന്നെ മീഡിയാസും .
പ്രിയയുടെ കാർ വന്നതും സാമും, മറ്റു പോലീസുകാരും അവരുടെ അടുത്തേക്ക് പോകുന്നു .

\"എപ്പോഴാ സാം ബോഡി കണ്ടത് \"

\"ഇന്ന് രാവിലെയാ മാഡം ,  തേങ്ങയിടാൻ വന്നവരാണ് ആദ്യം കണ്ടത് \"

\"കൂടെ ഉള്ള പെൺകുട്ടിയെ
തിരിച്ചറിഞ്ഞോ .  \"

\"യെസ് മാം ,  അനു എന്നാണ് ആ കുട്ടിയുടെ പേര് , ഫാഷൺ ഡിസൈനർ  ആണ് . അവർ രണ്ടുപേരും ഒരുമിച്ചാണ് ബാംഗ്ലൂർക്ക് പോകാനിരുന്നത് . ബോഡിയിൽ നിന്നും രണ്ട് ട്രെയിൻ ടിക്കറ്റ് കിട്ടിയിട്ടുണ്ട് . \"

കുറച്ച് നീങ്ങി കരഞ്ഞു തളർന്ന  ഒരു സ്ത്രീയും അവരെ താങ്ങി നിൽക്കുന്ന  ഒരു പുരുഷനും .

\"മാം .....അവരാണ് ആ കുട്ടിയുടെ
പേരന്റ്സ് \"

\"മം ...\"

പ്രിയ  ബോഡിയുടെ അടുത്തേക്ക് ചെല്ലുന്നു , രമേശിന്റെ  മൃദേഹം തൂങ്ങി നിൽക്കുന്ന നിലയിലും , അനുവിന്റെത് നിലത്ത് കിടക്കുന്ന രീതിയിലുമായിരുന്നു .

\"ഒരാഴ്ചയോളം പഴക്കുണ്ട് മാഡം .\"

\"ബോഡി ആദ്യം ആരാ കണ്ടത് .\"

\"ഇവിടെ തേങ്ങ ഇടാൻ വന്നവരാണ് മാം . ഡോ ...., തനിങ് വന്നേ \"

\"തനാണോ ബോഡി ആദ്യം കണ്ടത് .\" 

\"അതേ മാഡം  , രാവിലെ തെങ്ങ് കയറാൻ വന്നപ്പോഴേ ഒരു ചെറിയ നാറ്റം ഉണ്ടായിരുന്നു , വല്ല പെരുചാരിയോ മറ്റോ ചത്തു കിടക്കുന്നതാണെന്നാണ്
ആദ്യം കരുതിയത്പി.
ന്നെ ഇതിനകം തുറന്ന് നോക്കിയപ്പോഴാണ് .........
അപ്പോൾ തന്നെ പോലീസിനെ
വിളിച്ചറിയിച്ചു .\"

\"ഈ സ്ഥലം ആരുടെയാ \"

\"അതൊരു ഗൾഫ്കാരന്റെയാ മാഡം  ,   നോക്കുന്നതൊക്കെ സോമൻ ചേട്ടനാ . തേങ്ങയിടാൻ സമയമാകുമ്പോൾ  അങ്ങേര് ഞങ്ങളെ വിളിക്കും , ഞങ്ങള് വന്ന് ഇട്ടേച്ചും പോകും \"

\"എപ്പോഴും നിങ്ങൾ തന്നെയാണോ
 വരുന്നത് \"

\"അതേ സാറേ \"

\"സാം , ഈ സോമൻ എന്നയാളെ വിളിച്ചു കൂടുതൽ ഡീറ്റെയിൽസ് എടുക്കണം.\"

\"ഓക്കേ മാഡം \"

\"ഇവിടത്തെ നടപടി ക്രമങ്ങൾ ഏതു വരെ ആയി .\"

\"കഴിഞ്ഞു മാഡം , ബോഡി ഇപ്പോൾ തന്നെ പോസ്റ്റ്‌ മോർട്ടത്തിന് കൊണ്ട്
പോകും \"

\"മം .....\"

കുറച്ച് മണിക്കൂറുകൾക്ക് ശേഷം ..........

\" കമിങ് മാഡം \"

\"വരൂ ..., സാം ,  ഇരിക്ക് \"

\"മാഡം ......, രമേഷും , അനുവും ഈ മാസം പതിനഞ്ചിനാണ്‌
ബാംഗ്ലൂർക്കാണെന്നു  പറഞ്ഞു വീട്ടിൽ നിന്നുമിറങ്ങിയത് .\"

\"പതിനഞ്ച്  എന്ന് പറയുമ്പോൾ .......,
ഇന്ന് പത്തുദിവസം ആയില്ലേ \"

\"അതേ മാഡം .  മാത്രവുമല്ല രമേശ്‌ പോയത് കമ്പനി ആവശ്യത്തിനൊന്നുമല്ല ,  ഒരാഴ്ചത്തേക്ക് അയ്യാൾ  പേഴ്സണൽ ലീവാണ് എടുത്തിരുന്നത് \" 

\"അപ്പോൾ  അനുവോ ...\"

\"  ആ കുട്ടിയും രമേശുമായി കുറച്ച് നാളായിട്ട് അടുപ്പത്തിലായിരുന്നു   മാഡം . 
ആ കുട്ടി തന്റെ ഫ്രണ്ടിന്റെ മരാജിന് പങ്കെടുക്കുന്നതിനായി ഫ്രണ്ട്സിനൊപ്പം പോകുന്നു എന്നാണ്  വീട്ടിൽ
പറഞ്ഞിരുന്നത് . 

അനു വിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ പേരന്റ്സ് അവളുടെ ഫ്രണ്ട്സിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് അനു മാര്യേജിനു എത്തിയിട്ടില്ല  എന്ന് അറിയാൻ കഴിഞ്ഞത് \"

\"അവർ  അപ്പോൾ പോലീസിൽ പരാതിപെട്ടില്ലേ .\"

\"ഉവ്വ് മാഡം .  ഈ കുട്ടിയെ മിസ്സിങ്ങാണെന്നു കാണിച്ച് വീട്ടുകാർ സ്റ്റേഷനിൽ ഒരു  പരാതി കൊടുത്തിട്ടുണ്ടായിരുന്നു .

 അന്നെഷണത്തിൽ   രമേഷും അനുവും ഒന്നിച്ചാണ് മിസ്സിംഗ്‌ ആയതെന്നു അവർ കണ്ടത്തിയിരുന്നു . പിന്നെ അവരുടെ അന്നെഷണം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത് \" 

അപ്പോഴേക്കും മറ്റൊരു പോലീസുകാരൻ അവിടേക്ക് വരുന്നു .  

\" കോശി ഇരിക്ക് ...\"

കൊലപാതകം നടന്ന സ്ഥലത്തുനിന്നും എടുത്ത ഫോട്ടോസ് കോശി  പ്രിയ ദാസിന് കൈമാറുന്നു . അവർ അത്‌ തുറന്ന് ഫോട്ടോസ് വ്യക്തമായി പരിശോധിക്കുന്നു .

\"മാം ..,  രമേശിന്റെ ബോഡി തൂങ്ങി നിൽക്കുന്ന നിലയിലും , അനുവിന്റേത്  നിലത്തു കിടക്കുന്ന രീതിയിലുമായിരുന്നു . മാത്രവുമല്ല രമേശിന്റെ  ബോഡിയിൽ നിന്നും കുത്തിയ കത്തി എടുത്തുമാറ്റാത്ത രീതിയിലുമായിരുന്നു .\"

\"അതിപ്പോൾ  അനു വിനും കുത്തേറ്റിട്ടുണ്ടല്ലോ  .\"

\"അതേ സാർ .\"

\"കോശിക്ക് എന്തു തോന്നുന്നു \"

\"  മാം എനിക്ക് തോന്നുന്നു ഇവരുടെ ഇടയിൽ   ഏതെങ്കിലും  രീതിയിലുള്ള പ്രശ്നം ഉണ്ടായിരുന്നിരിക്കാം . പരസ്പരം സംസാരിക്കുന്നതിനിടയിൽ പെട്ടന്നുണ്ടായ ദേഷ്യത്തിൽ രമേശ്‌ അനുവിനെ കുത്തിയിട്ടുണ്ടാവാം , അ കുത്തിൽ  അനു മരണപ്പെടുകയും ചെയ്യുന്നു .\"

\"അങ്ങനെയെങ്കിൽ രമേഷിനെ ആരാ കൊല്ലപ്പെടുത്തിയത് \"

\"അത്  .......
കുറ്റബോധം കൊണ്ട് ആത്മഹത്യാ ചെയ്തതായിക്കൂടെ .\"

\"അതെങ്ങനെയാ അപ്പോൾ രമേശിന്റ ശരീരത്തിൽ കത്തി കുത്തിയിറക്കിയത് ആരാ \"

\"അത്‌ തുങ്ങുന്ന സമയത്ത് വേദന സഹിക്കാൻ കഴിയാതെ  അയ്യാൾ തന്നെ സ്വയം കുത്തിയതായിക്കൂടെ .\"

\"എന്ത് ഫുളിഷ്നഷാണ് കോശി , താൻ   ഈ പറയുന്നേ \"

\"അല്ല മാം ....,
ഞാൻ ....................\"

\"പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യഥകമാവുകയുള്ളു  മാഡം \"

\" അതേ .....,
അതിന് മുൻപ് കണ്ടത്തേണ്ടത് ബാംഗ്ലൂർക്ക്  പോയ അവർ എന്തിനാണ്  അല്ലെങ്കിൽ എങ്ങനാണ് അവിടെ എത്തിയത് എന്നാണ് .
സാം ....\"

\"മാഡം  ...\"

\"ബോഡി കിട്ടിയ സ്ഥലത്തേക്ക് പോകാൻ ആ എൻട്രി അല്ലാതെ വേറെ ഏതെങ്കിലും വഴിയുണ്ടോ  \"

\"ഇല്ല മാഡം ആ  ഒരു എൻട്രിയെ  ഉള്ളു \"

\"സാം ഒരു കാര്യം ചെയ്യ് , ആ എൻട്രി മുതൽ , ബോഡി കണ്ടെത്തിയ സ്ഥലം വരെ എവിടെയൊക്ക  cctv ഉണ്ടെന്ന് അന്നെഷിക്കണം.

\"ഓക്കേ മാഡം \"പിറ്റേ ദിവസം .............. 

\"എന്തായ് സാം \"

\"മാഡം പറഞ്ഞത് പോലെ  ആ പരിസരത്തുള്ള  cctv യുടെ എണ്ണം എടുത്തിട്ടുണ്ട് . മെയിൽ എൻട്രി യിൽ    നിന്നും ഈ മർഡർ നടന്ന സ്ഥലം വരെ രണ്ട് cctv ക്യാമറകളാണ്   ഉള്ളത് .

അതിൽ ഒന്ന് കയറുന്നിടത്താണ്  അതായത്   എൻട്രിലോട്ട് കടക്കുന്നസ്ഥലം  ,

പിന്നെ ബോഡി കിട്ടിയ  സ്ഥലത്തിന് കുറച്ചു മുൻപായി .ഈ സ്ഥലം കഴിഞ്ഞതിനു  ശേഷം പിന്നെ രണ്ടിടത്തുണ്ട് \"

\"ഒക്കെ , അപ്പോൾ രണ്ട് ക്യാമറയിൽ നിന്നുമുള്ള    പതിനഞ്ചു ദിവസത്തെ വിഷ്വൽസ് എടുക്കണം . അതിൽ നിന്നും രണ്ടാമത്തെ ക്യാമറ താണ്ടി പോയ വണ്ടികളുടെ ഡീറ്റെയിൽസും \"


\"മാം.. ,  അതിൽ ഒരുപാട് വാഹനങ്ങൾ  കാണില്ലേ  ,അതിൽ നിന്നുമെങ്ങനെ ........, അത് റിസ്ക് അല്ലേ  മാഡം \"

\"അതേ ...., പക്ഷേ നമുക്ക് അത്രയും ദിവസത്തെ വിഷ്വൽസും ചിക്കി ചികയേണ്ട  ആവശ്യകതയില്ലല്ലോ സാം .

 ഈ പതിനഞ്ചു ദിവസത്തിനിടയിൽ ഒരു ദിവസമാണ് കൊലയാളി അവരെ അവിടെ എത്തിച്ചിരിക്കുന്നത് .
അതുകൊണ്ടാണ് അത്രയും ദിവസത്തെ വിഷ്വൽസ്   എടുക്കാൻ ഞാൻ പറഞ്ഞത് .

  പോസ്റ്റുമാർട്ടം  റിപ്പോർട്ട്‌ കിട്ടി
കഴിഞ്ഞാൽ  , നമുക്ക് ബോഡിയുടെ  പഴക്കം അനുസരിച്ചു ആ ദിവസം ഏതാണെന്നു കണ്ടെത്താൻ കഴിയും .

പിന്നെ ആ ദിവസത്തെ  വിഷ്വൽ  മാത്രം പരിശോധിച്ചാൽ  മതിയാവും . 

പിന്നെ അതൊരു റെസിടെൻഷൽ
പ്ലേസാണ് , അതുകൊണ്ട് തന്നെ അതുവഴി കടന്നു പോയ വാഹനങ്ങൾ പലതും അവിടെ താമസിക്കുന്നവരുടെതായിരിക്കും. വളരെ കുറച്ച് മാത്രമായിരിക്കും
പുറത്തുനിന്നുള്ളത് . \"\"പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടിയാലേ കൂടുതൽ അന്നേഷണം നടത്താൻ സാധിക്കുകയുള്ളു അല്ലേ മാഡം \"

\"അതേ .... പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എപ്പോൾ കിട്ടുമെന്നാണ് അറിയിച്ചത്\"

\"ഇന്ന്  ഉച്ചക്ക് ശേഷം .......\"

                           തുടരും ........  രമ്യാ കൊലക്കേസ് ഭാഗം -4

രമ്യാ കൊലക്കേസ് ഭാഗം -4

3.8
9657

ഉച്ചക്ക്  ശേഷം     പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി  സാം  acp ടെ റൂമിലേക്ക് ചെല്ലുന്നു  .Acp ഫോണിൽ ആരുമായിട്ടോ സംസാരിച്ചു കൊണ്ടിരിക്കുവായിരുന്നു .അതിനിടയിൽ സാം കയറി ചെല്ലുകയും  , സാമിനോട് ഇരിക്കാൻ പറയുകയും ചെയിതു  .എന്തോ ഫാമിലി മാറ്റർ ആയിരുന്നു അവർ സംസാരിച്ചുകൊണ്ടിരുന്നത്.  ഫോൺ കട്ട്‌ ചെയ്തതിനു ശേഷം പ്രിയ  സാമുമായി സാംസാരിക്കുന്നു .\"എന്താ മാം എന്തെങ്കിലും പ്രേശ്നമുണ്ടോ \"\"ഒന്നും പറയണ്ട സാം ,  എന്റെ കസിനും  ഫ്രണ്ടും സഞ്ചരിച്ചിരുന്ന ബൈക്കും , ഒരു കാറും തമ്മിൽ  കൂട്ടി ഇടിച്ചു .  പിന്നെ അതിനെ ചൊല്ലി വാക്ക്തർക്കമായി  , കയ്യേറ്റമായ്യ് &nbs