Aksharathalukal

Love practice....♡10





                   Love practice....♡

Part-10

റിയ എന്ത് എന്ന ഭാവത്തിൽ തന്നെ നസ്രിയെ നോക്കി അതെ ഭാവം തന്നെ ആയിരുന്നു ആയിഷുവിനും....

________________________________

\"എന്തിന്....\"

റിയ ഉള്ളിലെന്തോ ഭയം ഒളിപ്പിച്ചു കൊണ്ട് നസ്രിയെ നോക്കി ചോദിച്ചു..

\"ഈ friday ആണ് നിക്കാഹ്... വിവാഹം മറ്റൊരു ദിവസം നടത്താം എന്നാണ് പറയുന്നത്... മറ്റൊരു ദിവസം എന്ന് പറഞ്ഞ പെട്ടന്ന് ഒന്നും ഇണ്ടാവില്ലട്ടോ നിക്കാഹ് മാത്രമേ ഉള്ളു ഇപ്പോ... കുടുംബക്കാരും വേണ്ടപ്പെട്ടവരും മാത്രം അടങ്ങുന്ന ഒരു സിമ്പിൾ ആൻഡ് ഹമ്പിൽ പാർട്ടി...\"

നസ്രി നല്ല ആഹ്ലാതം ഒക്കെ മുഖത് വരുത്തി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു... റിയയുടെ മനസ്സിൽ എന്തോ ഒരിടി വെട്ടി... എന്തിനന്നില്ലാത്ത ടെൻഷൻ കയറി എന്തോ അവൾ വിയർക്കാൻ തുടങ്ങി.. അവൾ ഷാൾ കൊണ്ട് മുഖം ഒന്ന് തുടച്ചു.. എന്നാൽ ആയിഷുന് സന്തോഷമാണ് തോന്നിയത്...

\"റിയലി... ശെരിക്കും നിക്കാഹ് തന്നെ ആണോ ഉള്ളു...\"

ആയിഷുവും ആഹ്ലാത്തതോടെ നസ്രിയെ നോക്കി ചോദിച്ചു... ആയിഷുന്റെ ശബ്ദതത്തിലെ സന്തോഷം മനസിലാക്കിയ റിയ സങ്കടത്തോടെ അവളെ നോക്കി...

\"ആടാ.. മറ്റന്നാൾ നിക്കാഹ്....\"

\"അപ്പൊ കല്യാണം എന്നാണ്...\"

\"അതിന് ടൈം ഉണ്ടാവും...\"

\"ഉഫ്... ഇപ്പഴാ സമാധാനം ആയത്...ഇനി എന്തായാലും ന്റെ റിയൂസ് എന്റെ കൂടെ തന്നെ ഉണ്ടാവുമല്ലോ കല്യാണം കഴിയുന്നത് വരെ...\"

ആയിഷു സന്തോഷത്തോടെ പറഞ്ഞു കൊണ്ട് റിയയെ നോക്കി... റിയ മിഴികൾ നിറച്ചു ആയിഷുനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു...

\"എന്ത് പറ്റി ഡാ....\"

റിയയുടെ കലങ്ങിയ കണ്ണുമായുള്ള മുഖം കണ്ടതും ആയിഷുന്റെ ഖൽബ് ഒന്ന് പിടഞ്ഞു.. അവളോട് എന്ത് പറ്റി എന്ന് ചോദിക്കുന്നതിനിടയിലാണ് നസ്രി സംസാരിച്ചു തുടങ്ങിയത്...

\"ഏയ്... അതില്ലാട്ടോ ആയിഷു... നിക്കാഹ് കഴിഞ്ഞ ശേഷം റിയ ഇബ്രാഹീം മഹല്ലിലെ മരുമകൾ ആണ് അതിനാൽ റിയയെ അവിടെ തന്നെ താമസിപ്പിക്കും...\"

നസ്രി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞത്...പക്ഷെ അത് കേട്ടതും ആയിഷുന്റെ കണ്ണുകളും നിറഞ്ഞു... ആയിഷു തല ചെരിച്ചു റിയയെ ഒന്ന് നോക്കിയതും റിയ ആയിഷുൻ മുറുകെ കെട്ടി പിടിച്ചു... അതെ വേഗതയിൽ തന്നെ ആയിഷുവും റിയയെ ചേർത്ത് പിടിച്ചിരുന്നു... രണ്ട് പേരും തേങ്ങി കരഞ്ഞു... അവരുടെ സ്നേഹ ബന്ധം കണ്ട് നിന്ന നസ്രി അവരുടെ അടുത്തേക്ക് ചെന്നു...

\"ഏയ്... നിങ്ങൾ ഇങ്ങനെ കരയല്ലേ ഡാ.. റിയാന്റെ നിക്കാഹ് കഴിഞ്ഞ ഞങ്ങളെ കൂടെ ആയിഷുവും വന്ന് നിക്കോ ന്റെ വീട്ടിൽ....\"

നസ്രി പ്രതീക്ഷയോടെ ആയിഷുനെ നോക്കി ചോദിച്ചു...അത് കേട്ടപ്പോൾ ഒന്ന് നെട്ടിയങ്കിലും റിയാക്കും സന്തോഷമായി അവളും അൽപ്പം പ്രതീക്ഷയോടെ ആയിഷുനെ നോക്കി...

\"ഏ.... ന്താപ്പാത് കഥ...ഞാൻ എങ്ങും ഇല്ലേ....നിങ്ങൾ ഇരിക്ക് ഞാൻ നസ്രിക്ക് കോഫീ കൊണ്ട് വരാം...\"

ആയിഷു കവിൾ തടങ്ങൾ തുടച് കൊണ്ട് ഇരിക്കുന്നടത് നിന്നും എഴുന്നേച്ചു അടുക്കള ഭാഗത്തേക്ക് നടന്നു...റിയയും മുഖം തുടച്ചു..

\"ഹെയ്... റിയാ നീ sad ആവണ്ട... നമ്മക്ക് സോൾവ് ആക്കാട്ടോ...\"

നസ്രി റിയയെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു.. റിയ എന്ത് ഇന്ന ഭാവത്തിൽ നസ്രിയെ നോക്കിയപ്പോൾ നസ്രി ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി കാണിച്ചു...

\"നീ വാ...\"

റിയ നസ്രിയുടെ കൈകൾ പിടിച് വലിച്ചു അടുക്കളയിലേക്ക് നടന്നു...അവിടുത്തെ അടുക്കള കണ്ട് നസ്രിയുടെ കണ്ണിൽ അത്ഭുതം തോന്നി...

\'ഏഹ്... ഇത് അടുക്കള ആണോ... 👀ഇത്ര സ്മാൾ കിച്ചണിൽ എങ്ങനെ ഫുഡ്‌ ഉണ്ടാക്കുക... അതിൽ എന്താ തീയൊക്കെ കാത്തുന്നെ...😱\'

നസ്രി അവിടെ ആകെ ഒന്ന് വീക്ഷിച്ചു കൊണ്ട് കത്തുന്ന അടുപ്പിന്റെ അവിടേക്ക് നടന്നു...

\"ഇതെന്താ കത്തുന്നത്....\"

നസ്രി ആശ്ചര്യം നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു... അത് കേട്ട റിയുവും ആയിഷുവും ജോലിയിലായിരുന്നു ചേച്ചിയും ഒരു നിമിഷം നെട്ടി പോയി...

\"അത് അടുപ്പ് അല്ലെ കുഞ്ഞാ... ചോറ് വെക്കുവാ...\"

ആയിഷു നസ്രിയുടെ കയ്യിലെക്ക് കോഫി കപ്പ്‌ കൊടുത്ത് കൊണ്ട് പറഞ്ഞു...

\"മോൾ ഇങ്ങോട്ട് നീങ്ങി നിക്ക് വറകും കൊള്ളി മേതക്ക് വീഴും...\"

ചേച്ചി അത്ര മാത്രം പറഞ്ഞ ശേഷം അവരുടെ ജോലിയിലേക്ക് നീങ്ങി...

\"നിങ്ങൾ ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ആക്കിട്ട് വരൂ... ടൈം കുറവാണെ...\"

നസ്രി കോഫി കുടിക്കുന്നതിനിടയിൽ പറഞ്ഞു.. അത് കേട്ടതും ആയിഷു മെല്ലെ പുറത്തേക്ക് പോയി... റിയ അത് ശ്രദ്ധിച്ചു ആയിശൂന്റെ അടുത്തേക്ക് പോകാൻ നിന്നതും

\"റിയൂ.. ചെല്ല് ചെന്ന് ഫ്രഷ് ആവ്.. കുറച്ചു പണി ഉണ്ട്... ഡെയിലി യൂസിന് ഡ്രസ്സ്‌ വാങ്ങിട്ടില്ലാല്ലോ...\"

നസ്രി റിയയെ വലിച്ചു കൊണ്ട് റൂമിലേക്ക്‌ നടന്നു.. നടക്കുന്നതിനിടയിൽ പറഞ്ഞു...

\"അല്ല ആയിഷു...\"

റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ റിയ നസ്രിയെ നോക്കി പറഞ്ഞു...

\"ഓ....ആയിഷുനെ ഞാൻ തപ്പിക്കോളാം...\"

എന്ന് പറഞ്ഞു നസ്രി തിരിഞ്ഞ് നടന്നു...

\"അതേ... ഇങ്ങൾ രണ്ടാളും ജീൻസും shorts ഒക്കെ use ആക്കലുണ്ടോ... \"

തിരിഞ്ഞ് നടന്ന നസ്രി പെട്ടന്ന് തിരിഞ്ഞു കൊണ്ട് റിയയോടെ ചോദിച്ചു...

\"യ്ഹ്...\"

\"ഇങ്ങൾടെ കയ്യിൽ ഡ്രസ്സ്‌ ഇണ്ടോ...\"

\"ഇണ്ട്...\"

\"എന്നാ അങ്ങനെ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കിൻ...\"

എന്ന് പറഞ്ഞതും റിയ എന്തോ സംശയ ഭാവത്തോടെ നസ്രിയെ നോക്കി...

\"ചെല്ല് നാത്തൂനെ... ഞാൻ ചെന്ന് ആയിഷു എവിടേക്ക് പോയിന്നു നോക്കട്ടെ....\"

ഒരു കള്ള ചിരിയോടെ നസ്രി പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു...അവളുടെ ഫ്രണ്ട്ലി ആയുള്ള പെരുമാറ്റം റിയക്ക് വല്ലാതെ ഇഷ്ട്ടപെട്ടിരുന്നു... റിയ പിന്നെ മറ്റൊന്നും ചിന്തിക്കാതെ ചെന്ന് കുളിച്ചു...ആയിഷുന് ഇടാനുള്ള ഡ്രസ്സ്‌ കട്ടിലിൽ വെച്ചു...

\"ഇന്നലെ തന്നെ കല്യാണം ആണ് എന്ന് കരുതി ഓരോ പാർട്ടി പേര് പറഞ്ഞിട്ട് ഒരുലോഡ് ഡ്രസ്സ്‌ എടുത്ത് കൂട്ടിക്ക്ണു... ഇനിപ്പോ എന്ത് വാങ്ങാനാണ് ആവോ പോക്ണ്....

അല്ല ആയിഷുമ്മ എവിടെ പോയി ആവോ ഇനി...നിക്ക് ഉറപ്പാണ് ഓൾ എന്റെ കൂടെ വരാതിരിക്കാൻ മുങ്ങിക്കാണ്...ഇജ്ജില്ലാണ്ട് ഞാൻ പോവൂല ആയിഷു....\"

കുളിച് വന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് തല തോർത്തി കൊണ്ട് റിയ സ്വയം പറയുകയാണ്...

\"റിയു........\"

തല തോർത്തി കൊണ്ടിരിക്കുമ്പോൾ ആണ് നസ്രിയുടെ നീട്ടിയുള്ള വിളി കേട്ടത്...

\"ഈ വിളി ഞാൻ പ്രതീക്ഷിച്ചു... 😂ആയിഷു is escaped.. \"

റിയ വീണ്ടും കണ്ണാടിയിൽ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

\"റിയാ ആയിഷു എവിടെ കാണുന്നില്ല ഞാൻ എല്ലാട്ത്തും തപ്പി ഓളെ...\"

നസ്രി വാതിൽ തള്ളി തുറന്ന് റിയയുടെ അടുത്തേക്ക് ഓടി കിതച്ചു വന്ന് പറഞ്ഞു...

\"കൂൾ കുഞ്ഞാ... നീ വാ...\"

എന്നും പറഞ്ഞു ചിരിച് കൊണ്ട് ആയിഷു കട്ടിലിലേക്ക് ഇട്ട ഷാൾ തലയിലേക്ക് എടുത്തിട്ട് നസ്രിയുടെ കയ്യ് പിടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ചെരുപ്പ് ഇട്ട് വേഗം നടന്നു...

\"നിങ്ങളിത് എങ്ങോട്ടാ....\" 

നസ്രിയും റിയയും പോകുന്നത് കണ്ട് ടീച്ചറമ്മ ചോദിച്ചു...

\"ഇപ്പോ വരാ....\"

അത്ര മാത്രം പറഞ്ഞു കൊണ്ട് റിയ വേഗം നടന്നു..

\"എങ്ങോട്ടാ....\"

നസ്രി റിയായോട് കൂടെ കൂടെ ചോദിച്ചു...

\"നീ വാ...\"

അവർ ഒരു കാട്ടിലൂടെ ഒരു ചെറിയ മലയെ ലക്ഷ്യമാക്കി കയറുകയാണ്... നസ്രിയുടെ ജീവിതത്തിലെ പുതിയ അനുഭവങ്ങൾ അവൾ ആസ്വദിക്കുകയാണ്...

\"ചെറിയ മല ആണെങ്കിലും സംഭവം കൊള്ളാം....\"

\"ഏയ്... ഇത് മല ഒന്നും അല്ല ചെറിയ ഒരു കുന്ന് ആണ്...\"

\"ഓ... I see... അല്ല ആയിഷു എവിടെ...\"

\"അതാ ഇരിക്കുന്നു...\"

എന്ന് പറഞ്ഞു കൊണ്ട് റിയ ഒരു ചെറിയ പാറ ചൂണ്ടി കാട്ടി... നസ്രി അവിടേക്ക് നോക്കിയപ്പോൾ ആയിഷു എന്തോ ആലോചിച് ഇരിക്കുകയാണ്...

\"ഏയ്...റിയാ ഇയാൾക്ക് എങ്ങനെ എത്ര കറക്റ്റ് ആയിട്ട് അറിയാം ആയിഷു ഇവിടെ ഉണ്ടാവും എന്ന്...\"

\"കാരണം.. അവൾ ഞാൻ ആണ് കുഞ്ഞാ.. ഞാൻ അവളും... നങ്ങൾ പരസ്പ്പരം ആങ്ങനെയാ... കാരണം ഒന്നും അറിയില്ല നങ്ങൾ തമ്മിൽ വല്ലാത്തൊരിഷ്ട്ടമാ... പറയുമ്പോ പതിനേഴു കൊല്ലം ഒപ്പം ജീവിച്ചു , സുഖവും ദുഃഖവും സന്തോഷവും എല്ലാം ഞങ്ങൾ അറിഞ്ഞു ഷെയർ ചെയ്തു എന്നൊക്കെ ഉള്ള ബന്ധമേ ഉള്ളു.. അല്ലാതെ രക്ത ബന്ധം ഇല്ല.. അല്ലങ്കിലും രക്ത ബന്ധം ഒന്നും അല്ലല്ലോ ആളുകളെ കൂട്ടി ചേർക്കുന്നത്...\"

\"റിയു........\"

\"ഓ.. ഞാൻ നിന്നോട് എന്തൊക്കെയോ പറഞ്ഞു അല്ലെ.. സോറി... \"

റിയ സ്വയം ഒന്ന് ചെറുതായി തലയിൽ ഒന്ന് തട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു... നസ്രിക്ക് അതിശയം ആയിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്ന നേരത്ത് എങ്ങനെ ചുണ്ടുകൾക്ക് എത്ര മനോഹരമായി പുഞ്ചിരിക്കാൻ കഴിയുമെന്ന് ഓർത്ത്..

\"റിയാ.... കയ്യെടുക്ക് പെണ്ണെ...\"

നസ്രി എന്തൊക്കെയോ ആലോചിച് നടന്ന സമയത്തേക്ക് റിയയും നസ്രിയും നടന്ന് ആയിഷുന്റെ അടുത്തേക്ക് എത്തിയിരുന്നു... പമ്മി പമ്മി പോയി റിയ ആയിഷുനെ അവളുടെ പിറകിൽ നിന്നും അവളുടെ കണ്ണുകൾ പൊതി അത് വിടാൻ പറഞ്ഞ ആയിഷുന്റെ ശബ്‌ദം ആണ് നസ്രിയെ സോബോധത്തിലേക് എത്തിച്ചത്...ആയിഷു അങ്ങനെ പറഞ്ഞതും റിയ അവളുടെ വലത്തേ വശത്തായി ഇരുന്നു അത് കണ്ടപ്പോൾ നസ്രിയും ആയിഷുന്റെ ഇടത് വശത്തേക്ക് കയറി ഇരുന്നു...

\"അതെങ്ങനെ അത് റിയു ആവുമെന്ന് നിനക്കിത്ര ഉറപ്പിച്ച് മനസിലായത്...\"

നസ്രി ആകാംഷയോട് കണ്ണുകൾ വിടർത്തി കൊണ്ട് ആയിഷുനോട് ചോദിച്ചു...

\"ഇവളല്ലാതെ ആരാ നിക്കുളേ...?\"

നസ്രിയുടെ ചോദ്യത്തിന് ആയിഷു റിയയെ നോക്കി പറഞ്ഞു ശേഷം അവളുടെ തോളിലേക് ചാഞ്ഞു...

\"Heey... സെന്റി ആവല്ലേ... വാ നമ്മുക്ക് പോകാം...\"

അവരുടെ വക്കിലെ വിശാതത മനസിലാക്കിയ നസ്രി അവരുടെ mood change  ആവാൻ ആകാംഷയോടെ പറഞ്ഞു..

\"ഞാൻ ഇല്ല... നിങ്ങൾ പോയി വാ... ഇനീം ഇങ്ങനെ എപ്പഴും ഞാൻ റിയുന്റെ കൂടെ നടന്ന നിക്കാഹ് കഴിഞ്ഞ് ഓൾ പോകുമ്പോ നിക്കും ഓൾക്കും നല്ല സങ്കടാവൊള്ളൂ...\"

ആയിഷു നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അവർ കാണാതിരിക്കാൻ അവൾ തല കുഞ്ഞിച്ചിരുന്നു...ആയിഷു അത് പറഞ്ഞതും റിയ അവളെ ഇറുകെ കെട്ടി പിടിച്ചു...അവരുടെ പാർസപ്പര സ്നേഹം കണ്ടപ്പോൾ നസ്രിയാക്കും സങ്കടം വന്നിരുന്നു...

സുൽത്താനിക്കാന്റെയും നാസിരിക്കാന്റെയും ഇടയിലുള്ള അതെ സ്നേഹം തന്നെ ആണ് ഇവർക്കിടയിലും... എന്തൊക്കെ വന്നാലും ഇവർക്കിടയിൽ ബന്ധം ഒരിക്കലും വേർപ്പിരിയാൻ ഞാൻ സമ്മതിക്കില്ല....\'

നസ്രി എന്തൊക്കെയോ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു പോട്ടൊന്നോരു ഇളം കാറ്റ് വന്ന് തഴുകിയപ്പോൾ ആണ് നസ്രി സോബോധത്തിലേക്ക് വന്നത്...

\"കമോൺ... നിങ്ങൾ വാ.. നമ്മക്ക് പുറത്തൊക്കെ ഒന്ന് കറങ്ങീട്ടു വരാം...\"

എന്ന് പറഞ്ഞു ആയിഷുനെ നസ്രിയും റിയയും നിർബന്ധിച്ചു orphanage- ലേക്ക് തന്നെ കൊണ്ട് പോയി ശേഷം അവർ ഫ്രഷ് ആയി ബ്രൈക് ഫാസ്റ്റ് ഒക്കെ കഴിച് മൂവരും ഇറങ്ങി...അങ്ങനെ ഫാൻസി സാധനങ്ങളും ഡ്രസ്സ്‌ ഒക്കെ എടുക്കൽ ഇന്നത്തോടെ അവസാനിപ്പിക്കണം എന്ന് കരുതി ആവര് ഷോപ്പിംഗ് മാളിൽ എത്തി...മൂവരും short ടീഷർ ടോപ് ആൻഡ് ജെഗിൻസ് പാന്റ്സിൽക്ക് സ്കാഫ് ചെയ്തപോലെ ഷാൾ ഇട്ടിരിക്കുകയാണ്.. അവർ അങ്ങനെ ഫാൻസി ഒക്കെ വാങ്ങണം എന്ന് കരുതി പോയി...ആയിഷുൻ ഇതിലൊന്നും താല്പര്യം ഇല്ലന്നും പറഞ്ഞു അവൾ അവിടെ റീൽസും കണ്ട് ഇരുന്നു നസ്രിയും റിയയും....

\"കുഞ്ഞാ ഇതൊക്കെ എന്തിനാ ഡാ.. വാ നമ്മുക്ക് പോകാം...\"

നസ്രി കുറെ നേരമായി നസ്രിയോട് ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്  
But നസ്രി കേട്ട ഭാവം പോലും നടക്കുന്നില്ല..

\"ഹ്മ്മ് ഇനി വാ...\"

എന്നും പറഞ്ഞു റിയാന്റെ കയ്യിൽ പിടിച് വലിച്ചു നടന്നു... ഇതെന്ത് സാധനം എന്ന expiration ഇട്ട് കൊണ്ട് റിയ നസ്രിയെ നോക്കി.. റിയയുടെ ഭാവം മനസിലായ  നസ്രി റിയയെ നോക്കി അപ്പൊ റിയ ഒരു അവിഞ്ഞ ഇളി പാസ്സ് ആക്കി... അത് കണ്ടതും നസ്രിയും ചിരിച്ചു പിന്നെ ഒരു കൂട്ടച്ചിരി ആയി... ഇവരെ രണ്ടിന്റേം ചിരി കണ്ടിട്ടും കേട്ടിട്ടും ആ ഷോപ്പിലെ എല്ലാവരും അവരെ ശ്രദ്ധിച്ചു കൂട്ടത്തിൽ ഫോണിൽ കുത്തികൊണ്ടിരുന്ന ആയിഷുവും...

\"ഹോ... ഗോഡ്... റിയു തുടങ്ങിയ നിർത്തൂലല്ലോ... 😱അതിന് പറ്റിയ നാത്തൂനെ തന്നെ ആണ് കിട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു... 🤦‍♀️\"

എന്നും പറഞ്ഞു കൊണ്ട് ഇരിക്കുന്നിടത് നിന്നും എഴുന്നേച് ജീൻസ്റിന്റെ പോക്കറ്റിൽ ഫോൺ ഇട്ട് ഓടി...

\"ന്താ പെണ്ണ്ങ്ങളെ... പൊരിൻ ഇങ്ങട്ട്...\"

ഒരു കാരണവും ഇല്ലാതെ പൊട്ടിച്ചിരിക്കുന്ന രണ്ടാളെയും വലിച്ചു കൊണ്ട് ആയിഷു ഷോപ്പിംഗ് മാളിന്റെ പുറത്തേക്ക് ഇറങ്ങി...നസ്രി ചിരി നിർത്തിയിട്ടു റിയ ഇടക്കിടക്ക് ചോദിക്കുന്നുണ്ട്... (എന്തിന്.. 👀)

\"ഇനി ന്താ പ്ലാൻ...\"

ചിരി ഒക്കെ നിർത്തി ഊരക്ക് കയ്കുതി കൊണ്ട് നസ്രി രണ്ട് പേരെയും നോക്കി ചോദിച്ചു...

\"ഇനി ന്താ നമ്മക് പോകാം...\"

റിയ ഒട്ടും ചിന്തിക്കാതെ പറഞ്ഞു...

\"Ahh ന്നാൽ പൊരിൻ...\"

എന്നും പറഞ്ഞു ആയിഷു കാർ ലക്ഷ്യം വെച്ച് നടന്നു...

\"ഏയ്... പോകണ്ട.. ടൈം 12 മണി ആയിലെ....മ്മക് ഫുഡ്‌ കഴിക്കാം.. ന്നിട്ട് പോക...\"

നസ്രി രണ്ട് പേരെയും തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു...

\"വേണ്ട വാ പോകാ....\"

റിയ കാറിൽ കയറി ഇരുന്ന് കൊണ്ട് പറഞ്ഞു.. റിയക്ക് പിന്നാലെ തന്നെ ആയിഷുവും കയറി...

\"ലഞ്ച് ടൈം ആയിലെ.. ഇനി ഫുഡ്‌ കഴിക്കാതെ ആണ് ഞാൻ വീട്ടിൽ ചെന്നത് എങ്കിൽ എന്നെ ചീത്ത പറയും.. ഇത്ര നേരം നിന്നിട്ട് ഇങ്ങളെ ഫുഡ്‌ കഴിക്കാതെ ആണോ പറഞ്ഞയച്ചത് എന്ന് ചോദിച്ച്...\"

നസ്രി കാറിൽ കയറി ഇരുന്ന് ഡോർ അടക്കുന്നതിനിടയിൽ മുഖത് ഇത്തിരി ഏറെ നിഷ്ക്കു ഭാവം ഒക്കെ വരുത്തി കൊണ്ട് പറഞ്ഞു..

\"നീ ന്താച്ചാ ചെയ്യ്...\"

റിയ അത്ര മാത്രം പറഞ്ഞു കൊണ്ട് ആയിഷുന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി..

\"ന്താ റിയൂസെ... നിക്ക് താ...\"

ഫോൺ തിരിച്ചു വാങ്ങി കൊണ്ട് ആയിഷു ചിണുങ്ങി...

\"കൊറേ നേരായിലെ ഇജ്ജ് തോണ്ടുന്നു ഇനി ഞാൻ ഒന്ന് തൊണ്ടട്ടെ.. ന്താ ഇണ്ടാവാന്ന് അറിയണല്ലോ... ഹ്മ്മ്.. 🥱\"

ആയിഷുനെ പുച്ഛിച്ചു കൊണ്ട് റിയ പറഞ്ഞു..

\"നീ പോടീ പണ്ടാറെ...\"

എന്ന് പറഞ്ഞു കൊണ്ട് ആയിഷു റിയുന്റെ തോളിൽ തന്നെ കിടന്നു... തന്നെ ചീത്ത വിളിച്ചു തന്റെ തോളിൽ തന്നെ കിടക്കുന്നവളെ റിയ പുഞ്ചിരിച്ചു കൊണ്ട് ഒരു നിമിഷം നോക്കി...ഇതൊക്കൊ നോക്കി ഇരിക്കുകയാണ് നസ്രി...

\'നാസിക്കയും സുൽത്താനിക്കയും തമ്മിൽ എങ്ങനെ ആണോ അതെ സ്നേഹ ബന്ധം തന്നെ ആണ് ഇവർക്കിടയിലും.. ഹ്മ്മ്.. ഇതിനൊരു തീരുമാനിക്കണം...\'

എന്തൊക്കെയോ മനസ്സിൽ  പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് അവൾ ഒരു cafe കണ്ടത്..

\"ഡ്രൈവർ സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ ....\"

നസ്രി പെട്ടന്ന് പറഞ്ഞു... നസ്രിയുടെ ശബ്‌ദം കേട്ട് റിയയുടെ ഷോൾഡറിൽ ചാരി കിടന്ന ആയിഷ നെട്ടി എഴുന്നേച്ചു...

\"Ahh... കാർ പാർക് ചെയ്തോളു... നങ്ങൾ ഇപ്പോ വരാം...\"

ഡ്രൈവറെ നോക്കി നസ്രി പറഞ്ഞു , പറഞ്ഞത് മനസിലായ പോലെ അയാൾ തലയാട്ടി...ശേഷം നസ്രി ഡോർ തുറന്ന് പുറത്തിറങ്ങി ആയിഷുനോടും റിയയോടും ഇറങ്ങാൻ ആഗ്യം കാണിച്ചു...അവർ അങ്ങനെ ഭക്ഷണം കഴിക്കാൻ കയറി...

\"നിക്കീ കട അല്ലങ്കിലും നല്ല ഇഷ്ട്ടാണ്...സംഭവം പൊളിയാണല്ലേ..\"

ആയിഷു ചുറ്റുപാടും വീക്ഷിച്ചു കൊണ്ട് പറഞ്ഞു...

\"Yhh.. Not a bad... 😊\"

നസ്രി പാന്റിന്റെ പോക്കറ്റിൽ നിന്നും അവളുടെ ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു... അവർ മൂന്ന് പേരും ഒരു സീറ്റിൽ പോയി ഇരുന്നു... ആയിഷ മെനു കാർഡ് നോക്കുകയാണ്... നസ്രിയും റിയയും ഫോണിൽ ആണ്...

\"Heey.. നമ്മക്ക് ഈ റീൽ ചെയ്താലോ...\"

ഇത്തിരി നേരത്തെ നിശബ്ദതക്ക് ശേഷം നസ്രി പെട്ടന്ന് പറഞ്ഞു ആയിഷുവും റിയയും ഒരുമിച്  അവളെ നോക്കി...

\"എന്താ കുഞ്ഞാ...\"

റിയ നസ്രിയെ നോക്കി ചോദിച്ചു...

\"നമ്മക് ഈ ഡാൻസ് കളിച്ചാലൊന്ന്...\"

\"ഏത്...\"

ആയിഷു മെനു കാർഡ് മടക്കിവെച്ചു കൊണ്ട് നസ്രിയെ നോക്കി...നസ്രി അവരുടെ അടുത്തേക്ക് ചെയർ നീക്കി ഇട്ട് ഇരുന്നു ശേഷം ഫോൺ അവർക്ക് നേരെ നീട്ടി...

\"ഈ മൊതലാമാ ഡാൻസൊ...\"

ആയിഷു പിരികം ചുളിക്കി കൊണ്ട് നസ്രിയെ നോക്കി ചോദിച്ചു...

\"What.....?\"

ആയിഷു പറഞ്ഞത് മനസിലാവാതെ നസ്രി ചോദിച്ചു...

\"അത് ഇജ്ജ് കെട്ടിലെ ഈ പാട്ടിൽ കണ്ടോ മൊതമാല മൊതലാമാ എന്ന് പറയുന്നേ അതോണ്ട് നങ്ങൾ ഇത് മൊതലാമാ പാട്ടാക്കി...\"

റിയ ചിരിച്ചു കൊണ്ട് പറഞ്ഞു...

\"ഹോ.. I see...\"

\"Hh... നങ്ങൾ ഈ ഡാൻസ് കളിച്ചതാണ് കുഞ്ഞാ... നമ്മക് വേർ കളിക്കാം...\"

ആയിഷു പെട്ടന്ന് പറഞ്ഞു.. അത് പറഞ്ഞതും റിയ ആയിഷുന്റെ കാലിൽ ഒറ്റ ചവിട്ട്...

\"ഔച്ഛ്....\"

\"What Heppend... 👀\"

\"ഏയ്.. ഒന്നുല്ല....\"

\"എങ്കിൽ വാ... അപ്പുറത് ഒരു സീറ്റിങ് പ്ലെയ്സ് ഇണ്ട് അവിടുന്ന് വീഡിയോ എടുത്ത നല്ല ബാക്ക്ഗ്രൗണ്ട് ആയിരിക്കും...\"

നസ്രി ഇരിക്കുന്നിടത് നിന്നും എഴുന്നേച്ചു കൊണ്ട് പറഞ്ഞു...

\"ഞാൻ ഇല്ല കുഞ്ഞാ... നമ്മക്ക് പിന്നെ ഒരൂസം എടുക്കാം...\"

റിയ മടിയോടെ പറഞ്ഞു...

\"ഹോ... ഇങ്ങൾ വാ എന്തായാലും മറ്റന്നാൾ നിക്കാഹാണ് അത് കഴിഞ്ഞിട്ടേ post ആക്കു...\"

നസ്രി ചിരിച്ചു കൊണ്ട് പറഞ്ഞു..

\"Post ആക്കെ... ഇൻസ്റ്റയിലോ... 👀\"

ആയിഷു സംശയത്തോടെ ചോദിച്ചു...

\"Ahh.. നമ്മക് പോസ്റ്റ്‌ ആക്കണം... നമ്മുക്കൊരു ഇൻസ്റ്റ പേജ് ഇണ്ടാക്കണം... ന്നിട്ട് വാണം നിക്കൊന്ന് mine ആവാൻ... ന്റെ ആങ്ങളാർക്കൊക്കെ ഇണ്ട്... നിക്കൊരു കമ്പിനി കിട്ടാത്തോണ്ടാ ഞാൻ ഇങ്ങനെ നിക്കുന്നെ...നാനും റിയുവും ആയിഷുവും.. നമ്മൾ ഇനി അങ്ങോട്ട് പൊളിക്കുകയാണ് മക്കളെ...\"

നസ്രി ഉത്സാഹത്തോടെ പറഞ്ഞു...അങ്ങനെ ആയിഷുനും ഹരം കയറി...ആയിഷുന് വല്ലാത്ത സന്തോഷമാണ് തോന്നിയത് അവരിൽ ഒരാളായി തന്നെ അവളെയും പരിഗണിക്കുന്നുണ്ടല്ലോ എന്ന് ആലോചിക്കുന്നിടത്തോളം... അങ്ങനെ ആയിഷുവും നസ്രിയും റിയയെ സോപ്പിട്ടു സോപ്പിട്ടു സമ്മതിപ്പിച്ചു അവർ ഡാൻസ് കളിക്കാൻ കഫെയുടെ ഗാർഡൻ ഏരിയയിലേക് പോയി.. അവിടെ ഫോട്ടോ എടുത്ത് നിൽക്കുന്ന ഒരുകൂട്ടം പയ്യമാരോട് പോയി അവർ വീഡിയോ എടുത്ത് തരാൻ ആവിശ്യപ്പെട്ട പ്രകാരം ഒരുവൻ നല്ല പെർഫെക്ഷൻ വീഡിയോ സെറ്റ് ആക്കി കൊടുത്തു...

അങ്ങനെ ഏറെ നേരത്തെ പരിശ്രമങ്ങൾകൊടുവിൽ അവർക്ക് വീഡിയോ കിട്ടി... പിന്നെ ഫുഡ്‌ കഴിച് ആയുഷ്‌നെയും റിയയെയും orphanage - ൽ കൊണ്ട് വിട്ട് ഇനി നിക്കാഹിന്റെ അന്ന് മറ്റന്നാൾ കാണാം എന്നും പറഞ്ഞു നസ്രി ഇബ്രാഹീം മഹലിലേക്ക് തിരിച്ചു... Orphanage- ൽ എത്തിയ മുതൽ റിയക്ക് നിക്കാഹിന്റെ കാര്യം ആലോചിച് വല്ലാത്ത ഒരു അന്തം വിടലായിരുന്നു ഒരുമാതിരി ടെൻഷൻ...

അങ്ങനെ മണിക്കൂറുകൾ ശര വേഗത്തിൽ കടന്ന് പോയി നാളെ നിക്കാഹ് ആണ്.... ഇപ്പൊ വൈകും നേരം ഒരു ഏഴ് മണിയാണ് സമയം...റിയ മൈലാഞ്ചി ഇടുന്ന തിരക്കിലാണ്... നിക്കാഹ് ആണെങ്കിലും സിംപിൾ ആയിട്ടൊന്നും അല്ല മെഹന്ദി ഇടുന്നത് നസ്രി പറഞ്ഞു വിട്ട മെഹന്ദി ആർട്ടിസ്റ്റ് ആണ് ഇടുന്നത്... Orphanage -ലെ കുട്ടികളുടെ കയ്യിലൊക്കെ ആയിഷു അവളുടെ കഴിവ് പ്രകടിപ്പിക്കുന്നുണ്ട്... റിയാന്റെ രണ്ട് കയ്യിലും ഇട്ടിട്ട് വാണം ആയിഷുന് ഇടാൻ... അതിന് ഏങ്ങനെ മെഹന്ദി ആർട്ടിസ്റ്റ് മെഹന്ദി ഇടുന്ന റീൽ എടുക്കുന്ന തിരക്കിലാണ്.. ഒരു 8:30 ആയപ്പോഴേക്കും റിയയുടെ കയ്യിൽ മെഹന്ദി ഇടൽ കഴിഞ്ഞു പിന്നെ ആയിഷുനും ഇട്ട് കൊടുത്തു.... പിന്നെ ഫുഡ്‌ എല്ലാം കഴിച് അവർ കിടന്നു...

റിയാക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു, സന്തോഷം ഉണ്ടായിരുന്നു, ആകാശം ഉണ്ടായിരുന്നു , ഇത് വരെ അനുഭവിക്കാത്ത അവളിൽ നിന്ന് ആർക്കും നൽകപെടാത്ത വല്ലാത്ത തരം പ്രണയം ഉണ്ടായിരുന്നു അങ്ങനെ അവൾക്കുള്ളിൽ എല്ലാത്തര വികാരങ്ങളും ഉണ്ടായിരുന്നു... കിടന്നിട്ടോട്ടും ഉറക്കം കണ്ണിൽ പിടിക്കുന്നുണ്ടായിരുന്നില്ല...പിന്നെ അവൾ ഒന്നും ചിന്തിക്കാതെ കണ്ണും പൂട്ടി ആയിഷുനെയും കെട്ടി പിടിച് കിടന്നുറങ്ങി...
   _____________________________

തുടരും.....

അഭിപ്രായം പറയണേ...✨️😊


Binth_Bashersaf
ബിൻത്_ബഷിർസഫ് 



Love practice...♡11

Love practice...♡11

4.6
1157

           Love practice...♡part:11പിന്നെ അവൾ ഒന്നും ചിന്തിക്കാതെ കണ്ണും പൂട്ടി ആയിഷുനെയും കെട്ടി പിടിച് കിടന്നുറങ്ങി...   ____________________________വീണ്ടും മണിക്കൂറുകൾ ശരവേഗത്തിൽ ഓടി നീങ്ങി...ഉറങ്ങി കഴിഞ്ഞ പിന്നെ റിയാക്ക് ആന വന്ന് കുത്തിയാൽ പോലും അറിയില്ല അജ്ജാതി ഉറക്ക പിരാന്തി ആണ് ആൾ...\"റിയു... സമയം 5 കഴിനുട്ടോ... ചെന്ന് ഫ്രഷ് ആയി വാ പെണ്ണെ...\"തലയണ കൊണ്ട് അടിച്ചും കാല് കൊണ്ട് ചവിട്ടിയും ആയിഷു റിയയെ എഴുന്നേൽപ്പിക്കുകയാണ്...\"ആയിച്ചുമ്മ നിക്കെടീ ഒരഞ്ച് മിനിറ്റ്...\"തലവഴി വീണ്ടും പുതപ്പിട്ട് മൂടി റിയ കമിഴ്ന്നു കിടന്ന് നഷ്ട്ടപെട്ട ഉറക്കം തിരിച്ചു പിടിക്കാൻ ഒരു പാളിയ ശ്രമം നടത്തി...\"ഹ്