ഇഷ്ടം
ഓരോ ഇഷ്ടങ്ങളും സ്റ്റെപ്പുകൾ പോലെ ആണ് എനിക്ക് തോന്നുന്നത്..ചില ഇഷ്ടങ്ങൾ മുകളിലോട്ടു ചിലതു ആ കയറിയ സ്റ്റെപ്പിൽ തന്നെ നിൽക്കും
നമുക്ക് എല്ലാവരോടും ഇഷ്ടം ഉണ്ടാകും
എന്നാൽ വേണ്ടപ്പെട്ടവരോട് കുറച്ചു കൂടുതൽ ആയിരിക്കില്ലേ....😍😍
അങ്ങനെ സ്റ്റെപ് കയറി ഒരുപാട് മുകളിൽ ഒരാൾ വന്നു... അദ്യം തോന്നിയ കൗതുകം പിന്നെ സൗഹൃദം, ഇഷ്ടം പിന്നെ നമ്മളെ അറിയാത്ത തലങ്ങളിലേക്ക് കൊണ്ട് പോകുന്ന ഓരോ സെക്കന്റിലും ഓർക്കുന്ന
ഒരാളില്ലേ അത്......
പരിചയപ്പെട്ടു എനിക്ക് അസൂയ തോന്നി എപ്പോഴു നല്ല ഹാപ്പി ആയി ചിരിച്ചു ആ സ്വരം എന്റെ മനസ്സിൽ കുളിരായി....
എനിക്ക് എന്തോ ഒരിഷ്ടം തോന്നി തുടങ്ങി
എന്ത് വിചാരിക്കും പരിചയപ്പെട്ടു തുടങ്ങിയപ്പോഴേ ഇഷ്ടം പറഞ്ഞാൽ അതുകൊണ്ട് മിണ്ടിയില്ല.. ഞാൻ ഒരു നല്ല കേൾവിക്കാരൻ ആയി ഓരോ ദിവസവും ഇഷ്ടം കൂടി വന്നു അവൾ പോകുന്ന വഴികൾ പറയുന്ന കര്യങ്ങൾ എന്റെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു....എനിക്ക് പറയണം എന്ന് ഉണ്ടായിരുന്നു ഇഷ്ടം പറഞ്ഞാൽ അവൾ കൂട്ടുകാരുടെ കൂട്ടത്തിൽ എന്നെയും ചേർക്കുമോ എന്ന് പേടി ഉണ്ടായിരുന്നു .. ഇത്ര സ്മാർട്ട് ആയ ഒരാള്ക്ക് എന്നെ ഇഷ്ടപ്പെടില്ല എന്നെനിക്കു അറിയാം.....അവൾ ഇഷ്ടം പറയുമ്പോൾ എനിക്ക് അപ്പോൾ തോന്നിയത് ആശ്ചര്യം ആയിരുന്നു എന്നോട് തന്നെ ആണോ അതാണ് ഞാൻ ചിന്തിച്ചേ... എനിക്ക് മനസ്സിലായി ആ ചിരിയുടെയും സന്തോഷത്തിന്റെയും കാര്യം അത് എന്നോടുള്ള ഇഷ്ടമായിരുന്നു
ഉള്ളിൽ എരിയുന്ന ആ തീയുടെ പ്രകാശം ആയിരുന്നു അവളുടെ മുഖത്തെ ചിരി.. ഞാൻ ചേർത്ത് പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു.. ആ മനസ്സിലെ സങ്കടവും പരിഭവവും വിഷമങ്ങളും ഞാൻ അറിഞ്ഞു
ചേർത്ത് പിടിച്ച കൈ ഞാൻ വീട്ടില്ല ഇത് വരെ... ഇനി ഒരിക്കലും വിടില്ല
ഞാൻ ആലോചിക്കാറുണ്ട് എന്നെ ഇത്ര കണ്ടു ആരും സ്നേഹിച്ചിട്ടുണ്ടാകില്ല
മനസ്സിലാക്കിയിട്ടുണ്ടാകില്ല അവളെ
പോലെ... എന്നെ കാണുമ്പോൾ ആ കണ്ണുകളിൽ കാണുന്ന തിളക്കം ഉണ്ടല്ലോ
ഞാൻ ആഗ്രഹിച്ച പോലൊരു പെണ്ണായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക്.... ജീവിതത്തിൽ
വിഷമങ്ങളും സങ്കടങ്ങളും വരുമ്പോൾ എന്നെ ചേർത്ത് പിടിക്കാൻ കൂടെയുണ്ട്
ആ ഒരു ചിന്ത മാത്രം മതി അവളുടെ വില മനസ്സിലാക്കാൻ..... കണ്ണ് നിറയുന്ന സന്ദർഭങ്ങൾ അവളുടെ ഫോട്ടോയിൽ നോക്കി ഇരുന്നു സംസാരിക്കും ആ ചിരി മതി ഞാൻ ഓക്കേ ആകാൻ... കളങ്കമില്ലാതെ സ്നേഹിക്കപ്പെടുമ്പോൾ ആണ് നമുക്ക് ഈ ലോകത്തിനു എത്ര സൗന്ദര്യം ഉണ്ടെന്നു മനസ്സിലാകുകയൊള്ളു......