Aksharathalukal

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -3

ഹലോ ...,
അതെ ...., ആ ശെരി .
ഞാൻ പറഞ്ഞേക്കാം ,
ഓക്കേ ...

\"സാർ acp സാറിന്റെ വീട്ടിൽ നിന്നാ , സാറിനെ അത്യാവശ്യമായിട്ട് കാണണമെന്ന് .
അർജന്റ് ആണെന്നാ പറഞ്ഞേ .\"

അവർ നേരെ acp യുടെ വീട്ടിൽ എത്തുന്നു , അദ്ദേഹത്തിന്റെ മകൾ വാതിൽ തുറക്കുന്നു .

\"എന്തിനാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് \"

\" വരു ....സാർ ,
ഇന്ന് ലെറ്റർ ബോക്സ്‌ തുറന്നപ്പോൾ , അതിൽ നിന്നും ഒരു കത്ത് കിട്ടി .അത്‌ ..... \"

കത്ത് വാങ്ങി ഓഫീസർ വായിക്കുന്നു


ഡിയർ  മനു 
        നിന്നെ സ്നേഹിക്കാനും , താലോലിക്കാനുമൊക്ക ഒരുപാട് പേരുണ്ട് . നീ എന്ത് തെറ്റുചെയ്താലും ഷെമിക്കാനും , പൊറുക്കാനും ആളുണ്ട് .

എനിക്ക് അങ്ങനെ അല്ല , ഉണ്ടായിരുന്നവർ വേണ്ടന്ന് വെച്ചു , പിന്നെ കിട്ടിയവരെ നിങ്ങൾ നശിപ്പിച്ചു .. എന്റെ സന്തോഷം നശിപ്പിച്ചിട്ട് നീ അങ്ങനെ സുഖിച്ചു ജീവിക്കണ്ട . നിന്റെ മരണം എത്തിക്കഴിഞ്ഞു .
ഏറിയാൽ ഇനി മൂന്നുനാൽ .



\"ഇത് എന്നാ വന്നത് \"

\"അതറിയില്ല സാർ . പുറത്ത് ലെറ്റർ  ബോക്സ്‌ വെച്ചിട്ടുണ്ടെങ്കിലും അതിലാരും അങ്ങനെ ഇടാറില്ല .
അതുകൊണ്ട് തന്നെ അത്‌ തുറന്ന് നോക്കാറുമില്ല .

വല്ലപ്പോഴും  മാസിക അതിലേക്കിടും അപ്പോൾ മാത്രം  തുറക്കും . ഇന്ന് അങ്ങനെ തുറന്നപ്പോഴാ ഇത് കണ്ടത് \"

\"സാർ......,
 ഇത് പോസ്റ്റ്‌ ചെയ്ത ലെറ്റർ അല്ല , നേരിട്ട് കൊണ്ടുവന്നിട്ടതാണ് \"

\"ശെരിയാണല്ലോ \"

\"ഇവിടെ cctv ഉണ്ടോ \"

\"ഉണ്ട് സാർ \"

\"വിനയ് , എത്രയും വേഗം അത്‌ സേർച്ച്‌ ചെയ്യണം \"

\"സാർ \"

Cctv ദൃശ്യങ്ങളിൽ ഒരു കുട്ടി   മൂന്ന് ദിവസം മുൻപ് ലെറ്റർ ഇടുന്നതായി കാണാൻ കഴിഞ്ഞു 

\"ഈ കുട്ടിയെ അറിയോ \"

\"അറിയാം സാർ ,  ഇത് അടുത്ത വീട്ടിലെ കുട്ടിയാണ് , പേര് അമാൻ \"

\"ആ കുട്ടിയോടൊന്നു  എനിക് സംസാരിക്കണം \"

\" ഞാൻ വിളിക്കാം സാർ \"

കുട്ടിയെ ചോദ്യം ചെയ്തപ്പോൾ , വഴിയിൽ വെച്ച് ഒരാൾ തന്നതാണെന്നും , ആ ബോക്സിൽ ഇടാൻ പറഞ്ഞെന്നു മായിരുന്നു കുട്ടി കൊടുത്ത മൊഴി . വേറൊന്നും കുട്ടിക്കറിയില്ലായിരുന്നു .



\"എന്നാൽ ഞങ്ങൾ ഇറങ്ങുവാണ് , എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി .\"

\"ശെരി സാർ .\"

ക്രൈം ബ്രാഞ്ച് ഓഫീസ് ...

\"സാർ  acp സാറിനോടും , മനുവിനോടും മുൻവൈരാഗ്യം ഉള്ള ആളാണ് കൊലക്കുപിന്നിൽ എന്ന് വ്യക്തമായിക്കഴിഞ്ഞു .

കൊലചെയ്യുന്നതിനു മുൻപ് അവരെ അത്‌ അറിയിക്കാനായിരിക്കണം ഇങ്ങനൊരു കത്ത് എഴുതിയത് .

അബദ്ധവശാൽ അത്‌ അങ്ങോട്ടുമിങ്ങോട്ടും മാറിയത് അയ്യാൾ അറിഞ്ഞുകാണില്ല \"

\"അതെങ്ങനാ വിനയ് , രണ്ടു കൊലക്കുമിടക്ക് ഒന്നര ആഴ്ചത്തെ ഡിഫറെൻസ് ഇല്ലേ \"

\"ചിലപ്പോൾ ഒന്നിച്ചെഴുതിവെച്ചതാവില്ലേ സാർ , അല്ല അങ്ങനെ ഒരു സാധ്യതയും തള്ളികളയാൻ പറ്റില്ലല്ലോ .\"

\"എന്നാലും ശെരിയാവില്ലല്ലോ  ...,
ആദ്യം കത്ത് വന്നത് മനുവിനാണ്   പക്ഷേ കൊല്ലപ്പെട്ടത് acp .

രണ്ടാമതാണ് acp ക്ക് കത്ത് വന്നിരിക്കുന്നത്  കൊല്ലപ്പെട്ടത് മനു .\"

\"എനിക് തോന്നുന്നത് ഇത് കൊലയാളി മനപ്പൂർവം  ചെയ്തത് ആയിരിക്കാം ,ഒരാളെ പേടിപ്പെടുത്തിയിട്ട് മറ്റൊരാളെ കൊല്ലുക .\"

\"അങ്ങാനാണെങ്കിൽ , അത് എന്തിനായിരിക്കും സാർ \"

\"അത്‌ അയ്യാളോട് തന്നെ ചോദിക്കണം .\"

\"സോറി സാർ \'

\"വിനയ് ഒരു കാര്യം ചെയ്യ് മനു സഞ്ചരിച്ച റൂറ്റിലെ cctv വിശ്വൾസ് ഒന്ന് എടുക്ക് , എന്തെങ്കിലും തുമ്പ് കിട്ടിയാലോ \"

\"ഓക്കേ സാർ ...\"


അല്പസമയത്തിന് ശേഷം ......



\"എസ്ക്യൂസ്‌മി സാർ \"

\"യെസ് ....ആ
കുമാർ ...., വരൂ .....,
ഇരിക്ക് .\"

\"സാർ , ആ ഗോപാലൻ, ചന്ദ്രനുമായി കോൺടാക്ട് ചെയ്ത നമ്പറിന്റ ഡീറ്റെയിൽസ് കിട്ടി .

അതൊരു സ്ത്രീടെ പേരിലാണ് എടുത്തിരിക്കുന്നത് പേര് ഫിലോമിന . അവർ മരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു.

അവരുടെ ഫോണിൽ നിന്നും ഒരൊറ്റ നമ്പറിലേക്ക് മാത്രമേ കാൾ പോയിട്ടുള്ളൂ .

ആ സിമ്മും ഇവരുടെ പേരിൽ തന്നെയുള്ളതാ .ആ സിമ്മും ഈ സിമ്മും ഒരാഴത്തെ ഡിഫറൻസിലാണ് എടുത്തിരിക്കുന്നത്   . 

പിന്നെ അവസാനമായിട്ട്  കാൾ പോയിരിക്കുന്നത് ചന്ദ്രന്റെ ഫോണിലേക്കും . ഇപ്പൊ രണ്ട് സിമ്മും സ്വിച്ഓഫ് ആണ് .

പിന്നെ മനു സഞ്ചരിച്ച റൂറ്റിലെ cctv ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട് . അതിൽ കുര്യൻ എന്ന ആള് കാറിൽ കയറുന്ന വിഷ്വൽസ് ഉണ്ട് \"

\"റിയലി ....\"

\"ബട്ട്‌ സാർ മുഖം വ്യക്തമല്ല അയ്യാൾ തൊപ്പിയും ,ഗ്ലാസും വെച്ച് മുഖം കവർ ചെയ്തിട്ടുണ്ട് \"

അദ്ദേഹം cctv ഫുടേജ് നിരീക്ഷിക്കുന്നു 
അപ്പോഴേക്കും പോലീസ് ഓഫീസർ വിനയുടെ ഫോൺ വരുന്നു .

\"ഹലോ , ....
പറയു വിനയ് \"

\"സാർ ആ ചന്ദ്രന്റെ കാൾ ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ സുഹൃത്തും , പാട്ണർ മായ മോഹനന്റെ വീട്ടിലേക് ആയ്യാളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തികൊണ്ട് ഒരു കത്ത് വന്നിട്ടുണ്ടെന്നു പറഞ്ഞു \"

\" ഓക്കേ ...വിനയ് ,
തനിപ്പോൾ എവിടെയാ \"

\"ഞാൻ അങ്ങോട്ടേക്ക് പോയിക്കൊണ്ടിരിക്കുവാ സാർ \"

\"ഇതെവിടെയാ സ്ഥലം .....,
ഓക്കേ , ഞാൻ എത്രയും വേഗം
എത്താം \"

\"ഓക്കേ സാർ \"

അദ്ദേഹം മോഹനന്റെ വീട്ടിൽ എത്തുന്നു 

\"ഇതാണ് സാർ ആ കത്ത്\"

മക്കൾ തെറ്റ് ചെയ്താൽ തിരുത്തേണ്ടത് മാതാപിതാക്കളാണ് .നീ അത്‌ ചെയ്തതുമില്ല , അതിനു കൂട്ടുനിൽക്കുകയും ചെയ്തു .

തെറ്റുചെയ്തവരെ കർത്താവ് ശിഷിക്കും .നിന്റെ തെറ്റിന്റെ കൂലി മരണമാണ് . ഇനി നിനക്ക് മുന്നിൽ മൂന്നു ദിവസങ്ങൾ മാത്രം .

\"ഇത് എപ്പോഴാ വന്നത് \"

\"ഇന്ന് രാവിലെയാ സാർ .  ചന്ദ്രന്റെ വീട്ടിൽ ഇതുപോലെ വന്നിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു . \"

\"അതാണ് സാറിനെ  വേഗം വിവരമറിയിച്ചത് .\"

\"നിങ്ങൾക്ക് ആരെങ്കിലും സംശയമുണ്ടോ \"

\"ഇല്ല സാർ \"

\"പിന്നെ എന്തിനാ നിങ്ങളെ കൊല്ലുന്നത് ,  കൊല്ലാൻ മാത്രം വൈരാഗ്യം ഉള്ള എന്തോ തെറ്റ് നിങ്ങളൊക്കെ ചേർന്ന് ചെയ്തിട്ടുണ്ട് \"

\"സാർ എന്തൊക്കെയാ ഈ പറയുന്നേ , \"

\"മൂടി വെയ്ക്കുംതോറും നിങ്ങളുടെ ജീവനാണ് ആപത് . അത്‌ ഓർത്താൽ മതി .\"

\"എന്തായാലും നാലഞ്ചു ദിവസത്തേക്ക് നിങ്ങൾ പുറത്തേക്കൊന്നും പോകണ്ട .
വിനയ് .....\"

\"സാർ \"

\"ഇവിടെ കാവലിന് മൂന്ന് പോലീസുകാരെ നിർത്തണം \"

\"ഓക്കേ സാർ \"

\"ഇവിടെ cctv ക്യാമറ ഉണ്ടല്ലോ\"

\"ഉണ്ട് \"

\"ഓക്കേ .....,
താൻ പേടിക്കണ്ട , ഞങ്ങൾ നോക്കിക്കോളാം \"

                               തുടരും ........



കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -4

കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -4

4.6
9273

ക്രൈം ബ്രാഞ്ച് ഓഫീസ് ......\"സാർ ..., സാർ പറഞ്ഞത് പോലെ എല്ലാം റെഡിയാക്കിട്ടുണ്ട് .\"\"ഉം ....,  ഈ മൂന്ന് ദിവസം നമ്മൾ കെയർഫുൾ ആയി ഇരിക്കണം . കൊലയാളി ഒരു വിധത്തിലും രക്ഷപ്പെടാൻ പാടില്ല .പുറത്ത് നിന്നും ഒരു വിധത്തിലുള്ള കോണ്ടക്ടസും വേണ്ട  . അതിപ്പോൾ പരിജയം ഉള്ളവർ , ബന്തുക്കൾ , സുഹൃത്തുക്കൾ അങ്ങനെ ആരായാലും  അകത്തേക്ക് കടത്തി വിടരുത് .\"\"സാർ ...\"\"ഇത്രയും സെക്യൂരിറ്റി മറികടന്ന് ഏങ്ങനെ അകത്തു കയറി കൊലചെയ്യുമെന്ന് നമുക്ക് നോക്കാം .\"മൂന്ന് ദിവസത്തിനു ശേഷം .....\"സാർ ......,   കത്തിൽ പറഞ്ഞത് പോലെ കൊല്ലുമെന്ന് പറഞ്ഞ ടൈം കഴിഞ്ഞു . ഇനിയും നമ്മൾ എത്ര നാൾ അയ്യാളെ പ്രൊട്ടക്ട് ചെയ്യും \"\"