Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -2 💕

മറ്റൊരിടത്ത്.....

പല പല വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച ഷാനവാസിന്റെ വീട് പ്രകാശത്താൽ നിറഞ്ഞു നിന്നു. 

 ആൾ കൂട്ടവും, പാട്ടും, ഡാൻസുമായി , ആ വീട് കല്യാണ മെന്ന ആഘോഷത്തെ വരവേറ്റു. 

നല്ല മുല്ലപ്പൂ വാസനയും, അത്തറിന്റെ സുഗന്ധവും, അണിഞ്ഞു ഒരുങ്ങിയ സുന്ദരിമാരും.

പിന്നെ പൊറോട്ടയും, ബീഫും, ചിക്കൻ ഫ്രൈയും  പോലുള്ള വിഭവങ്ങളും, അവയുടെ മണവും....
ആകെ മൊത്തം ഒരു കല്യാണ വീടിന്റെ ആരഭം ആ വീട്ടിൽ നിറഞ്ഞു നിന്നു.

മണവാട്ടി പെണ്ണിനെ കണ്ടവരെല്ലാം അവളുടെ മൊഞ്ചിനെ പറ്റി ഒരേ സ്വരത്തിൽ പറഞ്ഞു.

\" ശെരിക്കും ഒരു മാലാഖ കുട്ടിയെ പോലെ തന്നെ. \"

നാട്ടുകാരെയും , ബന്തുക്കളെയും,സുഹൃത്തുക്കളെയും കൊണ്ട് ആ വീട് നിറഞ്ഞു.  വന്നവരെ എല്ലാം ഒരു ബുദ്ധമുട്ടും കൂടാതെ സൽകരിക്കാൻ ഷാനവാസും, ഭാര്യയും മറന്നില്ല.

ഓരോ അച്ഛന്മ്മമാരും സ്വപ്നം കാണുന്ന ദിവസം, തന്റെ മകളെ നല്ലൊരു കൈകളിൽ എത്തിക്കുന്ന നാൾ 
ആ ദിവസമായിരുന്നു അന്ന്.
എല്ലാ സന്തോഷവും, ആഘോഷവും ഒത്തു വന്ന ആ രാവ്.


പക്ഷേ ആ സന്തോഷം, ആഘോഷവുമൊക്കെ ആ രാവ് പുലരുന്നത് വരെ മാത്രമായിരുന്നു. 


എത്ര പെട്ടന്നാ അതെല്ലാം മാറി മറഞ്ഞത്. സന്തോഷവും, തമാശകളും, കളിയും,   ചിരിയുമായി കടന്ന് പോയ ആ ദിവസം അവസാനിച്ചത് കണ്ണിരിലും,
നിലവിളിയിലുമാണ്.

റിസപ്ഷൻ കഴിഞ്ഞ് മുറിയിലേക്ക് പോയ  മണവാട്ടി പെണ്ണ്,
പിറ്റേ ദിവസം മറ്റൊരു ജീവിതത്തിലേക്ക് കടക്കേണ്ടവൾ,

കിട്ടാൻ ഇരിക്കുന്ന സുഖം സന്തോഷങൾ എല്ലാം വേണ്ടന്ന് വെച്ച്, അവൾ ഈ ലോകത്ത് നിന്നും യാത്രയായി.

അവളുടെ ചേട്ടനയറ്റ ശരീരമാണ് പിറ്റേ ദിവസം വീട്ടുകാർക്കും, നാട്ടുകാർക്കും കാണാൻ കഴിഞ്ഞത്.

പുതു മണവാട്ടി പെണ്ണ് കൈയ് തണ്ടയിലെ ഞരമ്പുകൾ മുറിച്ചു ആത്മഹത്യ ചെയ്തു.

അന്നേ ദിവസം എല്ലാ സന്തോഷത്തോടെയും കൂടിയും കടന്ന് പോകേണ്ടിയിരുന്ന  ആ കല്യാണ വീട്  എത്ര പെട്ടന്നായിരുന്നു ഒരു മരണ വീടായി മാറിയത്.

\"എന്തിനായിരിക്കും ആ കുട്ടി ഇങ്ങനെ ചെയ്തത്\"?

\"ഈ വിവാഹത്തിന് അവൾക്ക് ഇഷ്‌ട കുറവ് ഉണ്ടായിരുന്നു വെങ്കിൽ അത് വീട്ടു കാരോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ \"?

\"അപ്പോൾ ആ കുട്ടിയുടെ സമ്മതം ഇല്ലാതെയാണോ കല്യാണം നടത്താൻ അവർ തീരുമാനിച്ചത്\".?

\"ഇന്നലെ ആ കുട്ടിയെ കണ്ടപ്പോൾ നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ പിന്നെ ആ കുട്ടിക്ക് എന്താ പറ്റിയത്\"?

\"ഈ പിള്ളേരുടെ ഒക്കെ മനസ്സിൽ എന്താണെന്ന് ദൈവതിന് അല്ലാതെ  ആർക്കും അറിയില്ല.\"

അങ്ങനെ, അങ്ങനെ ഒരു നൂറു കൂട്ടം ചോദ്യങ്ങൾ നാട്ടുകാരുടെയും, വീട്ടുകാരുടെയും ഭാഗത്തു നിന്നും ഉയർന്നു വന്നു.

ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾക്ക്‌. അവർ തന്നെ പരസ്പരം ഉത്തരം കണ്ടെത്തി കൊണ്ടിരുന്നു.

അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിശബ്ദർ ആകനെ അവളുടെ മാതാപിതാക്കൾക്ക്‌ കഴിഞ്ഞുള്ളു.

മണവാട്ടിയായി തന്റെ പുരുഷന്റെ കൈ പിടിച്ചു മണിയറയിലേക്ക് പോകേണ്ടിയിരുവൾ...., 

ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്ര യായി എന്ന
സത്യം, അവളുടെ അച്ഛനമ്മമാർക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല .

തന്റെ മകൾ നഷ്ടപെട്ട വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
ആ അച്ഛനും അമ്മയ്ക്കും.

അന്നേ ദിവസം കല്യാണത്തിന്  ക്ഷണം സ്വീകരിച്ച് എത്തിയവർക് മണവാട്ടി പെണ്ണിന്റ ചേതന അറ്റ ശരീരമാണ് കാണാൻ കഴിഞ്ഞത്.

അവളുമായുള്ള ജീവിതം സ്വപ്നം കണ്ടിരുന്ന  പുതു മണവാളന്റെ മസ്സിലേക്ക് ഇടി മിന്നൽ പോലെയാണ് ആ വാർത്ത എത്തിയത്.

അന്നേ ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി മാറോട് അടുപ്പിക്കേണ്ടവൻ, 

എല്ലാം സന്തോഷത്തോടു കൂടി പ്രിയതമയുടെ കൈ പിടിച്ചു  ആന്നേദിവസം അവളുടെ വീട്ടിലേക്ക് കയറി വരേണ്ടിയിരുന്നവൻ ,

 അവളുടെ ചേതന അറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ നിറഞ്ഞ കണ്ണുകളുമായി അവിടേക്ക് വന്നു.

ആദ്യമായും അവസാനമായും ആ ശരീര ത്തിൽ കെട്ടി പിടിച്ചു  അവൻ അലറി കരഞ്ഞു.

അവന്റെ കരച്ചിൽ കേട്ട് അവിടെ നിന്നവരൊക്കെയും കണ്ണുകൾ നിറഞ്ഞു പോയി. . നോക്കി നിന്നവരുടെ മനസ്സിൽ ഒരു വേദനയായി അവൻ മാറി.

അതിൽ നിന്നും തന്നെ മനസ്സിലാകും അവൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്.

ചുറ്റുമുള്ളവർ പിറു പിറുക്കൻ തുടങ്ങി, ഇത്രയും സ്നേഹമുള്ള പയ്യനെ ആണോ ആ കൊച്ച് വേണ്ടന്ന് വെച്ചത്, കഷ്ടം തന്നെ.

തന്റെ മകന്റെ കരച്ചിൽ കണ്ട് അവന്റ മാതാപിതാക്കൾ ഒരു നിമിഷം അവളെ മനസ്സുകൊണ്ട് ശപിച്ചിരിക്കാം.
മരിച്ച വ്യക്തിയോട് എന്ത് ചെയ്തിട്ടും കാര്യമില്ലല്ലോ. 


അല്പ സമയം കഴിഞ്ഞ് ഫൈസിയുടെ അച്ഛൻ വന്ന് അവനെ ബലം പിടിച്ചു അവിടെ നിന്നും പിടിച്ചു മാറ്റി.

\"മോനെ ഫൈസി എഴുന്നേൽക്കടാ, 
വാ മോനേ., എഴുന്നേൽക്ക്., 
നീ എന്താ ഈ കാണിക്കുന്നത്, എഴുന്നേൽക്ക്. \"

അതിനിടയിൽ ആരോ പറയുന്നുണ്ടായിരുന്നു.

ബോഡി എടുക്കാൻ സമയമായി....

അവളെ ഇത്രയും നാൾ സ്നേഹിച്ചവരുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ അവരുടെ എല്ലാ പേരുടെയും കണ്ണീരിനെ സാക്ഷിയാക്കി അവൾ ഈ ലോകത്ത് നിന്നും യാത്രയായി.

ബോഡി ആടക്കിയത് ശേഷം, ഫൈസിയും, അവന്റെ  ഫാദറും അവിടേക്ക് തിരികെ വരുകയും , അദ്ദേഹം അവളുടെ മുറി പരിശോധിക്കുകയും ചെയ്യുന്നു.

അവിടെ നിന്ന്‌ ആത്മഹത്യകുറിപ്പൊന്നും അവർക്ക് കിട്ടിയിട്ടില്ലായിരുന്നു. അദ്ദേഹം 
ഫോറെൻസികിനെ വിളിച്ചു തെളിവ്
എടുത്തു.

എല്ലാം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപ് 
ഷാനവാസി‌നോട്‌ യാത്ര പറയാനായി പോയ അദ്ദേഹം  അവരുടെ സങ്കടത്തിന് മുന്നിൽ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ നിന്നുപോയി.

അവരോട് ഒന്നും പറയാതെ അവർ ഇറങ്ങാൻ തുടങ്ങുമ്പോൾ ,  വീടിന്റെ മുറ്റത്ത്‌  കരഞ്ഞു കലങ്ങിയ കണ്ണു കളുമായി പുതുപെണ്ണിന്റെ സഹോദരിയും, ഹസ്ബൻഡും നിൽപ്പുണ്ടായിരുന്നു.

\"ഞങ്ങൾ ഇറങ്ങുവാ മോളെ, നിങ്ങളോട് ഞാൻ എന്ത് പറയാനാ.
നിങ്ങൾ വേണം അവരെ രണ്ടു പേരെയും സമാധാനിപ്പിക്കാൻ ,
കേട്ടോ.

ഞാൻ അവളെ രണ്ടു പറവശ്യമേ നേരിൽ കണ്ടിട്ടുള്ളു. അപ്പോഴൊക്കെ ചിരിച് മുന്നിൽ വന്നു നിന്ന ആ മുഖം ഇപ്പോഴുംമനസ്സിലുണ്ട്.

ഇനിയും അത് അങ്ങനെ  തന്നെ അങ്ങ് മനസ്സിൽ നിൽക്കട്ടെ. 

എന്നാ പിന്നെ, ഞങ്ങൾ അങ്ങോട്ട് \"

\"ശരി..... അങ്കിൾ...\"

അവനോട് അനിയത്തിക്ക്‌ വേണ്ടി അവൾ മാപ്പ് ചോദിച്ചു.

\"അവൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല.   നിനക്ക് അവളോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ പോലും അവൾക്ക്‌ കഴിഞ്ഞില്ലല്ലോ
എന്ന് ഓർക്കുമ്പോൾ.... \"

\"രണ്ടു വർഷത്തോളം ഞാൻ അവളെ ഒന്ന് കാണാൻ കാത്തിരുന്നു.
കണ്ടു കിട്ടിയപ്പോൾ സ്വന്തമാക്കാനുള്ള ഭാഗ്യവും  എന്നെ  തേടിയെത്തി.

പക്ഷേ അതെല്ലാം ഇത്ര പെട്ടന്ന് നഷ്ടപെട്ടു പോകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

എന്റെ വിധിയാണ്.
ഇതിന് വേണ്ടി ആയിരുന്നോ ഞാൻ അവളെ കണ്ടു മുട്ടയത് എന്ന് ഓർക്കുമ്പോൾ...\"

സങ്കടത്തോടെ പറഞ്ഞ വാക്കുകൾ
മുഴുവിക്കാൻ  കഴിയാതെ  അവൻ അവിടെ നിന്നും പോയി.


അന്നേ ദിവസം രാത്രി അവൾക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരു അറിവും ഇല്ലായിരുന്നു. 

                                           തുടരും......



പറയാതെ പോയൊരിഷ്ടം ഭാഗം -3💕

പറയാതെ പോയൊരിഷ്ടം ഭാഗം -3💕

4.4
14504

ദിവസങ്ങൾ കഴിഞ്ഞ് പോയി.....ആളുകളെല്ലാം ഒഴിഞ്ഞു....,പതിയെ, പതിയെ, ആ കുടുംബം ആ നഷ്ടത്തെ അംഗീകരിക്കാൻ തുടങ്ങി. തന്റെ മകൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ആ അച്ഛൻ അപ്പോഴും വിശ്വസിച്ചു.  പിന്നെ യഥാർത്യത്തെ അംഗീകരികാതിരിക്കാനും  അദ്ദേഹത്തിന് കഴിഞ്ഞില്ല.എപ്പോഴും എന്തോ ആലോചനയിൽ ഇരിക്കുന്ന പപ്പയും, കണ്ണു നീര്  തോരാത്ത മമ്മിയും. അവരുടെ രണ്ടു പേരുടെയും അവസ്ഥ ഇഷാനിയെ കൂടുതൽസങ്കടത്തിക്ക്‌ ആഴ്ത്തി.രാവിലെ എത്ര തിരക്ക് ഉണ്ടെങ്കിലുംപപ്പക്ക്‌  ഒരു കോഫി കിട്ടണം അത് നിർബന്ധമാ.  ഇല്ലെങ്കിൽ പിന്നെവീട്ടിൽ ഒരു അങ്കമാ. പക്ഷേ ഇപ്പോൾ......പപ്പയുടെ ഈ അവസ്ഥ എനിക്ക് കണ്ടു