രമ്യാ കൊലക്കേസ് ഭാഗം -6
പിറ്റേ ദിവസം.......
\"മാഡം ...,
മാഡം പറഞ്ഞത് പോലെ cctv വിഷ്വൽ ഞാൻ പരിശോധിച്ചു . അതിൽ സംശയക്കത്താക്കവിധത്തിൽ ഒരു വണ്ടി കണ്ടെത്തിയിട്ടുണ്ട് . \"
\"റിയലി ...\"
\"യെസ് മാം .. ,
മാഡം ഈ വിഷ്വൽ ഒന്നു
കണ്ടുനോക്കിയേ ..\"
ഈ ബ്ലൂ കളർ ഓംനി വാൻ ആദ്യത്തെ ക്യാമറ കഴിഞ്ഞ് ഒരു അരമണിക്കൂർ കഴിഞ്ഞിട്ടാണ് രണ്ടാമത്തെ ക്യാമറ കടക്കുന്നത് .
ഒരു മിനിമം സ്പീഡിൽ വന്നാലും പതിനഞ്ചു മിനിറ്റിൽ കൂടുതൽ ടൈം വേണ്ടി വരില്ല രണ്ടാമത്തെ
ക്യാമറക്ക് അടുത്തെത്താൻ.
മാത്രവുമല്ല ആദ്യത്തെ ക്യാമറ കടക്കുമ്പോഴുള്ള നമ്പർ അല്ല രണ്ടാമത്തെ ക്യാമറ കടക്കുമ്പോൾ . അതായത് ഈ ഡിസ്റ്റൻസിനിടറിൽ നമ്പർ പ്ലേറ്റ് ചേഞ്ച് ചെയ്തിട്ടുണ്ട് .
ഇതിൽ രണ്ടാമത്തെ നമ്പർ ഫേക്ക് ആണ് . \"
\"അപ്പോൾ ആ കാറിൽ തന്നെയാണ് അവരെ കടത്തിയത് എന്ന കാര്യത്തിൽ
സംശയമില്ല . \"
\"അതേ മാം, അങ്ങനെയാവനാണ് സാധ്യത \"
\"ആ നമ്പർന്റെ ആർസി ഓണറിനെ കണ്ടെത്തി എത്രയും വേഗം കസ്റ്റഡിയിൽ എടുക്കണം . \"
\"യെസ് മാം \"
കുറച്ചു സമയത്തിന് ശേഷം .....
\"മാഡം ..., ആർസി ഓണറിനെ കണ്ടത്തി , പക്ഷേ പോലീസ് അവിടെ എത്തുന്നതിനുമുന്പേ അവൻ
രക്ഷപെട്ടു . \"
\"എന്താ സാം ഇത് \"
\"സോറി മാം . അന്നെഷിക്കുന്നുണ്ട് മാഡം. എത്രയും വേഗം കണ്ടെത്താൻ കഴിയും .
അവന്റെ മൊബൈലിന്റെ ടവർ ലൊക്കേഷൻ ട്രൈസ് ചെയ്യുന്നുണ്ട് .
അവൻ അതികം ദൂരെയൊന്നും പോകൻ സാധ്യതയില്ല .\"
\"എനിക്കൊരു സ്ക്യൂസ്‌സും കേൾക്കണ്ട ഇന്ന് രാത്രിക്കുള്ളിൽ അവനെ പിടക്കാൻ കഴിയണം .\"
\"ഓക്കേ മാം \"
രാത്രി ഏറെ വൈകിയുമുള്ള അന്നെഷണത്തിൽ അയ്യാളെ കണ്ടെത്തുന്നു.
രാത്രി തന്നെ അവനെ കണ്ടെത്തിയെന്ന കാര്യം സാം acp യെ വിളിച്ചറിയിക്കുന്നു . ഉടൻ തന്നെ പ്രിയ സ്റ്റേഷനിലേക്ക് വരുന്നു .
\"മാം ...\"
\"അവനെന്തെങ്കിലും പറഞ്ഞോ \"
\"ഇല്ല മാം , ഒന്നും അറിയില്ല എന്ന സ്റ്റാന്റിൽ തന്നെ ഉറച്ചു നിൽക്കുവാ \"
\"ഇവനാണോ ആള് .....,
എന്താ നിന്റെ പേര് \"
\"അനിൽ കുമാർ \"
\"നീ എന്തു ജോലിയാ ചെയ്യുന്നേ ....\"
\"ലോറി ഡ്രൈവറായിരുന്നു മാഡം .., ഇപ്പോൾ മീൻ കച്ചോവടമാ ചെയ്യുന്നേ \"
പ്രിയ ആ cctv വിഷ്വൽസ് കാണിക്കുന്നു.
\"ഈ ഓംനി വാൻ നിന്റേതല്ലേ , \"
\"അതേ .., മാഡം \"
വണ്ടി നിന്റേതാണെങ്കിൽ , അന്നേ ദിവസം വണ്ടി ഓടിച്ചിരുന്നതും നീ തന്നെ ആയിരിക്കുമല്ലോ . പറയ് നീ എന്തിനാ അന്ന് അവിടെ പോയത് \"
\"ഞാൻ പറഞ്ഞല്ലോ മാഡം , എനിക്ക് മീൻ കച്ചവടമാ , അതുകൊണ്ട് തന്നെ അതിനുവേണ്ടി പലയിടത്തും പോകാറുണ്ട് , \"
\"ശെരി സമ്മതിച്ചു , നീ അതിനുവേണ്ടി തന്നെ പോയതായിരിക്കാം . പക്ഷേ അതിനെന്തിനാ നീ .ഫേക്ക് നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് \"
\"ഏയ് ഞാൻ അങ്ങനെയൊന്നും ചെയ്യില്ല , എനിക്കതിന്റെ ആവശ്യമൊന്നുമില്ല .\"
Acp ബാക്കി വിഷ്വൽസ് കൂടി കാണിക്കുന്നു
\"പിന്നെ നിന്റെ തന്തയാണോടാ ഇത് ചെയ്തത് .
പറയടാ ..., നീ എന്തിനാ രമേശിനെയും അനുവിനെയും കൊന്നത് , പറയാൻ \"
\"ദേ ... , വെറുതെ ചെയ്യാത്ത കുറ്റം എന്റെ തലയിൽ കെട്ടിവെയ്ക്കാൻ നോക്കിയാലുണ്ടല്ലോ പോലിസാണെന്നൊന്നും ഞാൻ നോക്കില്ല \"
\"നീ എന്തു ചെയ്യുമെടാ ...,
കുറെ നേരമായി അവൻ ഷോ
കാണിക്കാൻ തുടങ്ങിട്ട്.
ഇവനോട് ഉങ്ങനൊന്നും ചോദിച്ചാൽ പറയില്ല മാഡം , രണ്ടെണ്ണം കിട്ടിയാലേ ഇവനൊക്കെ വാ തുറക്കു ... ,
പറയടാ എന്തിനാ നീ അവരെ കൊന്നത്
പറയാൻ \"
സാം അയ്യാളെ തല്ലുന്നു.
\"ഹേയ് സാം വേണ്ട ....\"
\"ഇനി എന്നെ തല്ലല്ലേ സാറേ ഞാൻ പറയാം . ഞാൻ പറയാം ,
എനിക്ക് ചെറിയ കോട്ടേഷനൊക്കെ ഉണ്ട് സാറേ ..., സീരിയലിലും ചെറിയ കോട്ടേഷൻ റോളൊക്ക ചെയ്യാറുണ്ട് .
ഈ പിള്ളേരെ പൊക്കാനുള്ള കൊട്ടേഷൻ മാത്രമേ ഞാൻ എടിത്തിട്ടുള്ളു . വേറെയൊന്നും എനിക്കറിയില്ല .\"
\"ആരാ നിനക്ക് കൊട്ടേഷൻ തന്നത് \"
\"ആളെയൊന്നും എനിക്കറിയില്ല സാറേ . ഒരു ദിവസം സ്ക്യൂട്ടറിൽ ഒരു പെൺകുട്ടി വന്നു എന്റേന്ന് മീൻ വാങ്ങിച്ചു .
അതിനു ശേഷം ചേട്ടനെ എവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്നും സീരിയലിൽ അഭിനയിച്ചിട്ടുണ്ടോ എന്നൊരു ചോദ്യം .
ഞാൻ അതെ എന്നു പറഞ്ഞു , പിന്നെ കുറച്ചു നേരം അതിനെക്കുറിച്ചൊക്കെ സംസാരിച്ചു . അവളുടെ ഫ്രണ്ട് ഒരു സീരിയൽ ചെയ്യുന്നുണ്ടെന്നും അതിൽ വില്ലൻറോള് ഉണ്ടെങ്കിൽ വാങ്ങിതരാമെന്നും പറഞ്ഞു , എന്റെ ഫോൺ നമ്പർ വാങ്ങിക്കൊണ്ട് പോയി .
അത് കഴിഞ്ഞ് നാലഞ്ചു ദിവസം കഴിഞ്ഞ് ആ പെണ്ണ് എന്നെ വിളിച്ചു ഒരു റോളുണ്ടെന്നും , ചെയ്യാൻ പറ്റുമോഎന്നും ചോദിച്ചു .
ഞാൻ ഓക്കേ പറഞ്ഞപ്പോൾ വിശദമായിട്ട് എല്ലാം നേരിൽ കണ്ട് പറയാമെന്നും പറഞ്ഞ് ബീച്ചിലേക്കു വരാൻ പറഞ്ഞു .
ഞാൻ അവിടെച്ചെന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ , ഒരു സ്കൂട്ടർ എന്റെ അടുത്തുവന്നു നിന്നു അത് ആ കൊച്ചായിരുന്നു .
ഈ ആളുകളെയൊക്കെ പറ്റിക്കുന്ന ഒരു പ്രോഗ്രമാണെന്നും, അതിനുവേണ്ടി അവർ പറയുന്ന രണ്ടുപേരെ പിടിച്ചുകൊണ്ടുവന്ന് അവര് പറയുന്നിടത്തു എത്തിക്കണം, അതായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത് , അയ്യായിരം രൂപയും താരമെന്നും പറഞ്ഞു .\"
\"അപ്പോഴും നീ അവളുടെ മുഖം കണ്ടില്ലേ \"
\"അന്നും ഹെൽമെറ്റ് വെച്ചിരുന്നു , പക്ഷേ അന്ന് ഞാൻ ആ കുട്ടിയുടെ മുഖം കണ്ടു . സംഭവം കേട്ടപ്പോൾ എനിക്ക് അത്ര വിശ്വാസം തോന്നിയില്ല .
നിങ്ങൾ പറയുന്നത് സത്യമാണെന്ന് ഞാൻ ഏങ്ങനെ വിശ്വസിക്കും , എന്ന് ചോദിച്ചപ്പോഴാണ് മുഖത്തിരുന്ന ഹെൽമെറ്റ് മാറ്റി ആ കുട്ടിയുടെ മുഖം കാണിച്ച് തന്നത് .
എന്നിട്ടും ഞാൻ അത് ചെയ്യാൻ മടിച്ചു നിന്നപ്പോൾ .....
ഇനിയും വിശ്വാസമായില്ലേ , ചേട്ടൻ ചെയ്യണ്ട ഞങ്ങൾ വേറെ ആളെ നോക്കാമെന്നു പറഞ്ഞു .
പൈസ കിട്ടുന്ന കാര്യമായതുകൊണ്ട് പിന്നെ ഞാനൊന്നും നോക്കിയില്ല .
ആ പയ്യനും പെണ്ണും റെയിൽവേസ്റ്റേഷനിലേക്ക് പോകുന്ന വഴി അവരെ രണ്ടിനെയും പൊക്കി .
\"അവരുടെ നിർദ്ദേശം എന്തായിരുന്നു \"
\"ഒരു വണ്ടിയില് അവരെ ബോധം കിടത്തി , അവരുടെ പറയുന്നിടത്തു വണ്ടി ഉപേക്ഷിച്ചു പോകനായിരുന്നു പറഞ്ഞത് . ഞാൻ അതുപോലെ ചെയ്തു .\"
\"പിന്നെ വണ്ടി എപ്പോഴാ തിരികെ തനിക് തന്നത് \"
\"പിറ്റേദിവസം ബീച്ചു റോഡിൽ വന്നു വണ്ടി എടുത്തുകൊണ്ട് പൊയ്ക്കോളൂ എന്ന് പറഞ്ഞ് എനിക്ക് കാൾ വന്നിരുന്നു . വണ്ടി തരുമ്പോൾ ബാക്കി ക്യാഷ് തരാമെന്നായിരുന്നു പറഞ്ഞിരുന്നത് .
ഞാൻ അവിടെ ചെല്ലുമ്പോൾ വണ്ടി അവിടെത്തന്നെ ഉണ്ടായിരുന്നു , അതിനുള്ളിൽ തരാനുള്ള ബാക്കി ക്യാഷും വെച്ചിട്ടുണ്ടായിരുന്നു.
വേറെയൊന്നും എനിക്കായില്ല സാറേ . ....\"
\"പിന്നെ നീ എന്തിനാ ഞങ്ങളെ കണ്ട് മുങ്ങിയത് \"
കുറച്ച് ദിവസം കഴിഞ്ഞപ്പോഴാ ഞാൻ അന്ന് തട്ടിക്കൊണ്ടു പോയ പിള്ളേര് മരിച്ചത് ന്യൂസിൽ കാണുന്നത് , പോലീസ് ഏതു നിമിഷവും എന്നെ
തേടി വരുമെന്ന് എനിക്കറിയാമായിരുന്നു . അതുകൊണ്ടാണ് ,
നിങ്ങളെ കണ്ട് ഞാൻ ഓടിയത് \"
\"അന്ന് കണ്ട ആ പെൺകുട്ടിയെ ഇനി കണ്ടാൽ നീ തിരിച്ചറിയോ \"
\"ഉവ്വ് മാഡം \"
\"സാം ...\"
\"മാഡം \"
\"രാവിലെ തന്നെ നിഖിലിനെ വിളിച്ചു രേഖ ചിത്രം തയ്യാറാക്കണം \"
\"ഒക്കെ മാഡം \"
പിറ്റേ ദിവസം രാവിലെ .....
\"എന്തായി നിഖിൽ \"
\"ചിത്രം റെഡിയാണ് മാഡം \"
\"സാം , അവനെ ഇങ് വിളിക്ക് \"
\"മാം \"
\"ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടിയേയാണോ നീ അന്ന് കണ്ടത് \"
\" അത് ....., ഇത് അല്ല ...\"
\"അല്ലേ , താൻ പറഞ്ഞത് വെച്ചല്ലേ ഇത് വരച്ചത് \"
\"അത് ശെരിയാ പക്ഷേ ഇതല്ല , വെളുത്തിട്ട് നല്ല മെലിഞ്ഞ ഒരു കൊച്ചായിരുന്നു .. \"
\"നീ എന്താടാ .....,
കളിക്കുവാണോ ..\"
\"എനിക്ക് കണ്ടാൽ അറിയാം അല്ലാതെ .....\"
\"കൊണ്ട് പോടോ .....?\"
\"ഇനി എന്ത് ചെയ്യും മാഡം , ഒരു പക്ഷേ അവൻ കള്ളം പറയുന്നതാവുമോ \"
\"സാം ഒരുകാര്യം ചെയ്യ് , അവനെ വിട്ടേക്ക്. പിന്നെ നമ്മുടെ ഒരാളുടെ കണ്ണ് എപ്പോഴും അവന്റെ പിന്നിലുണ്ടാവണം \"
\"ഒക്കെ മാം ...\"
അന്നേദിവസം ഉച്ചക്ക് ശേഷം acp പ്രിയ ദാസിന്റെ ഫോണിലേക്ക് സാമിന്റെ
കാൾ വരുന്നു .
\"ഹലോ ...,
എന്താ സാം , എപ്പോൾ .......,
ഓക്കേ ഞാൻ ഇതാ എത്തി \"
പ്രിയ ഉടൻ തന്നെ ഡ്രൈവറെ വിളിച്ചു പുറപ്പെടുന്നു .
അവിടെ ചെന്ന് കാറിൽ നിന്നുമിറങ്ങുന്ന പ്രിയയെ മീഡിയാസ് വളയുന്നു .
\"മാഡം ഈ കോളേജിൽ തുടരേയുണ്ടാകുന്ന മരണങ്ങളിൽ എന്തെങ്കിലും
ദുരുഹതയുണ്ടോ ?
ഈ കുട്ടിയുടെ തന്നെ സിസ്റ്ററായ ജെസ്സി എന്ന കുട്ടിയും രണ്ട് മാസം മുന്നേ സൂയിസൈഡ് ചെയ്തിരുന്നു , കേസ് അന്നെഷിക്കുന്ന ഉദ്യോഗസ്ഥ എന്ന നിലക്ക് മാഡത്തിനെന്താണ് പറയാനുള്ളത് \"
\"സീ ......,
നിങ്ങൾ വെറുതെ ഇല്ലാത്ത കഥകൾ ഉണ്ടാക്കാൻ ശ്രേമിക്കണ്ട ...,
ജെസ്സി എന്ന കുട്ടിയുടേത് സൂയിസൈഡ് തന്നെയായിരുന്നു ,
പിന്നെ കൊല്ലപ്പെട്ട രമ്യ . രമ്യയുടെ കൊലപാതകിയെ ഞങ്ങൾ കണ്ടെത്തികഴിഞ്ഞു . അതുകൊണ്ട് തന്നെ ഈ കൊലപാതകങ്ങൾ തമ്മിൽ
യാതൊരു വിധ കണെക്ഷനും ഇല്ല . \"
\"മാം .... ഈ കുട്ടി .......\"
\"പ്ലീസ് ....., \"
സാം മീഡിയസിനെ മാറ്റി acp യെ ബോഡി കിടക്കുന്നിടത്തേക്ക് കൊണ്ടുപോകുന്നു . കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ജെസ്സിയുടെ സഹോദരി ജിഷയുടെ മൃതദ്ദേഹം .
\"ഏറ്റവും മുകളിൽ നിന്നുമാണ് മാഡം ചാടിയിരിക്കുന്നത് \"
അവർ നേരെ മുകളിലേക്ക് പോകുന്നു , മുകളിൽ ചെന്നതിനു ശേഷം അവിടെയെല്ലാം നല്ലതുപോലെ നിരീക്ഷിക്കുന്നു .
\"എപ്പോഴാ സാം ഈ കുട്ടി ചാടിയത് \"
\"ലഞ്ച് ബ്രേക്കിന് ശേഷമാണ് മാഡം ,
കുട്ടി മുകളിലേക്ക് വന്നത് ആരും
കണ്ടിട്ടുമില്ല .
ഈ ബിൽഡിങ്ങിൽ രണ്ടു ബ്ലോക്ക് മാത്രമേ യൂസ് ചെയ്യുന്നുള്ളൂ , മുകളിലെ ബ്ലോക്കിൽ ചെറിയ പണി നടക്കുന്നത് കൊണ്ട് ഇങ്ങോട്ട് ആരും വരാറില്ല . \"
\"മം ...\"
\"മാം ...,
ഈ കുട്ടിക്ക് സൂയിസൈഡ് ചെയ്യാൻ മാത്രം ഒരു പ്രേശ്നങ്ങളും ഉണ്ടായിരുന്നുല്ലന്നാണ് ഫ്രണ്ട്‌സ് പറയുന്നത് .
ഇടക്ക് ചേച്ചി മരണപെട്ട വിഷമം ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ ഓക്കേ ആയിരുന്നു . പിന്നെന്താ കാരണമെന്ന് ആർക്കും അറിയില്ല .\"
അൽപ സമയം അവിടെ എല്ലാം നിരീക്ഷിച്ചതിനു ശേഷം
\"ഇത് സൂയിസൈഡ് അല്ല സാം , \"
\"അതെന്താ മാഡം അങ്ങനെ പറഞ്ഞത് \"
\"സാമിന്റെ ഷു വിന് ഇത് എന്തു പറ്റി \"
\"അത് ..., മാം ഇങ്ങോട്ട് വരുമ്പോൾ ചെളിയിൽ ചവിട്ടിയതാണ് ,\"
\"സാം ഈ കൈ വരിയിലൊന്ന് കയറിയെ \"
\"മാം ...\"
\"പേടിക്കണ്ട , കോശി പിടിചോളും ...\"
സാം മുകളിൽ കയറി കുറച്ചു സെക്കന്റ് നിന്നതിനുശേഷം താഴെക്കിറങ്ങാൻ പറയുന്നു .
ആ കൈ വരിയിൽ സാമിന്റെ ഷു വിന്റെ പ്രിന്റ് പതിയുന്നു .
\"സീ ......,
സാം , ഞാനും , താനും , ജിഷയുമൊക്ക വന്നത് ഈ വഴി തന്നെയാണ് അതുകൊണ്ട് തന്നെ സാമിന്റെ ഷുവിൽ ആയതുപോലെയുള്ള ചെളി എല്ലാവരുടെ ചെരുപ്പിലും ആയിട്ടുണ്ട് ,
ജിഷ ധരിച്ചിരുന്ന ഷുവിന് അടിയിലും ചെളി ,പുരണ്ടിട്ടുണ്ട് .
ഇവിടെ നിന്നും ഒരാൾക്ക് മുകളിൽ നിന്നും താഴേക്ക് ചാടണമെങ്കിൽ ഈ കൈവരിക്കു മുകളിൽ കയറിയാൽ മാത്രമേ പറ്റു ,
ഇതുനു മുകളിൽ കയറിയാണ് ജിഷ താഴേക്ക് ചാടിയതെങ്കിൽ ജിഷയുടെ ചെരുപ്പിന്റെ പ്രിന്റ് ഇതിനു മുകളിൽ ഉണ്ടാവേണ്ടതാല്ലേ . പക്ഷേ ഇവിടെ അങ്ങനെയൊന്നില്ല .
അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയാം ,
ജിഷ ഇവിടെനിന്നും ചാടിയതല്ല ആരോ തള്ളിയിട്ടതാണ് .
തുടരും .....
രമ്യാ കൊലക്കേസ് ഭാഗം -7
രണ്ടു ദിവസത്തിനുശേഷം acp ഓഫീസ് \"മാം ... ജിഷയുടെ ഫോൺ കാൾസിന്റെ ഡിറ്റെയിൽസ് എടുത്തു , അതിൽ ലാസ്റ്റ് വിളിച്ചിരിക്കുന്ന നമ്പർ ഗായത്രി എന്ന കുട്ടിയുടേതാണ് .ആ കുട്ടി ജിഷയുടെ സീനിയർ ആണ് . വേറെ കാൾസ് എന്ന് ........\"അവർ സംസാരിക്കുന്നതിനിടക്ക് .....കോശി അവിടേക്കു വരുന്നു \"കമിങ് മാഡം ...\"\"യെസ് ...\"\"മാം ...,ആ അനിൽകുമാർ വന്നിട്ടുണ്ട് , മാഡത്തിനോട് എന്തോ പറയാനുണ്ടെന്ന് \"\"വരാൻ പറയ് \"\"ഓക്കേ മാഡം \"കോശി അനിൽ കുമാറിനെ കൂട്ടികൊണ്ട് വരുന്നു \"എന്താ നിനക്ക് പറയാനുള്ളത് \"\"മാഡം അന്ന് എന്നെ കൊട്ടെഷൻ എല്പിച്ച പെണ്ണിനെ ഞാൻ വീണ്ടും കണ്ടു \"\"എവിടെവെച്ച് ..\"\"അത് ... ടീവി യിൽ , പിന്നെ പത്രത്തില