Aksharathalukal

ജനനി

നിർത്താതെ ഉള്ള വണ്ടിയുടെ ഹോൺ ശബ്ദം ആണ് പുറത്ത് പെയ്തിറങ്ങുന്ന മഴയിൽ നിന്ന് അവളുടെ ശ്രെദ്ധ തിരിച്ചത്.  ജനാലവഴി ഒന്നുകൂടി നോക്കി, ശേഷം ഒരു കുട കയ്യിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി,

ഗേറ്റ് തുറന്ന് അവൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു, കാർ പാർക്കിങ്ങിൽ നിർത്തി ഒരാൾ ഇറങ്ങി വന്നു, പുറത്തെ അരണ്ട വെളിച്ചത്തിൽ ആ മുഖം അവൾ വെക്തമായി കണ്ടു. ഒരു വേള ശ്വാസം നിലച്ചു പോകുമോ എന്ന് പോലും അവൾക്ക് തോന്നി. മുന്നോട്ടോ പിന്നോട്ടോ പോകാതെ അവൾ മഴയിൽ ആ നിൽപ്പ് നിന്നു.

അയാൾ കാറിൽ നിന്ന് ഒരു കുടയും എടുത്ത് ചൂടി അവളുടെ അടുത്തേക്ക് ചെന്നു.
Dr. ജനനി അയാൾ ഉറക്കെ ചോദിച്ചു.

ആർത്തലച്ചു പെയ്യുന്ന മഴയിൽ അയാളുടെ ശബ്ദം നേർത്ത ഒരു സംഗീതം പോലെ ആണ് അവൾക്ക് തോന്നിയത്.

അവൾ കേട്ടില്ല എന്ന് ഉറപ്പിച്ച് അവൻ ഒരിക്കൽ കൂടി ഉറക്കെ ചോദിച്ചു dr. ജനനി

അതെ, ഞാൻ ആണ്.

ഡോക്ടർ, എന്റെ മോൾക്ക് നല്ല പനി, 4,5 തവണ ശർദ്ധിച്ചു.

അയാൾ മുന്നോട്ട് നടന്നു, അവന്റെ പുറകെ അവളും. കാറിന്റെ ഡോർ തുറന്ന് കുഞ്ഞിനെ എടുത്ത് അയാൾ എന്നെ ഒന്ന് നോക്കി.

വരൂ....

നീളൻ വരാന്തയുടെ അറ്റാതായി കാണുന്ന മുറിയിലേക്ക് അവൾ കടന്നു, അവളെ അനുഗമിച്ച് അയാളും.

തന്റെ ചെയറിൽ ഇരുന്ന്, വലതുവശത്തായി ഇട്ടിരിക്കുന്ന സ്റ്റൂൾ കാണിച്ച് ഇരിക്കാൻ പറഞ്ഞു. അയാൾ ഇരുന്ന് മടിയിൽ കരുതലോടെ കുഞ്ഞിനെ ഇരുത്തി.

കുഞ്ഞിനെ നോക്കിയ ശേഷം അവൾ അയാളെ ഒന്ന് നോക്കി, അയാളുടെ മുഖത്തെ പരിഭ്രാന്തി അയാൾക്ക് ആ കുഞ്ഞിനോട് ഉള്ള സ്നേഹം എടുത്തു കാണിച്ചു.

അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, തന്റെ പുഞ്ചിരിയിൽ അയാളുടെ ടെൻഷൻ കുറയുന്നത് അവൾ കണ്ടറിഞ്ഞു.

നമ്മുടെ മുന്നിൽ വരുന്ന രോഗികളെ അല്ലെങ്കിൽ കൂടെ വരുന്നവരെ ഒരിക്കലും പരിഭ്രാന്തരാക്കരുത്, നമ്മുടെ ഒരു പുഞ്ചിരിയിൽ അവർക്ക് ഒരുപാട് ആശ്വാസം കണ്ടെത്താൻ സാധിക്കും. എത്ര ക്രിട്ടിക്കൽ സിറ്റുവേഷനും സമചിത്തതയോടെ കൈകാര്യം ചെയ്യാൻ ഒരു ഡോക്ടർ അറിഞ്ഞിരിക്കണം, മാത്യു ഡോക്ടറുടെ വാക്കുകൾ അവളുടെ മനസ്സിലൂടെ ആ നിമിഷം കടന്നു പോയി.

പേടിക്കാൻ ഒന്നുമില്ല, ചെറിയൊരു വൈറൽ ഫിവർ ആണ്, രണ്ടു ദിവസം കൊണ്ട് കുറഞ്ഞോളും എന്ന് പറഞ്ഞ് അവൾ ഒരു സിറപ്പ് അവന് മുന്നിൽ വച്ചു 6 മണിക്കൂർ ഇടവിട്ട് ഇത് കൊടുത്തോളു ചൂട് കൂടുവാണെങ്കിൽ തുണി നനച്ചു നെറ്റിയിൽ ഇട്ടോളൂ. വീണ്ടും ശർദ്ധിക്കുവാണെങ്കിൽ ഈ മരുന്ന് കൊടുത്തോളു.

പനി കുറഞ്ഞില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ഒന്ന് കൂടി വരൂ. അപ്പോൾ വിശദമായ പരിശോധന നടത്താം.

അയാൾ കുഞ്ഞിനേയും തോളിൽ ഇട്ട് എഴുന്നേറ്റു, ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ ഈ സമയത്തും കുഞ്ഞിനെ നോക്കാൻ മനസ്സ് കാണിച്ചതിന്.

ഹേയ്, നന്ദി പറയണ്ട കാര്യം ഒന്നുമില്ല ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ കടമയാണിത്.
അവളെ നോക്കി പുഞ്ചിരിച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൻ ഒരു നിമിഷം നിന്നു,

ഡോക്ടർ ഫീസ്

അതിന്റെ ആവശ്യം ഒന്നുമില്ല, കുഞ്ഞിനെ നന്നായി നോക്കിക്കോളൂ.

അവൻ വരാന്തയിലൂടെ കാർ ലക്ഷ്യം വച്ച് നടന്നു. പെട്ടന്ന് ഭൂമിയെ പോലും വിറപ്പിച്ചുകൊണ്ട് ഒരു ഇടിശബ്ദം അവിടെ മുഴങ്ങി, തോളിൽ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് വലിയ ശബ്ദത്തിൽ കരയാൻ തുടങ്ങി.

മഴ വീണ്ടും ശക്തിയാർജിച്ച് പെയ്തിറങ്ങി, ഭൂമി ആ മഴയിൽ തണുത്തുവിറച്ചു.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് പുറത്തേക്ക് ഇറങ്ങി വന്ന അവൾ കാണുന്നത്, നിർത്താതെ കരയുന്ന കുഞ്ഞും അതിനെ തോളിൽ ഇട്ട് നടക്കുന്നവനെയും ആണ്.

അവൾ അവന് അരികിൽ വന്ന് കുഞ്ഞിന് വേണ്ടി കൈ നീട്ടി, ഒന്ന് മടിച്ചതിന് ശേഷം അവൻ കുഞ്ഞിനെ നൽകി,

പരിചയമില്ലാത്ത സാമിപ്യമോ, പുതിയൊരു നെഞ്ചിലെ തരാട്ടോ കേട്ടിട്ടാവണം, കുഞ്ഞ് മുഖം ഉയർത്തി അവളെ നോക്കി. അവൾ ഒന്നുകൂടി കുഞ്ഞിനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

വരൂ...
അകത്തിരിക്കാം, മഴ കുറഞ്ഞിട്ടു പോകാം

അവളുടെ കൂടെ അകത്തേക്ക് കടക്കുമ്പോഴും ഓർമകളിൽ ആ മുഖം തിരയുകയായിരുന്നു അവൻ.

മരത്തിൽ കൊത്തുപണി ചെയ്ത ഇരിപ്പടത്തിൽ ഇരിക്കുമ്പോഴും, അവന്റെ ചിന്തകൾ ഭൂതകാലത്തിലും കണ്ണുകൾ അവളുടെ മാറിൽ തലവച്ചുറങ്ങുന്ന കുഞ്ഞിലും ആയിരുന്നു.

ചില സാമിപ്യങ്ങൾ ആശാന്തമായ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. ഇത്രയും നേരം വഴക്കും, നിലവിളിയും ആയി ഇരുന്ന കുഞ്ഞ് അവളുടെ കയ്യിൽ ശാന്തമായി ഇരിക്കുന്നത് അവൻ നോക്കി കണ്ടു.

കുഞ്ഞ് ഉറങ്ങി എന്ന് തോന്നിയപ്പോൾ, കുഞ്ഞിനെ സെറ്റിയുടെ ഒരു മൂലയിലേക്ക് കിടത്തി,ക്യൂഷൻ പില്ലോ എടുത്ത് കുഞ്ഞിനോട് ചേർത്ത് വച്ച് അവൾ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.

അവൾ നടന്ന് പോകുന്നത് അവൻ നോക്കി നിന്നു,

എന്നാലും എവിടെ ആയിരിക്കും കണ്ടിട്ടുണ്ടാവുക. ആ കണ്ണുകൾ എനിക്ക് നന്നായി അറിയാം. ഓർമകളുടെ കയത്തിൽ മുങ്ങി പോയ ആ മുഖം തപ്പി എടുക്കാൻ അവൻ ഒരു ശ്രെമം നടത്തി, ദാരുണമായി പരാജയപ്പെട്ട് ഫോണിലേക്ക് നോക്കിയിരുന്ന അവന്റെ മുന്നിലേക്ക് കാപ്പി കപ്പ്‌ അവൾ നീട്ടി

താങ്ക് യു ഡോക്ടർ, ബുദ്ധിമുട്ട് ആയി അല്ലെ.

ഒരു ചായ ഇട്ടുതരുന്നത് ബുദ്ധിമുട്ട് ആയി എനിക്ക് തോന്നിയില്ല.

ചായ കുടിച്ചുകൊണ്ട് അവന്റെ കണ്ണുകൾ ചുറ്റിലും ഓടി നടന്നു. ഒരു ഫാമിലി ഫോട്ടോയോ  ഒന്നും അവളെ തിരിച്ചറിയുന്നതിന് അവിടെ അവന് കണ്ടെത്താൻ സാധിച്ചില്ല.

നല്ല ചായ

അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

ഡോക്ടർ തനിച്ച് ആണോ താമസം.

അല്ല ഒരു ഫ്രണ്ട് ഉണ്ട്, ഉറങ്ങുവാണ്.

അവൻ ചായ കപ്പ്‌ മേശമുകളിൽ വച്ച്, പുറത്തേക്കിറങ്ങി.

മഴ കുറഞ്ഞു, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ഡോക്ടർ

കുഞ്ഞിനേം എടുത്ത് അവൻ പുറത്തേക്കിറങ്ങി അവനെ അനുഗമിച്ചു അവളും. Co- ഡ്രൈവിംഗ് സീറ്റിൽ കുഞ്ഞിനെ ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ട ശേഷം ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് അവളെ ഒന്ന് നോക്കി.

ഡോക്ടർ, പറയുന്നകൊണ്ട് ഒന്നും തോന്നരുത്,

ഇല്ല പറയു...

ഡോക്ടറിനെ എനിക്ക് കണ്ട് നല്ല പരിചയം...
ഡോക്ടറിന്റെ നാട് എവിടാ...

അവന്റെ ചോദ്യത്തിൽ അവൾ അവനെ ഒന്ന് നോക്കി.
പിന്നെ ഒന്ന് പുഞ്ചിരിച്ചു,

ശെരി ഡോക്ടർ...

കാർ കോമ്പൗണ്ട് കടന്ന് പോകുന്നത് നോക്കി അവൾ നിന്നു. ഗേറ്റ് അടച്ച് തിരിച്ചു നടക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു.

നിങ്ങൾക്ക് എന്നെ ഓർക്കാൻ ഭൂത കാലത്തിലേക്ക് ഇറങ്ങി ചെല്ലണം. എനിക്ക് നിങ്ങളെ ഓർക്കാൻ എന്നിലേക്ക് നോക്കിയാൽ മതി. എന്റെ ഓരോ അണുവിലും നിങ്ങളെ ജീവന് തുല്യം സ്നേഹിച്ച ഒരു ജനനി ഉണ്ട്.

മഴ വീണ്ടും പെയ്തിറങ്ങി, ഓരോ തുള്ളിയും അവളെ തട്ടി നനയിച്ചുകൊണ്ട് പെയ്തിറങ്ങി.



ജനനി

ജനനി

4.8
966

നീ കരഞ്ഞാൽ ഞാനും കരയും ആർത്തലച്ച് പറയാതെ പറഞ്ഞ് മഴ പെയ്തിറങ്ങി ഓരോ തുള്ളിയും അവളെ നനയിച്ചു കൊണ്ട് മണ്ണിന്റെ മാറിൽ ഒളിച്ചു. എത്ര നേരം അങ്ങനെ നിന്നു എന്ന് ചോദിച്ചാൽ അവൾക്ക് അറിയില്ല, ചില ഓർമ്മകൾ അങ്ങനെ ആണ് നമ്മളെ അടിമുടി തളർത്തി കളയും, അവ ഹൃദയത്തിൽ മുറിവുകൾ ഉണ്ടാക്കും കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത വിധത്തിൽ അതിൽ നിന്ന് രക്തം ഒഴുകികൊണ്ടിരിക്കും. 🌹🌹🌹🌹 ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന് പറഞ്ഞിട്ടില്ല, നിനക്കായ് മധുരമൂറും ഓർമ്മകൾ നൽകിയില്ല, എനിക്കായ് നീയോ, നിനക്കായ് ഞാനോ ഒന്നും ത്വജിച്ചില്ല   എന്തിന്, എന്റെ പ്രണയം പോലും നീ അറിഞ്ഞില്ല പ്രണയിക്കാൻ പ