Aksharathalukal

പറയാതെ പോയൊരിഷ്ടം ഭാഗം -3💕

ദിവസങ്ങൾ കഴിഞ്ഞ് പോയി.....

ആളുകളെല്ലാം ഒഴിഞ്ഞു....,
പതിയെ, പതിയെ, ആ കുടുംബം ആ നഷ്ടത്തെ അംഗീകരിക്കാൻ തുടങ്ങി. തന്റെ മകൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ആ അച്ഛൻ അപ്പോഴും വിശ്വസിച്ചു.  പിന്നെ യഥാർത്യത്തെ അംഗീകരികാതിരിക്കാനും  അദ്ദേഹത്തിന് കഴിഞ്ഞില്ല.

എപ്പോഴും എന്തോ ആലോചനയിൽ ഇരിക്കുന്ന പപ്പയും, കണ്ണു നീര്  തോരാത്ത മമ്മിയും. 

അവരുടെ രണ്ടു പേരുടെയും അവസ്ഥ ഇഷാനിയെ കൂടുതൽ
സങ്കടത്തിക്ക്‌ ആഴ്ത്തി.


രാവിലെ എത്ര തിരക്ക് ഉണ്ടെങ്കിലും
പപ്പക്ക്‌  ഒരു കോഫി കിട്ടണം അത് നിർബന്ധമാ.  ഇല്ലെങ്കിൽ പിന്നെ
വീട്ടിൽ ഒരു അങ്കമാ. 
പക്ഷേ ഇപ്പോൾ......

പപ്പയുടെ ഈ അവസ്ഥ എനിക്ക് കണ്ടു നിൽക്കാൻ പോലും കഴിയുന്നുയില്ല. 

കോഫിയുമായി പപ്പയുടെ അടുത്തേക്ക് ഇഷാനി ചെന്നു.

\"പപ്പാ..., ഇതാ  ഈ കോഫി  കുടിക്ക് \"

\"എനിക്ക് വേണ്ട മോളെ, \"

\"എന്താ  പപ്പ ഇത്, ഒന്നും കഴിക്കാതെയും, കുടിക്കാതെയും, ഇങ്ങനെ തുടങ്ങിയാൽ വല്ല അസുഖവും വരും.\"

\"എനിക്ക് വേണ്ടാഞ്ഞിട്ടാ മോളെ..,\"

\"അങ്ങനെ പറഞ്ഞാൽ പറ്റില്ല, എത്ര ദിവസമായി ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്.  പോയവർ പോയി അവർക്ക് വേണ്ടി ഇങ്ങനെ സങ്കടപെട്ട് ഇരുന്നിട്ട് എന്താ കാര്യം. 

നിങ്ങൾക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ  പിന്നെ എനിക്കാരാ ഉള്ളത്.

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മാത്രം മായി എന്തിനാ ജീവിക്കുന്നെ.... \"

\"എന്താ മോളെ ഇത്.  ഞങ്ങൾക്ക് ഇനി നീ മാത്രമേ ഉള്ളു. പപ്പയെ കൊണ്ട് പറ്റാനിട്ടാ . എത്ര അടക്കിപിടിക്കാൻ ശ്രമിച്ചാലും എന്നെ കൊണ്ട് കഴിയുന്നില്ല മോളെ.... .

മോള്  അത് അവിടെ വെച്ചേക്ക് പപ്പ കുടിച്ചോളാം.\"

ഇഷാനി കോഫി അവിടെ വെച്ചതിന് ശേഷം മമ്മിയുടെ അടുത്തേക്ക് പോകുന്നു.

മമ്മിയെ ‌ ഞാൻ എന്ത് പറഞ്ഞു സമാധാനിപ്പിക്കും. ഒറ്റ മോളുടെ വിയോഗം ആ അമ്മക്ക് കരഞ്ഞു തീർക്കാനല്ലേ കഴിയു.

അവളോടുള്ള സ്നേഹം പാവം ഉള്ളിൽ ഒതുക്കി എന്റെ സന്തോഷത്തിന് വേണ്ടി മാത്രം മാണ് ജീവിച്ചത്.

ഞങ്ങൾ, വഴക്ക്‌ ഉണ്ടക്കുമ്പോഴും തല്ലു കൂടുമ്പോഴുമെല്ലാം  മമ്മി എന്നെ മാത്രമേ സപ്പോർട്ട് ചെയ്യാറുള്ളു.

ഞങ്ങൾ  രണ്ടുപേരും എന്നും ഈ പാവത്തിനെ വേദനിപ്പിച്ചിട്ടേ ഉള്ളു. 

\"മമ്മി..., മമ്മി \"

\"എന്താ മോളെ \"

\"ഇതാ...., ഇത് കുടിക്ക്\"

\"എനിക്ക് വേണ്ട മോളെ\"

\"അതൊന്നും പറഞ്ഞാൽ പറ്റില്ല കുടിച്ചേ പറ്റു . ഇതാ കുടിക്ക് \"

\"വേണ്ടാഞ്ഞിട്ടാ മോളെ \"

\"അതൊന്നും പറഞ്ഞാൽ പറ്റില്ല \"

മമ്മിയെ കൊണ്ട് അവൾ നിർബന്ധിച്ച് അത് കുടിപ്പിക്കുന്നു.

\"മോൾ എന്തെങ്കിലും കഴിച്ചോ \"

\"ഇല്ല ..., 
സാറ ആന്റി ദോശ കൊണ്ട് വന്ന് വെച്ചിട്ടുണ്ട്  മമ്മിയെ കൊണ്ട് കഴിപ്പിക്കണമെന്നും പറഞ്ഞു.\"

\"വേണ്ട മോളെ...,  നീ കഴിച്ചോ, എനിക്കൊന്നും വേണ്ട.

അപ്പവും മുട്ടക്കറിയും   അവൾക്ക് ജീവനായിരുന്നു. നിനക്ക് വേണ്ടി ദോശയും ചട്ണിയും ഉണ്ടാക്കിയാൽ കലിതുള്ളി നിൽക്കും.

അപ്പം എത്ര ഉണ്ടാക്കി കൊടുത്താലും അതിനോടുള്ള അവളുടെ കൊതി മാറില്ല. 
സങ്കടത്തോടെ അത് പറഞ്ഞു മമ്മി കരയാൻ തുടങ്ങി \"

\"മമ്മി.....\"

\"അവൾക്ക് വേണ്ടതെല്ലാം ഞങ്ങൾ ചെയ്ത് കൊടുത്തിട്ടല്ലേ ഉള്ളു.
എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്ക് രണ്ടാൾക്കും തന്നിട്ടുമുണ്ട്.

അപ്പൊ പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത്  അവൾക്ക് അങ്ങ് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ.  എന്തിന് വേണ്ടിയാ അവൾ ഇത് ചെയ്തത്.

ഞങ്ങളെ ഒക്കെ വേണ്ടന്ന് വെച്ച് പോകൻ മാത്രം എന്ത്  വലിയ പ്രശ്നമാണോ  എന്റെ  കുഞ്ഞിന് സംഭവിച്ചത് എന്ന്  ആർക്കും അറിയില്ലല്ലോ മോളെ...\"

\"മമ്മി ഇങ്ങനെ വിഷമിക്കല്ലേ. എല്ലാം വിധി ആണെന്ന് കരുതി സമാധാപ്പെട്. \"

എന്ത്, പറഞ്ഞിട്ടും, മമ്മി കരച്ചിൽ നിർത്താൻ കുട്ടാക്കിയില്ല. അത് കണ്ട് നിൽക്കാൻ കഴിയാതെ ഇഷാനി അവിടെ നിന്നും  പുറത്തേക്ക് പോരുന്നു.

ഇപ്പോഴാ മനസ്സിലാകുന്നത് ഈ വീട്ടിൽ അവളുടെ സ്ഥാനം എത്ര വലുതായിരുന്നു എന്ന്.

ഞാൻ ഇപ്പോൾ ഒറ്റപ്പെട്ടത് പോലെ തോന്നുന്നു. എന്തെങ്കിലും ഒക്കെ പറഞ്ഞു മിക്കപ്പോഴും വഴക്ക് ഉണ്ടാക്കാനും , തല്ലു കൂടാനും,
ഒരാൾ ഉണ്ടായിരുന്നു .

ഇനി അതൊന്നും തിരിച്ചു കിട്ടില്ല.
ശെരിക്കും എന്റെ ഉള്ളിലെ സ്നേഹം ഇത് വരെ എനിക്ക് അവളോട് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ഇനി അതിന് കഴിയുകയുമില്ല. എപ്പോഴും അവളെ കുറ്റപ്പെടുത്തുകയും, വഴക്കുണ്ടാക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം മാത്രം ആയിരുന്നു ഞാൻ.

ഞാൻ അവളോട് അകൽച്ച കാട്ടിയതിൽ, എനിക്ക് എന്റെതായ കാരണങ്ങൾ ഉണ്ടായിരുന്നു. 

ആ സമയം ഇഷാനിയുടെ ഫോൺ  റിങ് ചെയ്യുന്നു. അത്   ശ്രദ്ധിക്കാതെ അവൾ ആലോചനയിൽ മുഴുകിയിരുന്നു.

വീണ്ടും, വീണ്ടും റിങ് ചെയ്യുന്നത് കേട്ട് പെട്ടന്ന് അവൾ ആലോചനയിൽ നിന്നും ഉണർന്ന് ചെന്ന് ഫോൺ എടുത്തു നോക്കുന്നു.  

ഹോസ്പിറ്റലിൽ നിന്നുമാണ് കാൾ .എത്രയും പെട്ടെന്ന് ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചു ജോയിന്റ് ചെയ്യണം, ഇല്ലെങ്കിൽ ജോലി പോകും. മനസ്സിനാണെങ്കിൽ ഒരു സമാധാനവുമില്ല.

പപ്പ എങ്കിലും ഇതിൽ നിന്നും ഒന്ന് റികവർ ചെയ്തിരുന്നെങ്കിൽ സമാധാനത്തോടെ ജോലിക്ക് പോകാമായിരുന്നു.

ഇത് ഇപ്പോൾ രണ്ടു പേരും ഇങ്ങനെയൊരു  അവസ്ഥയിൽ ഇരിക്കുമ്പോൾ എന്നെ കൊണ്ട് അതിന് കഴിയില്ല.

ഓരോന്ന് ഓർത്തു ഇഷാനി കോണിപ്പടിയിൽ ഇരുന്നു. അപ്പോഴാണ് അവളുടെ മനസ്സിൽ വീണ്ടും ആ ഉത്തരമില്ലാത്ത ചോദ്യം കടന്ന് വന്നത്.

എന്നാലും എന്തിനാവും അവളിത് ചെയ്തിട്ടുണ്ടാവുക. എല്ലാവരും പറയുന്നത് പോലെ അവൾക്ക് ഈ കല്യാണത്തിന് എന്തേലും ഇഷ്ട കുറവ് ഉണ്ടായിരുന്നോ.

ഹേയ്....., അവളും ഫൈസിയും തമ്മിൽ നല്ല ഇഷ്ടത്തിലായിരിന്നു.,
എന്നിട്ടും....

പിന്നെ എന്താണാവോ അവൾക് സംഭവിച്ചിട്ടുണ്ടാവുക. ഇനി അവളുടെ മനസ്സിൽ ഞങ്ങൾ അറിയാത്ത എന്തെങ്കിലും സങ്കടം ഉണ്ടായിരുന്നോ.

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ അത്  സിയ യോട് എങ്കിലും  പറയുമായിരുന്നല്ലോ.

അവൾ അറിയാത്ത ഒരു കാര്യങ്ങളും ഇവൾക്കില്ല. അത് കൊണ്ട് തന്നെ ആ കാര്യത്തിൽ ഒരു സംശയം വേണ്ട.

പിന്നെന്താ , ഇനി കുടുബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾക്കതു എന്നോട് പറയാമായിരുന്നില്ലേ.

ഹും...,  ഏങ്ങനെ പറയും ഒരിക്കലും ഞാൻ അവൾക്ക് നല്ലൊരു കൂടപ്പിറപ്പു ആയിരുന്നില്ലല്ലോ.

അവളോട് ഒന്ന് സ്നേഹത്തോടെ പെരുമാറിയിട്ട് പോലും വർഷങ്ങളായി. ഞാൻ എപ്പോഴും സ്വാർത്ഥ ആയിരുന്നു. അങ്ങനെ ഉള്ള എൻറ്റെടുത് അവളെന്തു പറയാനാ.

ഓരോന്നു ആലോചിച്ചു മനസ്സ് കാടു കയറുമ്പോഴാ, ആരോ കോണിങ് അടിക്കുന്നത് കേട്ടത് .

സമാധാനിപ്പിക്കാൻ ആണെന്ന് പറഞ്ഞു ഓരോരുത്തരും വരും, വരുന്നവർ 
ആണെങ്കിൽ സമാധാക്കേട് ഉണ്ടാക്കിയിട്ട് പോകാറാണ് പതിവ്. അതുകൊണ്ട് തന്നെ ആരും ഇങ്ങോട്ടേക്കു വരുന്നത്  ഇഷാനിക്ക്‌ ഇഷ്ടമില്ലായിരുന്നു.

വീണ്ടും , വീണ്ടും കോണിങ് ബെൽ അടിക്കുന്നത് കേട്ട് അവിടെ നിന്നും എഴുന്നേറ്റ് മുഖം കഴുകി നേരെ ചെന്ന് അവൾ ഡോർ തുറന്നു.

                                             തുടരും.....



 പറയാതെ പോയൊരിഷ്ടം ഭാഗം -4💕

പറയാതെ പോയൊരിഷ്ടം ഭാഗം -4💕

4.3
14014

അത് ഫൈസലും, അവന്റെ പപ്പയും ആയിരുന്നു.\"ആ നിങ്ങൾ ആയിരുന്നോ, വരൂ അങ്കിൾ  \"ഞാൻ അവരെ നേരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി സോഫയിൽ ഇരുത്തി.\"അങ്കിൾ ഇല്ലേ ഇഷാനി\"\"ഉണ്ട്, ഞാൻ  ഇപ്പോൾ വിളിക്കാം.\"\"പപ്പ ഇപ്പോൾ എങ്ങനാ മോളെ  \"\"എന്ത് പറയാനാ അങ്കിൾ.അതുപോലെയൊക്കെ തന്നെയാ, ഞാൻ എന്നാൽ ആകും വിധം ഒക്കെ പറഞ്ഞു നോക്കി പക്ഷേ.....\"\"ഒരു കണക്കിന് വിഷമങ്ങൾ കരഞ്ഞു ഒക്കെ തീർക്കട്ടെ മോളെ , അതാ നല്ലത് \"\"ഞാൻ പപ്പയെ  വിളിക്കാം അങ്കിൾ.\"ഇഷാനി അകത്തേക്ക്  പോകുന്നതിന് മുൻപ് അവരുടെ സംസാരം കേട്ട് ഷാനവാസ്‌ അവിടേക്ക് വരുന്നു.\"ഹാ.., സാറായിരുന്നോ, നിങ്ങൾ എപ്പോഴാ വന്നത് \"\"ദേയ്..., വന്നതേ ഉള്ളു.\"\"മോളെ