Aksharathalukal

രമ്യാ കൊലക്കേസ് ഭാഗം -5

ഞാനും രമേഷും കൂടി പാർണർശിപ്പിൽ  ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചിരുന്നു . അത് ക്ലിക് ആയില്ലന്നുമാത്രമല്ല  ലക്ഷങ്ങളുടെ നഷ്ടവും വന്നു .

കയ്യിലുണ്ടായിരുന്നതും പലരിൽ നിന്നും കടം വാങ്ങിയുമാണ് ബിസിനസ്സിന്  ആവശ്യമമായ ക്യാഷ്  ഞാൻ അറേഞ്ച് ചെയ്തത് .

ബിസ്സിനസ് പൊളിഞ്ഞപ്പോൾ പത്തു ലക്ഷത്തോളം രൂപയുടെ കടം എന്റെ തലയിൽ വന്നു വീണു .

പതിയെ ക്യാഷ് കൊടുക്കാനുള്ളവർ ശല്യപ്പെടുത്താൻ തുടങ്ങി .  ആ സമയത്താണ്  ഒരു ഫങ്ങ്ഷന് വെച്ച് ഞാൻ രമ്യയെ കാണുന്നതും
പരിചയപ്പെടുന്നതും .

അതിനുശേഷം  ഫേസ് ബുക്ക്‌ വഴി  ഞങ്ങൾ ഫ്രണ്ട്‌സ് ആയി   , ആ അടുപ്പം പിന്നെ പ്രേണയമായി .

അതിനു ശേഷം ഞങ്ങൾ ഒരു പരുതിക്കപ്പുറം അടുത്തു .

വീട്ടുകാർ അറിയാതെ അവളുടെ പേരിലുള്ള ഒരു പ്രോപ്പർട്ടി  പണയം   വെച്ച്   ബാങ്കിൽ നിന്നും പത്തു  ലക്ഷത്തിന്റെ ഒരു ലോൺ എടുത്ത് കടം വീടാനായി   അവൾ എനിക്ക് തന്നു സഹായിച്ചിരുന്നു .


ആ സമയത്ത്  അവൾ രണ്ട് മാസം പ്രെഗ്നന്റ് ആയിരുന്നു . അവളെ എത്രയും വേഗം വിവാഹം ചെയ്യണമെന്ന് അവൾ എന്നോട് ആവശ്യപ്പെട്ടെങ്കിലും   എന്റെ അപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധിക്കില്ലെന്ന്  ഒരു വിധം അവളെപറഞ്ഞ് മനസ്സിലാക്കി  അബോർട്  ചെയ്യിച്ചു .


അതിനുശേഷമാണ്  എനിക്ക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോ പറഞ്ഞ് അവൾ അറിയുന്നത് .

 ഞാൻ  ആ കുട്ടിയെ   വിവാഹം കഴിക്കാൻ  തീരുമാനിച്ചിരിക്കുവാണെന്നും കൂടി  അറിഞ്ഞപ്പോൾ,
അവളുടെ പെരുമാറ്റത്തിൽ  മാറ്റം വന്നു . 

 വീണ്ടും വിവാഹം  വേഗം നടത്തണമെന്ന്  അവൾ വാശി പിടിച്ചു . ഇല്ലെങ്കിൽ അവൾ എനിക്ക്   ക്യാഷ്  തന്നതും , മറ്റുകാര്യങ്ങളുമൊക്കെ എല്ലാവരെയും അറിയിക്കുമെന്ന്  പറഞ്ഞു  എന്നെ ഭിഷണിപ്പെടുത്തി .


എന്റെ മുന്നിൽ വേറെയൊരു വഴിയില്ലായുമില്ലായിരുന്നു അതുകൊണ്ട് തന്നെ  അവളെ  കൊല്ലാൻ ഞാൻ തീരുമാനിച്ചു .  

\"അതെന്താ നിനക്ക് .....  ,
രമ്യ തന്നെ വിവാഹം കഴിച്ചാൽ പോരായിരുന്നോ .\"

\"അതെങ്ങനാ മാം , അതിനേക്കാൾ വലിയ പണച്ചാക്കിനെ കണ്ടപ്പോൾ അവളെ വേണ്ടാന്ന് വെച്ചുകാണും  ,
അല്ലെടോ .\"


അത് സമ്മതിക്കുന്ന രീതിയിൽ പ്രവീൺ തലതാഴ്ത്തി.

\"ഓക്കേ ....എന്നിട്ട് ....\"

പിന്നെ  പിടിക്കപ്പെടാതെ അവളെ  ഏങ്ങനെ കൊല്ലാം എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ .  അതിന് എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു . 

അതുകൊണ്ട് തന്നെ അവളുമായിട്ടുള്ള വിവാഹത്തിന് എനിക്ക് സമ്മതമാണെന്നും , വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയം വേണമെന്നും ഞാൻ അവളോട് ആവശ്യപ്പെട്ടു  .
അവൾ അത്  വിശ്വസിച്ചു . 

ആദ്യം എന്റെ ശ്രമം മാനസികമായി അവളെ തകർത്ത്  അതിലുടെ അവളെ സൂയിസൈഡിലേക്ക് നയിക്കുക എന്നതായിയുന്നു .

അതിനായി അവൾ അറിയാതെ അവളുടെ  നഗ്ന ചിത്രങ്ങൾ , ഞാൻ  ഒരു ക്യാമറയിൽ  പകർത്തി  അവൾക്ക് അയച്ചുകൊടുത്തു .  പലപ്പോഴായി അവളിൽ നിന്നും പണവും  വാങ്ങി .  

പക്ഷേ  എന്റെ കണക്കുട്ടലുകളൊക്ക തെറ്റിച്ചുകൊണ്ടായിരുന്നു അവളുടെ ഭാഗത്തെ നീക്കം .

അവൾ ഈ കാര്യങ്ങൾ എന്നോട് പറയുകയും , വീട്ടിൽ  അറിയിച്ചു പോലീസിൽ   പരാതിപ്പെടാനായിരുന്നു അവളുടെ തീരുമാനം .

പോലീസിൽ അറിയിച്ചാൽ ഞാൻ പിടിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു .

പോലീസിൽ അറിയിച്ചാൽ നാണക്കേടാണെന്നും , തല്ക്കാലം അവന്റെ കാര്യം ഞാൻ നോക്കികൊള്ളാമെന്നും പറഞ്ഞു . അവളെ വിശ്വസിപ്പിക്കാനായി ,  അവൻ സ്ഥിരമായി  വിളിക്കുന്ന നമ്പർ അവളിൽ നിന്നും വാങ്ങി . 

  ഇനി അവൻ വിളിക്കില്ലെന്നും , അവന്റെ ഭാഗത്തുനിന്നും ഒരു ശല്യവും ഉണ്ടാവില്ലെന്ന് ഞാൻ അവൾക്ക് ഉറപ്പുനൽകി .

അതിനു ശേഷം ഞാൻ ആ നമ്പറിൽ നിന്നും അവളെ വിളിച്ചില്ല . അതോടുകൂടി അവന്റെ ശല്യം തീർന്നെന്നുകരുതി അവൾ ആശ്വസിച്ചു .

അടുത്ത പദ്ധതി ആലോചിച്ചിരിക്കുമ്പോഴായിരുന്നു , അവളുടെ റിലേറ്റീവ് ന്റെ മാരേജിന് വീട്ടുകാർ എല്ലാവരും  പോകുന്നുണ്ടെന്നും അവളെ കാണാം വീട്ടിലേക്ക് വരാൻ പറ്റുമോ എന്നും ചോദിച്ചുകൊണ്ട് അവളുടെ ഫോൺ കാൾ വന്നത് .


വീണു കിട്ടിയ അവസരം പഴക്കാതെ ഞാൻ അതിന് സമ്മതിച്ചു .

എല്ലാം മുൻകൂട്ടി  പ്ലാൻ ചെയ്തായിരുന്നു ഞാൻ  മുന്നോട്ട് പോയത് . രമ്യ യുടെ വീട്ടിൽ പോകുന്നതിന്   തലേദിവസം പനിയായി ഞാൻ ഹോസ്പിറ്റലിൽ
അഡ്മിറ്റ്‌ ആയി .

പിറ്റേ ദിവസം കമ്പനിയിൽ വിളിച്ചു പറഞ്ഞു  മെഡിക്കൽ ലീവ് എടുത്തു .
  റെന്റിനെടുത്ത  കാറിലായിരുന്നു  ഞാൻ രമ്യയുടെ വീട്ടിൽ പോയത് .

അവിടെ ചെന്ന് അല്പസമയം സംസാരിച്ചിരുന്നു .

അതിനുശേഷം........

ഒരു  ഷോൾ ഉപയോഗിച്ച് കഴുത്ത് നേരിച്ചായിരുന്നു ഞാൻ   അവളെ കൊലപ്പെടുത്തി.

ആ ഷോളിൽ തന്നെ കെട്ടിതൂക്കി  , ആത്മഹത്യാ ആണെന്ന് വരുത്തി
തീർക്കാൻ .

കൊലപ്പെടുത്തുന്ന  സമയം  , അത് തടയുന്നതിനായി മേശപ്പുറത്തിരുന്ന എന്തൊകൊണ്ട് അവളെന്റെ തലക്കടിച്ചു . 

തിരിച്ചു വരുന്ന സമയം  അടികൊണ്ടത്  കാരണം  തലക്ക്  നല്ല വേദന ഉണ്ടായിരുന്നത് .

വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടായിരുന്നതുകൊണ്ടാണ് കുറച്ചു ദൂരെയുള്ള  മെഡിക്കൽ ഷോപ്പിൽ കയറി പൈൻ കില്ലർ വാങ്ങിയത് .


\"രമേശിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ \"

\"ഇല്ല മാഡം \"

\"പിന്നെങ്ങനെ രമേശിന്റെ പേരിലുള്ള സിം ഉം അക്കൗണ്ടും താൻ യൂസ്
ചെയ്തത് \"

\"ബിസിനസ് ആവശ്യത്തിനായി  രമേശിന്റ  പേരിൽ എടുത്ത് സിം കാർഡും, അക്കൗണ്ടും ആയിരുന്നു  അത്‌.

ബിസിനസ്‌ പൊളിഞ്ഞപ്പോൾ  അത് എന്റെ കയ്യിൽ ആയിരുന്നു . 
ബിസിനസ് പൊളിഞ്ഞപ്പോൾ അതിന്റെ കാര്യമൊക്കെ അവൻ മറന്നു.

\" പിന്നെ പ്രശ്നം എന്തെങ്കിലും ഉണ്ടായാൽ അത്‌ രമേശിന്റ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യാം.

 എന്തായാലും  തന്റെ ആ പ്ലാൻ  ഒക്കെ വർക്ഔട്ട്‌ ആയി  .


ഞങ്ങളുടെ സംശയം ആദ്യം  രമേശിനെ തന്നെയായിരുന്നു , പിന്നെ രമേശിന്റെ മരണത്തോടെ പ്രതി ഇല്ലാതാവുകയും ചെയ്തതാണ് .

പക്ഷേ എന്തു ചെയ്യാനാണ് പ്രവീൺ....
എല്ലാം കണ്ടുകൊണ്ടൊരാൾ മുകളിൽ ഇരിപ്പുണ്ടെന്ന കാര്യം നീ മറന്നു . 

അതുകൊണ്ടാണ് മറ്റൊരാവിശ്യത്തിനായി എടുത്ത  ആ മെഡിക്കൽ ഷോപ്പിന്റെ  cctv വിഷ്വൽസിൽ എനിക്ക് തന്നെ കാണാൻ കഴിഞ്ഞത് .

സാം ഇവനെ ഇന്ന് തന്നെ കോടതിൽ ഹാജരാക്കണം \"

\"ഓക്കേ , മാം.
 മാം .....

\"എന്താസാം ...\"

\"അല്ല  മാം ,  രമ്യ പ്രെഗ്നന്റ്  ആണെന്ന കാര്യങ്ങളൊന്നും അന്ന്ചോദിച്ചപ്പോൾ   ഇഷാനി പറഞ്ഞിരുന്നില്ലല്ലോ . പിന്നെ ഇപ്പോഴെന്താ  പറയാൻ കാരണം . \"

\"മരിച്ചയാൽക്ക് വേണ്ടി   വെറുതെ എന്തിനാണ്   ജീവിചിരിക്കുവന്റെ ജീവിതം നശിപ്പിക്കുന്നത് .എന്ന് കരുതിയാണ് ഇതൊന്നും അന്ന് പറയാതിരുന്നത് .

പിന്നെ ഇപ്പോൾ പറയാൻ കാരണം .

ഇഷാനിയുടെ ബ്രദറിന്റെ ഫ്രണ്ടാണ്  പ്രവീൺ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി .

അവർ തമ്മിൽ രണ്ടു വർഷമായി പ്രേണയത്തിലായിരുന്നു . പഠിത്തമൊക്കെ കഴിഞ്ഞിട്ട് വീട്ടിൽ അറിയിക്കാനായിരുന്നു അവരുടെ പ്ലാൻ . 

ഇത്‌ അറിഞ്ഞപ്പോൾ  മറ്റൊരു പെൺകുട്ടിയെ മനസ്സിൽ വെച്ചുകൊണ്ട് രമ്യയെ ഏങ്ങനെ അർമാർഥമായി സ്നേഹിക്കാൻ  പ്രവീണിന് കഴിയും 
എന്ന  ചിന്തായായിരുന്നു  അവൾക്ക് .

 അതുകൊണ്ട് തന്നെയാണ് അവൻ ഇവിടെ നിന്നും പോകുന്നതിനുമുൻപ് എന്നെ വിളിച്ച് അന്ന്  പറയാതിരുന്ന  കാര്യങ്ങളൊക്ക പറയാൻ കാരണം \"

                                     തുടരും .........  രമ്യാ കൊലക്കേസ് ഭാഗം -6

രമ്യാ കൊലക്കേസ് ഭാഗം -6

3.9
8587

പിറ്റേ ദിവസം.......\"മാഡം ...,മാഡം പറഞ്ഞത് പോലെ cctv വിഷ്വൽ ഞാൻ  പരിശോധിച്ചു . അതിൽ സംശയക്കത്താക്കവിധത്തിൽ ഒരു വണ്ടി കണ്ടെത്തിയിട്ടുണ്ട് . \"\"റിയലി ...\"\"യെസ് മാം .. , മാഡം ഈ വിഷ്വൽ ഒന്നുകണ്ടുനോക്കിയേ ..\"ഈ ബ്ലൂ കളർ ഓംനി വാൻ  ആദ്യത്തെ ക്യാമറ കഴിഞ്ഞ് ഒരു അരമണിക്കൂർ  കഴിഞ്ഞിട്ടാണ് രണ്ടാമത്തെ   ക്യാമറ കടക്കുന്നത് .ഒരു മിനിമം സ്പീഡിൽ വന്നാലും  പതിനഞ്ചു മിനിറ്റിൽ കൂടുതൽ ടൈം വേണ്ടി വരില്ല രണ്ടാമത്തെക്യാമറക്ക് അടുത്തെത്താൻ.മാത്രവുമല്ല   ആദ്യത്തെ  ക്യാമറ കടക്കുമ്പോഴുള്ള  നമ്പർ അല്ല  രണ്ടാമത്തെ ക്യാമറ കടക്കുമ്പോൾ . അതായത്  ഈ ഡിസ്റ്റൻസിനിടറിൽ നമ്പർ പ്ലേറ്റ് ചേ