Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -1

നമസ്കാരം , ക്രൈം സ്റ്റോറിയിലേക്ക് സ്വാഗതം 

കേരളത്തിൽ ഓരോദിവസവും നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ വ്യത്യസ്തത കൊണ്ട് വിചിത്രമായിക്കൊണ്ടിരിക്കുകയാണ് .

 പല രീതിയിലുള്ള കൊലപാതകങ്ങൾ നാം കണ്ടുകഴിഞ്ഞു ഓരോന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതും ,മനസ്സ്
 മടുപ്പിക്കുന്നതുമാണ് . അത്തരത്തിലുള്ള ഒരു കൊലപാതകത്തെ കുറിച്ചാണ് ക്രൈം സ്റ്റോറി ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത് .

ഇത്തവണ കൊല്ലപ്പെട്ടിരിക്കുന്നത് ഒരു നിയമപാലകനാണ് .
അസിസ്റ്റന്റ് കമ്മീഷണർ ഫിലിപ്പോസ് 
    
ഈ മാസം 18 നാണ് ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുന്നത് .

ഇതാണ് കൊല്ലപ്പെട്ട അസ്സി : കമ്മീഷണർ ഫിലിപ്പോസിന്റ വീട് ,
ഇവിടെ നിന്നുമാണ് ഈ മാസം 15 ന്  അദ്ദേഹം തന്റെ  പേഴ്സണൽ ആവശ്യത്തിനായി ഡ്രൈവറുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത് .

 സ്വന്തം ഇന്നോവ കാറിലായിരുന്നു യാത്ര . 
അവർ ഇവിടെ നിന്നും യാത്ര തിരിക്കുമ്പോൾ സമയം ഏകദേശം 3 മണി കഴിഞ്ഞിരുന്നു .


11 മണിക്ക് ശേഷം ഭാര്യ വിളിച്ചു സംസാരിച്ചിരുന്നെന്നും , അപ്പോഴൊന്നും യാതൊരുവിധ പ്രേശ്നങ്ങളും ഇല്ലായിരുന്നുവെന്നും ബന്തുക്കൾ പറയുന്നു .

 12 മണിക്ക് ശേഷം അദ്ദേഹത്തിന്റെയും , ഡ്രൈവറുടെയും ഫോൺ സ്വിച്ഓഫ് ആകുന്നു .  അസമയമായതിനാലും ,
ആ സമയം ആരും കോൺടാക്ട് ചെയ്യാത്തതുകൊണ്ടും
കാര്യമായിട്ടെടുത്തില്ല .

എന്നാൽ നേരം പുലർന്നിട്ടും ഫോൺ സ്വിച് ഓൺ ആകാത്തതും , എത്തേണ്ടിടത് എത്താതിരുന്നതും ബന്തുകൾക്ക് സംശയം ഉളവാക്കുന്നു .

അവർ അപ്പോൾത്തന്നെ  പോലീസിനെ ഈ വിവരം അറിയിക്കുന്നു , പോലീസ് കേസ്സെടുത്തു  അന്വേഷണം
ആരംഭിക്കുന്നു .

അന്നേഷ്വണത്തിൽ അവർ സഞ്ചരിച്ചിരുന്ന കാർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .

കാറിന്റെ ടയർ പഞ്ചറായ നിലയിൽ ആയിരുന്നു . അവിടെനിന്നും കുറച്ച് മാറി ആളൊഴിഞ്ഞ സ്ഥലത്ത് നിന്നുംഅദ്ദേഹത്തിന്റെ  ഡ്രൈവർ ഷാജുവിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തുന്നു .

 എന്നാൽ കമ്മീഷണാറേകുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല .

ബോധം തെളിഞ്ഞ ഷാജുവിന്റെ മൊഴി ഇങ്ങനായിരുന്നു .

കാറിൽ പോയിക്കൊണ്ടിരിക്കുമ്പോൾ , ടയർ പഞ്ചറാവുന്നു , അത്‌ നോക്കാനായി ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി , പിന്നെ ഒന്നും എനിക്ക് ഓർമയില്ല എന്നായിരുന്നു .

പിന്നെ പോലീസ് ഇവർ സഞ്ചരിച്ച റൂട്ടിലെ cctv ദൃശ്യങ്ങൾ പരിശോധിക്കുന്നു . എന്നാൽ ഇവരെ ഏതെങ്കിലും വണ്ടി ഫോള്ളോ ചെയ്യുന്നതോ , അസോഭാവികമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല .

പിന്നീട് ഇവരുടെ കാർ കേടായതിനുശേഷം അത്‌ വഴിപ്പോയ വാഹനങ്ങളുടെ ലിസ്റ്റ് എടുത്ത് അത്‌ വഴി അന്നെഷണം
നടത്തുന്നു .

അതിൽ അതിവേഗതയിൽ പോകുന്ന ഒരു ആംബുലൻസ് ,  ആംബുലൻസ് അതിവേഗതയിൽ പോകുന്നതിൽ ഒരു അസ്വഭാവികതയും ഇല്ല , എന്നാലും ആ ആംബുലൻസിന്റ ഡീറ്റെയിൽസ് എടുക്കാൻ പോലീസ് തീരുമാനിക്കുന്നു .


ആ തീരുമാനം ശെരിവെക്കുന്ന രീതിയാണ് പിന്നെ കണ്ടത് , ആ വണ്ടി നമ്പർ ഫേക്ക് ആയിരുന്നു .  അങ്ങനെ അദ്ദേഹത്തെ ആ ആംബുലസിലാണ് കടത്തിയതെന്ന നിഗമനത്തിൽ പോലീസ് എത്തുന്നു .

 അതിനുശേഷം ആ ആംബുലൻസിനെ കേന്ദ്രികരിച്ചു അന്നെഷണം നടന്നുകൊണ്ടിരിക്കെ കുറ്റിക്കാട്ടിൽ നിന്നും കമ്മീഷണർന്റെ  ഡെഡ് ബോഡി കണ്ടെത്തുന്നു .

ഈ മാസം 15 ന് ആയിരുന്നു അദ്ദേഹത്തെ കാണാതാവുന്നത് , 18 ന് ബോഡി കിട്ടുന്നു , മൃതേഹത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ടായിരുന്നു .


ഒരുപാട് ക്രൂരമായി മർദിച്ച പാടുകൾ ബോഡിയിൽ ഉണ്ടായിരുന്നു , കത്തികൊണ്ട് കുത്തിയും അടിച്ചുമൊക്കെ വളരെ മൃകിയമായ രീതിയിൽ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് പോസ്റ്റുമോട്ടം റിപ്പോർട്ട്‌ പറയുന്നു .

എന്തായാലും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു , പ്രതികളെ എത്രയും വേഗം കണ്ടെത്തുമെന്ന്  ക്രൈംബ്രാഞ്ച് ഓഫീസർ ആസിഫ്ഖാൻ പറഞ്ഞു . ആവിശ്യമായ തെളിവുകൾ ..............................



ടിങ് ... ടിങ് .... (ഫോൺ റിങ് ചെയ്യുന്നു )

\"ഹലോ ..., എന്താ സാർ \"

\"എന്താടോ പരുപാടി ....\"

\"ഏയ് ... ഒന്നുമില്ല സാർ , ഞാൻ വെറുതെ ക്രൈം സ്റ്റോറി കാണുവായിരുന്നു \"

\"നമ്മുടെ കേസ് ആയിരിക്കും അല്ലെടോ ...\"

\"അതെ സാർ ...\"

\"പ്രതികളെ ഇതുവരെയും പിടിക്കാൻ സാധിച്ചില്ല ആനയാണ് , ചേനയാണ് ഒന്നൊക്കെ ആയിരിക്കും അല്ലേ \"

\"ഏയ് അത്രയൊന്നും പോയിട്ടില്ല \"

\"ഉം ...,
ഞാൻ വിളിച്ചത് .., എന്തായി
പറഞ്ഞകാര്യം ,ഡീറ്റലിൽസ് ഒക്കെ എടുത്തോ .\"

\"ഉവ്വ്  സാർ , ഫിലിപ്പോസ് സാർ അന്നെഷിച്ച പ്രധനപ്പെട്ട കേസിന്റെ ഡീറ്റെയിൽസ് ഒക്കെ എടുത്തിട്ടുണ്ട് \"

\"അതുമായിട്ട് രാവിലെ തന്നെ താൻ ഓഫീസിൽ എത്തണം \"

\" ഓക്കെ  സാർ \"

\"പിന്നെ തന്റെ പരുപാടി നടക്കട്ടെ, ശെരി എന്നാ \"

\"ഓക്സാർ .\"




പിറ്റേദിവസം ക്രൈംബ്രാഞ്ച് ഓഫീസ് 

\"ഗുഡ് മോർണിംഗ് സാർ \"

\"മോർണിംഗ് ,
ഇരിക്കു \"

\"സാർ ഇതാണ് ഫിലിപ്പോസ് സാർ അന്നെഷിച്ച കേസുകളുടെ ഡീറ്റെയിൽസ് \"

അദ്ദേഹം അത്‌ വാങ്ങി നോക്കുന്നു 

\"എനിക്കിതിൽ കോംപ്ലിക്കേറ്റായി അങ്ങനെ ഒരു കേസും തോന്നിയില്ല . പിന്നെ അദ്ദേഹത്തിന്റെ സ്വാഭാവം വെച്ചുനോക്കുവാണേ ശത്രുക്കൾ ഒരുപാട് കാണും .

 നേരിനും , നീതിക്കും മാത്രം നിൽക്കുന്ന ഒരു പോലീസ് ഓഫീസർ അല്ലായിരുന്നു
 അദ്ദേഹം .

കൈക്കൂലി വാങ്ങാൻ മിടുക്കൻ ,
രണ്ടോ ,മൂന്നോ പ്രാവശ്യം കൈക്കൂലി കേസിൽ സസ്പെൻഷൻ , വേറെയും എത്രയോ  കേസുകൾ .........

പിന്നെ ഉന്നതരുടെ സ്വധിനം കൊണ്ട് അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല  .
എന്തായാലും ഇത് ചെയ്തത് ആരാണെങ്കിലും അയ്യാൾക്കിട്ട് നല്ല പണി അങ്ങേര്   കൊടുത്തിട്ടുണ്ടാവും അതുറപ്പാ \"

\"താനെന്താടോ ...
പ്രതിക്ക് അനുകൂലമായി
 വാദിക്കുവാന്നോ \"

\"അയ്യോ അല്ല സാർ ....,
കുറ്റം ചെയ്തവർ ആരായാലും ശിഷിക്കപ്പെടണം .

ഞാൻ പോലീസ് എന്നതിൽ നിന്നും മാറി , ഒരു സാധാരണ മനിഷ്യനായി ചിന്തിച്ച്  ആ യുക്തിയിൽ പറഞ്ഞതാ .\"


\"തല്ക്കാലം  താൻ പോലീസായി ചിന്തിച്ചാൽ മതി , നമ്മുടെ ജോലി പ്രതിയെ പിടിക്കുക എന്നതാ ...\"


\"സോറി സാർ ....,
ഹാ ....
പിന്നെ ഒരു മാധ്യമപ്രേവർത്തകന്റെ കേസും , ഒരു പെൺകുട്ടിയുടെ കേസും , അതു രണ്ടും കണക്ട്ടായി തോന്നുന്നുണ്ട്  സാർ.

ആ കേസ് ഒരുമാതിരി തേച്ചുമാച്ച് കളഞ്ഞതുപോലെ ....\"

\"അതെന്താ , തനിക്ക് അങ്ങനെ തോന്നാൻ \"

\"മൂന്ന് വർഷം മുൻപ് റമീസ് എന്ന മാധ്യമപ്രവർത്തകനെ ബൈക്കിൽ സഞ്ചരിക്കവേ പെട്രോൾ എറിഞ്ഞു തീകൊളുത്തി കൊന്ന സംഭവം ,
അത്‌ വലിയ പ്രേഷോഭം ഉണ്ടാക്കിയ കേസയിരുന്നു .

ആ കേസിൽ യഥാർത്ഥ പ്രതികളെ അല്ല അറസ്റ്റ് ചെയ്തതെന്നും , പ്രമുഖർക്ക് വേണ്ടി കേസ് ആട്ടിമറിച്ചു എന്നും ആക്ഷേഭം ഉണ്ടായിരുന്നു .

കേസ് സിബിഐ അന്നെഷിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട്  മാധ്യമപ്രേവർത്തകരുടെ സംഘടന സമരവുമായി മുന്നോട്ട് വന്നിരുന്നു .

അത്‌ കഴിഞ്ഞ് റമീസിന്റെ സുഹൃത് അതായത്  കൊല്ലപ്പെട്ട ജാൻസി   ഒറ്റക്ക് സമരം നടത്തിരുന്നു .
സമരം തുടങ്ങി നാലഞ്ചു ദിവസത്തിനുശേഷം ആ കുട്ടിയെ കാണാതാവുകയും മരിച്ചനിലയിൽ കണ്ടത്തുകയും ചെയ്തു .
മാത്രവുമല്ല ആ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടായിരുന്നു .

ആ കേസിൽ അകത്തായത് ആ
കുട്ടിയെ കല്യാണം കഴിക്കാൻ ഇരുന്ന ചെറുപ്പക്കാരനാ . 

വിവാഹവാഗ്ത്താനം നൽകി പീഡിപ്പിച്ചു  കൊലപ്പെടുത്തി എന്ന് പറഞ്ഞു അറസ്റ്റ് ചെയ്ത് അവനെ അകത്താക്കി  കേസ് ക്ലോസ് ചെയ്തു .

\"അപ്പോൾ തെളിവുകളോ \"

\"തെളിവുണ്ടാക്കാനാണോ സാർ പാട് \"

  അത്   ശെരിയാ , താനൊരു കാര്യം ചെയ്യ്  ഈ റമീസ് , ജാൻസി എന്നിവരെ കുറിച്ചൊന്ന് അന്നെഷിക്ക് .

അവരുടെ ഫാമിലി ഫ്രണ്ട്‌സ് മറ്റു ഡീറ്റെയിൽസ് ഒക്കെ എടുക്ക്  . നമുക്ക് നോക്കാം \"

\"ഓക്കേ സാർ \"
   
                                         തുടരും ......



കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -2

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -2

3.8
15027

പിറ്റേദിവസം ....\"സാർ , ജാൻസിയുടെയും , റമീസിന്റെയും ഡീറ്റെയിൽസ് ....ജാൻസിക്ക് അമ്മയും , അനിയനും മാത്രമേ ഉള്ളു . അമ്മ ഫിലോമിന , അനിയൻ ജോൺ , അച്ഛൻ ജോസഫ് .ജോസഫ് ആറു വർഷം മുൻപ് മരണപ്പെട്ടു . പിന്നെ അമ്മ ഫിലോമിന ചെറിയ ചെറിയ ജോലിചെയ്താണ് ഇവരെ പഠിപ്പിച്ചത് .\"\"ഇവർക്ക് വേറെ ബന്തുക്കളൊന്നുമില്ലേ \"\"സാർ ഈ ജോസെഫും , ഫിലോമിനയും പ്രേണയിച്ച് വിവാഹം കഴിച്ചവരാണ് .ജോസഫ് ഒരു ഓർഫനേജിൽ വളർന്ന ആളാണ്.അതുകൊണ്ട് തന്നെ ഫിലോമിനയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലായിരുന്നു . വിവാഹത്തിനുശേഷം വീട്ടുകാരുമായിട്ട് യാതൊരുവിധ  ബന്ധവും ഇല്ലായിരുന്നു , ജോസഫ് മരിച്ചിട്ടുപോലും അവരാരും ത