Aksharathalukal

നിഴൽ

\'\' സനേഹതണൽ (കോട്ടയം )
അതെ ഇവിടെനിന്നും ആണ് ഈ കഥ തുടങ്ങാൻ നല്ലത് കാരണം ഈ ബോഡിൽ എഴുതിയതുപോലെ ആരോരുമില്ലാതെ അനാഥയായ എനിക് സ്നേഹത്തിന്റെ ഒരു തണൽ ആയത് ഇവിടം ആണ്\"

\"മദർ മേരി അതായത് ഈ സ്നേഹതണലിന്റെ നടത്തിപ്പുകാരിയും ഇവരുടെ എല്ലാവരുടെയും അമ്മയും... അവർ ആൽത്തറയിൽ ഇരുന്ന് കുട്ടികൾക്കു കഥ പറഞ്ഞുകൊടുക്കുവായിരുന്നു...

\"അവൻ പയ്യെ പുറകിലൂടെ അവരുടെ കണ്ണ് പൊത്തി....മ്മ് അമ്മേ ആരാണ് എന്ന് പറയാമോ? ആദി മോനെ നീ വന്നോടാ..

ശോ കൊച്ചുഗള്ളി കണ്ടു പിടിച്ചു കളഞ്ഞല്ലോ
ഇങ്ങോട്ട് മാറി നിക്ക് ചെക്കാ നീ അല്ലാണ്ട് എന്നെ ഇവിടെ അമ്മെ എന്ന് ആരാ ഇങ്ങനെ വിളിച് കൂവണെ

\"ഹായ് ആദിയേട്ടൻ ..കുട്ടികൾ അപ്പോഴേക്കും അവന്റെ ചുറ്റും കൂടി കയ്യിലുണ്ടായിരുന്ന മിട്ടായി പൊതി അവർക് കൊടുത്തിട്ട് മദറിന്റെ
ഒപ്പം നടക്കാൻ തുടങ്ങി\'\'

\"എങ്ങനെ പോകുന്നു മോനെ നിന്റെ ജോലിയൊക്കെ..സുഖമാണോ നിനക്ക് അവിടെ... ഓ ജോലി ഒക്കെ സുഖം തന്നെ പക്ഷെ ഇവിടേം വിട്ടു പോയപ്പോൾ എന്തോ വീണ്ടും ഒറ്റപെട്ടു എന്നൊരു തോന്നൽ..

ഏയ്യ് അങ്ങനെ ഒന്നും കരുതി വിഷമിക്കണ്ട ഓരോ മാറ്റവും നല്ലതിനാണ്..പിന്നെ എറണാകുളം ഇവിടെനിന്ന് അധികം ദൂരെ ഒന്നുമല്ലലോ നിനക്ക് എപ്പോൾ വേണേലും വരാലോ പിന്നെ എന്താ....

എന്നാലും.....¡¡ ഒരു എന്നാലും ഇല്ല....

പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി ആരുവിന്റെ അവളെ ഞാൻ കൊണ്ട് പോയിക്കോട്ടെ അവിടെ ആകുമ്പോൾ എനിക് അവളെ എപ്പോഴും കാണാം നല്ല സ്കൂളും ഒക്കെ ഉണ്ടല്ലോ അവിടെ തന്നെ ചേർക്കാം...

ആദി ഈ കാര്യം നീ കഴിഞ്ഞവട്ടം പറഞ്ഞപ്പോൾ പറഞ്ഞ മറുപടിയെ എനിക് ഇപ്പോഴും ഉള്ളു.... ഞാൻ ഇവിടത്തെ നടത്തിപുകാരി ആണെകിലും ഞാൻ അല്ല ഈ സ്ഥാപനത്തിന്റെ ഉടമസ്ഥൻ... ഇവിടെ അതിന്റെതായ നിയമങ്ങൾ ഉണ്ട് അത് ആർക്കുവേണ്ടിയും മാറ്റാൻ കഴിയില്ല..ദാമ്പത്തികൾക് അല്ലാതെ ഒറ്റക് അഡോപ്ഷൻ സാധ്യമല്ല..അതും അല്ല നീ ഒറ്റക് മോളെ എങ്ങനെ നോക്കും അതൊന്നും നടക്കുന്ന കാര്യമല്ല അതുകൊണ്ട് ഞാൻ പറഞ്ഞത് പോലെ നീ ഒരാളെ വിവാഹം ചെയ്യ് എന്നിട്ട് ആ കുട്ടിക്കും കൂടെ സമ്മതമാണേൽ നമ്മുക്ക് ഇതിനെ കുറിച് ആലോചിക്കാം

\"ഇത് തന്നെയാണ് പ്രധീക്ഷിച്ച മറുപടി എങ്കിലും അവന്റെ കണ്ണുകൾ എന്തൊകൊണ്ടോ നിറഞ്ഞു......നിന്നെ വിശപ്പിമിക്കാൻ വേണ്ടി അല്ല ആദി പറഞ്ഞെ നിയമങ്ങൾ അങ്ങനെ ആണ് പിന്നെ അമ്മ ഇല്ലാതെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ടാണെടാ...നീ ഒന്ന് മനസിലാക്ക്....മ്മ് അറിയാം അമ്മേ എന്നാലും ആരോ ഇവിടത്തെ തിണ്ണയിൽ ഉപേക്ഷിച്ചു പോയ ആ പൊടികുഞ്ഞിനെ ആദ്യം ആയ് കയ്യികളിൽ എടുത്തത് ഞാൻ അല്ലെ എന്തോ എന്റെ ജീവൻ ആണ് എന്നാ അവളെ ആദ്യം ആയി ഈ നെഞ്ചോട് ചേർത്ത അന്ന് മുതൽ ഉള്ള ഒരു ഫീലിങ്ങ്...ഇവിടുന്നു പോയിട്ട് എല്ലാവരെയും ഓർക്കാറുണ്ട് ഒരുപാട് മിസ്സ്‌ ചെയ്യാറുണ്ട് പക്ഷെ എന്റെ ആരൂ മോളെ ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റാലാണ്...
കണ്ണുകൾ അമർത്തി തുടച്ചിട്ട് അവരെ നോക്കി അമ്മേ ഇനി ഈ ആവശ്യം അമ്മയോട് ഞാൻ പറയുമ്പോൾ അമ്മ പറഞ്ഞ എല്ലാ നിയമങ്ങളും നിദധനകളും എന്നോടൊപ്പം ഉണ്ടാകും....
അവന്റെ അപ്പോഴത്തെ വാക്കുകളിലും കണ്ണുകളിലും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു..

\"അമ്മേ എന്റെ ആരുട്ടി എവിടെ...കണ്ടില്ലലോ കുഞ്ഞിപ്പെണ്ണിനെ..മ്മ് അവൾക് നേരിയ പനിയായിരുന്നു ഉറങ്ങുവാ...അയ്യോ എന്നിട് ഹോസ്പിറ്റലിൽ പോയില്ലേ...മരുന്ന് കൊടുത്തോ ഇപ്പോൾ എങ്ങനെ ഉണ്ട്....നീ ഇങ്ങനെ ആധികേറേണ്ട ആദി മോൾക് കുഴപ്പം ഒന്നുല്ല വാ കാണിച്ചു തരാം ...

അവിടെത്തെ ഒരു കൊച്ചു റൂമിൽ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുവാർന്നു ആരാധ്യ..അവൻ അവൾക് അടുത്തിരുന്നു നെറുകയിൽ തലോടി...പയ്യെ ഉറക്കത്തിൽ നിന്ന് കണ്ണ് ചിമ്മി അവൾ എഴുനേൽറ്റു...

\"അച്ഛേ....🥹..ഷോപ്പനം ആണോ അച്ഛേ..!

അല്ലേടാ മുത്തേയ് അച്ഛാ ഉണ്ട് കുഞ്ഞുടെ അടുത്ത്..അവളുടെ നെറ്റിയിൽ ഉമ്മ 😘കൊടുത്തപ്പോൾ തന്നെ കുഞ്ഞിപ്പെണ്ണ് ചിണുങ്ങി...അച്ഛേ പോകല്ലേട്ടാ ഞാൻ വിദുല...എന്നും പറഞ്ഞു അവന്റെ കയ്യിൽ കെട്ടിപിടിച്ചു പയ്യെ ഉറക്കത്തിലേക് പോയി...

പോക്കറ്റിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ പയ്യെ അവൻ ഫോൺ എടുത്ത് കുഞ്ഞുസിനെ പുതപ്പിച്ചിട്ട് പുറത്തേക് ഇറങ്ങി...

ഹലോ.....!!മ്മ് പറഞ്ഞോളു

എന്തായി ആദിത്യൻ ഞാൻ പറഞ്ഞ കാര്യം

നമ്മുക്ക് ഒന്ന് മീറ്റുചെയ്യാൻ പറ്റുമോ?

എവിടെ?എപ്പോൾ?

ഇന്ന് തന്നെ എറണാകുളം ഫോർട്ട്കൊച്ചി ബീച്ചിൽ വന്നാൽ മതി ഒരു എവെനിംഗ് 4മണിക്ക്

ഒക്കെ.......

ഫോൺ കട്ട് ചെയ്ത് ആരൂവിന് ഒരു ഉമ്മയും കൊടുത്ത് മദറിനോട് യാത്രയും പറഞ്ഞ് അവൻ എറണാകുളത്തേക്ക് യാത്രയായി

ഫോർട്ട്കൊച്ചി ബീച്ച് സമയം 4.00pm

ആദി തിരമാലകൾ നോക്കി നിൽക്കുവായിരുന്നു അവന്റെ തോളിൽ ഒരു കരസ്പർശം വന്നപ്പോൾ തന്നെ അവൻ മനസിലായി അതെ അവൾ വന്നു ആരോഹി ശങ്കർദാസ്..

മ്മ് എന്തിനാ കാണാൻ പറ്റുമോ എന്ന് ചോദിച്ചേ
നമ്മുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനിച്ചോ....?

ഹാ അതെ അത് പറയാൻ കൂടെയാണ് വരാൻ പറഞ്ഞത് എനിക് സമ്മതമാണ്.

എന്ത് മനസിലായില്ല..?ഒന്ന് വ്യക്തമാക്കി പറയു മിസ്റ്റർ ആദിത്യൻ...അവളുടെ സംസാരത്തിൽ ഒരു പുച്ഛം കളർന്നിരുന്നു..

ഓ പരിഹസിക്കുവാണല്ലേ....!!അതെ അങ്ങനെ എങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ എന്റെ ആവശ്യം നിങ്ങളോട് പറഞ്ഞപ്പോൾ നിങ്ങൾ എന്തായിരുന്നു വിവാഹം ഒരു കുട്ടിക്കളി അല്ല ക്യാഷിന്റെ അഹകാരത്തിൽ എന്തും വിലക്കേടുകാം എന്ന് കരുതേണ്ട എന്നൊക്കെ വലിയ ഡയലോഗ്കൾ ആയിരുന്നല്ലോ എന്നിട്ട് ഇപ്പോൾ എന്ത് പറ്റി വീരശൂര ആദിത്യന്റെ ക്യാറക്ടർ എന്നെപോലെ ചീപ് ആയി പോയോ...

ശരിയാണ് പറഞ്ഞത്..നിന്നെപ്പോലെ അല്ല ഞാൻ എനിക് വിവാഹത്തെ കുറിച്ചും അതിന്റെ പവിത്രതയെ കുറിച്ചും നല്ല കയ്ചപ്പാടുകൾ ഉണ്ട്...പക്ഷെ ഇപ്പോൾ

ഇപ്പോൾ എന്തു പറ്റി ആ കയ്ചപ്പാടുകൾ ഒക്കെ മാറി മറിഞ്ഞോ....!!ഇല്ല ഒരിക്കലും ഇല്ല പക്ഷെ ഇപ്പോൾ എനിക് ഒരു വിവാഹം കായിച്ചേ പറ്റു
നീ പറഞ്ഞത് പോലെ ഒരു വർഷത്തേക്ക് ഈ നാടകത്തിന് എനിക് സമ്മതമാണ്....

\"ഓ ഇയാൾ വല്യ ത്യാഗി ഒന്നും ആകേണ്ട ആരുടേം അവുതാര്യവും എനിക് വേണ്ട എത്രയാ തന്റെ വില അത് പറ എത്രയാന്ന് വെച്ചാൽ ഞാൻ സെറ്റിൽ ചെയ്തേക്കാം...

\"മ്മ് അവൻ അവളെ നോക്കി പൂച്ച ചിരി ചിരിച്ചു.. എന്റെ വില അത് തനിക് താങ്ങാതില്ല അത് വിട്...എനിക് ഒരു ഡിമാൻന്റ് ഉണ്ട്...

മ്മ്...എന്താ പറഞ്ഞോളൂ.....! എനിക് ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യണം..ദമ്പത്തികൾ ആയവർക്കെ അത് സാധ്യമാകു സൊ...ഇതാണ് എന്റെ ആവിശ്യം..എന്തേ ഒക്കെ ആണോ..

ഇത്രേം ഉള്ളോ ഇതിനായിരുന്നോ ഈ കടലിന്റെ അവിടെയും നോക്കി ഇത്രേം ഡയലോഗ് അടിച്ചത്...ഒക്കെ..ഈ ഡീലിനു എനിക് സമ്മതം പിന്നെ കല്യാണത്തിന് മുന്നേ ഒരു വർഷം കൊണ്ട് ഡിവോഴ്സ് തന്നെക്കാമെന്നും ഒരു നഷ്ടപരിഹാരവും തരാൻ സാധിക്കില്ല എന്നും ഉള്ള ഒരു എഗ്രിമെന്റ് ഒപ്പിട്ട് തന്നേക്കണം...ഒക്കെ അല്ലെ...

ഒക്കെ..ശുവർ....

എന്നാൽ കയ്യ്കൊടുത്തു പിരിയാം...!!എന്താ ആദി കയ്കൊടുത്തു പിരിയമെന്നോ കയ്കൊടുത്തു തുടങ്ങാം എന്ന് പറ...ഇത് മുടിവെല്ല ഇത് താൻ ആരംഭം 🤝



ഇവരുടെ കഥ ഇവിടെ വെച്ച് തുടങ്ങുകയാണ് കഥ തുടക്കം എല്ലാവർക്കും ഇഷ്ടമായെക്കിൽ പറയണേ ♥️♥️പോരായ്മകൾ പറഞ്ഞാൽ അതും പരിഗണിക്കാം...


 












നിഴൽ ഭാഗം -2

നിഴൽ ഭാഗം -2

3.8
1026

\"ആദിത്യനും ആയുള്ള കൂടികയ്ച്ചയ്‌ശേഷം ആരോഹി നേരെ പോയത് അവളുടെ സുഹൃത്ത് ആയ ദേവികയുടെ ഫ്ലാറ്റിലേക് ആയിരുന്നു....Skyline aprtment Mg road\"നല്ല ചൂട് കോഫി ആരോഹിക് നേരെ നീട്ടി അതിനു തൊട്ടടുത്ത് തന്നെ സോഫയിൽ ദേവിക ഇരുന്നു...പറ എന്തായി അയാൾ എന്തിനാ നിന്നെ കാണണം എന്ന് പറഞ്ഞത്..\"ഞാൻ അയാളോട് ആവിശ്യപെട്ടതെന്തോ അതിനു അയാൾക് സമ്മതമാണെന്നു അറിയിക്കാൻ വന്നതാണ്...പിന്നെ സത്യായിട്ടും ആദിത്യൻ കല്യാണത്തിന് സമ്മതിച്ചോ..അതെ ടാ അയാൾ സമ്മതിച്ചു...\"ചെറിയ പുച്ഛം മുഖത് വരുത്തി ദേവിക പറഞ്ഞു മ്മ് എന്തൊക്കെ ആയിരുന്നു അയാളുടെ മട്ടും ഭാവവും എന്ത് ഷോ ആയിരുന്നു കല്യാണം കുട്ടി കളി അല്ല അങ്ങനെ ആണ് ഇങനെ