കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -9
അൽപ്പസമയത്തിന് കഴിഞ്ഞ് വരുമെന്ന് പറഞ്ഞെങ്കിലും , കാത്ത് നിൽക്കാൻ കൂട്ടാക്കാതെ അയ്യാൾ പോകുകുകയായിരുന്നു .
അതൊരു ചെറുപ്പക്കാരനായിരുന്നു എന്നാണ് അവർ പറഞ്ഞത് .
വന്ന ആളിന്റെ ഏകദേശ രൂപം അവരിൽ നിന്നും ചോദിച്ചറിഞ്ഞു .
പിന്നെ ഞാൻ
ജെയിംസിന്റെ ഫോട്ടോ കാണിക്കുകയും അത് അവനാണെന്നു ഉറപ്പിക്കുകയും ചെയ്തു .
പിന്നെ എനിക്ക് അറിയേണ്ടിയിരുന്നത് അന്ന് അവർക്കൊപ്പം ഉണ്ടായിരുന്നത് ദേവൻ ആയിരുന്നോ എന്നാണ് ,
ഞാൻ അവരുടെ അടുത്തുനിന്നും ദേവന്റെ ഒരു ഫോട്ടോ വാങ്ങുകയും,
അവർ അന്ന് സഞ്ചരിച്ച കാർ ഡ്രൈവറെ കാണിക്കുകയും ചെയ്തത്തോടെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി .
\"അപ്പൊ , അന്ന് മരിച്ചത് .... \"
\"യെസ് ....
അന്ന് ആ കാറിൽ ഉണ്ടായിരുന്നത് ദേവൻ ആയിരുന്നു .\"
\"സാർ അപ്പോൾ അന്ന് അവിടെ നടന്നത് ......,
നാട്ടുകാരൊക്ക പറഞ്ഞതോ \".
\"എല്ലാം വെറുമൊരുനാടകം മാത്രം .\"
\"അന്ന് ആളുകൾക്ക് മുന്നിൽ ജെയിംസിന് പകരം കത്തിയമർന്നത് ദേവാനായിരുന്നു .
ആ നാടകത്തിന്റെ ക്ലൈമാക്സിൽ , നമ്മൾ അവിടെ എത്തണമായിരുന്നു , അവൻ വിചാരിച്ചത് പോലെ തന്നെ നടന്നു .
നമ്മൾ അവനെ അന്നെഷിച്ചു അവിടെ ചെല്ലുകയും , അവൻ മരിച്ചു വെന്ന് എല്ലാവരെയും പോലെ നമ്മളും വിശ്വസിപ്പിക്കുകയും ചെയ്തു .
അത് തന്നെയായിരുന്നു അവന് വേണ്ടിയിരുന്നതും \"
\"സാർ എനിക്കിപ്പോഴും ഒരു സംശയം ബാക്കിയാ .....\"
\"എന്താ വിനയ് ...\"
\"അവരെന്തിനാ അന്ന് ടാക്സിയിൽ പോയത് എന്ന് മനസ്സിലായിട്ടില്ല \"
\"സിമ്പിൾ ....\"
\"നാട്ടുകാരുടെ മുന്നിൽ മരിച്ച ജെയിംസിന് വണ്ടി ഓടിക്കാൻ പറ്റില്ലല്ലോ .
പിന്നെ ജോണിനാണെങ്കിൽ ലൈസൻസും ഇല്ല . വെറുതെ റിസ്ക് എടുക്കണ്ടെന്നു കരുതിക്കാണും .\"
\"സാർ അവൻ ഇനിയും മറഞ്ഞരിക്കുന്നുണ്ടെങ്കിൽ , അവന്റെ ലക്ഷ്യം നിറവേറിയിട്ടില്ല എന്നല്ലേ . \"
\"അതേ ...,
അതിൽ അടുത്ത ഇര ആര് ....,
ഇനി എത്ര പേരുണ്ട് എന്നൊക്ക കണ്ടത്തേണ്ടിയിരിക്കുന്നു .\"
\"സാർ......,
അവനാണ് പ്രതിയെന്ന് ഒരു പത്രസമ്മേളനം വിളിച്ച് അറിയിച്ചാൽ പോരെ ... , പിന്നെ അവൻ എത്ര മറഞ്ഞിരുന്നാലും വെളിച്ചത്തിൽ വരേണ്ടിവരും.\"
\"അത് എങ്ങനെയാ വിനയ് ഒരിക്കൽ നമ്മൾ തന്നെ മരിച്ചുവെന്ന് പറഞ്ഞ വ്യക്തിയാണ് ഈ ജെയിംസ് .
അവൻ മരിച്ചിട്ടില്ല ഈ കൊലക്ക് പിന്നിൽ അവനാണ് എന്ന് പറഞ്ഞാൽ.....
പോലീസ് ഇരുട്ടിൽ തപ്പുന്നു , കേസ് വഴിതിരിച്ചു വിടുന്നു എന്നൊക്കെ പറഞ്ഞ് മീഡിയ സ്വസ്ത്ഥ തരത്തില്ല . \"
\"പിന്നെ നമ്മൾ എന്ത് ചെയ്യും സാർ ...\"
\"വെയിറ്റ് ചെയ്യാം , അവനെന്തായലും അധികകാലം ഒളിച്ചിരിക്കാൻ കഴിയില്ല .\"
\"സാർ നമുക്ക് ജോണിനെ ഒന്നുകൂടി ചോദ്യം ചെയ്താലോ ....\"
\" ഏയ് ...കൊന്നാലും അവന്റെ ഭാഗത്തുനിന്നും ഒന്നും കിട്ടുമെന്ന് പ്രേതിഷിക്കണ്ട \"
\"ഒന്ന് ട്രൈ ചെയ്തു നോക്കിക്കൂടെ സാർ ..., ഒരു അവസാന ശ്രമമെന്നോണം\"
\"ഓക്കേ.. \"
അവർ നേരെ ജോണിന്റ അടുത്തേക്ക് ചെല്ലുന്നു
\"എന്താ സാറേ , വീണ്ടും എന്നെ കാണാൻ ഒരു വരവ് . \"
\"വെറുതെ .....
നിന്റെ സുഖവിവരം ഒന്ന് അറിയാൻവേണ്ടിയാ ..,
നിന്നോട് ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് \"
\"എന്താ സാറേ ...\"
\"ജെയിംസ് ഇപ്പൊ എവിടെയുണ്ട് ....\"
\" ജെയിംസോ .... ,
സെമിതിരിയിൽ കാണും ...,
പിന്നെ കത്തികഴിഞ്ഞത് കൊണ്ട് മുഴുവനായി കാണാൻ പറ്റില്ല .
\"അത് വിട് , ആ നാടകമൊക്ക എപ്പോഴേ പൊളിഞ്ഞു .....
മനസിയിലായില്ലേ ...,
നീയൊക്കെ ചേർന്ന് കളിച്ച മരണ നാടകം പൊളിഞ്ഞുന്ന് .
അന്ന് അവിടെ മരിച്ചത് ജെയിംസിന് പകരം ദേവാണെന്ന ചെറുപ്പക്കാരനാണെന്ന് ഞങ്ങൾ കണ്ടത്തികഴിഞ്ഞു .
അതുകൊണ്ട് മര്യാതിക്ക് സത്യം പറയാൻ നോക്ക് \"
\"കൊള്ളാല്ലോ സാറേ ..... , സാറമ്മാര് ബ്രില്ലെന്റാണല്ലോ \"
\"ഇനി പറ ജെയിംസ് എവിടെയുണ്ട് ..\"
\"അത് കൊള്ളാം , പുറത്തുള്ള സാറമ്മാർക്ക് അറിയാത്ത കാര്യം ഇതിനുള്ളിൽ കിടക്കുന്ന എനിക്ക് ഏങ്ങനെ അറിയാനാ ....\"
\"ഇവന്നിട്ട് രണ്ട് കൊടുത്താൽ അവൻ പറയും സാറേ ...\"
\"ഏയ് ....വേണ്ട ...\"
\"സാറ് എന്തായാലും എന്നെക്കാണാൻ ഇത് വരെ വന്നതല്ലേ ഒരു ക്ലൂ തന്നേക്കാം.ഇനി ഒരാളെ കൂടി മാത്രമേ തീർക്കാൻ ഉള്ളു ....
ഒരേയൊരാൾ ....\"
\"ആരാ അത് ...,
പറ ആരാ അത് ...\"
അത് ഞാൻ പറയില്ല , അതൊക്കെ സാറന്മാരുടെ ജോലിയാ \"
\"പറയടാ...., ആരാ അത് \"
\"സാറ് വെറുതെ ബലം പ്രേയോഗിക്കേണ്ട എന്നെ കൊന്നാലും ഞാൻ പറയില്ല.
സാറമ്മാര് കണ്ടുപിടിക്ക് , അവനെ രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്ക് , എന്തായലും അവന് ഇനി ആയുസ്സ് അധികമില്ല . \"
അവർ അവിടെ നിന്നും ഓഫീസിലേക്ക് വരുന്നു
\"എന്നാലും ആരായിരിക്കും സാർ അത് \"
\"Acp ഫിലിഫോസ് , മനു ,ചന്ദ്രൻ ,സച്ചിൻ , ദേവൻ ,മോഹൻ , നെക്സ്റ്റ് .....
ഇവരുടെ കൂട്ടത്തിലുള്ള ആരെങ്കിലും ആയിരിക്കും ... \"
\"അങ്ങനെ എങ്കിൽ കൊല്ലപ്പെട്ടവരുടെ ഭാര്യമാരോ , മക്കളോ ആയിരിക്കുമോ
സാർ \"
\"അവൻ തന്ന ക്ലൂ വിനയ്ശ്രേ
ദ്ധിച്ചായിരുന്നോ ,
: അവനെ രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്ക് , എന്തയാലും അവന് ഇനി ആയുസ്സ് അധികമില്ല ....:
അതിന്റെ അർത്ഥം എന്താ ഇനി കൊല്ലപ്പെടാൻ പോകുന്നതും ഒരു പുരുഷൻ തന്നെയാണ് \"
അവർ സംസാരിക്കുന്നതിനിടയിൽ ഒരു പോലീസിസുകാരൻ അകത്തേക്ക് വരുന്നു
\"സ്‌ക്യൂസ് മി സാർ , മെയ് ഐ കമിങ്\"
\"യെസ് ,\"
\"സാർ ...,
സാർ പുറത്തുപോയ സമയത്ത് മരണപെട്ട മോഹന്റെ മകൻ വന്നിട്ടുണ്ടായിരുന്നു , സാറിനെ കാണാനായിട്ട് . \"
\"മോഹനന്റെ മകനോ ...\"
\"അതേ , സാർ ..\"
\"എന്താ അയ്യാളുടെ പേര് \"
\"വിഷ്ണു എന്നാ പറഞ്ഞത് , കേസിനെ കുറിച്ച് സാറിനോട് എന്തോ സംസാരിക്കാനുടെന്ന് പറഞ്ഞു \"
\" ഉം ..താൻ പോയിക്കോ ...,
ഞാൻ മീറ്റ് ചെയ്‌തോളാം \"
\"ഓക്കേ സാർ \"
\"മോഹനന് , വേറെയും ഒരു മകനുണ്ടായിരുന്നോ \"
\"ഉണ്ട് സാർ , അയ്യാളുടെ മൂത്ത മകനാണ് , ദുബായിലായിരുന്നു .
ഓഫീസർ അല്പസമയം ഒന്ന് ആലോചിക്കുന്നു
\"വിഷ്ണു ...\"
\"എന്താ സാർ ...\"
\"അവരുടെ അവസാനത്തെ ഇര ...
അത് വിഷ്ണുവാണെങ്കിലൊ ....
താൻ ഡ്രൈവറോട് വേഗം വണ്ടിയെടുക്കാൻ പറ ..\"
\"സാർ ...\"
അവർ എത്രയും വേഗം വിഷ്ണുവിന്റെ വീട്ടിൽ എത്തുന്നു ,.
ആ സമയം ഹെൽമെറ്റ് വെച്ച ഒരാളെ ബൈക്കിൽ പുറത്തേക്ക് പോകുന്നു.
അവർ അവിടെയെത്തിയപ്പോൾ ഒരു നിലവിളിയാണ് കേട്ടത് .
വിളികേട്ട് അവിടേക്ക് ചെന്നപ്പോൾ അവർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന വിഷ്ണുവിനെയാണ് .
അവിടെ ഉണ്ടായിരുന്ന ജോലിക്കാരിയോട് കാര്യം തിരക്കുന്നു .
\"എന്താ ഉണ്ടായത് \"
\"കുറച്ചു സമയത്തിന് മുൻപ് , ഒരു പോലീസ് ഓഫീസർ വന്നിരുന്നു , വിഷ്ണു കുഞ്ഞിനെ കാണാനാണെന്നു പറഞ്ഞാണ് വന്നത് .
കുഞ്ഞുമായിട്ട് സംസാരിക്കുന്നതിനുവേണ്ടി മുകളിലേക്ക് പോയി , അല്പസമയം കഴിഞ്ഞ് കുഞ്ഞിന്റെ ഒച്ച കേട്ട് ഓടി ചെന്നുനോക്കുമ്പോൾ , ചോരയിൽ കുളിച്ച് കിടക്കുന്നതാ കണ്ടത് . \"
\"ഇപ്പൊ ബൈക്കിൽ പോയത് ആളോണോ ...\"
\"അതേ സാറേ ..\"
\" അപ്പോൾ നമ്മൾ ഇങ്ങോട്ട് വന്നപ്പോൾ ക്രോസ്സ് ചെയ്ത് പോയത് അവനാണ്
വിനയ് , എത്രയും വേഗം cctv വിഷ്വൽസിൽ നിന്നും ആ വണ്ടി നമ്പർ എടുക്ക് എല്ലാ സ്റ്റേഷനിലും അറിയിപ്പ് കൊടുക്കണം വിത്ത് ഫോട്ടോ \"
\"ഓക്കേ സാർ \"
\"ഓഫീസർ ആ ബൈക്കിന് പിന്നാലെ പോകുന്നു .\"
തുടരും ........
കൊലപാതകങ്ങൾ ചുരുളഴിയുമ്പോൾ ഭാഗം -10
രണ്ട് മണിക്കൂറിനു ശേഷം .....നമസ്കാരം , തുടർ കൊലപാതക പരമ്പരയിൽ ഒരു കൊലപാതകം കൂടി ...വിഷ്ണു( 28) യാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടതിയത് ...,വീട്ടിൽ കയറികൊലപ്പെടുത്തുകയായിരുന്നു .പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല .കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ പ്രേതിനിധി ഷിബു നൽകുന്നതായിരിക്കും , പറയു ഷിബു എന്താണ്സംഭവിച്ചത് ..............................................................................................\"ക്രൈം ബ്രാഞ്ച് ഓഫീസ് .....\"റെക്കോർഡ് പ്രേകാരം മൂന്നു നാലു ആഴചകൾക്ക് മുൻപ് സ്വന്തം വീട്ടിൽ തീ കൊളുത്തി ആത്മഹത്യാ ചെയ്ത ജെയിംസ് ആൽബർട് ,&n