\"\'ട്ടോഠ💥 \'\"
പറഞ്ഞു മുഴുവപ്പിക്കും മുന്പേ നിലയുടെ കൈകൾ ഉയർന്നു താഴ്ന്നു..
താര കവിളിൽ കൈവെച്ച് പകച്ചു കൊണ്ട് തനിക്കു മുമ്പിലായ് കൈകുടയുന്ന നിലയെ നോക്കി....!!💔
\"\' ഡീ..!! \'\"
ഒരു നിമിഷം തറഞ്ഞു നിന്ന ശേഷം കത്തുന്ന കണ്ണുകളാൽ അവൾക്കു നേരെ കൈയുയർത്തിയ താരയുടെ കൈയിൽ നിലയുടെ പിടി വീണിരുന്നു...!!
\"\' തൊട്ടു പോകരുത്..!!
നീയെന്താ കരുതിയെ എന്നും നിന്റെ കുത്ത് വാക്കുകൾ കേട്ട് കരഞ്ഞു നില്കും ഈ നിലയെന്നോ..!!? \'\"
താരയുടെ കൈകൾ കുടഞ്ഞെറിഞ്ഞവൾ പറയവേ അവളുടെ കണ്ണുകളിലെ തീഷ്ണതയിലും ആ ഉറച്ച സ്വരത്തിലും അവളൊന്നു ഭയന്നു...
\"\' നീയെന്നെ ഓരോ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോളും മിണ്ടാതെ വായും അടക്കി കണ്ണും നിറച്ച നിന്ന നിലയാണെന്ന് നീ കരുതണ്ട താര..!!
ഇനിയും നിനക്ക് മുൻപിൽ താഴാൻ എനിക്ക് കഴിയില്ല.. കാരണം അങ്ങനെ നിന്ന നിലക്ക് നഷ്ടങ്ങൾ ഒരുപാടാണ്..!!
എന്റെ നന്ദേട്ടന്റെ സ്നേഹം എന്നിൽ നിന്ന് നീ തട്ടിമാറ്റി ചെയ്യാത്ത തെറ്റുകൾ നീയെന്നിൽ അടിച്ചേല്പിച്ചു അപ്പോഴും നിലക്ക് നഷ്ടങ്ങൾ മാത്രം...!!
ഇനിയും നീ പറയുന്ന വാക്കുകൾ കെട്ടില്ലെന്ന് നടിക്കില്ല ഈ * നില ഹരിനന്ദൻ * ഓർത്തോ നീയത്..!! \'\"
അത്രയും കടുപ്പത്തിൽ പറഞ്ഞു കഴിഞ്ഞ് നില മുകളിലേക്കായ് കയറുമ്പോൾ അവൾ പറഞ്ഞ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു താര...!!
ആദ്യമായ് തനിക്കു നേരെ അവളുടെ വാക്കുകൾ അതും അത്രയും തീക്ഷണതയോടെ കടുപ്പത്തോടെ ഉറച്ച സ്വരത്തിൽ....
വല്ലാത്ത ഭയം തോന്നിയവൾക്ക് ഒരു നിമിഷം തന്റെ ഏട്ടൻ അവളുടെ വാക്കുകൾ കെട്ടാൻ...
\"\' ചോദിച്ചു വാങ്ങിച്ചപ്പോൾ സമാധാനം ആയെല്ലോ പൊന്നുമോൾക്ക്..!! \'\"
ഒരു പുച്ഛചിരിയാൽ പറഞ്ഞു കൊണ്ട് നന്ദന്റെ അമ്മ അടുക്കളയിലേക്കായ് നടന്നു...
∞∞∞∞
ബാൽക്കണി റെയിനിൽ ചാരി പുറത്തേക്ക് നോട്ടമിട്ടു നിൽകുമ്പോളും നന്ദന്റെ ഉള്ളിൽ അച്ചുവിന്റെ വാക്കുകൾ ആയിരുന്നു...!!💔
\"\' എന്റെ നിലയിന്ന് ഒത്തിരി വേദനിക്കുന്നുണ്ട് ഒരിക്കലെങ്കിലും സത്യങ്ങൾ തിരിച്ചറിയാൻ ശ്രെമിച്ചൂടെ sir ന്..!!
ഞാൻ സ്നേഹിച്ച പെണ്ണാ അവൾ കുട്ടികാലം തൊട്ടേ ഈ നെഞ്ചിലിട്ട് നടന്നവൾ എന്നിട്ടും അവൾക്ക് sir നെ ആണ് ഇഷ്ടം എന്നറിഞ്ഞു വിട്ടു തന്നതാ ഞാൻ അവളെ.. ആ അവളെ ഇനിയും വേദനിപ്പിക്കാൻ ആണെങ്കിൽ..!! \'\"
ബാക്കി പറയാതെ അവൻ നിർത്തുമ്പോൾ അവന്റെ കണ്ണുകളിൽ നന്ദൻ കണ്ടത് കളങ്കമില്ലാത്ത സ്നേഹമായിരുന്നു.... ❤️
കലുഷിതമായ മനസുമായ് അവൻ അവിടെയിട്ടിരുന്ന കസേരയിലായ് ഇരുന്നു..!!
മറ്റൊരാൾക്ക് നൽകാൻ കഴിയില്ല.. തന്റെയാണ്.. തന്റെതാണ്... ജീവനായവൾ.. പ്രാണനായവൾ... പ്രണയമാണ്... ❤️
\"\' ഞാ.. ഞാനല്ല.. നന്ദേ.. ട്ടാ.. വാവയല്ലേ.. ഞാ.. ഞാൻ ചെയ്യുവോ...!! \'\"
അലറി കരഞ്ഞു കൊണ്ട് തന്റെ കാലുകളിൽ വട്ടം ചുറ്റി പിടിക്കുന്ന ഒരുവളുടെ മുഖം...
കൺകോണിൽ കണ്ണുനീർ പൊടിഞ്ഞു...
അറിയണം.. സത്യങ്ങൾ...!! 💔
മനസ്സിൽ പലതും ഉറപ്പിച്ചവൻ കസേരയിലേക്കായ് ചാരിയിരുന്നു....!!
∞∞∞∞
\"\' Noohh..!! 💔 \'\"
മുടിയിൽ കൊരുത്തു വലിച്ചവൾ മുന്നിലായ് ഉള്ള ഫ്ലവർവയ്‌സ് നിലത്തേക്കായ് വീശി...
അത് നിലത്തായ് വീണു ചില്ലുകൾ അവിടമെങ്ങും പറന്നു...
\"\' അവ.. അവൾ വീണ്ടും.. Shit നമ്മളെന്തിനാ ഇതൊക്കെ ചെയ്തത് താര എല്ലാം waste ആയില്ലേ... ഇതോടെ നന്ദന്റെ മനസ്സിൽ അവൾക്കിനി സ്ഥാനം ഇല്ലാതാവും എന്ന് കരുതി നമ്മൾ... എല്ലാം വെറുതെയായില്ലേ...അവൾക്കറിയില്ല ഈ
* Malavika maheswar * ആരാണെന്ന്...!! \'\"
തന്റെ കലി അടക്കാൻ ആവാതെ അവൾ അലറി...
തുടരും..!!💔