Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -1 💕

\"ഹലോ ചേട്ടാ..., എന്തായി, ചേച്ചിയോട് കാര്യം പറഞ്ഞോ.\'

\"ഇല്ല മോളെ..., എന്നെ കൊണ്ട് അതിന് കഴിയില്ല.\"

\"എന്താ ചേട്ടാ ഇത് ഈ അവസാന നിമിഷവും ഇങ്ങനെ. ഇനിയും പറഞ്ഞില്ലേ ചേട്ടന് ഇനി ഒരിക്കലും ചേച്ചിയെ കിട്ടില്ല.\"

\"വേണ്ട....,  മോളെ അവൾ എനിക്ക് ചേരുന്നവൾ അല്ല ..., ഞാൻ അവളെ ഒരിക്കലും സ്നേഹിക്കാൻ പാടില്ലായിരുന്നു.\"

\"ചേട്ടനെന്താ ഇങ്ങനൊക്കെ പറയുന്നേ ചേച്ചി  ചേട്ടനോട് എന്തെങ്കിലും പറഞ്ഞോ.\"

\"ഹേയ്..., അവളെന്തു പറയാനാ, അവളിതൊന്നും അറിയുന്നു പോലുമില്ല.

അവൾക്ക്‌ ഇപ്പോൾ കിട്ടുന്ന ഒരു സന്തോഷവും എനിക്ക് കൊടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ എല്ലാം വിട്ടേക്കാം.

പിന്നെ മോളെ ഇന്നവളെ കാണാൻ എന്തു ഭംഗി ആണെന്നോ.  അല്ലേലും അവൾ സുന്ദരിയാ, പക്ഷേ ഇന്നവൾ കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ട്  ശെരിക്കുമൊരു രാജകുമാരിയെ പോലെ...., 

ഈ രാജകുമാരിയെ സ്വാന്തമാക്കാൻ എന്നാക്കൾ യോഗ്യനായ നല്ലൊരു രാജകുമാരൻ തന്നെ വേണം, ഞാൻ ഒരിക്കലും അവൾക്ക് ചേരുന്ന ഒരാളല്ല.

ഞാനെന്നും അവൾക്ക് നല്ലൊരു ഫ്രണ്ട് മാത്രമായായിരിക്കും.അത് മതി.
നമുക്ക് അത് വിട്ടേക്കാം. ഇത് വരെ കണ്ട എല്ലാ സ്വപ്നങ്ങളും ഇന്നത്തോടെ മറക്കാം.\"

\"ചേട്ടാ...,\"

\"നീ ഫോൺ വെച്ചോ മോളെ... ഞാൻ നിന്നെ പിന്നെ വിളിക്കാം.\"

ഫോൺ കട്ട്‌ ചെയ്തതിനു ശേഷം അവൻ കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങുന്നു.

രണ്ടു മണിക്കൂറിനു ശേഷം....

അടുത്തുള്ള പ്രൈവറ്റ് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സോമൻ. അദ്ദേഹം അന്ന് ഡ്യൂട്ടി കഴിഞ്ഞ് ഏറെ വൈകിയാണ് വീട്ടിലേക്ക് പോയത്.
വീട്ടിലേക്ക് പോകും വഴിയാണ് അദ്ദേഹം ആ കാഴ്ച്ച കണ്ടത്.

ഇരിപ്ത്തിനാലു ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ പാലത്തിനുമുകളിൽ നിന്നും താഴേക്കു ചാടനായി ശ്രമിക്കുന്നു. ഇത് കണ്ടു അതുവഴി വന്ന സോമൻ വേഗം
ഓടി ച്ചെന്ന് ആ പയ്യനെ അതിൽ നിന്നും തടയുന്നു.

എന്നാൽ വീണ്ടും അദ്ദേഹത്തെ തള്ളി മാറ്റി അയ്യാൾ ചാടനായി ശ്രമിക്കുന്നു. പിന്നെ അവർതമ്മിൽ പിടിവലി നടക്കുകയും അതിനിടയിൽ സോമൻ  ആ പയ്യനെ പിടിച്ചു തള്ളിയതിനെ തുടർന്ന് ആ പയ്യൻ താഴേക്ക് വിഴുന്നു.

താഴെ വീണ് ആളുടെ ബോധം പോയിരുന്നു. സോമൻ വേഗം ആംബുലൻസ് വിളിച്ചു ആ പയ്യനുമായി ഹോസ്പിറ്റലിലേക്ക് പോകുന്നു.

ആ പയ്യൻ അമിതമായി മദ്യപിച്ചിരുന്നു. ഡോക്ടർ വന്നു പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് പറയുന്നത് വരെ സോമന് സമാധാനമില്ലായിരുന്നു.

അവന്റെ പാന്റ് പോക്കറ്റിൽ നിന്നും കിട്ടിയ പേഴ്സിൽ ഐഡന്റിറ്റികാർഡ് ഉണ്ടായിരുന്നു.അതിൽ നിന്നും അവന്റെ പേരും, അഡ്രസുമൊക്ക കിട്ടുന്നു.

ജോൺ എന്നാണ് പേര്, വയസ്സ് ഇരുപത്തിയഞ്ച്.
ഫോൺ ലോക്ക് ആയതിനാൽ ആരെയും കോൺടാക്ട് ചെയ്യാൻ കഴിയില്ലായിരുന്നു.

പിന്നെ പേസ്‌സിൽ നിന്നും ഒരു കുറുപ്പടി കൂടി കിട്ടുന്നു. അദ്ദേഹം അത് തുറന്ന് വായിക്കുന്നു.

നാളെ അവളുടെ കല്യാണമാണ്. ഏതോ ഒരുവന്റെ എല്ലാമെല്ലാമായി അവൾ മാറുന്ന ദിവസം. അവളെ ആ മണവാട്ടി വേഷത്തിൽ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

ഇന്നവൾ ആ വേഷമിട്ട് അതീവ സുന്ദരിയായി ചെറു പുഞ്ചിരിയോടെ നിൽക്കുന്നു. പക്ഷേ വരന്റെ സ്ഥാനത്തു ഞാൻ അല്ലെന്നുമാത്രം.

അവൾക്കൊപ്പം ആ പന്തലിൽ ഞാൻ
നിൽക്കുന്നതായിട്ടായിരുന്നു ഞാൻ ഇത് വരെ കണ്ടിരുന്നത്, ആ സ്വപ്‌നങ്ങളും, ആഗ്രഹമെല്ലാം, ഇന്നത്തോട് കൂടി   മരിച്ചു പോയി.

എനിക്കാവളായിരുന്നു എല്ലാം.  ഞാൻ അവളെ സ്നേഹിച്ചത് പോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ല. 

ഇത്രത്തോളം ഞാൻ ആഗ്രഹിച്ചിട്ടും കർത്താവ് എനിക്കവളെ തന്നില്ല. എന്നിൽ നിന്നും അവളെ ആകറ്റി കൊണ്ട് പോയി.അവളില്ലാത്ത ഈ ലോകത്ത് എനിക്കിനി ജീവിക്കണ്ട.

കുറിപ്പ് വായിച്ചു സോമൻ മസ്സിൽ പറഞ്ഞു അപ്പോൾ പ്രണയ നായരാഷ്യമാണല്ലേ, ഈ പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യുക, ഈശ്വരാ....,

നേരം വൈകിയിട്ടും കാണാത്തത്തിനെ തുടർന്ന് സോമന്റെ ഫോണിൽ കാൾ വന്നുകൊണ്ടിരുന്നു.

\"ഹലോ, ഹാ.., മോളെ...,
അച്ഛൻ ഇപ്പോൾ ഹോസ്പിറ്റലിൽ ലാ,
അച്ഛനൊന്നും പറ്റിയില്ല ഒരു പയ്യൻ വഴിയിൽ കുഴഞ്ഞു വീണു അവനെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാ. നമ്മുടെ ജിനു ന്റെ പ്രായമേ ഉള്ളു.

വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല മോളെ . അവന് ബോധം വന്നാൽ ഫോണിന്റെ ലോക്ക് തുറന്ന് വീട്ടിൽ ആരെങ്കിലും വിളിച്ചറിയിചിട്ട് അച്ഛൻ അങ്ങ് വന്നേക്കാം നിങ്ങൾ കിടന്നോ, ശരി മോളെ  ഫോൺ വെച്ചോ.\"

അദ്ദേഹം ഫോൺ കട്ട്‌ ചെയിതു എന്തോ ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു.

അപ്പോഴേക്കും ജോണിന്റെ ഫോണിൽ ജ്യോതി എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും ഒരു കാൾ വന്നത്, സോമൻ അത് അറ്റൻറ്റ് ചെയ്‌തു.

\"ഹലോ ചേട്ടാ എന്താ ഞാൻ നേര്ത്തെ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്.\"

\"ഹലോ, ഇത് ആരാ സംസാരിക്കുന്നത്\"

\"ഇതാരാ,\"

\"എന്റെ പേര് സോമൻ, ഈ പയ്യന്റെ ആരാ ഇത്.\"

\"അനിയത്തിയാ.\"

\"ആ, മോളെ, ആള് ഹോസ്പിറ്റലിലാ,\"

\"അയ്യോ ചേട്ടന് എന്ത് പറ്റി.\"

\"ഹേയ് ഒന്നുമില്ല മോളെ.....
ചെറുതായിട്ടൊന്നു വീണു  ഇപ്പോൾ കുഴപ്പമൊന്നുമില്ല\"

\"നിങ്ങൾ ഒന്ന് ഹോസ്പിറ്റലിൽ വന്നെങ്കിൽ എനിക്ക് പോകാമായിരുന്നു.\"

\"അയ്യോ ഞങ്ങൾ പത്തനംതിട്ടയാ, അവിടേക്ക് ഇനി എപ്പോൾ വരാനാ, അമ്മയ്ക്കാണെങ്കിൽ സുഖമില്ലത്തതാ. 
ഞങ്ങൾ ഇപ്പോൾ തിരിച്ചാലും നാളെ അല്ലേ വരാൻ പറ്റു. \"

\"അയ്യോ,.... ഇനി എന്താ ചെയ്യുക.\"

ഫോണിൽ സംസാരിക്കുന്നതിനിടയിൽ സിസ്റ്റർ വിളിച്ചു....

\"ജോണിന്റെ ബൈസ്റ്റാൻഡേഴ്സ് ആരാ \"

\"ഒരു മിനിറ്റ് മോളെ.......,
 ഞാനാ.\"

\"അയ്യാൾക്ക് ബോധം വന്നിട്ടുണ്ട്\"

\"ആ മോളെ, ചേട്ടന് ബോധം വന്നു,
ഞാൻ ഫോൺ ചേട്ടന്റെ കയ്യിൽകൊടുക്കാം \"

\"ശെരി.\"

\"ഇതാ...,
മോന്റെ വീട്ടിൽ നിന്നാ\"

\"ഹലോ \"

\"പറയു മോളെ, ഹേയ് ചേട്ടന് കുഴപ്പമൊന്നുമില്ല,  ഒന്ന് തല ചുറ്റി വീണതാ. ഹേയ് വേണ്ട ഞാൻ അങ്ങ് വന്നേക്കാം,  എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല നീ അമ്മച്ചീടെ ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ, ശരി ഫോൺ വെച്ചോ.\"

ഫോൺ കട്ട്‌ ചെയ്തതിന് ശേഷം ജോൺ സോമനെ നോക്കുന്നു.

\"എന്നെ മനസ്സിലായോ, ഞാൻ അവിടെന്ന് വലിച്ചു താഴെ ഇറക്കിയില്ലെങ്കിൽ മോൻ ഇപ്പോൾ അങ്ങ് പോയേനെ \"

\"നിങ്ങളോട് ആരാ വന്ന് രക്ഷിക്കാൻ പറഞ്ഞത് \"

\"ഹാ  ഇപ്പൊ രക്ഷിച്ചതിനയോ കുറ്റം, ഏതെങ്കിലും ഒരു പെണ്ണ് വേണ്ടെന്ന് പറയുമ്പോൾ അവസാനിപ്പിക്കേണ്ടതല്ല ജീവിതം.നിന്റെ വീട്ടിൽ ആരൊക്ക
ഉണ്ട്. \"

\"അമ്മച്ചിയും, അനിയത്തിയും \"

\"അച്ഛനോ \"

\"പപ്പ മരിച്ചിട്ട് ഏട്ടു വർഷമായി \"
അച്ഛനില്ലാത്ത കുട്ടികളെ ആ അമ്മ എത്ര കഷ്ടപ്പെട്ടായിരിക്കും വളർത്തിയിട്ടുണ്ടാവുക.

ചാകാൻ പോകും മുൻപ് നീ അവരെ പറ്റി ചിന്തിച്ചോ, എനിക്കും ഉണ്ട് രണ്ട് പിള്ളേര് അച്ഛനമ്മമാരുടെ വിഷമം നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.\"

അദ്ദേഹം പറഞ്ഞത് കേട്ട് ജോൺ മനസ്സിൽ ചിന്തിച്ചു

\"ശെരിയാ...,
ഞാൻ എന്റെ അമ്മച്ചിയെയും, ജ്യോതി യെയും കുറിച്ച് ഓർത്തില്ല. ഞാൻ പോയാൽ അവർക്ക് ആരും ഇല്ല. 

താങ്ക്സ് ചേട്ടാ...., ഞാൻ ഒരു നിമിഷം അങ്ങനൊക്കെ ചിന്തിച്ചു പോയി....,\"

\"നിങ്ങൾ പിള്ളേരുടെ കാര്യം ഇതാ ഒരു നിമിഷത്തെ എടുത്തു ചട്ടത്തിൽ ഓരോന്നും കാട്ടിക്കൂട്ടും.
വരും വരായികകളെ കുറിച്ച് ചിന്തിക്കാതെ.\"

                                          തുടരും.....



പറയാതെ പോയൊരിഷ്ടം ഭാഗം -2 💕

പറയാതെ പോയൊരിഷ്ടം ഭാഗം -2 💕

4.4
24837

മറ്റൊരിടത്ത്.....പല പല വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച ഷാനവാസിന്റെ വീട് പ്രകാശത്താൽ നിറഞ്ഞു നിന്നു.  ആൾ കൂട്ടവും, പാട്ടും, ഡാൻസുമായി , ആ വീട് കല്യാണ മെന്ന ആഘോഷത്തെ വരവേറ്റു. നല്ല മുല്ലപ്പൂ വാസനയും, അത്തറിന്റെ സുഗന്ധവും, അണിഞ്ഞു ഒരുങ്ങിയ സുന്ദരിമാരും.പിന്നെ പൊറോട്ടയും, ബീഫും, ചിക്കൻ ഫ്രൈയും  പോലുള്ള വിഭവങ്ങളും, അവയുടെ മണവും....ആകെ മൊത്തം ഒരു കല്യാണ വീടിന്റെ ആരഭം ആ വീട്ടിൽ നിറഞ്ഞു നിന്നു.മണവാട്ടി പെണ്ണിനെ കണ്ടവരെല്ലാം അവളുടെ മൊഞ്ചിനെ പറ്റി ഒരേ സ്വരത്തിൽ പറഞ്ഞു.\" ശെരിക്കും ഒരു മാലാഖ കുട്ടിയെ പോലെ തന്നെ. \"നാട്ടുകാരെയും , ബന്തുക്കളെയും,സുഹൃത്തുക്കളെയും കൊണ്