Aksharathalukal

നിഴൽ ചിത്രങ്ങൾ

നിഴൽ ചിത്രങ്ങളെ നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ വെയിൽമാഞ്ഞു കഴിയുമ്പോൾ അല്ലെങ്കിൽ ഇരുൾ പടരുമ്പോൾ സ്വയം ഇല്ലാതാവുന്ന ചിത്രങ്ങൾ... നിഴലിനു നിൽക്കുവാൻ വെളിച്ചം ആവശ്യമാണ്... വെയിൽ കടന്ന് പോയപ്പോൾ സ്വയം ഇരുട്ടിലേക്ക് നടന്ന് നീങ്ങിയവൾ ആണ് അന്ന.... ഒന്നുറക്കെ കരയാൻ അറിയാത്തവൾ.. ആരുടെയെങ്കിലും നിഴൽപ്പറ്റി ജീവിക്കുന്നവൾ.. സ്വയം അന്തർമുഖയായവൾ....


മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ 
കൂടെ പോരും നിൻ ജീവിത പ്രവർത്തികളും 
സൽകൃത്യങ്ങളും ചെയ്യുക നീ അലസത കൂടാതെ (2)

ചൊല്ലുക മർത്ത്യാ നീ എന്തിനു കരയുന്നു 
വ്യാകുല മാനസനായി എന്തിനു നീറുന്നു 
തിരമാലകളാൽ തിങ്ങിമറിഞ്ഞിലകും കടൽ പോലെ 
                                                                           (മരണം...)

ഭീകര മരണത്തിൻ കാലടി കേട്ടു ഞാൻ 
പാപമെനിക്കുള്ളിൽ പേടി വളർത്തുന്നു 
സാത്താൻ നിറയും പകയോടെ ശകഥമലത്തുന്നു 
                                                                           (മരണം....)



നല്ലൊരു മനുഷ്യനായിരുന്നു.... സഹജീവികളോട് കരുണ ഉള്ളവൻ... മനുഷ്യസ്‌നേഹി... നല്ലൊരു അദ്ധ്യാപകൻ.... ആ വീടിനു ചുറ്റിലും കൂടി നിന്ന് ആളുകൾ പറഞ്ഞുകൊണ്ടിരുന്നു... ചിലർ നിറയുന്ന കണ്ണുകളെ അടക്കി പിടിച്ചു... ചിലർ വേദനയോടെ നോക്കി നിന്നു... മറ്റുചിലർ ഒന്നും പറയുവാനില്ലായെന്നപ്പോൽ മൗനം പൂണ്ടു... വീടിനു വെളിയിലെ പോസ്റ്റിൽ മരണപെട്ട വർഗീസ് മാഷിന്റെ പടവും മറ്റു വിവരങ്ങളും അടങ്ങിയ നോട്ടീസ് ഒട്ടിച്ചു വെച്ചിരിക്കുന്നു... ആ പോസ്റ്ററിനുള്ളിൽ അതിമനോഹരമായി പുഞ്ചിരിക്കുന്ന വർഗീസ് മാഷ്....


ആളുകൾ കൂട്ടം കൂട്ടമായി എവിടുന്നൊക്കെയോ ഒഴുകിയെത്തുന്നു.. ചിലരുടെ കൈകളിൽ വെള്ളയും, മഞ്ഞയും, ചുമലയും, തുടങ്ങി പലനിറത്തിലുള്ള പുഷ്പചക്രം ആ ചില്ലു പെട്ടിയുടെ മുകളിൽ വെച്ച് രണ്ട് നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ച ശേഷം മടങ്ങുന്ന ചിലർ... കുറച്ചുമാറി നിലത്തായി ഒരു സ്ത്രീ ഇരിക്കുന്നു അവരുടെ മടിയിൽ 10 വയസ്സ് പ്രായമുള്ള പെങ്കിടാവ്... അവൾ ആർത്തലച്ചു കരയുന്നില്ല എങ്കിലും കണ്ണുകൾ തോരാതെ പെയ്യുന്നു...  വർഗീസ് മാഷ് വളരെ വൈകി കഴിച്ചൊരു കല്യാണം.. 


കാത്തിരിക്കുമല്ലോ....

നിഴൽ ചിത്രങ്ങൾ

നിഴൽ ചിത്രങ്ങൾ

4.5
396

വർഗീസ് മാഷിന്റെ ജീവനില്ലാത്ത ശരീരവും വഹിച്ചുകൊണ്ടാവാഹനം വിദ്യാലയത്തിന്റെ കമാനം കടന്നു. വലിയൊരു ജനാവാലി അവിടെ നിരന്നിരുന്നു. ഓർമ്മകൾ അയവിറക്കുവാനും, തങ്ങളുടെ പ്രിയ മാഷിനെ അവസാനമായി കാണുവാനും.. എല്ലാവരുടേം വാക്കുകളിൽ വർഗീസ് മാഷ് നിറഞ്ഞു നിന്നു. ദേഹം വിട്ട് ദേഹി പോകുമ്പോൾ നീ ചെയ്ത പ്രവർത്തികൾ ഈ ഭൂമിയിൽ മായാതെ നിൽക്കും. ഒരിക്കലും മരിക്കാത്ത ഓർമയായി നീ ഈ ഭൂമിയിൽ ജീവിക്കും.. ഓരോരുത്തരുടേം വാക്കുകളിൽ ജീവനോടെ എന്നും മാഷ് ജീവിക്കും...സ്കൂളിൽ നിന്നും പള്ളിയിലേക്കുള്ള യാത്രയിൽ ആരുടെയൊക്കെയോ നിലവിളി ഉയരുന്നു... എവിടെ നിന്നൊക്കെയോ പൂ മഴ പെയ്യുന്നു. മരണന്തര ച